PART 1 :: വാർത്ത -
മുൻപത്തെ ദിവസം രാത്രിയിലെ വെള്ളമടി പാർട്ടിയുടെ ഹാങ്ങ് ഓവർ കാരണം , രാവിലെ പതിനൊന്നു മണിക്ക് എങ്ങനെയൊക്കെയോ ഒന്ന് തലയും പൊക്കി , എന്നത്തേയും പതിവ് പോലെ പല്ല് തേക്കാതെയുള്ള , കട്ടൻ കാപ്പിയുമായി പത്രം വായന തുടരവെയാണ് , പ്രാദേശിക വാർത്താ പേജിലെ , ആ ചെറിയ ഫോട്ടോയും വാർത്തയും എന്റെ ശ്രദ്ധയിൽ പെട്ടത് ;
പത്ര വാർത്തയിലെ പ്രസക്ത ഭാഗം ::
" പുലർച്ചെ രണ്ടു മണിയോടെ സഹപാഠിയുടെ വീട്ടിൽ നിന്നും കമ്പയിൻ സ്റ്റഡി കഴിഞ്ഞു വീട്ടിലേക്കു വരവെയാണ് ടിന്റു ജേക്കബ് ആക്രമിക്കപ്പെട്ടത്. തലയ്ക്കും മുഖത്തും ഗുരുതരമായി പരിക്കേറ്റ യുവാവ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആണ്. കോളേജിലെ സജീവ രാഷ്ട്രീയ പ്രവർത്തനവും , പ്രാദേശിക പ്രശ്നങ്ങളിലെ സജീവ ഇടപെടലുകളും കൊണ്ട് ശ്രദ്ധേയനായ ടിന്റുവിനെ ആകമിച്ചതിനു പിന്നില്‍ , സ്ഥലത്തെ ചില രാഷ്ട്രീയ , മതസംഘടനകളെ സംശയിക്കുന്നതായി പോലീസ് അറിയിച്ചു ."
ഞാൻ കണ്ണുകൾ തിരുമ്മി വീണ്ടും രണ്ടു മൂന്നു വട്ടം വാർത്തയും ഫോട്ടോയും മാറി മാറി വായിച്ചു . സ്ഥലം , പേര് , ലക്ഷണം , ഫോട്ടോ എല്ലാം അവന്റെ തന്നെ , ടിന്റു ജേക്കബ്.!പക്ഷെ , ഈ പ്രശ്നത്തിന്റെ അതി ഗൌരവം അതല്ല. ഇന്നലത്തെ പാർട്ടിയും കഴിഞ്ഞു , രാത്രി പതിനൊന്നരക്കു എന്റെ ബൈക്കിൽ ഞാൻ വീട്ടിൽ കൊണ്ട് വിട്ട , അടിച്ചു ഫിറ്റായ ടിന്റു ജേക്കബ്, ഈ വാർത്തയിൽ പറയും പോലെ എങ്ങനെ പുലർച്ചെ രണ്ടു മണിക്ക് സഹപാഠിയുടെ വീട്ടിൽ നിന്നും കമ്പയിൻ സ്റ്റഡി കഴിഞ്ഞു വീട്ടിലേക്കു വന്നു !! അതിലും പ്രധാനമായി , ആർക്കും പ്രത്യേകിച്ച് ഒരു ഉപയോഗവും , ഉപദ്രവവും ഇല്ലാത്ത ഇവനെയാര് ആക്രമിക്കാൻ !!! ഉത്തരം കിട്ടാത്ത ഒരുപിടി ചോദ്യങ്ങളുമായി , സത്യം എന്തെന്നറിയാനുള്ള ആകാംഷയോടെ , അമ്മയോട് കരഞ്ഞു വാങ്ങിയ കാശിനു കുറച്ചു ആപ്പിളുമായി, കൂടുതൽ അന്വേഷണത്തിനായി ഞാൻ ആശുപത്രിയിലേക്ക് ...
PART 2 :: അന്വേഷണം -
ആശുപത്രിയിൽ ടിന്റുവിന്റെ റൂമിലേക്ക് അടുക്കാനെ പറ്റുന്നില്ല . മുറിക്കു പുറത്തു പോലീസ്, സ്ഥലത്തെ ചില രാഷ്ട്രീയക്കാരു , ബന്ധുക്കൾ , അയൽക്കാര് , കൂട്ടുകാര് എന്ന് വേണ്ട , ഇന്നലെ വരെ ആരും തിരിഞ്ഞു നോക്കാത്ത അവനെ കാണാൻ ഇന്ന് വലിയ ജനക്കൂട്ടം ! ധീരനായ സഖാവ് ടിന്റുവിനു നേരെയുള്ള ആക്രമണത്തിൽ പ്രതിഷേധിച്ചു , അവന്റെ പഞ്ചായത്തിൽ ഇന്ന് LDF ഹർത്താലും നടന്നു. ആളുകളോട് കാര്യങ്ങൾ വിശദീകരിച്ചു നിന്ന ടിന്റുവിന്റെ അപ്പൻ , 'എന്താണ് ജേക്കബ് അങ്കിൾ കാര്യം' എന്ന് അന്വേഷിച്ച എന്നോടും ആ ഭയങ്കര സംഭവം വിവരിച്ചു ;
അങ്കിൾ പറഞ്ഞതിലെ പ്രസക്ത ഭാഗം ::
" എന്ത് പറയാൻ ആണ് മോനെ , ഒരു രണ്ടു മണിയോടെ ആരൊക്കെയോ മതില് ചാടുന്ന വലിയ ശബ്ദവും പിന്നെ ടിന്റുവിന്റെ നിലവിളിയും ! ഞാൻ ഓടി കതകു തുറന്നു നോക്കുമ്പോൾ മുറ്റത്ത് ചോരയിൽ കിടക്കയാണ് അവൻ !! അക്രമികൾ ഉപയോഗിച്ച കല്ലും അടുത്ത് ഉണ്ടായിരുന്നു . അവരു രണ്ടു മൂന്നു പേര് ഉണ്ടായിരുന്നു . ഞാൻ എത്തുമ്പോഴേക്കും അവര് ഓടിയതിനാൽ ആളുകളെ കണ്ടില്ല "
ഇപ്പോൾ ഞാൻ കൂടുതൽ വട്ടായി ! അങ്കിൾ പറയുന്നത് വിശ്വസനീയമായ സാക്ഷി മൊഴിയാണ് . പത്ര വാർത്തയിലെ അതി ഭാവുകത്വങ്ങളായ ഗുരുതരാവസ്ഥ , രാഷ്ട്രിയം , മതം ഇതൊന്നും ഇപ്പോൾ ഇല്ല . എങ്കിലും സത്യം ഇപ്പോഴും അവ്യക്തമാണ് , രാത്രി പതിനൊന്നരക്കു ഞാൻ എന്റെ ബൈക്കിൽ വീട്ടിൽ കൊണ്ട് വിട്ട , അടിച്ചു പൂസായ ടിന്റു , എങ്ങനെ എപ്പോൾ എന്തിനു , രണ്ടു മണിക്ക് ആക്രമിക്കപ്പെട്ടു ! അവൻ രണ്ടു മണിക്ക് എവിടെനിന്നും വരുകയായിരുന്നു !! ഇവനെയാര് ആക്രമിക്കാൻ !!! ഒളിഞ്ഞിരിക്കുന്ന ബാക്കി സത്യങ്ങളുടെ പൊരുൾ തേടി , ഞാൻ ആപ്പിൾ പൊതിയുമായി, ആരും കാണാതെ ടിന്റുവിന്റെ മുറിയിലേക്ക് ...
PART 3 :: സത്യം -
മുറിയിലേക്ക് കടന്ന എന്നെ കണ്ടതും ടിന്റു കയ്യിലെ അപ്പിൾ പൊതി പിടിച്ചു വാങ്ങി സൈഡിൽ വെച്ച് , എന്നോട് വേഗം വാതിൽ കുറ്റിയിട്ടു , കട്ടിലിൽ അരികിലിരിക്കാൻ പറഞ്ഞു . കട്ടിലിൽ ചാരി കിടന്നു , മുഖത്തെ പ്ലസ്റ്റെർ ചുരുളുകൾക്ക് ഇടയിലൂടെ അവൻ എന്നോട് ആ വലിയ സത്യത്തിന്റെ ചുരുളഴിച്ചു ;
ടിന്റു പറഞ്ഞ സത്യത്തിലെ പ്രസക്ത ഭാഗം ::
" എന്റെ അളിയോ ! നീ എന്നെ രാത്രി വീട്ടിൽ ഇറക്കി പോയ ശേഷം , കെട്ടൊന്നു ഇറങ്ങട്ടെ എന്നും പറഞ്ഞു കുറച്ചു നേരം വീടിന്റെ ടെറസിൽ പോയിരുന്നതാണ് . കാറ്റടിച്ചു അവിടെ കിടന്നുറങ്ങി പോയി . ഇടയ്ക്കെപ്പോഴോ മൂത്രം ഒഴിക്കാൻ മുട്ടി എഴുന്നേറ്റപ്പോൾ ഞാൻ എന്റെ ബെഡ് റൂമിൽ ആണെന്ന് കരുതി ബാത്ത് റൂമിലേക്ക് നടന്നതാണ് !!! പിന്നെ ടെറസിൽ നിന്നും വലിയ ശബ്ധത്തിൽ ഞാൻ താഴെ വീണു , വീടിനു മുന്പിലെ ഏതോ കല്ലിൽ മുഖമടിച്ചു കിടക്കുമ്പോൾ , വാതിൽ തുറന്നു അപ്പൻ ഒറ്റ നിലവിളിയായിരുന്നു , ആരാടാ നിന്നെ തല്ലിയതെന്നു ! ആരാന്നു കണ്ടില്ല , രണ്ടു മൂന്നു പേരുണ്ടെന്ന്, അപ്പോൾ പെട്ടെന്ന് കള്ളം പറഞ്ഞതെ പിന്നെയെനിക്ക് ഓർമയുള്ളൂ... "
പുറത്തെ പുകിലൊന്നും അറിയാതെ കട്ടിലിൽ കിടക്കുന്ന അവനോടു നല്ലോണം റസ്റ്റ് എടുക്കാൻ പറഞ്ഞു , ഞാൻ ആ ആശ്പത്രി മുറി വിടുമ്പോൾ , ഒരു വാർത്തയുടെ എങ്കിലും പിന്നിലെ യഥാർത്ഥ സത്യം അറിയാൻ കഴിഞ്ഞ എന്റെ അപൂർവ മഹാ ഭാഗ്യമോർത്തു ഞാൻ സന്തോഷിച്ചു.
--: ഷഹീം അയിക്കര്‍
കഥയായാലും, നടന്നതായാലും വളരെ നല്ല ഒരു കാര്യമാണ് ഷഹീം ഇവിടെ പറഞ്ഞിരിക്കുന്നത്. ഇന്നത്തെ പല സംഭവങ്ങളും യാഥാർത്ഥ്യം മനസ്സിലാക്കാതെ എന്തെങ്കിലും ഒരു തുരുമ്പു കിട്ടിയാൽ പിന്നെ ബാക്കിയുള്ളതെല്ലാം ചില നിഗമനങ്ങളിലൂടെ ചാനലുകളിലും മറ്റും വാർത്ത വരുന്നു. ജനങ്ങള് അത് അതുപടി വിശ്വസിക്കുന്നു . സത്യം എവിടെ ഇതൊന്നും അന്വേഷിക്കാൻ ആര്ക്ക് എവിടെ നേരം. ഒരു വാർത്ത വന്നു അതിന്റെ ബഹളം കെട്ടടങ്ങും മുൻപേ അടുത്ത ചൂടേറിയ വാർത്തക്ക് പിറകെ പായും.
ReplyDeleteനന്നായി പറഞ്ഞിരിക്കുന്നു. ആശംസകൾ.
വായനക്കും , ഇവിടെ കുറിച്ചിട്ട നല്ല അഭിപ്രായങ്ങൾക്കും വളരെ നന്ദി ഗീത ഓമനക്കുട്ടൻ... :)
DeleteSuuuuper macha
ReplyDeleteSuuuuper macha
ReplyDeleteThanks Macha... :)
Deleteithu nadanna katha avananu sdyatha..pandum chenthenginte kulakal adiyittundu.
ReplyDeleteIthu nadanna katha avanau sadyatha . Kollam super ."pandu chenthenginte kulakal adiyittundu "..
ReplyDeleteനന്ദി അരുണ്‍ ജി ... 'ഇളംകാറ്റിലാടുന്ന തെങ്ങാകുലകൾ ' എന്നാണല്ലോ കവി വചനം ... :)
Deletenannaayirikkunnuuu
ReplyDeleteവളരെ നന്ദി ഷാജിത... :)
Deleteവാർത്തകൾ വളർന്ന് വലുതായി
ReplyDeleteവളഞ്ഞൊടിഞ്ഞ് എത്തുന്ന വിധം...!
നല്ല അവതരണമായിട്ടുണ്ട് കേട്ടൊ ഭായ്
ഈ നല്ല വാക്കുകൾക്കു വളരെ നന്ദി മുരളി ചേട്ടാ... :)
Deleteveritta ezhuthu.
ReplyDeleteSaji Thattathumala
വളരെ നന്ദി സജി .... :)
Deleteഇങ്ങനെയായിരിയ്ക്കും വാർത്തകൾ ഉണ്ടാക്കുന്നത്. സത്യമറിയാൻ മൂന്നാലു പത്രങ്ങളെങ്കിലും വായിക്കേണ്ടി വരും.
ReplyDeleteകഥ നന്നായിരിയ്ക്കുന്നു.
ആശംസകൾ....
ഇങ്ങനെയായിരിയ്ക്കും വാർത്തകൾ ഉണ്ടാക്കുന്നത്. സത്യമറിയാൻ മൂന്നാലു പത്രങ്ങളെങ്കിലും വായിക്കേണ്ടി വരും.
ReplyDeleteകഥ നന്നായിരിയ്ക്കുന്നു.
ആശംസകൾ....
വളരെ നന്ദി വീ.കെ .... നമ്മൾ കാണുന്ന ഓരോ വാർത്തയുടെ പിന്നിലും , നമ്മൾ കാണാത്ത , കാണാൻ ശ്രമിക്കാത്ത ഒരു സത്യമുണ്ട് ! :)
Deleteവായിക്കാന്‍ രസം ഉണ്ടായിരുന്നു....നല്ല അവതരണം....പക്ഷെ ക്ലൈമാക്സ് നിരാശപ്പെടുത്തി....നേരത്തെ വായിച്ചിട്ടുണ്ട്....ചില നര്‍മ്മകഥകളില്‍ കേട്ടത് പോലെ.....ആശംസകള്‍.....!!!!!
ReplyDeleteവാർത്തയുമായി അൽപ്പം വ്യത്യസ്തമായ ഒരു ക്ലൈമാക്സ് എന്നതായിരുന്നു ഈ കഥാകാരൻ മനസ്സിൽ കണ്ട ആദ്യ ത്രെഡ്... ഇനിയുള്ള കഥകളിൽ ക്ലൈമാക്സ് കുറച്ചു കൂടി ശ്രദ്ധിക്കണമെന്ന് എന്നെ സ്വയം ഓർമിപ്പിച്ചു കൊണ്ട്... പങ്കു വെച്ച വിലപ്പെട്ട അഭിപ്രായത്തിനു വളരെ നന്ദി ജിഷ... :)
Deleteനല്ല കഥ. നല്ല ഹാസ്യം. അത് നന്നായി എഴുതുകയും ചെയ്തു. ഭാഗങ്ങളും ഉപ തലക്കെട്ടുകളും കഥയുടെ സ്വാഭാവികത യെയും ഒഴുക്കിനെയും തടസ്സപ്പെടുത്തി എന്ന് തോന്നി. മറ്റൊരു തലത്തിൽ നിന്ന് പറയുന്നത് പോലെ അനുഭവപ്പെട്ടു. അവയില്ലായിരുന്നുവെങ്കിൽ കൂടുതൽ ഭംഗിയായേനെ. അത് പോലെ വീഴ്ച ഇത്രയും ഉയരത്തിൽ നിന്നും ഒഴിവാക്കി മുറിയിൽ നിന്നും അഞ്ചോ ആറോ പടി താഴെ മുറ്റത്തേയ്ക്ക് ആയിരുന്നുവെങ്കിൽ ഹാസ്യത്തിന് യോജിച്ചേനെ. അത് പോലെ ആപ്പിളും വേണ്ടായിരുന്നു.
ReplyDeleteഒരു സംഭവം എങ്ങിനെ ഒക്കെ ആണ് നമ്മളിലെത്തുന്നു എന്ന് നന്നായി വരച്ചു കാട്ടിയിരിക്കുന്നു.
എന്റെ ശ്രദ്ധയിൽ പെടുത്തിയ അങ്ങയുടെ വിലപ്പെട്ട അഭിപ്രായങ്ങൾ വരും കഥകളിൽ ശ്രദ്ധിക്കുമെന്ന ഉറപ്പോടെ , എന്നും നൽകി വരാറുള്ള ഈ വിലപ്പെട്ട ഉപദേശങ്ങൾക്ക് വളരെ നന്ദി ബിപിൻ സർ...
Deleteവായിച്ചു. നല്ല എഴുത്ത്. ആശംസകള്‍.
ReplyDeleteവായനക്കും , കുറിച്ചിട്ട ഈ നല്ല വരികൾക്കും നന്ദി മനോജ് ... :)
Deleteഷഹീം... മച്ചാ... കലക്കി... ശരിക്കും ചിരിപ്പിച്ചു കളഞ്ഞു...
ReplyDeleteപ്രിയപ്പെട്ട വിനുവേട്ടാ.... ഈ വരവിനും , പങ്കു വെച്ച സന്തോഷത്തിനും , വളരെ നന്ദി ...
DeleteThis comment has been removed by the author.
ReplyDeleteഇത് കേവലം കഥയല്ല. സത്യമാണ്. നമ്മുടെ പ്രദേശത്തിനടുത്ത് നടക്കുന്ന; നമുക്കറിയാവുന്ന എന്തെങ്കിലും സംഭവം പത്രവാർത്തയായി വരികയും അത് വായിക്കുകയും ചെയ്യുമ്പോൾ അതിൽ ധാരാളം വൈരുദ്ധ്യങ്ങൾ കാണാൻ കഴിയും. നാട്ടുകാർ ആരെങ്കിലും മരിച്ചാൽ; അതിൽ എഴുതിയിരിക്കുന്ന മക്കളുടെ പേരോ, മറ്റു വിവരങ്ങളോ തികച്ചും തെറ്റായിരിക്കും. #വികെ പറഞ്ഞത് പോലെ: ''ഒന്ന് രണ്ട് പത്രങ്ങൾ നോക്കിയാൽ സത്യം അറിയാം'' എന്നതും കാര്യമില്ല. കാരണം കോമണ്‍ വാർത്തകൾ ലേഖകർ പരസ്പ്പരം കൈ മാറാറാണ് പതിവ്. അതിനാൽ ഈ തെറ്റ് അക്ഷരം പ്രതി മറ്റുള്ളവരും തുടരും. വീഴ്ച്ചയുടെ ആഖാതം അല്പ്പം കൂടിപ്പോയി. അത് ശ്രദ്ധിക്കുക, മറ്റെല്ലാം നന്നായിരിക്കുന്നു. തുടരുക.
ReplyDelete
Deleteവിലപ്പെട്ട അഭിപ്രായത്തിനു വളരെ നന്ദി ഷാജി KS. ഞാൻ മനസ്സിൽ കണ്ട കഥയിലെ വീഴ്ചയും, അതിലെ ടെറസ്സിന്റെ ഉയരവും തമ്മിലുള്ള അന്തരം, എനിക്ക് വായനക്കാരിലേക്ക് വാക്കുകളിൽ എഴുതി ഫലിപ്പിക്കാൻ കഴിഞ്ഞില്ല എന്ന വസ്തുത ഞാൻ കമ്മന്റുകളിലൂടെ തിരിച്ചറിയുന്നു. ഇത്തരം അവസരങ്ങളിൽ കഥകൾക്ക് ഒരു ചിത്രം കൂടി ഉൾപ്പെടുത്തുന്നത് ഉപകാരപെടുമെന്നു ഇപ്പോൾ തോന്നുന്നു.
വ്യത്യസ്ത സമീപനം... വളരെ ഇഷ്ടമായി- എഴുത്തിന് ആശംസകള്‍.
ReplyDeleteഅകമഴിഞ്ഞു തുടരുന്ന എല്ലാ പിന്തുണയ്ക്കും , എന്നും നൽകി വന്ന നല്ല നിർദേശങ്ങൾക്കും , ഈ കഥ ഇവിടെ പ്രസിദ്ധീകരിക്കാൻ കാരണമായ താങ്കളുടെ എല്ലാ ഇടപെടലുകൾക്കും , അന്നുസിനോടുള്ള എന്റെ നന്ദി പറച്ചിൽ , ഈ അവസരത്തിൽ ഇവിടെ ഞാൻ കുറിക്കുന്നു .... വളരെയധികം നന്ദി പ്രിയ അന്നുസ്. :)
Delete"വാർത്തകൾ ഉണ്ടാവുകയല്ലല്ലോ? ഉണ്ടാക്കുകയല്ലേ?" . ആശംസകൾ.
ReplyDeleteവളരെ ശരിയാണ് മിനി , വായനക്കാർക്ക് കേൾക്കാൻ ഇഷ്ട്ടമുള്ള രീതിയിൽ ഇന്നത്തെ വാർത്തകൾ ഉണ്ടാക്കപ്പെടുന്നു എന്ന് തോന്നി പോകും ! കുറിച്ചിട്ട നല്ല ആശംസകൾക്ക് എന്റെ നന്ദി.
Deleteഹഹഹ.. അതു കലക്കി.. ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല
ReplyDeleteഈ വരവിനും , കുറിച്ചിട്ട വരികൾക്കും നന്ദി ഷാഹിദ് ഭായ് ... :)
Deleteഇഷ്ടായി :))
ReplyDeleteവളരെ സന്തോഷം സാബു ഹരിഹരൻ... :)
Deleteഷഹീമേ ചിരിപ്പിച്ചു...
ReplyDeleteഇന്നത്തെ കാലത്ത് സംഭവിക്കുന്നതിന്റെ ഒരു നേർച്ചിത്രം.
എന്നാലും സത്യാവസ്ഥ കണ്ടുപിടിയ്ക്കാൻ ഓടിപ്പാഞ്ഞുപോയ( അതും ആപ്പിളുമായി )ഷഹീമേ സമ്മതിച്ചിരിക്കുന്നു.
തുടരെത്തുടരെ എഴുതണേ...
ഈ നല്ല വാക്കുകൾക്കു വളരെ നന്ദി സുധി ഭായ്... :)
Deleteഷാജി ചേട്ടന്‍ പന്തളം പറഞ്ഞതാന് ശെരി .നല്ല രസമുണ്ടായിരുന്നു ,വീണ്ടും എഴുതുക.ആശംസകള്‍
ReplyDeleteഈ പ്രോത്സാഹനത്തിനും ആശംസകൾക്കും വളരെ നന്ദി ഒടിയൻ ...
Deletenalla post-
ReplyDeletemadhu
cherukolpuzha
വളരെ നന്ദി മധു... :)
Deleteവഴക്കുപക്ഷിയിലേക്ക് വന്നതിനും സഹകരണത്തിനും നന്ദിയും സ്നേഹവും അറിയിക്കട്ടെ പ്രിയ ഷഹീം
ReplyDeleteവഴക്കുപക്ഷിയിൽ എനിക്ക് എഴുതാൻ അവസരം നൽകിയതിനുള്ള എന്റെ സന്തോഷവും നന്ദിയും താഴ്മയോടെ ഈ അവസരത്തിൽ നിങ്ങളോട് പ്രകടിപ്പിച്ചു കൊണ്ട് ...... സ്നേഹത്തോടെ , ഷഹീം.
Deleteഇഷ്ടമായി- എവെടെയോക്കെയോ ചില പോരായ്മകള്‍ നിഴലിക്കുന്നുണ്ട്- ഒന്ന് കൂടി മിനുക്കാം. എനിക്ക് തോന്നിയത്
ReplyDelete
Deleteഒരു തുടക്കകാരനായ എന്റെ എഴുത്തിലെ പാളിച്ചകളും പോരായ്മകളും , ഞാൻ എഴുതി എഴുതി തന്നെ മിനുക്കിയെടുക്കണം എന്ന് സ്വയം അതിയായി ആഗ്രഹിച്ചും , തിരിച്ചറിഞ്ഞും കൊണ്ട്.... വിലപ്പെട്ട ഈ അഭിപ്രായത്തിനു വളരെ നന്ദി പ്രിയമുള്ള Dino .
അന്യന്‍റെ വീഴ്ചകള്‍ ആഘോഷമാക്കുന്ന കാഴ്ചകള്‍.......
ReplyDeleteആശയം ഇഷ്ടപ്പെട്ടു
ആശംസകള്‍
പങ്കുവെച്ച ആശംസകൾക്കു വളരെ നന്ദി തങ്കപ്പൻ സർ...
Deleteനന്നായിട്ടുണ്ട്.ഇഷ്ട്ടപെട്ടു.നല്ല അവതരണം
ReplyDeleteവളരെ നന്ദി ഹബീബ് റഹ്മാൻ... :)
Deleteആശയം അവതരിപ്പിച്ച രീതി ഇഷ്ടായി ഷഹീം... എഴുത്ത് തുടരുക. ആശംസകള്‍...
ReplyDeleteഈ നല്ല വാക്കുകൾക്കു വളരെ നന്ദി മുബി ഇത്താ.. :)
Deleteവായിക്കുമ്പോൾ നടന്ന പോലെ തോന്നിപ്പിക്കുന്നത് എഴുത്ത് കാരന്റെ മിടുക്ക്. നന്നായിരിക്കുന്നു
ReplyDeleteവിലപ്പെട്ട ഈ അഭിപ്രായത്തിനു വളരെ നന്ദി Salim Edakuni ....
Deleteaaha ithreyulloo...oothi veerppichappol enthaa news...alle. ishtaayi.
ReplyDeleteകുറിച്ചിട്ട ഈ നല്ല വാക്കുകൾക്കു നന്ദി നളിന കുമാരി ...
ReplyDeleteഇന്നത്തെ വാര്‍ത്ത ...സത്യ മുഖം
ReplyDeleteഈ നല്ല വാക്കുകൾക്കു വളരെ നന്ദി ആതിര ..
ReplyDelete