എല്ലാമറിയുന്നവൻ വിക്രമാദിത്യൻ (നര്‍മ്മം)


അങ്ങനെ ചന്തുവിന്റെ യാത്രാവിവരണപ്രകാരം...

എന്നുവച്ചാൽ  എറണാകുളത്തെ കോളേജിൽ നിന്നും തിരുവനന്തപുരത്തെ വീട്ടിലേയ്ക്കുള്ള യാത്രയാണ്. റെയിൽവേ സ്റേഷൻ വരെ ആലുവാക്കാരൻ കൂട്ടുകാരനും അകമ്പടി സേവിച്ചു. രണ്ടുപേരും ആത്മാവും പറങ്കിമാവുമാണ്.

ട്രെയിൻ  വരാൻ ഇനിയും രണ്ടു മണിക്കൂർ സമയം ഉണ്ട്.
രണ്ടു  മണി സമയം. ഒന്നും കഴിക്കാൻ സമയം കിട്ടിയില്ല. വിശന്നാണേൽ  അണ്ടം കീറുന്നു.
ഫുഡ്ബങ്കിൽ നല്ല ചിക്കൻറോൾ കിട്ടും. ഒരെണ്ണം തട്ടിയാലോ ?

അപ്പോൾ  കൂട്ടുകാരൻ ഉവാച.
"വാടാ എന്റെ വീട്ടിൽപ്പോയി വല്ലതും കഴിച്ചിട്ടുവരാം. നീ തിരിച്ചുവരുമ്പോഴേയ്ക്കുമേ ട്രെയിനിന്റെ സമയം ആകത്തൊള്ളൂ."

ആഹാരം കഴിക്കാൻ ആരെങ്കിലും വിളിച്ചാൽ ആദ്യം വേണ്ടാ എന്നേ  പറയാവൂ എന്ന് വീട്ടുകാർ പ്രത്യേകം പറഞ്ഞിട്ടുണ്ട്. എന്നുവച്ചാൽ ആക്രാന്തം കാണിക്കരുതെന്ന്.
കുട്ടിയായിരുന്ന കാലത്ത് ഇതെല്ലാം സമ്മതിച്ച് ഒരിക്കൽ ഒരു വീട്ടിൽ പോയി.  കുറേനേരം ഇരുന്നിട്ടും അവർ ഒന്നും തരുന്ന ലക്ഷണമില്ല. വല്ലതും തന്നാലല്ലേ വേണ്ടാന്നു പറയാൻ പറ്റൂ. കുറച്ചുനേരം  ഇരുന്ന് ക്ഷമ കേട്ടപ്പോൾ  കൈ കൊണ്ട് പാത്രത്തിൽ നിന്നും വാരിക്കഴിക്കുന്നതായി മൂന്നാലുവട്ടം അമ്മയെ അഭിനയിച്ചു കാണിച്ചുകൊടുത്തു. കാര്യം മനസ്സിലാക്കിയ വീട്ടുകാർ പലഹാരങ്ങൾ നിരത്തിയപ്പോൾ  സമാധാനത്തോടെ പറഞ്ഞു, വേണ്ട.

" വേണ്ടാടാ, ഇവിടുന്നെങ്ങാനം ഒരു ചിക്കൻറോളോ  മറ്റോ കഴിക്കാം."
"നീ വെറ്തെ പന്ന സാധനൊക്കെക്കഴിച്ച് വയറു ചീത്തയാക്കണ്ട. പോവാം. വീട്ടിൽ  ചിക്കൻ കറി കാണും. അമ്മയെന്നും ചിക്കൻ കറി  ഉണ്ടാക്കും. നല്ല സൊയമ്പൻ ചിക്കൻ കറി.. !!"
ചിക്കൻ കറി എന്ന് കേട്ടാൽ വീഴാത്ത ചന്തുവുണ്ടോ?

"ട്രെയിൻ  വരുമ്മുമ്പ് തിരിച്ചെത്താൻ പറ്റുമോ?"
"പിന്നല്ലാതെ.ദേ പോയി,ചിക്കൻ കറി കൂട്ടി ചോറുണ്ടു , ദാ വന്നു..!!"
വച്ചു പിടിച്ചു കൂട്ടുകാരന്റെ വീട്ടിലേയ്ക്ക്.
ചിക്കൻ കറി  കൂട്ടി ചോറുണ്ണാൻ.

വീട്ടുവാതിൽക്കൽ എത്തിയപ്പോഴേ കൂട്ടുകാരന്റെ അമ്മ വിസ്മയം പൂണ്ടു.
"ങ്ഹെ? നീ നേരത്തെയെത്തിയോ? കോളേജുകന്റീനിൽ നിന്നും വല്ലതും കഴിച്ചു കാണുമല്ലോ, അല്ലേ ?"

ഠിം..!!
, ഒന്നും വേണ്ടാ എന്ന് ഇപ്പോഴേ പറഞ്ഞാലോ? അല്ലെങ്കിൽ വേണ്ട, പിന്നെ ഒന്നും തന്നില്ലെങ്കിലോ?
"ചിക്കൻ കറിയുണ്ടോ അമ്മേ ഇത്തിരി ചോറെടുക്കാൻ?" കൂട്ടുകാരൻ അമ്മയോട് ആരാഞ്ഞു
"ചോറ്  ശകലം ഫ്രിഡ്ജിൽ കാണുമെടാ . ചിക്കൻ കറീം കുറച്ചു കാണും. തുറന്നു നോക്ക്."
ചിക്കൻ കറി, ചിക്കൻ കറി ..!! 

ആക്രാന്തരാമന്മാർ ഫ്രിഡ്ജ് തുറന്ന് ചിക്കൻ കറി പുറത്തെടുത്തു.
ആലുവാദേശം മുഴുവൻ ഒരു വളിച്ച നാറ്റം അലയടിച്ചു
എറണാകുളത്തുകാർ പതിവുപോലെ അത് തിരിച്ചറിഞ്ഞതുമില്ല.

സങ്കടരാമന്മാരെ കണ്ട കൂട്ടുകാരന്റെ അമ്മ പറഞ്ഞു.
"ചിക്കൻ  ഫ്രീസറിലുണ്ടെടാ ..ഇപ്പൊ ശരിയാക്കിത്തരാം. നമുക്ക് ചാപ്സ് ഉണ്ടാക്കാം."
ചിക്കൻ ചാപ്സ്, ചിക്കൻ ചാപ്സ്..!!

അമ്മ ഫ്രീസറിൽ നിന്നും ചിക്കൻ എടുത്ത് വെളിയിലിട്ടു.
പണ്ട് റ്റൈറ്റാനിക് ഇടിച്ചു തകർന്ന  മഞ്ഞുകട്ട ഫ്രീസറിൽ അതേപടി സൂക്ഷിച്ചു വച്ചിരിക്കുകയാണ്. അത്  ഉരുകി ചിക്കനാകുമ്പോഴേയ്ക്കും ഇന്നത്തെ  ട്രെയിനും പോകുംനാളത്തെ ട്രെയിനും പോകും.

"സാരമില്ലെടാ, എനിക്ക് പോകാൻ നേരമായി.." ചന്തു പരാജയം സമ്മതിച്ചു.
കൂട്ടുകാരന് സങ്കടമായി.
"നീയെന്റെ വീട്ടിൽ വന്നിട്ട് ഒന്നും തന്നില്ലനിനക്ക് ഞാൻ ഒരു നാരങ്ങാവെള്ളമെങ്കിലും ഉണ്ടാക്കിത്തരാം. "

കൂട്ടുകാരൻ ഓടിപ്പോയി ഗ്ലാസ്സിൽ  വെള്ളമെടുത്ത്, ഐസ് ക്യൂബുകൾ പെറുക്കി ഇട്ടു.
ചന്തുവിനെ നോക്കി പ്രായശ്ചിത്തമെന്ന വണ്ണം തലകുലുക്കിച്ചിരിച്ച് ഒരു ഐസ്ക്യൂബ് അവന്റെ ഗ്ലാസ്സിൽ കൂടുതലിട്ടു. പഞ്ചസാരയിട്ട് സ്പൂണ്കൊണ്ടിളക്കി. സ്പൂണിന്റെ അതേ താളത്തിൽ തലയുമാട്ടി.
പിന്നെ ഫ്രിഡ്ജിനകത്ത് തലയിട്ടു പരതി  ഉറക്കെ വിളിച്ചു.
"അമ്മേ  ഇതിലിരുന്ന നാരങ്ങായൊക്കെ എവിടെ?"
"നാരങ്ങാ   തീർന്നു പോയെടാ, വാങ്ങാൻ മറന്നു !!"
കൂട്ടുകാരൻ ഫ്രിഡ്ജ് അടച്ച് ഒരു വളിച്ച  ചിരിയോടെ മേശപ്പുറത്തെ പഞ്ചസാരലായനിയെ  നോക്കി.

"സാരമില്ലെടാ, നമുക്ക് പോകാം. എന്റെ ട്രെയിൻ  വരാൻ സമയമായി"
ഇനി അവനെങ്ങാനും പഞ്ചസാരലായനി കുടിക്കാൻ പറഞ്ഞാലോ എന്ന് വിചാരിച്ച് ചന്തു ചാടിയെഴുന്നേററ്  ബായ്ഗ് എടുത്ത് തോളിൽ തൂക്കി.

"എന്നാലും നിനക്കൊന്നും ഞാൻ തന്നില്ല..!!"
വൈക്ലബ്യൻ ഓടിപ്പോയി മേശപ്പുറത്തുനിന്നും ഒരു ടിന്നെടുത്തു തുറന്ന് രണ്ടു ബിസ്കറ്റ് എടുത്തു നീട്ടി.
"നീ  ഇതേലും തിന്ന്.!!"

ചിക്കൻകറി  കൂട്ടി ചോറുണ്ണാൻ ബസ്സും പിടിച്ചു വന്ന ചന്തുവിന്റെ രണ്ടു  കണ്ണുകളിലും നിന്ന് സന്തോഷാശ്രുക്കൾ ധാരധാരയായി പൊഴിഞ്ഞു.
"എന്തെടാ, അത് എരിവുള്ള ബിസ്കറ്റ് അല്ലെല്ലോ !?" കൂട്ടുകാരന് സംശയമായി."എന്തായാലും രണ്ടെണ്ണമേ ആകെയുണ്ടായിരുന്നുള്ളൂ. നെന്റെയൊരു ബാഗ്യമേ..!"

രണ്ട് ബിസ്കറ്റും ഉദരാഗ്നിയിൽ നിക്ഷേപിച്ച്  ബായ്ഗുമായി  ചന്തു വെളിയിൽ  ചാടി.
വീടിന്റെ ഗേറ്റ് തുറന്നു വെളിയിൽ കടക്കുമ്പോൾ കൂട്ടുകാരന്റെ പട്ടി വിക്രമാദിത്യൻ എന്ന വിക്രു ക്രൌര്യത്തോടെ കുരച്ചു മറിഞ്ഞു.
ചന്തു ഒട്ടൊരു സംശയത്തോടെ കൂട്ടുകാരനോട് ആരാഞ്ഞു.
"ഡാ, ബിസ്കറ്റ് അവന്റെയായിരുന്നോ?"

ഒരു  വിധത്തിൽ ബസ് പിടിച്ച് തിരിച്ച് റെയിൽവേസ്റേഷനിലെത്തി.
ട്രെയിൻ  വരാൻ ഇനിയും പത്തു മിനിട്ടുണ്ട്. വയറുകത്തി ഓടി ഫുഡ് ബങ്കിലെത്തി.
"ചേട്ടാ ഒരു ചിക്കൻ റോൾ"
"അയ്യോന്റെ കുട്ടാ, ചിക്കൻ റോൾ തീർന്നുപോയല്ലോ. ഒരു മണിക്കൂർ  മുമ്പ് വരെയുണ്ടായിരുന്നു."

അഞ്ചുമണിക്കൂറുകൾ വല്ലവിധേനയും താണ്ടി  സ്വന്തം വീട്ടിലെത്തിയപ്പോൾ ഗേറ്റിൽ നിന്നേ പിച്ചക്കാരനെപ്പോലെ നിലവിളിച്ചു .
"അമ്മേ തായേ, വല്ലതും തരണേ,  അമ്മോ, ഹമ്മോ, ഹമ്മഹമ്മ ഹമ്മോ..!!"

അമ്മ ചോറും കറികളും കൂടെ അവന്റെ ഇഷ്ടഭോജനം ചിക്കൻ ഫ്രൈയ്യും മേശപ്പുറത്ത് വിളമ്പി വച്ചു
", വേണ്ടായിരുന്നു..!"
"പോടാ, വന്നുകഴിക്ക്.."

ചന്തു ഓടിപ്പോയി ഫോ  കയ്യിലെടുത്തു.
"വിശക്കുന്നു എന്ന് പറഞ്ഞിട്ട് ഇപ്പൊ ഫോ  ചെയ്യാൻ പോന്നതെന്തിനാ?" അമ്മ വഴക്ക് പറഞ്ഞു.
"കാര്യമുണ്ട്..!!"

ഫോണ്‍  ഡയൽ ചെയ്ത് ഇടതുകയ്യിൽ മാറ്റിപ്പിടിച്ച്  വലതുകൈ കൊണ്ട് ഒരു ചിക്കൻകാലെടുത്ത്  വായിൽ വച്ച് കടിച്ചു മുറിച്ചു എല്ല് പൊട്ടിച്ച്  ശബ്ദമുണ്ടാക്കി ചന്തു  ഫോണിലേയ്ക്ക്  അലറി.
"ഡാ തെണ്ടീ, ചിക്കൻ കടിച്ചു പറിക്കുന്ന ശബ്ദം കേക്കടാ..!!"

അവിടെ നിന്നും പശ്ചാത്തലത്തിൽ വിക്രമാദിത്യന്റെ കുര കേട്ടു .
_____________________________________________________________________
വര- Annus Ones

31 comments:

  1. രസകരമായി. പിന്നെ ചേട്ടന്റെ പതിവ് എഴുത്തിനോളം നർമം തോന്നിയില്ല.
    ഒരു ചെറിയ സംഭവം ഒരുപാട് ബിൽഡപ് കൊടുത്തൂ പറഞ്ഞതു പോലെ തോന്നി. ആശംസകൾ :) അന്നൂസേട്ടന്റെ വര കണ്ടപ്പോ കുറച്ചൂടെ പ്രതീക്ഷിച്ചു ;)

    ReplyDelete
    Replies
    1. ഉം, ശരിയാക്കാം കുഞ്ഞുറുമ്പേ..

      Delete
  2. കൊള്ളാം.നന്നായിട്ടുണ്ട്.ആശംസകൾ

    ReplyDelete
  3. രസകമായി എഴുതി.

    ReplyDelete
  4. nannaayirikkunnu katha.
    aazamsakal...

    ReplyDelete
  5. വഴക്കുപക്ഷിയിലേക്ക് വന്നതിനും സഹകരണത്തിനും ആശംസകള്‍ അറിയിക്കട്ടെ.....! ഒപ്പം കുറിച്ച നര്‍മ്മഭാവനയ്ക്കും

    ReplyDelete
    Replies
    1. നന്ദി വഴക്കുപക്ഷി

      Delete
  6. കലക്കി- ഷാജി തിരൂരങ്ങാടി

    ReplyDelete
  7. കുഴപ്പമില്ല. എന്നാല്‍ പ്രദീപേട്ടന്റെ 20 % നര്‍മ്മം പോലും ഇതില്‍ വന്നില്ല.

    ReplyDelete
    Replies
    1. കൂടുതൽ ചിരിപ്പിക്കാൻ ശ്രമിക്കാം.

      Delete
  8. ആള് വളരെ ഡീസന്റാ. ആദ്യമേ അതങ്ങ് എഴുതി. ഒരു കണ്‍ഫ്യുഷൻ വേണ്ടല്ലോ. അത് നന്നായി അങ്ങിനെ ഞങ്ങൾ നർമം ആണെന്ന് മനസ്സിലാക്കി.അവസാനം വരെ വായിച്ചിട്ടും ആ സാധനം കണ്ടു പിടിയ്ക്കാൻ കഴിഞ്ഞില്ല എന്നൊരു വിഷമം മാത്രം ബാക്കി.

    ReplyDelete
    Replies
    1. ഡീസന്റായാൽ നർമം പാളും അല്ലെ? :)

      Delete
  9. എന്നാലും ആ വിക്രൂന്റെ ബിസ്കറ്റ്...!!

    ReplyDelete
  10. എവിടെ പോയാലും ആക്രാന്തം കാണിക്കരുതേ!
    പാവമാത്മാവും,പറങ്കിമാവും...."നിരീശ്വരനി"ലെ "ആത്മാവി"നെയും ഓര്‍ത്തുപോയി.
    ആശംസകള്‍

    ReplyDelete
    Replies
    1. ആക്രാന്തമാണ് പ്രശ്നം

      Delete
  11. എന്റെ പ്രദീപ് നന്ദനം ഇങ്ങനെ നിരാശപ്പെടുത്തരുത്‌. ഇത് ക്ഷമിക്കുന്നു. വീണ്ടും വഴക്കുപക്ഷിയില്‍ ഒരു കിടിലന്‍ നര്‍മ്മവുമായി വന്ന്‍ ഇതിനു പ്രായശ്ചിത്തം ചെയ്തേ മതിയാകൂ.

    ReplyDelete
  12. ആശംസകള്‍ പ്രിയ പ്രദീപേട്ടാ....!!!

    ReplyDelete
  13. puthuma thonniyilla

    ReplyDelete