സദാചാര സമരം

സദാചാര തെരുവിലൂടെ
നഗ്ന പാദരായി
ചുംബനത്തിലേക്ക്
നടന്നു പോവുകയാണ്
ശരീരം അഴിച്ചുവിട്ട  ചുണ്ടുകൾ

തിളയ്ക്കുന്ന ചുണ്ടുകൾ
തൂവി പോകുന്നത്
കണ്ണുകടിയോടെ
ചുംബനം ആയി
സംപ്രേക്ഷണം
ചെയ്യപ്പെടുന്നുണ്ട്
തത്സമയം

കണ്ടുനിന്നത് കൊണ്ട്
അശുദ്ധമാകുമോ
എന്ന് പേടിച്ച്
ഉമിനീരുകൊണ്ട്
സമരപുണ്യാഹം നടത്തി
ചുംബനത്തെ   പരസ്യമായി
മുദ്രാവാക്യം തളിക്കുകയാണ്
ചുറ്റും കൂടി നില്ക്കുന്ന
വേറെ ഒന്നും
ചെയ്യാനില്ലാത്ത ചുണ്ടുകൾ 

11 comments:

  1. ഞങ്ങള്‍ സമരത്തിലാണ്

    ReplyDelete
  2. അവസരോചിതമായ കവിത. ആശംസകള്‍ പ്രിയ മണിയങ്കാലാ..!

    ReplyDelete
  3. നല്ല വരികള്‍ ഭായ്.

    ReplyDelete
  4. കണ്ടുനിന്നത് കൊണ്ട് അശുദ്ധമാകുമോ
    എന്ന് പേടിച്ച് ഉമിനീരുകൊണ്ട്
    സമരപുണ്യാഹം നടത്തി ചുംബനത്തെ പരസ്യമായി
    മുദ്രാവാക്യം തളിക്കുകയാണ് ചുറ്റും കൂടി നില്ക്കുന്ന
    വേറെ ഒന്നും ചെയ്യാനില്ലാത്ത ചുണ്ടുകൾ ...!

    ReplyDelete
  5. നല്ല വരികള്‍
    ആശംസകള്‍

    ReplyDelete
  6. വഴക്കുപക്ഷിയിലേക്ക് വന്നതിനും മികച്ച ഒരു കവിത കുറിച്ച് കൊണ്ട് സഹകരിച്ചതിനും നന്ദി അറിയിക്കട്ടെ പ്രിയ ബൈജു മണിയങ്കാലാ....

    ReplyDelete
  7. കാലത്തോടൊത്തു തിരിഞ്ഞില്ലെങ്കിൽ ഉറക്കം വരില്ല കവികൾക്ക് ! അഭിനന്ദനം.

    ReplyDelete
  8. ചുംബനം ഒരിക്കല്‍
    പാവനമായിരുന്നു..
    എനിക്കും നിനക്കുമിടയില്‍
    അതൊരു രഹസ്യമായിരുന്നു..
    ഇന്നിപ്പോള്‍ അത് പരസ്യമായി..
    കവലയില്‍ തൂക്കിയിടും
    കറ പിടിച്ച കൂറത്തുണി പോലെ!!rr

    ReplyDelete