ഇരുകാലികളുടെ ലോകം (കവിത)








അഗ്നി വിഴുങ്ങുമെൻ കൈകളില്‍
കാലുകളിൽ രോമകൂപങ്ങളിൽ
പാഞ്ഞിറങ്ങി ആഴ്ന്നിറങ്ങി
ഉള്ളറകൾ വെന്തു വെണ്ണീരാക്കി
എന്നെ ചാരമാക്കുമ്പോൾ
ഒരു തുള്ളി ജലത്തിനായ്‌ നീട്ടിയോരെൻ
കൈകുമ്പിളിൽ രക്തം ചൊരിഞ്ഞ
മാരക ലോകമെൻ വലതു ഭാഗത്ത്‌

അഴലിന്റെ ചുഴികളിൽ പെട്ടുഴലുമ്പോൾ
കലുഷിത മനസുമായ് ദൂരെയാ
പാറ മുനമ്പിന്റെ അറ്റത്ത്‌
ജീവിത യാത്രയുടെ അറ്റമെന്നു
തീരുമാനിച്ചുറച്ച്
ആഴങ്ങൾ നോക്കി നിന്നപ്പോൾ
തോളിൽ പതിഞ്ഞ കൈയ്യിലെ
നേർത്ത തണുപ്പാനെൻ
ഇടതു ഭാഗത്തെ  ലോകത്തിനു

രണ്ടും തമ്മിൽ
നേർത്തൊരു സ്നേഹചിന്തതൻ
നൂല്പാലം മാത്രം....

15 comments:

  1. വരികള്‍ ഇഷ്ട്ടമായി ..ആശംസകള്‍ പ്രിയ മനസ്വിനി

    ReplyDelete
  2. ആശയം ഇഷ്ടമായി ...എഴുത്ത് തുടരുക....

    ReplyDelete
  3. വായിച്ചു. ആശംസകള്‍.

    ReplyDelete
  4. നന്ദി സുധീര്‍ദാസ്

    ReplyDelete
  5. ishttamaayi,varikal

    ReplyDelete
  6. രണ്ടും തമ്മിൽ
    നേർത്തൊരു സ്നേഹചിന്തതൻ
    നൂല്പാലം മാത്രം....

    ReplyDelete
  7. ഇനിയും ധാരാളം കവിതകള് എഴുതുക

    ReplyDelete
  8. പ്രിയ Author, വഴക്കുപക്ഷിയിലേക്ക് വന്നതിനും സഹകരണത്തിനും നന്ദി അറിയിക്കട്ടെ ..!

    ReplyDelete