വഴക്കുപക്ഷിയില്‍ നിങ്ങള്‍ക്കും എഴുതാം. വഴക്കുപക്ഷിയില്‍ എഴുതുവാന്‍ നിങ്ങളുടെ മെയില്‍ ID, request സഹിതം vazhakkupakshi@gmail.com ലേക്ക് അയയ്ക്കുക.ബ്ലോഗില്‍ author ആയി ചേര്‍ക്കുന്നതായിരിക്കും. സ്വയം ലോഗിന്‍ ചെയ്തു കൃതികള്‍ പോസ്റ്റു ചെയ്യാം.കൃതികള്‍ പുതിയവയായിരിക്കണം. മറ്റെവിടെയും പ്രസിദ്ധീകരിച്ചതോ ബ്ലോഗുകളില്‍ പബ്ലിഷ് ചെയ്തവയോ ആകരുത്. വഴക്കുപക്ഷിയില്‍ പ്രസിദ്ധീകരിച്ചവ നിങ്ങളുടെ ബ്ലോഗില്‍ പബ്ലിഷ് ചെയ്യരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു.പോസ്റ്റ്‌ലിങ്കുകള്‍ ബ്ലോഗില്‍ പബ്ലിഷ് ചെയ്യാം. ഏവര്‍ക്കും സ്വാഗതം..!!
Showing posts with label പ്രതികരണം. Show all posts
Showing posts with label പ്രതികരണം. Show all posts

സമൂഹം വരക്കുന്ന വരക്കെതിരെ

സമൂഹം വരക്കുന്ന ചില വരകളുണ്ട്. 'അവന്‍' ഇങ്ങനെയാവണം, ഇന്നത് ധരിക്കണം, ഇന്നതൊക്കെ ചെയ്യണം തുടങ്ങി ചെറുതും വലുതുമായി ഒരുപാട് കാര്യങ്ങള്‍ ആ വര തൊട്ട് പോയിട്ടുണ്ട്.
'അവളു'ടെ കാര്യവും അങ്ങനെ തന്നെ.

പ്രവാഹ് ICS രണ്ടുദിനക്യാമ്പിന് ഇടയിലാണ് 'ജെന്‍റര്‍ ഈക്വാലിറ്റി' എന്നതില്‍ ഈ വേലിക്കെട്ട് മറികടക്കാനൊരു അവസരം ലഭിച്ചത്. ഡല്‍ഹി IIT (ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെകോനോളജി) കാമ്പസ്  കേന്ദീകരിച്ച് ഒരു ആക്റ്റീവിറ്റി നടത്തണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അതുല്‍ ആണ് ആ ആശയം ഉന്നയിച്ചത്. ''പാവാട' ധരിച്ചുകൊണ്ട് കാമ്പസിലുള്ളവരോട് സംവദിക്കുക'. കൗതുകത്തോടെയാണ് ഞാനത് ഏറ്റെടുത്തതും.

ഒടുത്തിരുന്ന വസ്ത്രം മാറ്റി താഴെ എത്തിയത് മുതല്‍ സകലരുടെയും നോട്ടത്തിന്‍റെ നിറം മാറിയിരുന്നു.

 നിഷ്കളങ്കനായ പ്രിയസുഹൃത്ത് സീധാറാം (എല്ലാം അവന്‍റേതായ ഒരേ നിറത്തില്‍ കാണാന്‍ കഴിവുള്ളവന്‍) അടുത്ത് വന്ന് ചെവിയില്‍ 'ക്യാഹെ യെ ലഡ്കിയോന്‍കാ കപടാ ഹെ' എന്ന് പറഞ്ഞതും IIT കാമ്പസിലേക്ക് പോവാന്‍ വിളിച്ച ടാക്സി ഡ്രൈവര്‍ 'ഇതെന്തിന് ധരിച്ചെന്ന്' ചോദിച്ചപ്പോഴും സ്ഥാപനത്തിന്‍റെ സെക്യൂരിറ്റിമാര്‍ മുതല്‍ കണ്ടുമുട്ടിയവരെല്ലാം ഓരോ നിറത്തിലുള്ള നോട്ടങ്ങളായിരുന്നു. ചിരിയും കൗതുകവും വികൃതവും നിറഞ്ഞ നോട്ടങ്ങള്‍.

എനിക്ക് സൗഹൃദമായി തോന്നിയ വസ്ത്രമാണ് ഞാന്‍ ധരിച്ചതെന്നും ഇഷ്ടമുള്ള വസ്ത്രം ധരിക്കാന്‍ എല്ലാവര്‍ക്കും അവകാശമില്ലേ എന്നും  ഇത് 'അവളു'ടെ വസ്ത്രമെന്ന് ആരാണ് പറഞ്ഞതെന്നും ഓരോരുത്തരോടും പറയുകയും ചോദിക്കുകയും ചെയ്തപ്പോഴും അംഗീകരിക്കാനാവാത്ത ചിരിയാണ് മറുപടിയായി കിട്ടിയത്. ചിലര്‍ അംഗീകരിക്കുകയും കൂടെനില്‍ക്കുകയും ചെയ്തെന്നതും നേര്.

ഒരു മണിക്കൂര്‍ മാത്രം 'അവളു'ടെതെന്ന് മുദ്ര കുത്തിയ ഒരു വസ്ത്രം ധരിച്ചതിന് ഇത്രമാത്രം അനുഭവിക്കേണ്ടി വന്നെങ്കില്‍ ചെറുപ്പം തൊട്ടേ 'അവന്‍റേ'തെന്ന് വരവരച്ചിട്ട എന്തൊക്കെയുണ്ടോ, ആ രീതിയില്‍ ജീവിച്ചുകൊണ്ടിരിക്കുന്ന പതിനാറ് കാരി 'ഗുഡ്ഡി' എത്രത്തോളം അനുഭവിക്കുന്നുണ്ടാവും? രാജസ്ഥാനിലെ 'മോറ' എന്ന ഗ്രാമത്തില്‍ പ്രവാഹീന് കീഴില്‍ മൂന്ന് മാസം പ്രവര്‍ത്തിച്ചപ്പോള്‍ കിട്ടിയ സുഹൃത്താണ് 'ഗുഡ്ഡി'. കാണാന്‍ തനി ആണ്‍കുട്ടി. ചെറുകുട്ടികള്‍ മുതല്‍ വലിയവര്‍ വരെ അവള്‍ക്ക് ഭ്രാന്താണെന്നും, ചിലര്‍ രഹസ്യത്തില്‍ ''അവള്‍ രണ്ടും കെട്ടതാണെന്നും പറഞ്ഞത് ഓര്‍മയിലുണ്ട്''. എല്ലാത്തിനോടും പുഞ്ചിരിക്ക് ജീവിക്കുന്ന, ഇതേ അനുഭവത്തിലുള്ള എത്ര 'ഗുഡ്ഡി'മാരുണ്ടാവും?

നിങ്ങള്‍ക്കും വ്യത്യസ്ഥ ഭാവങ്ങളിലായി ഒരുപാട് തവണ ചിലപ്പോള്‍ ഈ വേര്‍തിരിക്കല്‍ അനുഭവപ്പെട്ടിട്ടില്ലെ?  അവനെന്താ അടുക്കളയില്‍ കാര്യം,  ഒന്നില്ലേലും ആണല്ലേ പണിക്ക് പോടോ, മുടി നീട്ടാന്‍ നീയെന്താ പെണ്ണാണോ തുടങ്ങി ഒരുപാട് ചോദ്യങ്ങള്‍ ഒരുപാട് നാള്‍മുതലേ കേട്ട് തുടങ്ങിയതാണ്. നേരെ തിരിച്ച് 'അവളും' കേള്‍ക്കുന്നുണ്ടാവും. എന്നുമുതലാണ് നമുക്ക് ഇവ ഓരോന്നും അംഗീകരിക്കാന്‍ പറ്റാതെ വന്നതെന്ന് ചിലപ്പോഴൊക്കെ തോന്നാറുണ്ട്.

ചിലരൊക്കെ നീയെന്തിനാ എല്ലാം പൊളിച്ചെഴുതണമെന്ന് ആഗ്രഹിക്കുന്നതെന്ന് ചോദിക്കാറുണ്ട്. ഞാനൊരിക്കലും ഒന്നും മാറ്റി എഴുതാനോ ചരിത്രം രചിക്കാനോ ആഗ്രഹിച്ചിട്ടില്ല. നമ്മുടെ ഇഷ്ടങ്ങളെ മറ്റുള്ളവരുടെ താല്‍പര്യങ്ങള്‍ക്കായി എന്തിന് മാറ്റിവെക്കണം? നാം ഒട്ടും പ്രതികരണമില്ലാതെ അനുസരണയുള്ളവരായതുകൊണ്ടാണ് എന്ത് കഴിക്കണമെന്ന് വരെ മറ്റുള്ളവര്‍ തീരുമാനിക്കുന്ന, നിയമമായി വരുന്ന അവസ്ഥയുണ്ടായത്.

ചിലരുടെ കണ്ണില്‍ നിങ്ങള്‍ അനുസരണാകേടുള്ളവനായി ഗണിക്കപ്പെട്ടാലും നിങ്ങള്‍ നിങ്ങളായിരിക്കാന്‍ ശ്രമിക്കുക. അതിനൊരു പ്രത്യേക രുചിയും നിറവുമുണ്ട്. അത് നുണരുവാനാവട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

#SDG
#SDG-5
#pravahICS
#ics4cange

56"


എന്നും  രാവിലെ എഴുന്നേറ്റ്‌ പതിവിൻപടി പ്രഭാതകൃത്യമായ 'പതിനഞ്ച്‌ ലക്ഷം രൂപാ അക്കൗണ്ടിലിട്ടുതാടോ കള്ളത്താടീ' എന്ന് വിവിധപോസ്റ്റുകളിലായി വാരിവിതറി ദിവസം ആരംഭിക്കുന്ന ഭൂരിഭാഗം മലയാളികളേയും പോലെ എനിക്ക്‌ അന്തം വിട്ടുനിൽക്കാനാകുമായിരുന്നില്ല.
പ്രൈവറ്റ്‌ ഹോസ്പിറ്റലുകളിലെ ഗൈനക്കോളജി വിഭാഗത്തിലെ പ്രധാനവരുമാനമാർഗ്ഗമായ ഗർഭിണികളുടെ മാസാമാസ സ്കാനിംഗിൽപ്പെടുന്ന അഞ്ചാം മാസ ഡീറ്റെയ്‌ല്ഡ് സ്കാനിംഗിന്റെ തലേന്ന് രാത്രി പ്രധാനമന്ത്രിയുടെ ഇരുട്ടടി പ്രഖ്യാപനമുണ്ടായതുകൊണ്ട്‌ നവംബറിൽ നടത്തേണ്ട അഞ്ചാം മാസ സ്കാനിംഗ്‌ ഡിസംബർ 31 കഴിഞ്ഞ്‌ നടത്തിയാൽ മതിയോയെന്ന് ചോദിക്കാനുള്ള ധൈര്യമുണ്ടായില്ലെങ്കിലും കൈയ്യിൽ സൂക്ഷിച്ചിരുന്ന പൂഴ്ത്തിവെയ്പ്പ്‌ പണമായ രണ്ട്‌ ചുവന്ന നോട്ടുകളും ഏഴ്‌ മഞ്ഞനോട്ടുകളും പോക്കറ്റിൽക്കിടന്ന് പല്ലിളിക്കാൻ തുടങ്ങിയിരുന്നു.
പ്രധാനമന്ത്രിയുടെ ഇരുട്ടടി ഉണ്ടാകുന്നതിനു ഒരു മാസം മുൻപേ തന്നെ നിശ്ചയിച്ചിരുന്ന ഭാര്യയുടെ സ്കാനിംഗും,അനിയത്തിയുടെ ജോലിസ്ഥലമായ കോഴിക്കോട്ടേയ്ക്കുള്ള യാത്രയും എങ്ങനെ ഒഴിവാക്കും?എന്തായാലും ഒമ്പതാം തിയതി രാവിലേ തന്നെ വിനയകുലശനായി ഭാര്യാസമേതം അടുത്തുള്ള (കു)പ്രസിദ്ധമായ സ്വകാര്യ ആശുപത്രിയിലെത്തി.രണ്ട്‌  ബ്ലഡ്‌ ടെസ്റ്റുകളും ,സ്കാനിംഗും,മരുന്നുമായി കൈയിലിരുന്ന അയ്യായിരം കോടിയുടെ കള്ളപ്പണം വെളുപ്പിച്ച്‌ രാഷ്ട്രപുരോഗതിയ്ക്ക്‌ സമർപ്പിച്ചു.
സ്വകാര്യശേഖരത്തിൽ ആകെയുണ്ടായിരുന്ന കള്ളപ്പണം മിഷൻ അമ്മമാരുടെ കാർഡ്‌ പേമെന്റില്ലാത്ത ആശുപത്രിയിൽ പണമായി നൽകി കള്ളപ്പണം പൂഴ്ത്താൻ കൂട്ടുനിന്ന് രാജ്യദ്രോഹം നടത്തിയ വിഷമത്തിൽ പുറത്തിറങ്ങി വിലാസിനിച്ചേച്ചിയുടെ നായർ വിലാസം ചായക്കടയിൽ കയറി നൂറ്റി ഇരുപത്തയ്യായിരം രൂപയുടെ കള്ളപ്പണം കൂടി വെളുപ്പിച്ച്‌ തിരികെ ഭാര്യാസമേതം വീട്ടിലെത്തി ഇരുന്നും കിടന്നും നടന്നും കൂലങ്കഷമായി ആലോചിച്ചു.മിച്ചമുള്ള ആയിരം രൂപയുടെ ചില്ലറപ്പണം ഇന്നത്തെ അവസ്ഥയിൽ പതിനായിരത്തിന്റെ ഗുണം ചെയ്യുമെങ്കിലും അതുമായി മാത്രം എങ്ങനെയാണു കോഴിക്കോടിനു പോകുന്നത്‌?
കൂടുതൽ ചിന്തിച്ച്‌ ടെൻഷനാകുന്നതിനു മുൻപ്‌ അളിയൻ ദീപേഷിന്റെ തന്ത്രം പ്രയോഗിക്കാമെന്ന് പറഞ്ഞത്‌ ഭാര്യ ദിവ്യ തന്നെ.പൊന്നാങ്ങള ടെൻഷൻ വന്നാൽ അപ്പോൾത്തന്നെ ഒരു പ്ലേറ്റ്‌ ചോറുണ്ണും.ആ മാർഗ്ഗം തന്നെ അവലംബിച്ചു.കൈവിരലുകൾ വൃത്തിയാക്കി ഏമ്പക്കം വിട്ട്‌ കൈകഴുകി സിറ്റൗട്ടിൽ വന്നിരുന്ന് അൽഫോൻസാമ്മയുടെ ചിത്രമുള്ള അഞ്ചുരൂപയുടെ ബ്ലാക്ക്‌ മണിയെടുത്ത്‌ മുകളിലേയ്ക്ക്‌ നൊടിച്ചെറിഞ്ഞു. ഭാര്യയുടെ അക്കൗണ്ടിൽ വെളുത്തപണമുണ്ടായിരുന്നതിനാൽ അൽഫോൻസാമ്മ എങ്ങനെ താഴെയെത്തിയാലും കോഴിക്കോട്ട്‌ പോക്കിനൊരു മാറ്റവുമില്ലെന്ന് ഉറപ്പിച്ചിരുന്നതിനാൽ മുകളിൽ കിടന്ന് കറങ്ങുന്ന ഫാനിൽത്തട്ടി കള്ളനാണയം വിരിയിലേയ്ക്ക്‌ തെറിച്ച്‌ ഒളിവിൽപ്പോയി.
"ഒന്നുകിൽ പോകാതെ നിങ്ങൾക്കിവിടെയിരുന്ന് ബ്ലോഗിൽ കമന്റുകളിടാം.,വാട്സപ്‌ ഗ്രൂപ്പുകളിൽ ചെന്ന് രാപാർക്കാം.അല്ലെങ്കിൽ ഇത്തിരി കഷ്ടപ്പെട്ടായാലും പെങ്ങളുടെ അടുത്ത്‌ ചെന്ന് സുഖാന്വേഷണം നടത്താം.ഏത്‌ വേണമെന്ന് നിങ്ങൾ തീരുമാനിക്കൂ."വിരിയ്ക്കിടയിലൂടെ തലപുറത്തേയ്ക്കിട്ട്‌ ഒരു സംഘിപ്പല്ലി ചിലച്ചു.
അകത്തേയ്ക്ക്‌ നടക്കുമ്പോൾ കുലദേവതചിത്രത്തിന്റെ പുറകിൽ നിന്ന് "ഞങ്ങളൊരു അഖിലേന്ത്യാപണിമുടക്ക്‌ പ്രഖ്യാപിച്ചാൽ നിങ്ങൾ കെട്ട്യോനും കെട്ട്യോളും പെരുവഴീൽ കുടുങ്ങും "എന്ന് ചിലച്ച സഖാപ്പിപ്പല്ലിയുടെ ജൽപനം മുഖവിലയ്ക്കെടുത്തില്ല.
കട്ടിലിനടിയിൽ അലക്ഷ്യമായിക്കിടന്നിരുന്ന ബാഗെടുത്ത്‌ അതിൽക്കിടന്നിരുന്ന സാധനങ്ങൾ പുറത്തേക്കിട്ട്‌ ബാഗിനെ ലൈഫ്‌ബോയ്‌ ഇട്ട്‌ കുളിപ്പിച്ച്‌ വെയിലത്തിട്ടുണക്കി മൂന്നാലുകർപ്പൂരക്കഷ്ണങ്ങൾ പാകി വസ്ത്രങ്ങൾ പായ്ക്ക്‌ ചെയ്തു.
നേരം വെളുത്ത്‌ എട്ടുമണിയായപ്പോൾ അഞ്ഞൂറിന്റെ കള്ളപ്പണം കൂടി ഭാരതീയ തീവണ്ടിശൃംഖല വഴി രാഷ്ട്രപുരോഗതിയ്ക്കായി വിട്ടുനൽകി കോഴിക്കോടിനു തിരിച്ചു.
ജീവിതത്തിൽ അന്നേ വരെ കഴിച്ചിട്ടില്ലാത്തത്ര അതീവരുചികരമായ ചിക്കൻ ബിരിയാണി തന്ന് സത്ക്കരിച്ച കോഴിക്കോട്‌ റെയിൽവേസ്റ്റേഷനിലെ ഹോട്ടൽമുതലാളിയുടെ അച്ഛനുമമ്മയ്ക്കും,ജനിയ്ക്കാനിരിയ്ക്കുന്ന സന്തതിപരമ്പരകൾക്കും  നന്മ മാത്രം സംഭവിക്കണമേയെന്ന് മനസ്സിൽ പ്രാർത്ഥിച്ച്‌ അനിയത്തി സിന്ധുവിന്റെ വീട്ടിലെത്തി.
സ്വച്ഛഭാരത്‌ സിദ്ധാന്തപ്രകാരം ചിക്കൻ ബിരിയാണിയെ സുരക്ഷിതമായി സൂക്ഷ്മജീവികൾക്ക്‌ വിഘടിപ്പിക്കാനായി വിട്ടുനൽകി ഹോട്ടലുകാരന്റെ പിതൃജനങ്ങൾക്ക്‌ വീണ്ടും ഭാവുകങ്ങൾ നൽകി ,ലഘുവായൊരു സ്നാനവും കഴിഞ്ഞ്‌ രുചികരമായൊരു ലെമൺ റ്റീ കുടിച്ചപ്പോൾ യാത്രാക്ഷീണം ഇരുവർക്കും പമ്പകടന്നു.
ആങ്ങളയേയും നാത്തൂനേയും കണ്ട അനിയത്തി സിന്ധുവിന്റെ സന്തോഷം കണ്ടപ്പോൾത്തന്നെ മനസ്സ് നിറഞ്ഞു.
കഥകളിലൂടെ വായിച്ചറിഞ്ഞ മിഠായിത്തെരുവിലൂടെ നടക്കാൻ ഇറങ്ങിയ ഞാൻ,അമ്മി,ഭാര്യ,അനിയത്തി നാലംഗസംഘത്തിന്റെ ലക്ഷ്യം രണ്ട്‌ ലേഡീസ്‌ ഹാൻഡ്ബാഗാണെങ്കിലും അത്രയും തിരക്കിലൂടെ നടക്കാൻ കിട്ടുന്ന അവസരം പാഴാക്കാൻ തോന്നിയില്ല.ആകെ  അസ്വാരസ്യമായി തോന്നിയത്‌ കടകളിൽ തൂക്കിയിട്ടിരുന്ന 'അഞ്ഞൂറും ആയിരവും നോട്ടുകൾ സ്വീകരിക്കുന്നതല്ല 'എന്ന ബോർഡുകളും ;അവർ പറയുന്ന മലയാളം നമ്മുടെ കോട്ടയം മലയാളവുമായി പൊരുത്തപ്പെടാത്തതുമായിരുന്നു.ഭാര്യയുടെ പാലക്കാടൻ മലയാളം പോലും തോറ്റുപോയി.
നോട്ട്‌ തിരസ്കാരമുള്ള കടകൾ കയറിയിറങ്ങി നടന്ന് നടന്ന് ക്ഷീണിച്ചപ്പോൾ അനിയത്തി പറഞ്ഞു.
"രാപകലില്ലാതെ രോഗികളെ നോക്കിയുണ്ടാക്കിയ കാശാ,ഒരു മോഡി കാരണം പൈസ നീട്ടിപ്പിടിച്ച്‌ തെണ്ടേണ്ട ഗതികേടാ."
"പൈസ ഉണ്ടേലും എന്നാ ഗതികേടാ.?കലികാലം മോഡിയായിട്ടവതരിച്ചേക്കുവാ!."അമ്മി.
കള്ളനോട്ട്‌,തീവ്രവാദം,കുഴൽപ്പണം,കള്ളപ്പണം എന്നിവ ഒരു വശത്തും;നടന്ന് നടന്ന് ദാഹിച്ചുവലഞ്ഞ്‌ ഒരടിനടക്കാനാവാത്ത അവസ്ഥ മറുവശത്തുമായി വന്ന് നിന്ന് പരിഹസിച്ചപ്പോൾ ഒരോ സോഡാനാരങ്ങാവെള്ളം കുടിച്ച്‌ രാജ്യസ്നേഹം വെളിവാക്കി.
വീണ്ടും നടന്ന് നടന്ന് പറ്റിയ ബാഗുകൾ കണ്ടെത്തി വിലപേശൽ നടത്തി "അഞ്ഞൂറിന്റെ നോട്ടെടുക്കുമോ ചേട്ടാ? " എന്ന ചോദ്യത്തിൽ മൂക്കും കുത്തിവീണ കച്ചവടക്കാരൻ "ഞങ്ങളും പണ്ട് സർജ്ജിക്കൽ അറ്റാക്ക്‌ നടത്തിയിട്ടുണ്ടെന്ന്" പറഞ്ഞ ഏ.പി.ആന്റണിച്ചേട്ടൻ ട്രോളന്മാരെ പേടിച്ച്‌ അപ്രത്യക്ഷനായതുപോലെ അപ്രത്യക്ഷനായി.
ഏഴുമാസം ഗർഭിണിയായ അനിയത്തിയേയും,അഞ്ചുമാസം ഗർഭിണിയായ ഭാര്യയേയും ,നടന്ന് നടന്ന് അവശയായ അമ്മിയേയും കൂട്ടി അതിലുമധികം അവശനായി ഞാനും അവളുടെ വീട്ടിലേയ്ക്ക്‌ നടന്നു.
അതേ പകൽ പനി പിടിച്ച അവശനായ അച്ഛൻ മരുന്ന് വാങ്ങാൻ ഫെഡറൽ ബാങ്കിന്റെ ക്യൂവിൽ നിന്നതും;അനിയൻ പെട്രോൾ പമ്പ്‌ വഴി ചില്ലറയ്ക്കായി അലഞ്ഞതും; അതേ രാത്രി അളിയൻ ധനു 'സ്വർണ്ണക്കടുവ' സിനിമ കാണിയ്ക്കാനായി അഞ്ഞൂറിന്റെ നോട്ട്‌ മാറ്റാൻ മാർഗ്ഗമില്ലാതെ രാത്രിയിൽ കൂട്ടുകാരന്റെ കൈയിൽ നിന്നും രണ്ടായിരത്തിന്റെ നോട്ടുമായി വന്ന് തീയേറ്ററിൽ കൊടുത്ത്‌ ടിക്കറ്റ്‌ എടുത്തതുമൊന്നും പിന്നീടൊരു പ്രശ്നമായി തോന്നിയില്ല.
★  ★  ★  ★  ★  ★  ★  ★  ★  ★
ഇത്‌ കഴിഞ്ഞ ദിവസങ്ങളിൽ ഞങ്ങൾ ചെറുതായി പെട്ടുപോയ കാര്യം പറഞ്ഞതാണ്.ഈ വിഷയത്തിലെ എന്റെ അഭിപ്രായം താഴെപ്പറയുന്നതുകൊണ്ട്‌ ആർക്കും പിണക്കം തോന്നണ്ട ട്ടോ.
ഞങ്ങളെപ്പോലുള്ള അതി സാധാരണക്കാരായ ആൾക്കാർക്ക്‌ വന്ന ബുദ്ധിമുട്ടുകൾ തുലോം ചുരുക്കമല്ലെങ്കിലും രണ്ടായിരത്തിന്റെ നോട്ടുകൾക്ക്‌ പകരം പുതിയ അഞ്ഞൂറുരൂപാനോട്ടുകൾ വിപണിയിലെത്തിച്ചിരുന്നെങ്കിൽ ഈ പ്രയാസമുണ്ടാകുമായിരുന്നില്ല എന്ന് മാത്രമേ എനിയ്ക്ക്‌ തോന്നുന്നുള്ളൂ.
ഒരു ലക്ഷത്തി എഴുപത്തയ്യായിരം കോടികൾ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത കോടാനുകോടികൾ കൊള്ളയടിച്ച; സ്വന്തം മക്കളേയും മരുമക്കളേയും അമേരിക്കയിലും,ബ്രിട്ടണിലും അയച്ച്‌ പഠിപ്പിച്ച്‌ ജോലി നേടി അവിടെ സെറ്റിൽ ആക്കിയിട്ട്‌ പാവങ്ങളെ സേവിയ്ക്കാനിറങ്ങുന്ന നേതാക്കളുള്ള ഈ കാലത്ത് ഒരു ഭരണാധികാരിയ്ക്കു അദ്ദേഹത്തിന്റെ അധികാരം തന്നെ നഷ്ടപ്പെടുത്തിയേക്കാവുന്ന പ്രവൃത്തി ആണ് മോഡി  നടപ്പിലാക്കിയത് . ഈ നടപടി മൂലം അടുത്ത ഇലക്ഷനിൽ മോഡിക്ക് ഭരണം നഷ്ടപ്പെടാനാണ് സാധ്യത. അത് സംഭവിച്ചാലും ഇല്ലെങ്കിലും ഇപ്പോൾ മോഡി ചെയ്തത് ശരി ആയ കാര്യം തന്നെ ആണ്.സാധാരണക്കാർക്ക് വേണ്ടി ഒരു ഭരണാധികാരിയ്ക്കു ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ ഒരു മഹത് കാര്യം ആയി അതിനെ നാളെ ലോകം വിധി എഴുതും.ബി.ജെ.പി പ്രസ്ഥാനത്തിന്റെ അസ്തിവാരം തന്നെ തോണ്ടിക്കളയുന്ന നടപടിയാണെങ്കിലും ഇതിലൂടെ ഈ നാടിന്റെ ഉന്നമനം ഞാൻ സ്വപ്നം കാണുന്നു..................

സ്ത്രീ ഭരണം.


സ്ത്രീ സ്വാതന്ത്ര്യ വാദികളുടേയും, സ്ത്രീ വിമോചന വാദികളുടേയും, സ്ത്രീ സംഘടനകളുടെയും എന്നത്തേയും ഒരു പരിവേദനമാണ് അവർക്ക് അർഹിക്കുന്ന പ്രാതിനിധ്യം ലഭിക്കുന്നില്ല എന്നത്. ഭരണ മേഖലയിലും, സമൂഹത്തിലും സ്വന്തം വീട്ടിൽ പോലും തുല്യത ലഭിയ്ക്കാതെ   അവഗണന അനുഭവിക്കുന്നു എന്നും  അവർ എക്കാലവും പരാതി പറഞ്ഞിരുന്നു. രാഷ്ട്രീയത്തിലും  ഭരണത്തിലും അവരുടെ സാന്നിധ്യം കുറവാണ് എന്നതൊരു നഗ്ന സത്യം. ഇതാ അതിനെല്ലാം ഒരു പരിഹാരമായി ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പിൽ  50  ശതമാനം സീറ്റുകൾ സ്ത്രീകൾക്ക് സംവരണം നൽകിയിരിക്കുകയാണ്.  പഞ്ചായത്ത് മുതൽ കോർപ്പറേഷൻ വരെയുള്ള ഭരണത്തിൽ.

നേർ പകുതി, അതായത് പുരുഷനോട് ഒപ്പത്തിനൊപ്പം.

പക്ഷെ രാഷ്ട്രീയ പാർട്ടികൾ എല്ലാം ഓട്ടമായി. ഇത്രയും വനിതകളെ കണ്ടു പിടിയ്ക്കാൻ. തുല്യതയും പ്രാതിനിധ്യത്തിനും വേണ്ടി പട പൊരുതിയ സ്ത്രീ വിമോചകരെ കാണാനേ ഇല്ല. പതിവ് പോലെ വനിതാ സംവരണ വാർഡ്‌ ആയി മാറിയപ്പോൾ നിലവിലുള്ള  സീറ്റ് നഷ്ട്ടപ്പെട്ട പുരുഷന്മാർ അവരുടെ ഭാര്യമാരെ സ്ഥാനാർഥി ആക്കി പ്രശ്നം പരിഹരിച്ചു. ഭാര്യയ്ക്ക് പകരം പെങ്ങന്മാരേയും ബന്ധുക്കളെയും നിർത്തി  മറ്റു ചിലർ. പുതുതായി സ്ത്രീ സംവരണം ആയ സീറ്റുകളിൽ പുതിയ ആളുകളെ തിരഞ്ഞു. അവിടന്നും ഇവിടന്നും ഒക്കെ കണ്ടു പിടിച്ച് അവസാനം സ്ഥാനാർഥി പട്ടിക പൂർത്തിയാക്കി.

ഈ സ്ഥിതി വിശേഷം എന്താണ്  കാണിക്കുന്നത്?  മുന്നിട്ടിറങ്ങാൻ സ്ത്രീകൾ തയ്യാറല്ല എന്നത് തന്നെ. ഈ നിൽക്കുന്ന സ്ഥാനാർഥികളിൽ ബഹു ഭൂരിഭാഗവും പുരുഷന്മാരുടെ പിന്തുണയോടു കൂടി, അവരുടെ സഹായത്തോടു കൂടി, ജയിച്ചു വന്നാലും ഇതൊക്കെ പ്രതീക്ഷിച്ചാണ് ഇറങ്ങി പുറപ്പെട്ടത്‌. പഴയ കാല ചരിത്രം നോക്കിയാൽ, നല്ലൊരു ശതമാനം സത്യത്തിൽ ഭരണം നടത്തിയത് "പിൻ സീറ്റ് ഡ്രൈവിംഗ്" എന്ന കണക്കിന് തന്നെയാണ്.

 മുന്നിട്ടിറങ്ങാൻ സ്ത്രീകൾ വിമുഖത കാണിക്കുന്നതിന്റെ  പ്രധാന കാരണം ഉത്തരവാദങ്ങൾ ഏറ്റെടുക്കാൻ ഉള്ള അവരുടെ വൈമുഖ്യം തന്നെയാണ്. പുരുഷ മേധാവിത്വം എന്നൊക്കെ മുറവിളി കൂട്ടുന്നുവെങ്കിലും ആ ലേബലിൽ ഒതുങ്ങി ക്കൂടുക എന്നതാണ് അവർക്ക് കൂടുതൽ താൽപ്പര്യം. പൊതു പ്രവർത്തന രംഗത്ത് വരുന്ന  സ്ത്രീകളെ പൊതുവെ താറടിച്ചു കാണിക്കുന്ന ഇന്നത്തെ സമൂഹത്തെ  അവർ ഭയപ്പെടുന്നുവെന്നത് ഒരു കാരണമായി അവർ പറഞ്ഞേക്കാം. അത് അത്ര ശരിയാണെന്ന്‌ തോന്നുന്നില്ല. സിനിമാ രംഗത്തെ സ്ത്രീകളെ കണ്ടില്ലേ? എന്തൊക്കെ പടങ്ങൾ സോഷ്യൽ മീഡിയയിൽ വന്നിട്ടും കുലുങ്ങാതെ നിൽക്കുന്നത്. പിന്നെ ഒരു കാര്യം ഇവിടത്തെ രാഷ്ട്രീയ സാമൂഹ്യ കാര്യങ്ങളിൽ താൽപ്പര്യം ഇല്ലാത്തതും അത് മൂലം ഇവിടെ നടക്കുന്ന കാര്യങ്ങളെ ക്കുറിച്ച് ഒരു ധാരണ ഇല്ലാത്തതും ആണ്.

ഇന്നത്തെ രാഷ്ട്രീയ പാർട്ടികളെ ഒക്കെ ശ്രദ്ധിച്ചാൽ ഒരു കാര്യം വ്യക്തമാകും. സ്ത്രീകളെ അപ്രധാന സ്ഥലങ്ങളിൽ മാത്രം അവർ ഇരുത്തുന്നു. തീരുമാനം എടുക്കേണ്ട പദവികളിൽ ഒന്നും സ്ത്രീകൾ ഇല്ല. പുരുഷ തീരുമാനങ്ങൾക്ക് റാൻ മൂളാൻ മാത്രം ഉള്ളവർ. ഒരു ഇന്ദിരാ ഗാന്ധിയോ സോണിയയോ ഉണ്ടായി എന്നത് ശരി. ഇന്ദിരാ ഗാന്ധി സ്വന്തം കഴിവ് കൊണ്ട് മാത്രം അധികാരം പിടിച്ചെടുത്ത ആളാണ്‌.സമ്മതിക്കുന്നു. സോണിയയെ മുൻ നിർത്തി അധികാര മോഹികളായ ആണുങ്ങൾ കളിച്ചു. അങ്ങിനെ ഒരു പദവിയിൽ അവർ എത്തി . അവിടെ എത്തിയപ്പോൾ അവരും കളി തുടങ്ങി. അത്ര തന്നെ.

 സ്ത്രീകൾ ഭരണ രംഗത്ത് വന്നു സ്വതന്ത്രമായി പ്രവർത്തിക്കുന്നത് അഭിലഷണീയം ആണ്. അഴിമതി വളരെ കുറയും എന്നത് തീർച്ച. സരിതയെ പോലുള്ളവരെ മറന്നല്ല ഈ പറയുന്നത്. എന്നിരുന്നാലും അഴിമതിയും ദുർഭരണവും കുറയും. ഇവർ ഭരിക്കും, ഭർത്താക്കന്മാർ കാശ് വാങ്ങും എന്ന രീതിയിൽ നിന്ന് കൊടുക്കാതിരുന്നാൽ മതി. ഏതായാലും  പുതിയതദ്ദേശ സ്വയം  ഭരണം സ്ത്രീകളുടെ തുല്യ അധികാരം ആവുകയാണ്. നല്ല ഒരു അവസരം. കാത്തിരുന്നു കാണാം.

പിടക്കോഴികൾ കൂവട്ടെ..

ഏറെ വ്യത്യസ്തമായ സമരമുറകൾ കണ്ടുകൊണ്ടാണ് 2014 നു തിരശീല വീണത്.. 2015 ജനുവരി 1 തുടക്കം തന്നെ പുതു സമരങ്ങൾ ആഹ്വാനം ചെയ്തു കൊണ്ടായിരുന്നു..ആദ്യദിനത്തെ പത്രത്തിൽ തന്നെ 'ഇന്ന്  രാത്രി മലയാളി സ്ത്രീകൾ ഓൺലൈനിൽ വരികയും അശ്ലീലമായ പ്രതികരണങ്ങൾ ലഭിച്ചാൽ അതിനെ മാന്യമായ രീതിയിൽ നേരിടുകയും വേണം' എന്ന് ആഹ്വാനം ചെയ്യുന്ന ഒരു വാർത്ത കാണുകയുണ്ടായി. എന്റെ അഭിപ്രായത്തിൽ തികച്ചും സ്വാഗതാർഹമായ ഒരു കാര്യമാണു അത്. പക്ഷെ വ്യസനകരമെന്നു പറയട്ടെ, പലരും 'സംസ്കാരം' എന്ന വാക്കുകൊണ്ട് തീർത്തും സംസ്കാര രഹിതമായ ഭാഷയിൽ ആ വാർത്തയ്ക്ക് താഴെ പൊങ്കാലയിടുകയാണു ചെയ്തത്. രാത്രി 8 മണിക്ക് ശേഷം അബദ്ധവശാൽ പോലും ഓൺലൈനിൽ വരുന്ന പെൺകുട്ടികൾക്ക് പലപ്പോഴും വളരെ മോശമായ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അബദ്ധവശാൽ എന്ന വാക്കിൽ കയറി തൂങ്ങാൻ വരട്ടെ. ഫേസ്ബുക് ആപ്പുകളും മറ്റും മൊബൈലിൽ ഉപയോഗിക്കുന്നവർക്ക് പലപ്പോഴും ഓഫ്ലൈൻ ആണിടുന്നതെങ്കിലും തനിയെ ഓൺലൈൻ ആകുന്ന പ്രവണത (bug) നിലനിൽക്കുന്നുണ്ട്. അത്കൊണ്ട് തന്നെ പല പെൺകുട്ടികളും സദാചാര പോലിസിനെ ഭയന്ന് പകൽ പോലും വളരെ വേണ്ടപ്പെട്ടവർക്ക് മാത്രമാണു ഓൺലൈൻ ആവാറു.
ഒരു പെൺകുട്ടിയെ രാത്രി ഓൺലൈനിൽ കണ്ടാൽ അവൾ മോശക്കാരി ആണെന്നും വലവിരിക്കാൻ ശ്രമിക്കുന്നു എന്നും ചിത്രീകരിക്കുന്ന പുരുഷന്മാർ ഏറെ ആണു. പലപ്പോഴും ഒന്ന് കേറി മുട്ടാനും കിടക്കയിലേയ്ക്ക് ക്ഷണിക്കാനും ശ്രമിക്കുന്നവരും കുറവല്ല. വാസ്തവത്തിൽ അത് നിങ്ങളുടെ കുഴപ്പമാണെന്നു മനസിലാക്കുക. നിങ്ങൾ രാത്രി പച്ച തെളിച്ച് കാത്തിരിക്കുന്നത് ഇരപിടിക്കാനാണെന്ന് കരുതി എല്ലാവരും അങ്ങനെയല്ല. നല്ല പുരുഷന്മാരും ഉണ്ട് എന്ന് പറയാതെ വയ്യ.
വ്യക്തിപരമായി പറഞ്ഞാൽ ഞാൻ ഫേസ്ബുക് ഉപയോഗിക്കുന്നത് ചാറ്റ് ചെയ്യാൻ അല്ല. എനിക്ക് വേണ്ടപ്പെട്ടവരോട് സംസാരിക്കാൻ വാട്സാപ്പും ഹൈക്കും ഒക്കെ ഉണ്ട്. പിന്നെ അതൊരു സാമൂഹിക മാധ്യമം ആയതുകൊണ്ട് തന്നെ വാർത്തകളറിയാനും പ്രിയപ്പെട്ടവരുടെ വിശേഷങ്ങളറിയാനും ചിത്രങ്ങൾ കാണാനും ഒക്കെയാണു ഉപയോഗിക്കാറ്. ഓഫ്ലൈൻ ആയാൽ പോലും അബദ്ധത്തിലെങ്ങാനും ഒരു ലൈക് അടിച്ചാൽ അത് ന്യൂസ് ഫീഡിൽ വന്നാൽ ഇൻബോക്സിൽ ആക്രമിക്കാൻ വരുന്നവർ പോലുമുണ്ട്. പുറം നാട്ടിൽ പഠിക്കുകയൊ ജോലി ചെയ്യുകയ്യൊ ചെയ്യുന്ന സ്ത്രീകളെക്കുറിച്ചും പുരുഷന്മാരോട് കുറച്ച് ഫ്രീ ആയി സംസാരിക്കുന്നവരോടും പലർക്കുമുള്ള സമീപനം ഇങ്ങനെയാണു. ഇങ്ങനെയുള്ളവർക്ക് മുൻപിൽ  ഒരു രാത്രി ഓൺലൈൻ ആയിട്ട് ആക്രമിക്കാൻ വരുന്നവരോട് മറുപടി പറയുകയോ സ്ക്രീൻ ഷോട്ട് ഇടുകയൊ അല്ലാതെ പിന്നെ എന്താണു വേണ്ടത്?
വാസ്തവത്തിൽ ഈ സദാചാരം പറയുന്ന ഞരമ്പുരോഗികൾ തന്നെയാണു രാത്രിയിൽ ഒരു പെൺകുട്ടിയെയോ അല്ലെങ്കിൽ ഒരു പെണ്ണിന്റെ പേരുള്ള ഫെയ്കിനെയൊ ഓൺലൈനിൽ കണ്ടാൽ ഒലിപ്പിക്കാനെത്തുന്നതും.
രാത്രി പത്തുമണി കഴിഞ്ഞു എന്നതിന്റെ പേരിൽ മാത്രം ഓഫ്ലൈൻ ഇടുന്ന എത്ര പുരുഷന്മാർ ഉണ്ട് ഇവിടെ? പക്ഷേ അനേകായിരം സ്ത്രീകൾ ഉണ്ട് എന്ന് മനസ്സിലാക്കുക. ഇപ്പോളും സ്ത്രീ അടുക്കളയിൽ ഇരിക്കേണ്ടവളാണു എന്നു പറയുന്നവരോട് : സ്വാതന്ത്ര്യ ലബ്ധിക്ക് മുൻപ് തന്നെ സ്ത്രീ അരങ്ങത്തെത്തിക്കഴിഞ്ഞു മാഷേ.. പിന്നെ ഒന്നു കൂടി മനസിലാക്കുക നീയൊക്കെ പറയുന്നതിനൊപ്പിച്ച് നിന്നു തരാനും കൊഞ്ചിക്കുഴയാനും ഒരു പെണ്ണു തയ്യാറാവുന്നുണ്ടെങ്കിൽ ഒന്നു മനസ്സിലാക്കുക അത് പെണ്ണായിരിക്കില്ല ഒരു ഫേയ്ക് ആയിരിക്കും എന്ന്.. വാസ്തവത്തിൽ നീയാണു കബളിപ്പിക്കപ്പെടുന്നതെന്ന്..
ചില കമന്റുകൾ: (please don't mind the language. സദാചാരവാദികൾ എന്നും സംസ്കാരത്തിന്റെ കാവൽക്കാർ എന്നും സ്വയം അവകാശപ്പെടുന്നവരുടെ ഭാഷയാണു താഴെ. ദയവായി ക്ഷമിക്കുക)
1.
തറവാട്ടിൽ പിറന്ന പെണ്‍പിള്ളേർ കിടന്നുറങ്ങുന്ന നേരത്ത് കൂത്തിച്ചികൾ കൂട്ടമായി ചുംബന സമരവും, പാതിരാ ചാറ്റിംഗും നടത്തുന്നു... അതിനു കൊടി പിടിച്ചു മൂട് താങ്ങാൻ കുറെ കോണാത്തിലെ ചാനലുകളും... ത്ഫൂ...
ഇതൊക്കെ റിപ്പോർട്ട് ചെയ്യാൻ കാണിച്ചതിൻറെ പകുതിയെങ്കിലും ആവേശം നീയൊക്കെ നിൽപ്പു സമരത്തിനോ, റോജി റോയിയുടെ ദുരൂഹ മരണത്തിനോ വേണ്ടി കാണിച്ചിരുന്നെങ്കിൽ അർഹതയുള്ളവർക്ക് അതൊക്കെ ആശ്വാസമായേനെ.. ഊളകളെ വെല്ലാൻ ഊളകളുടെ അപ്പന്മാരാവാൻ മത്സരിക്കുകയാണ് മലയാള മാധ്യമങ്ങൾ.. grin emoticon
2.
എന്താല്ലേ പുതിയ പുതിയ കുറെ കണ്ടുപിടിത്തം ഇവരെയൊക്കെ മൂഡ്‌ താങ്ങാന്‍ കുറെ പോലയാടികളും പ്രതികരിക്കാന്‍ അറിയാത്തവര്‍ എന്തിനാ പിന്നെ 12 മണിക്ക് ശേഷം ചാറ്റ് ചെയ്യുന്നേ ...അങ്ങനെ ശല്യം ചെയ്യുന്നവരെ ബ്ലോക്ക്‌ ചെയ്യാനുള്ള option ഉണ്ട് ..പരിചയമുള്ള ആളെ സുഹൃത്താക്കിയാൽ പോരെ...കഷ്ടം തന്നെ.
3.
പെണ്ണുങ്ങളെ, എന്തൊക്കയായാലും ഗർഭപാത്രവും യോനിയും തന്നെയേ നിങ്ങളുടെ ശരിരത്തിൽ ഉണ്ടാവുകയുള്ളൂ.... അവ അവിടെ ഉള്ളിടത്തോളം നിങ്ങൾക്ക് പെണ്ണുങ്ങൾ ആയിരിക്കാനേ കഴിയുകയുമുള്ളൂ..... നിങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ മുഴുവനും ഇല്ലാതാക്കാൻ ഒരിക്കലും നിങ്ങൾക്ക് കഴിയില്ല... ലോകത്ത് എല്ലായിടത്തും അങ്ങനെ തന്നെയാണ്. പെണ്ണുങ്ങൾക്ക് പെണ്ണുങ്ങളായിരിക്കാനേ കഴിയൂ.......
സ്ത്രീപുരുഷസമത്വം എന്നത് ഒരിക്കലും നടക്കാത്ത ഒരു ഫെമിനിസ്റ്റ് സ്വപ്നം മാത്രം ....
4.
ചിലരുടെ കാമപേക്കൂത്തിനു സമരം എന്ന ലേബലും നൽകി ഇതിനെ സപ്പോർട്ട് ചെയ്യുന്നവരോട്... തെരുവിലെ പട്ടിക്കും നിങ്ങളേക്കാൾ അന്തസ്സുണ്ട്...!!!
5.
ലോക മലയാളി വനിതകളോ ? ഉണ്ട
പടക്കങ്ങൾ എന്ന് പറയുന്നത് ആവും ശരി .
അവര്‍ക്ക്‌ എന്ത് രാത്രി എന്ത് പകൽ.
ഒരു ഭാഗത്ത് ബോധവത്കരണ പരിപാടി നടത്തുമ്പോൾ മറ്റൊരു ഭാഗത്ത് ആഭാസം.
പടക്കങ്ങൾ
6.
സ്വന്തം തള്ളയും ,പെങ്ങളേയും തിരിച്ചറിവൊള്ളവരാ മലയാളികള്‍ .എവിടെയോ ഒരു റസ്റ്റോറന്‍റ് നാലു പേര്‍ തകര്‍ത്തതിന് നാലു കോടി ജനങ്ങളുടെ സംസ്കാരം മാറ്റണമെന്ന് വാശിപിടിക്കരുത്.നടുറോഡില്‍ കിടന്ന് ചുണ്ട്കടിച്ചു പറിക്കുന്നതാണോടാ സമരരീതി.ആണുങ്ങള്‍ക്ക് ഒരു അന്യ യുവതി ചുണ്ട് കടിച്ചു പിടിച്ചാല്‍ പൊങ്ങാനുള്ളതെല്ലാം പൊങ്ങും.അത് പൊങ്ങാത്ത നിന്നേ പോലുള്ളവരെയാ 9എന്ന് വിളിക്കുന്നത്
7.
സദാചാരം ഞങ്ങള്‍കും വേണ്ട. പക്ഷെ ബസ്സില്‍ വച്ച് നിങ്ങളുടെ കുണ്ടിക്കൊന്നു പിടിച്ചാല്‍ എന്തിനാ കിടന്നു കാറുന്നത്... ഇതൊക്കെ ഒരു സൌഹൃദം ആയി കണ്ടാല്‍ പോരെ...
ഇനിയുമുണ്ട്. പലതും പോസ്റ്റ് ചെയ്യാൻ സംസ്കാരം എന്നാലെന്താണെന്ന് നന്നായി അറിയാവുന്നതുകൊണ്ട് മനസ്സ് അനുവദിക്കുന്നില്ല.
ഇത് വായിച്ചപ്പോൾ തന്നെ ഇതിനെ എതിർക്കുന്നവരുടെ മനസിലിരിപ്പും സംസ്കാരവും മനസിലായിട്ടുണ്ടാവുമെന്ന് വിശ്വസിക്കുന്നു.
ചിലതിനെങ്കിലും മറുപടി പറയാതെ വയ്യ. പെൺകുട്ടികൾ രാത്രി ഓൺലൈൻ ഉണ്ടെങ്കിൽ അത് കാമച്ചാറ്റ് നടത്താനല്ല. കാമപ്പേക്കൂത്തിനു സമരമെന്ന ലേബൽ നൽകിയതല്ല. ചില സംസ്കാര രഹിതരുടെ male chauvinism നുള്ള മറുപടി മാത്രമാണു. പിന്നെ സ്ത്രീകൾ പൊതുവെ പരിചയമുള്ളവരെ മാത്രമെ സുഹൃത്തുക്കൾ ആക്കാറുള്ളു. പക്ഷെ ഈ സുഹൃത്തായ പകൽമാന്യന്റെയോ അയൽവാസിയുടെയോ തനി നിറം രാത്രിയിൽ ആവും വെളിവാകുക എന്ന് മാത്രം. ബാക്കി കമന്റുകൾ മറുപടി പോലും അർഹിക്കുന്നില്ല. ഇതിൽ കൂടുതൽ പറയാനില്ല.
സംസ്കാരം എന്ന വാക്ക് ഇടയ്ക്കിടെ എടുത്ത് പ്രയോഗിക്കുന്നവരോട് ഒരു വാക്ക്. സ്ത്രീയെ ബഹുമാനിക്കുന്ന സമൂഹമാണു ആർഷ ഭാരതത്തിലേത്. ഒരു രാജ്യത്ത് രാത്രിയിൽ പോലും സ്ത്രീയ്ക്ക് സ്വതന്ത്രമായി ആരെയും ഭയപ്പെടാതെ സഞ്ചരിക്കാനാവുന്നതാണു ഏറ്റവും നല്ല ഭരണം എന്നാണു പുരാണങ്ങൾ പറഞ്ഞു വെച്ചത്..
ഈ ഓൺലൈൻ വിപ്ലവത്തിനു ഐക്യധാർഢ്യം പ്രഖ്യാപിച്ചുകൊണ്ട്...

അമ്മമാരുടെ തുടരുന്ന തെണ്ടിത്തരങ്ങള്‍

Thiruvananthapuram, May 21: A young couple today fastened their 11-month-old daughter to the seat of a parachute and watched as it soared 100ft into the air, the terrified infant wailing all through the parasailing flight that her beaming parents called an “adventure”.
As television footage of the bawling baby alone in the parachute sent shockwaves across the state, the Kerala Human Rights Commission started legal proceedings on its own against the couple.
Sources in the commission said a case had been registered against the parents, Safrina and Mohammed Nizam, under the Juvenile Justice Act. “Prima facie it appears to be a case of cruelty towards the child,” the rights panel’s chief investigator said.
The incident took place at the famed drive-in beach at Muzhuppilangadi in Kannur district in the state’s north where a parasailing championship had been organised by Malabar Aero Sports Society, a local sports club. Among those who attended the event was the district’s superintendent of police.
TV footage showed the infant wailing even as her mother fastened her to a seat that hung from the chute. The chute then took off and flew for about half a minute before descending with the frightened baby still crying.
While many across the state criticised the parents for their “insensitivity”, the couple did not appear disturbed at all. “This is nothing big as is feared. We thought she would be able to do it and decided to give it a try. And she did it,” a beaming Safrina, the infant’s mother, told a TV channel.
Her husband, too, watched his daughter’s “adventurous” flight.
News courtesy-  The Telegraph
ഈ 'സാഹസികതയെ' ന്യായീകരിക്കുന്നവരുണ്ടാകാം. എട്ടും പൊട്ടും തിരിയാത്ത ഒരു പിഞ്ചു കുഞ്ഞിനെ 'കുന്ത'ത്തില്‍ കയറ്റി വിടുന്നതിലെ ചേതോവികാരം എന്തായിരിക്കും...? ആ കുഞ്ഞിനു ഇതു കൊണ്ട് ഒരു 'സുഖ'വും കിട്ടില എന്നതുറപ്പ്. തന്തയ്ക്കും തള്ളയ്ക്കും ലഭിക്കുന്ന ചീപ്പ് പബ്ലിസിറ്റി മാത്രമാണ് ഇതിനു പിന്നിലുള്ള ലക്‌ഷ്യം എന്നുറപ്പിച്ചു പറയാം. ഒരു കുഞ്ഞു ജനിക്കുന്നത് മുതല്‍ തനിയെ ഓടിച്ചാടി നടക്കാന്‍ പഠിക്കുന്നതു വരെ ആ കുഞ്ഞ് അമ്മയുടെയും അച്ഛന്റേയും ഒക്കത്താണ് സുരക്ഷിതമായി ഇരിക്കുക. ആ സുരക്ഷിത സ്ഥാനത്തിലുള്ള വിശ്വാസമാണ് ഇപ്പോള്‍ കളങ്കപ്പെട്ടിരിക്കുന്നത്. അല്ലെങ്കില്‍ തന്നെ കുഞ്ഞുങ്ങള്‍ക്ക്‌ രക്ഷയില്ലാത്ത കാലമാണ്..! ഒരു തന്ത ഒരുപക്ഷേ ഇങ്ങനൊക്കെ ചെയ്യാന്‍ തുനിയുമായിരിക്കാം....എന്നാല്‍ സഫ്രീനേ.......നീയോ...? നീയൊരമ്മയല്ലേ...?

ഇവരെ സൂക്ഷിക്കുക....!

തമിഴ്നാട്ടിലെ വല്ല്യ സൂപ്പര്‍ താരമാണ് വിജയ്‌. ഇന്നൊരു ചിത്രം അദ്ദേഹത്തിന്റേതായി റിലീസ് ചെയ്യപ്പെടുന്നു. പേര് 'തുപ്പാക്കി'.  അവിടെയും ഇങ്ങു കേരളത്തില്‍ വരെയും വിജയിനു കടുത്ത ആരാധകരുണ്ട്. വിജയ്‌ ചിത്രങ്ങളുടെ ഒരു പരമ്പര തന്നെ തീയേറ്ററുകളില്‍ വന്നു പോയി കഴിഞ്ഞു. ഏതു വിജയ്ചിത്രങ്ങളെടുത്താലും എഴുന്നു നില്‍ക്കുന്ന ചില സംഗതികളുണ്ട്‌ . അവിഞ്ഞ പ്രേമം എല്ലാ സിനിമയുടെയും ഒരു പൊതു ഘടകമാണ്. ഏറ്റവും പ്രധാന വില്പ്പനച്ചരക്കാണല്ലോ പ്രേമം. അതൊഴിവാക്കിയാല്‍ പിന്നെ കത്തി, വടിവാള്‍, തോക്ക് , വെട്ട്, കുത്ത്, വേടി, സ്പോടനം, ഹോ...മറ്റാരുടെയും സിനിമകളില്‍ ഇല്ലാത്തത്ര വയലന്‍സ് ആണ് ഈ മനുഷ്യന്‍ നായകനാകുന്ന സിനിമകളില്‍. കടുത്ത ആരാധകര്‍ അല്‍പ്പം ദുര്‍ബല ഹൃദയരാണെങ്കില്‍ വഴിതെറ്റിപ്പോകാനുള്ള എല്ലാ സാധ്യതകളും അയാള്‍ സ്വന്തം പ്രേക്ഷകര്‍ക്ക്‌ നല്‍കുന്നുണ്ട്.
സിനിമ ആരെയും വഴിതെറ്റിക്കില്ല, സ്വാധീനിക്കില്ല എന്നൊക്കെ ഈ പ്രസ്ഥാനം കൊണ്ട് പുട്ടടിച്ചു ജീവിക്കുന്നവര്‍ പുലമ്പുന്നത് കേള്‍ക്കാറുണ്ട്.  സ്വന്തം കഞ്ഞിയില്‍ പാറ്റ വീഴാതെ നോക്കണമല്ലോ. കലകള്‍ മനുഷ്യമനസ്സുകളെ വല്ലാതെ സ്വാധീനിക്കാറുണ്ട് എന്നുള്ളത് പരമാര്‍ത്ഥം. KPSC യുടെ നാടകങ്ങള്‍ മലയാള മണ്ണില്‍ ഉണ്ടാക്കിയ മാറ്റങ്ങള്‍ ചരിത്രം...! സിനിമ മനുഷ്യ മനസുകളെ വല്ലാതെ സ്വാധീനിക്കും എന്നുള്ളതിന്റെ ഏറ്റവും വല്യ തെളിവ് തമിഴ്നാട്ടിലെ രാഷ്ട്രീയം തന്നെയാണ്. സിനിമയില്‍ നിന്ന് retire ചെയ്യുന്നവരല്ലേ എല്ലായ്പ്പോഴും  അവിടുത്തെ ഭരണാധികാരികള്‍...? തമിഴ്നാട്ടില്‍ ഇത്രയധികം ക്രിമിനലുകള്‍ വളര്‍ന്നു വരുന്നതില്‍ ഒരു പ്രധാന പങ്കു അവിടുത്തെ സിനിമാക്കാര്‍ക്കുണ്ട് എന്നുള്ളത് സ്പഷ്ട്ടം. ഇതൊരു കലാരൂപമാണെന്ന കാര്യം വിസ്മരിച്ച്  എടുത്തു പറയാന്‍ ഒരൊറ്റ നല്ല  വേഷം പോലും ചെയ്യാന്‍ കൂട്ടാക്കാതെ കത്തിയും ബോംബുമായി പേപ്പിടി കാട്ടി ജനങ്ങളുടെ കയ്യിലിരിക്കുന്ന പണം കബിളിപ്പിച്ച് എടുത്ത് ജീവിക്കുന്നത് സിനിമയിലെ സൂപ്പര്‍ താരങ്ങളെല്ലാം ശീലമാക്കിയവരാണ്.
സമൂഹത്തെ തെറ്റായ ദിശയില്‍ നയിക്കുന്ന ഇവരെ കരുതിയിരിക്കുക......

Search This Blog