ഏറെ വ്യത്യസ്തമായ സമരമുറകൾ കണ്ടുകൊണ്ടാണ് 2014 നു തിരശീല വീണത്.. 2015 ജനുവരി 1 തുടക്കം തന്നെ പുതു സമരങ്ങൾ ആഹ്വാനം ചെയ്തു കൊണ്ടായിരുന്നു..ആദ്യദിനത്തെ പത്രത്തിൽ തന്നെ 'ഇന്ന് രാത്രി മലയാളി സ്ത്രീകൾ ഓൺലൈനിൽ വരികയും അശ്ലീലമായ പ്രതികരണങ്ങൾ ലഭിച്ചാൽ അതിനെ മാന്യമായ രീതിയിൽ നേരിടുകയും വേണം' എന്ന് ആഹ്വാനം ചെയ്യുന്ന ഒരു വാർത്ത കാണുകയുണ്ടായി. എന്റെ അഭിപ്രായത്തിൽ തികച്ചും സ്വാഗതാർഹമായ ഒരു കാര്യമാണു അത്. പക്ഷെ വ്യസനകരമെന്നു പറയട്ടെ, പലരും 'സംസ്കാരം' എന്ന വാക്കുകൊണ്ട് തീർത്തും സംസ്കാര രഹിതമായ ഭാഷയിൽ ആ വാർത്തയ്ക്ക് താഴെ പൊങ്കാലയിടുകയാണു ചെയ്തത്. രാത്രി 8 മണിക്ക് ശേഷം അബദ്ധവശാൽ പോലും ഓൺലൈനിൽ വരുന്ന പെൺകുട്ടികൾക്ക് പലപ്പോഴും വളരെ മോശമായ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അബദ്ധവശാൽ എന്ന വാക്കിൽ കയറി തൂങ്ങാൻ വരട്ടെ. ഫേസ്ബുക് ആപ്പുകളും മറ്റും മൊബൈലിൽ ഉപയോഗിക്കുന്നവർക്ക് പലപ്പോഴും ഓഫ്ലൈൻ ആണിടുന്നതെങ്കിലും തനിയെ ഓൺലൈൻ ആകുന്ന പ്രവണത (bug) നിലനിൽക്കുന്നുണ്ട്. അത്കൊണ്ട് തന്നെ പല പെൺകുട്ടികളും സദാചാര പോലിസിനെ ഭയന്ന് പകൽ പോലും വളരെ വേണ്ടപ്പെട്ടവർക്ക് മാത്രമാണു ഓൺലൈൻ ആവാറു.
ഒരു പെൺകുട്ടിയെ രാത്രി ഓൺലൈനിൽ കണ്ടാൽ അവൾ മോശക്കാരി ആണെന്നും വലവിരിക്കാൻ ശ്രമിക്കുന്നു എന്നും ചിത്രീകരിക്കുന്ന പുരുഷന്മാർ ഏറെ ആണു. പലപ്പോഴും ഒന്ന് കേറി മുട്ടാനും കിടക്കയിലേയ്ക്ക് ക്ഷണിക്കാനും ശ്രമിക്കുന്നവരും കുറവല്ല. വാസ്തവത്തിൽ അത് നിങ്ങളുടെ കുഴപ്പമാണെന്നു മനസിലാക്കുക. നിങ്ങൾ രാത്രി പച്ച തെളിച്ച് കാത്തിരിക്കുന്നത് ഇരപിടിക്കാനാണെന്ന് കരുതി എല്ലാവരും അങ്ങനെയല്ല. നല്ല പുരുഷന്മാരും ഉണ്ട് എന്ന് പറയാതെ വയ്യ.
വ്യക്തിപരമായി പറഞ്ഞാൽ ഞാൻ ഫേസ്ബുക് ഉപയോഗിക്കുന്നത് ചാറ്റ് ചെയ്യാൻ അല്ല. എനിക്ക് വേണ്ടപ്പെട്ടവരോട് സംസാരിക്കാൻ വാട്സാപ്പും ഹൈക്കും ഒക്കെ ഉണ്ട്. പിന്നെ അതൊരു സാമൂഹിക മാധ്യമം ആയതുകൊണ്ട് തന്നെ വാർത്തകളറിയാനും പ്രിയപ്പെട്ടവരുടെ വിശേഷങ്ങളറിയാനും ചിത്രങ്ങൾ കാണാനും ഒക്കെയാണു ഉപയോഗിക്കാറ്. ഓഫ്ലൈൻ ആയാൽ പോലും അബദ്ധത്തിലെങ്ങാനും ഒരു ലൈക് അടിച്ചാൽ അത് ന്യൂസ് ഫീഡിൽ വന്നാൽ ഇൻബോക്സിൽ ആക്രമിക്കാൻ വരുന്നവർ പോലുമുണ്ട്. പുറം നാട്ടിൽ പഠിക്കുകയൊ ജോലി ചെയ്യുകയ്യൊ ചെയ്യുന്ന സ്ത്രീകളെക്കുറിച്ചും പുരുഷന്മാരോട് കുറച്ച് ഫ്രീ ആയി സംസാരിക്കുന്നവരോടും പലർക്കുമുള്ള സമീപനം ഇങ്ങനെയാണു. ഇങ്ങനെയുള്ളവർക്ക് മുൻപിൽ ഒരു രാത്രി ഓൺലൈൻ ആയിട്ട് ആക്രമിക്കാൻ വരുന്നവരോട് മറുപടി പറയുകയോ സ്ക്രീൻ ഷോട്ട് ഇടുകയൊ അല്ലാതെ പിന്നെ എന്താണു വേണ്ടത്?

വാസ്തവത്തിൽ ഈ സദാചാരം പറയുന്ന ഞരമ്പുരോഗികൾ തന്നെയാണു രാത്രിയിൽ ഒരു പെൺകുട്ടിയെയോ അല്ലെങ്കിൽ ഒരു പെണ്ണിന്റെ പേരുള്ള ഫെയ്കിനെയൊ ഓൺലൈനിൽ കണ്ടാൽ ഒലിപ്പിക്കാനെത്തുന്നതും.
രാത്രി പത്തുമണി കഴിഞ്ഞു എന്നതിന്റെ പേരിൽ മാത്രം ഓഫ്ലൈൻ ഇടുന്ന എത്ര പുരുഷന്മാർ ഉണ്ട് ഇവിടെ? പക്ഷേ അനേകായിരം സ്ത്രീകൾ ഉണ്ട് എന്ന് മനസ്സിലാക്കുക. ഇപ്പോളും സ്ത്രീ അടുക്കളയിൽ ഇരിക്കേണ്ടവളാണു എന്നു പറയുന്നവരോട് : സ്വാതന്ത്ര്യ ലബ്ധിക്ക് മുൻപ് തന്നെ സ്ത്രീ അരങ്ങത്തെത്തിക്കഴിഞ്ഞു മാഷേ.. പിന്നെ ഒന്നു കൂടി മനസിലാക്കുക നീയൊക്കെ പറയുന്നതിനൊപ്പിച്ച് നിന്നു തരാനും കൊഞ്ചിക്കുഴയാനും ഒരു പെണ്ണു തയ്യാറാവുന്നുണ്ടെങ്കിൽ ഒന്നു മനസ്സിലാക്കുക അത് പെണ്ണായിരിക്കില്ല ഒരു ഫേയ്ക് ആയിരിക്കും എന്ന്.. വാസ്തവത്തിൽ നീയാണു കബളിപ്പിക്കപ്പെടുന്നതെന്ന്..

ചില കമന്റുകൾ: (please don't mind the language. സദാചാരവാദികൾ എന്നും സംസ്കാരത്തിന്റെ കാവൽക്കാർ എന്നും സ്വയം അവകാശപ്പെടുന്നവരുടെ ഭാഷയാണു താഴെ. ദയവായി ക്ഷമിക്കുക)
1.
തറവാട്ടിൽ പിറന്ന പെണ്‍പിള്ളേർ കിടന്നുറങ്ങുന്ന നേരത്ത് കൂത്തിച്ചികൾ കൂട്ടമായി ചുംബന സമരവും, പാതിരാ ചാറ്റിംഗും നടത്തുന്നു... അതിനു കൊടി പിടിച്ചു മൂട് താങ്ങാൻ കുറെ കോണാത്തിലെ ചാനലുകളും... ത്ഫൂ...
ഇതൊക്കെ റിപ്പോർട്ട് ചെയ്യാൻ കാണിച്ചതിൻറെ പകുതിയെങ്കിലും ആവേശം നീയൊക്കെ നിൽപ്പു സമരത്തിനോ, റോജി റോയിയുടെ ദുരൂഹ മരണത്തിനോ വേണ്ടി കാണിച്ചിരുന്നെങ്കിൽ അർഹതയുള്ളവർക്ക് അതൊക്കെ ആശ്വാസമായേനെ.. ഊളകളെ വെല്ലാൻ ഊളകളുടെ അപ്പന്മാരാവാൻ മത്സരിക്കുകയാണ് മലയാള മാധ്യമങ്ങൾ.. grin emoticon

2.
എന്താല്ലേ പുതിയ പുതിയ കുറെ കണ്ടുപിടിത്തം ഇവരെയൊക്കെ മൂഡ് താങ്ങാന്‍ കുറെ പോലയാടികളും പ്രതികരിക്കാന്‍ അറിയാത്തവര്‍ എന്തിനാ പിന്നെ 12 മണിക്ക് ശേഷം ചാറ്റ് ചെയ്യുന്നേ ...അങ്ങനെ ശല്യം ചെയ്യുന്നവരെ ബ്ലോക്ക് ചെയ്യാനുള്ള option ഉണ്ട് ..പരിചയമുള്ള ആളെ സുഹൃത്താക്കിയാൽ പോരെ...കഷ്ടം തന്നെ.

3.
പെണ്ണുങ്ങളെ, എന്തൊക്കയായാലും ഗർഭപാത്രവും യോനിയും തന്നെയേ നിങ്ങളുടെ ശരിരത്തിൽ ഉണ്ടാവുകയുള്ളൂ.... അവ അവിടെ ഉള്ളിടത്തോളം നിങ്ങൾക്ക് പെണ്ണുങ്ങൾ ആയിരിക്കാനേ കഴിയുകയുമുള്ളൂ..... നിങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ മുഴുവനും ഇല്ലാതാക്കാൻ ഒരിക്കലും നിങ്ങൾക്ക് കഴിയില്ല... ലോകത്ത് എല്ലായിടത്തും അങ്ങനെ തന്നെയാണ്. പെണ്ണുങ്ങൾക്ക് പെണ്ണുങ്ങളായിരിക്കാനേ കഴിയൂ.......
സ്ത്രീപുരുഷസമത്വം എന്നത് ഒരിക്കലും നടക്കാത്ത ഒരു ഫെമിനിസ്റ്റ് സ്വപ്നം മാത്രം ....

4.
ചിലരുടെ കാമപേക്കൂത്തിനു സമരം എന്ന ലേബലും നൽകി ഇതിനെ സപ്പോർട്ട് ചെയ്യുന്നവരോട്... തെരുവിലെ പട്ടിക്കും നിങ്ങളേക്കാൾ അന്തസ്സുണ്ട്...!!!
5.
ലോക മലയാളി വനിതകളോ ? ഉണ്ട
പടക്കങ്ങൾ എന്ന് പറയുന്നത് ആവും ശരി .
അവര്‍ക്ക് എന്ത് രാത്രി എന്ത് പകൽ.
ഒരു ഭാഗത്ത് ബോധവത്കരണ പരിപാടി നടത്തുമ്പോൾ മറ്റൊരു ഭാഗത്ത് ആഭാസം.
പടക്കങ്ങൾ
ലോക മലയാളി വനിതകളോ ? ഉണ്ട
പടക്കങ്ങൾ എന്ന് പറയുന്നത് ആവും ശരി .
അവര്‍ക്ക് എന്ത് രാത്രി എന്ത് പകൽ.
ഒരു ഭാഗത്ത് ബോധവത്കരണ പരിപാടി നടത്തുമ്പോൾ മറ്റൊരു ഭാഗത്ത് ആഭാസം.
പടക്കങ്ങൾ
6.
സ്വന്തം തള്ളയും ,പെങ്ങളേയും തിരിച്ചറിവൊള്ളവരാ മലയാളികള്‍ .എവിടെയോ ഒരു റസ്റ്റോറന്‍റ് നാലു പേര്‍ തകര്‍ത്തതിന് നാലു കോടി ജനങ്ങളുടെ സംസ്കാരം മാറ്റണമെന്ന് വാശിപിടിക്കരുത്.നടുറോഡില്‍ കിടന്ന് ചുണ്ട്കടിച്ചു പറിക്കുന്നതാണോടാ സമരരീതി.ആണുങ്ങള്‍ക്ക് ഒരു അന്യ യുവതി ചുണ്ട് കടിച്ചു പിടിച്ചാല്‍ പൊങ്ങാനുള്ളതെല്ലാം പൊങ്ങും.അത് പൊങ്ങാത്ത നിന്നേ പോലുള്ളവരെയാ 9എന്ന് വിളിക്കുന്നത്

7.
സദാചാരം ഞങ്ങള്‍കും വേണ്ട. പക്ഷെ ബസ്സില്‍ വച്ച് നിങ്ങളുടെ കുണ്ടിക്കൊന്നു പിടിച്ചാല്‍ എന്തിനാ കിടന്നു കാറുന്നത്... ഇതൊക്കെ ഒരു സൌഹൃദം ആയി കണ്ടാല്‍ പോരെ...
ഇനിയുമുണ്ട്. പലതും പോസ്റ്റ് ചെയ്യാൻ സംസ്കാരം എന്നാലെന്താണെന്ന് നന്നായി അറിയാവുന്നതുകൊണ്ട് മനസ്സ് അനുവദിക്കുന്നില്ല.
ഇത് വായിച്ചപ്പോൾ തന്നെ ഇതിനെ എതിർക്കുന്നവരുടെ മനസിലിരിപ്പും സംസ്കാരവും മനസിലായിട്ടുണ്ടാവുമെന്ന് വിശ്വസിക്കുന്നു.
ചിലതിനെങ്കിലും മറുപടി പറയാതെ വയ്യ. പെൺകുട്ടികൾ രാത്രി ഓൺലൈൻ ഉണ്ടെങ്കിൽ അത് കാമച്ചാറ്റ് നടത്താനല്ല. കാമപ്പേക്കൂത്തിനു സമരമെന്ന ലേബൽ നൽകിയതല്ല. ചില സംസ്കാര രഹിതരുടെ male chauvinism നുള്ള മറുപടി മാത്രമാണു. പിന്നെ സ്ത്രീകൾ പൊതുവെ പരിചയമുള്ളവരെ മാത്രമെ സുഹൃത്തുക്കൾ ആക്കാറുള്ളു. പക്ഷെ ഈ സുഹൃത്തായ പകൽമാന്യന്റെയോ അയൽവാസിയുടെയോ തനി നിറം രാത്രിയിൽ ആവും വെളിവാകുക എന്ന് മാത്രം. ബാക്കി കമന്റുകൾ മറുപടി പോലും അർഹിക്കുന്നില്ല. ഇതിൽ കൂടുതൽ പറയാനില്ല.

സംസ്കാരം എന്ന വാക്ക് ഇടയ്ക്കിടെ എടുത്ത് പ്രയോഗിക്കുന്നവരോട് ഒരു വാക്ക്. സ്ത്രീയെ ബഹുമാനിക്കുന്ന സമൂഹമാണു ആർഷ ഭാരതത്തിലേത്. ഒരു രാജ്യത്ത് രാത്രിയിൽ പോലും സ്ത്രീയ്ക്ക് സ്വതന്ത്രമായി ആരെയും ഭയപ്പെടാതെ സഞ്ചരിക്കാനാവുന്നതാണു ഏറ്റവും നല്ല ഭരണം എന്നാണു പുരാണങ്ങൾ പറഞ്ഞു വെച്ചത്..
ഈ ഓൺലൈൻ വിപ്ലവത്തിനു ഐക്യധാർഢ്യം പ്രഖ്യാപിച്ചുകൊണ്ട്...
ഈ ഓൺലൈൻ വിപ്ലവത്തിനു ഐക്യധാർഢ്യം പ്രഖ്യാപിച്ചുകൊണ്ട്...
ബഹുജനം പലവിധം.
ReplyDeleteശീലങ്ങള്‍ പെട്ടെന്ന് മാറാന്‍ സമയമെടുക്കും.
ഒരു മനുഷ്യായുസ്സിനിടയില്‍ സംഭവിക്കുന്നത് നിസ്സാര മാറ്റങ്ങള്‍ ആണ്. നിലവിലുള്ള ശീലങ്ങള്‍ അത്രയേറെ ആഴത്തില്‍ മനുഷ്യനില്‍ കുടികൊള്ളുന്നു. അത്തരം മാറ്റങ്ങള്‍ക്ക് ആക്കം കൂട്ടുന്നതിനുപോലും സമരങ്ങള്‍ ധാരാളം അനിവാര്യമാണ്. ഈ സമരങ്ങള്‍ക്കിടയിലൂടെയാണ് ശീലങ്ങള്‍ തുടരുന്നതിലെ ശരികേട് ഓരോരുത്തര്‍ക്കും സ്വയം ബോധ്യപ്പെടുന്നത്. ബോധ്യപ്പെടലിന്റെ പൂര്‍ണ്ണത മാറ്റത്തെ സ്വാഭാവികതയോടെ സ്വീകരിക്കുന്നു.
inertia എന്നൊന്നില്ലേ മാഷെ.. ആയിരിക്കുന്ന അവസ്ഥയിൽ തന്നെ തുടരാനുള്ള തോന്നൽ.. അതുമൂലമാവാം സ്വയം തിരിച്ചറിഞ്ഞു മാറുന്നതിനു പകരം പലരും മുടന്തൻ ന്യായങ്ങൾ പറഞ്ഞു മാറ്റങ്ങളെ എതിർക്കുന്നത്.. അഭിപ്രായത്തിന് നന്ദി :)
Deleteഒരു രാജ്യത്ത് രാത്രിയിൽ പോലും സ്ത്രീയ്ക്ക് സ്വതന്ത്രമായി ആരെയും ഭയപ്പെടാതെ സഞ്ചരിക്കാനാവുന്നതാണു ഏറ്റവും നല്ല ഭരണം
ReplyDeleteനന്നായി എഴുതി
ആശംസകള്‍
സന്തോഷം... അഭിപ്രായത്തിന് നന്ദി Thankppan sir :)
Deleteയോജിക്കുന്നില്ല..... സെക്സ് ഇഷ്ട്ടമല്ലാത്ത, പുരുഷനെ ഇഷട്ടമല്ലാത്ത , അല്ലെങ്കില്‍ പുരുഷന്റെ തുണ വേണ്ടാത്ത എത്ര സ്ത്രീകള്‍ ഉണ്ടിവിടെ...? പ്രേമിക്കാന്‍ ലവറും, sex ചെയ്യണമെന്നു തോന്നുമ്പോള്‍ അതു നടത്തിത്തരാന്‍ പല 'തരക്കാരായ' അഞ്ചാറു ബോയ് ഫ്രണ്ട്സും ഒക്കെ ഉള്ളവര്‍ക്ക് തോണ്ടലും കിറിഞ്ചലും ചാറ്റിങ്ങുമൊക്കെ ആലോസരമായിട്ടു തോന്നും. രഹസ്യമായി എല്ലാം ആസ്വദിക്കുകയും പരസ്യമായി മാന്യത നടിക്കുകയും ചെയ്യുന്നത് ഇന്നത്തെ കാലത്ത് സ്ത്രീകള്‍ക്കിടയിലെ ഒരു ഫാഷന്‍ ആയിരിക്കുന്നു...കഷ്ട്ടം
ReplyDeleteഹ ഹ.. സ്വന്തം വ്യക്തിത്വം പോലും വെളിപ്പെടുത്താൻ ഭയന്ന് അനോണി ആയി കമന്റ് ചെയ്യുന്ന നിങ്ങളാണോ അതോ പരസ്യമായി ഇത് എഴുതിയ ഞാനാണോ "രഹസ്യമായി എല്ലാം ആസ്വദിക്കുകയും പരസ്യമായി മാന്യത നടിക്കുകയും ചെയ്യുന്നത് " എന്ന വാക്യത്തോട് കൂടുതൽ യോജിക്കുക എന്ന് ഒന്നുകൂടി ആലോചിച്ചു നോക്ക്.. നിങ്ങൾ ഒരു പകൽമാന്യൻ അല്ലായിരുന്നുവെങ്കിൽ ഈ അഭിപ്രായം രേഖപ്പെടുത്തിയപ്പോൾ സ്വന്തം ഐഡന്റിറ്റി എങ്കിലും വെളിപ്പെടുത്തുമായിരുന്നു..
Delete"സെക്സ് ഇഷ്ട്ടമല്ലാത്ത, പുരുഷനെ ഇഷട്ടമല്ലാത്ത , അല്ലെങ്കില്‍ പുരുഷന്റെ തുണ വേണ്ടാത്ത എത്ര സ്ത്രീകള്‍ ഉണ്ടിവിടെ...? " ഇതൊന്നും ഇഷ്ടമല്ല എന്ന് ആരും പറഞ്ഞില്ല സുഹൃത്തെ.. നിങ്ങൾക്ക് സെക്സ് എന്നാൽ ഓണ്‍ലൈനിൽ പച്ച കത്തിക്കുമ്പോൾ നടക്കുന്ന ഒന്നാണെന്ന് ഇപ്പോളാണ് മനസിലായത്...
"പ്രേമിക്കാന്‍ ലവറും, sex ചെയ്യണമെന്നു തോന്നുമ്പോള്‍ അതു നടത്തിത്തരാന്‍ പല 'തരക്കാരായ' അഞ്ചാറു ബോയ് ഫ്രണ്ട്സും ഒക്കെ ഉള്ളവര്‍ക്ക് തോണ്ടലും കിറിഞ്ചലും ചാറ്റിങ്ങുമൊക്കെ ആലോസരമായിട്ടു തോന്നും." ഇത്രയും മുൻവിധിയോടെ കാര്യങ്ങൾ മനസിലാക്കുന്ന അങ്ങ് ഓണ്‍ലൈനിൽ കൊഞ്ചിക്കുഴയാൻ വരുന്നവർ ഇങ്ങനെ അഞ്ചാറു ബോയ് ഫ്രണ്ട്സ് ഒന്നുമില്ലാത്ത പരിശുദ്ധകൾ ആണെന്നും കരുതിയിട്ടുണ്ടാവുമെന്നു വിശ്വസിക്കുന്നു.
"""""......ഹ ഹ.. സ്വന്തം വ്യക്തിത്വം പോലും വെളിപ്പെടുത്താൻ ഭയന്ന് അനോണി ആയി കമന്റ് ചെയ്യുന്ന നിങ്ങളാണോ അതോ പരസ്യമായി ഇത് എഴുതിയ ഞാനാണോ "രഹസ്യമായി എല്ലാം ആസ്വദിക്കുകയും പരസ്യമായി മാന്യത നടിക്കുകയും ചെയ്യുന്നത് " എന്ന വാക്യത്തോട് കൂടുതൽ യോജിക്കുക എന്ന് ഒന്നുകൂടി ആലോചിച്ചു നോക്ക്.. ..""""" നിന്‍റെയീ കമണ്ടു കണ്ടിട്ട് ചിരി സഹിക്കാന്‍ കഴിയുന്നില്ല. നിന്റെ മാതാപിതാക്കള്‍ നിനക്കിട്ട പേര് കുഞ്ഞുറുമ്പ് എന്നാണോ...? നിന്റെ പ്രൊഫൈലില്‍ ഒരു ചുവന്ന ഉറുമ്പിന്റെ പടമാണ് കാണുന്നത്. നെ ശരിക്കും ഒരു ഉറുമ്പാണോ...? അല്ലല്ലോ...? അപ്പൊ നീയും അനോണി നപുംസകം അല്ലേ...? 'അന്ത അടിക്കു എന്താ ഓട്ടം' പഴം ചൊല്ല് കേട്ടിട്ടില്ലേ...? ആദ്യം നെ നിന്റെ വ്യക്തിത്വം വെളിപെടുത്തുക. എന്നിട്ട് വായനക്കാരെ ഉപദേശിക്കുക. നിന്റെ വര്‍ഗം നന്നാകാത്തത്തിനു കാരണം ഇതുതന്നെ... മറ്റൊരു കാര്യം കൂടി- ഇനി നെ ഓണ്‍ലൈന്‍ വരുമ്പോള്‍ നിന്റെ പച്ച ബട്ടണ് അടുത്തായി 'പരിശുദ്ധ' എന്ന് കൂടി എഴുതി ചേര്‍ക്കുന്നത് നന്നായിരിക്കും...ആഹാഹഹാ
Deleteഎന്ന് അനോണി തെണ്ടി....!
കുഞ്ഞുറുമ്പ് എന്നത് ഞാൻ എഴുതാനുപയോഗിക്കുന്ന പേരാണ്..(തൂലിക നാമം എന്ന് പറയും ) എനിക്ക് സ്വന്തമായി പ്രൊഫൈൽ ഉണ്ട്.. ഐഡന്റിറ്റി ഉണ്ട്.. എന്റെ വായനക്കാർക്ക് മുന്നിൽ ഞാൻ അനോണി അല്ല.. നിങ്ങൾ അപ്പോൾ അനോണി നപുംസകം ആണെന്ന് സമ്മതിച്ചല്ലോ അല്ലെ... പിന്നെ എനിക്ക് പരിശുദ്ധ എന്ന് എഴുതി ചേർക്കേണ്ട ആവശ്യമൊന്നും ഇല്ല.. എന്റെ അടുത്ത് ഇമ്മാതിരി വർത്തമാനം പറഞ്ഞു വരുന്നവരെ നേരിടാൻ എനിക്ക് നന്നായി അറിയാം..
Deleteസദാചാരക്കാരെ സാമാന്യ വൽക്കരിയ്ക്കുന്നത് ഒരു പുക മറ സൃഷ്ടിക്കാൻ മാത്രമേ ഉതകൂ. ഇത്തരം ഭാഷയിൽ സംതൃപ്തി കിട്ടുന്നവർ കാണും. അതിന് അടച്ചാക്ഷേപിയ്ക്കുന്നത് ശരിയോ? സ്വന്തം നഗ്നത സ്വയം കാട്ടുകയും , മറ്റുള്ളവരെ അത് ദൃശ്യവൽക്കരിയ്ക്കാൻ സസന്തോഷം അനുവദിയ്ക്കുകയും അതിൽ ആത്മ നിർവൃതി അനുഭവിയ്ക്കുകയും ചെയ്ത സരിത എന്ന സ്ത്രീയെ നമ്മൾ കണ്ടല്ലോ. ആ നിലവാരം വച്ച് മലയാളി സ്ത്രീകളെ സാമാന്യവൽക്കരിച്ചാൽ എങ്ങിനെ ആകും?
ReplyDeleteഇടയ്ക്കിടെ SMS ആയും ഇ-മെയിൽ ആയും കോടികൾ നേടിയ fake വിവരം വരാറുണ്ടല്ലോ. അത് ഒഴിവാക്കുകയല്ലേ ചെയ്യുന്നത്?
പിന്നെ മുൻഗണനാ ക്രമങ്ങൾ. ഈറോം ഷർമിളയെ കേട്ടിട്ടുണ്ടല്ലോ. മണിപ്പുരി സ്ത്രീ. കഴിഞ്ഞ 14 വർഷമായി നിരാഹാരം കിടക്കുന്ന 42 കാരി. അത് പോലെ പൂർണ നഗ്നകളായി തെരുവിൽ സ്തീകൾ പ്രകടനം നടത്തിയപ്പോൾ എത്ര സ്തീകൾ അതിനൊപ്പം ഉണ്ടായി? അങ്ങിനെ എത്രയെത്ര കാര്യങ്ങൾ. അങ്ങിനെ നോക്കുമ്പോൾ ഉപരിപ്ലവമായ കാര്യങ്ങളിൽ മാത്രമാണ് സ്തീകൾ ഇടപെടുന്നതും പ്രതി കരിയ്ക്കുന്നതും.അതാണ് ഈ പ്രശ്നങ്ങൾക്ക് പ്രധാന കാരണം.
സ്ത്രീ മോചിതയാവേണ്ടത് സ്ത്രീയിൽ നിന്നും തന്നെയാണ്.
ഇതൊന്നും ഓണ്‍ ലൈനിൽ അസഭ്യം പറയുന്നതിന് സാധൂകരണം അല്ല. പക്ഷെ അതിനെ പർവ്വതീകരിയ്ക്കരുത്. അതിനെ അവഗണിയ്ക്കുക. നിങ്ങളുടെ വ്യക്തിത്വവും സ്വത്വവും ഉയർത്തിപ്പിടിയ്ക്കുക.
സാമാന്യവത്കരിച്ചതല്ല ബിബിൻ സർ. ഇപ്പോൾ കണ്ടു വരുന്ന ഭൂരിഭാഗത്തിന്റെ പ്രവണത എന്ന് മാത്രമേ പറഞ്ഞുള്ളൂ.. ഞാൻ ഒരു ഫെമിനിസ്റ്റ് അല്ല.. എന്നാലും സ്വന്തം ശരീരം കച്ചവടചരക്ക് ആക്കുന്ന സ്ത്രീകൾ ന്യൂനപക്ഷമാണ്.. ന്യൂനപക്ഷത്തിന്റെ സ്വഭാവം ഒരു സമൂഹത്തിൽ മുഴുവൻ അടിച്ചേൽപ്പിക്കുന്നത് മര്യാദയല്ല..
Deleteസ്ത്രീകൾ കൂടുതലും അവരെ നേരിട്ട് affect ചെയ്യുന്ന കാര്യങ്ങളിലാണ് പ്രതികരിക്കാറ് .. ഒന്നാലോചിച്ചു നോക്കിയാൽ പുരുഷന്മാരും വിഭിന്നമല്ല എന്ന് കാണാം..
ഓണ്‍ലൈനിൽ തുടർച്ചയായി അസഭ്യം കേട്ടാലും പ്രതികരിക്കാതെ സ്വന്തം വ്യക്തിത്വം ഉയർത്തിപ്പിടിച്ച് ജീവിക്കണമെന്നാണോ അങ്ങ് പറയുന്നത്? എങ്കിൽ പ്രതികരിക്കുന്നതാണെന്റെ വ്യക്തിത്വം എന്ന് ഞാൻ പറയും..
അഭിപ്രായത്തിന് നന്ദി സർ :)
പോസ്റ്റ് ഇഷ്ട്ടമായി ആശംസകള്‍ കുഞ്ഞുറുമ്പേ....... !
ReplyDeleteനന്ദി ചേട്ടാ.. സന്തോഷം... :)
Deleteവഴക്കുപക്ഷിയിലേക്ക് വന്നതിനും സഹകരണത്തിനും നന്ദിയും സ്നേഹവും അറിയിക്കട്ടെ.... ഒപ്പം ആശംസകള്‍ തിരികെ
ReplyDeleteവഴക്കുപക്ഷി എന്ന വലിയൊരു പ്ലാറ്റ്ഫോമിൽ എഴുതുവാൻ എനിക്ക് അവസരം നൽകിയതിനു വഴക്കുപക്ഷിക്കും ഏറെ നന്ദി :)
Deletene internettil onnu chumma thappi nokku...anungalaano pennungalaano kooduthal thuniyillaathe nilkkunnathennu...adyam ne ninte vargathine nannaakkan nokku...ennittu mathi aanungale....
ReplyDeleteഎനിക്ക് തുണിയില്ലാതെ നിൽക്കുന്ന സ്ത്രീപുരുഷന്മാരെ ഇൻറർനെറ്റിൽ നോക്കി സംതൃപ്തി കൊള്ളേണ്ട ആവശ്യമില്ല മിസ്റ്റർ.. പിന്നെ സെക്സ് കച്ചവടചരക്കാക്കിയിരിക്കുന്ന സ്ത്രീയും പുരുഷനും ന്യൂനപക്ഷമാണ്.. ഞാൻ സാധാരണക്കാരായ മനുഷ്യരെ കുറിച്ചാണ് പറഞ്ഞത്..
Deleteപിന്നെ സ്വന്തം വ്യക്തിത്വം പോലും വെളിപ്പെടുത്താതെ ഒരു പുകമറയ്ക്ക് അപ്പുറമുള്ള നിങ്ങളുടെ ഈ കമന്റിംഗ് കണ്ടാൽ തന്നെ അറിയാം സൈബർ ലോകം സൃഷ്ടിക്കുന്ന സാങ്കല്പിക ലോകത്തിരുന്ന് മുകളിൽ പറഞ്ഞവയൊക്കെ ചെയ്തു കൂട്ടുന്നവരിൽ ഒരുവനാണെന്ന്.. :) മുകളിൽ ഒരു അനോണിക്കുള്ള മറുപടി കൊടുത്തിട്ടുണ്ട്.. അതൂടെ വായിച്ചാൽ നന്ന്.. പോസ്റ്റ് കൊള്ളേണ്ടിടത്ത് കൊണ്ടു എന്ന് കമന്റുകൾ സൂചിപ്പിക്കുന്നു.. ചാരിതാർത്ഥ്യമുണ്ട് :)
ഇങ്ങനെ സദാചാര പോലീസ് ചമയുന്നവര്‍ ലോകത്തില്‍ ഒരിടത്ത് മാത്രമേയുള്ളൂ അത് നമ്മുടെ സാക്ഷരകേരളം ആണെന്നത് തികച്ചും ആപല്‍ക്കരമായി പോയി .മാന്യതയുടെ മുഖംമൂടി അണിഞ്ഞ് സദാചാരം പറയുന്നവരാണ് കൂടുതലും .പാതിരാത്രിയില്‍ സ്ത്രീകളുടെ മുഖപുസ്തകത്തില്‍ പച്ചക്കത്തുന്നത് കാണുമ്പോള്‍ മോശമായ സന്ദേശങ്ങള്‍ അയക്കുന്നവരെ പിന്നെ കൂട്ടുകാരായി വെച്ചേക്കരുത്
ReplyDeleteഅതെ.. ബ്ലോക്ക് ചെയ്യുകയും റിപ്പോർട്ട് ചെയ്യുകയുമൊക്കെ ആണ് വേണ്ടത്.. എന്റെ 3 സഹപ്രവർത്തകർ വിദേശത്ത് ജോലിക്ക് പോയി. ഒരു സ്ത്രീയും രണ്ടു പുരുഷന്മാരും.. അവർ 3 പേരും കൂടി അവിടെ ഒരു ഫ്ലാറ്റ് എടുത്താണ് താമസിക്കുന്നത്..നമ്മുടെ നാട്ടിലാണെങ്കിൽ അങ്ങനെ ചെയ്യുമോ? ഇല്ല.. അങ്ങനെ ചെയ്‌താൽ വാസ്തവത്തിൽ എന്തെങ്കിലും കുഴപ്പമുണ്ടോ? അതും ഇല്ല.. അപ്പോൾ വാസ്തവം അവിടെ സദാചാര പോലീസ് ഇല്ല ഇവിടെ ഉണ്ട് എന്നതാണ്..
Deleteമനസ്സിലുള്ളത് മനോഹരമായ് തുറന്നെഴുതി .... വളരെ നല്ലൊരു കാര്യം .... മനസ്സിലാവുന്നവർക്ക് മനസ്സിലാവട്ടെ ... ഇതുപോലെ ഞാനും ഒന്ന് എഴുതിയുട്ടുണ്ട് പ്രസിദ്ധീകരിച്ചില്ല .... സമയം ആവട്ടേന്നു കരുതി .... എന്തായാലും ഇതു എനിക്കു ഇഷ്ട്ടമായ്
ReplyDeleteഅതെ.. മനസിലാവുന്നവർക്ക് മനസിലാവട്ടെ.. അഭിപ്രായത്തിനും പിന്തുണയ്ക്കും ഏറെ നന്ദി ശ്രി. മാനവൻ
Deleteഎഴുത്തിന്‍ തീക്ഷണത അപാരം..!!.പറയാനുള്ളത് മുഖത്തു നോക്കി പറഞ്ഞതിന് കയ്യടിച്ചെ മതിയാകു,,rr
ReplyDeleteനന്ദി ചേച്ചി.. പറഞ്ഞു എന്നതിനേക്കാൾ ആ വാർത്തയ്ക്ക് താഴെ കണ്ട കമന്റുകൾ എന്നെക്കൊണ്ട് പറയിച്ചതാണ് ..
Deleteഇതാ എന്റെ ബ്ലോഗ് .. ഇവിടെയും ഒരു നോട്ടം പ്രതീക്ഷിക്കുന്നു..
പെണ്ണുങ്ങളെ, എന്തൊക്കയായാലും ഗർഭപാത്രവും യോനിയും തന്നെയേ നിങ്ങളുടെ ശരിരത്തിൽ ഉണ്ടാവുകയുള്ളൂ.... അവ അവിടെ ഉള്ളിടത്തോളം നിങ്ങൾക്ക് പെണ്ണുങ്ങൾ ആയിരിക്കാനേ കഴിയുകയുമുള്ളൂ..... നിങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ മുഴുവനും ഇല്ലാതാക്കാൻ ഒരിക്കലും നിങ്ങൾക്ക് കഴിയില്ല... ലോകത്ത് എല്ലായിടത്തും അങ്ങനെ തന്നെയാണ്. പെണ്ണുങ്ങൾക്ക് പെണ്ണുങ്ങളായിരിക്കാനേ കഴിയൂ.......
ReplyDeleteസ്ത്രീപുരുഷസമത്വം എന്നത് ഒരിക്കലും നടക്കാത്ത ഒരു ഫെമിനിസ്റ്റ് സ്വപ്നം മാത്രം ....
കുഞ്ഞുരുംബിന്റെ ആകുലതയ്ക്കുള്ള മറുപടി ഈ വരികളില്‍ ഉണ്ട്...ഇതാണ് സത്യവും....
പെണ്‍കുട്ടികളുടെ ശരീരത്തിൽ ബുദ്ധിയും പ്രതികരണ ശേഷിയും കൂടി ഉണ്ടെന്നു മറന്നു പോയോ സഹോദരാ.. ദേ ഈ ലിങ്കിൽ ഒന്ന് പോയി നോക്ക്.. പെണ്‍കുട്ടികൾ പഴയ പെണ്‍കുട്ടികളല്ല എന്നറിയണമെങ്കിൽ.. ഞാൻ സ്ക്രീൻ ഷോട്ട് ഇടുമെന്നെ പറഞ്ഞുള്ളൂ.. ഇവൾ വീഡിയോ തന്നെ ഇട്ടു.. (y)
Deleteകലക്കന്‍ പോസ്റ്റ്..!!
ReplyDeletei like it very much....!!!
സന്തോഷം ദിവ്യ കല്ലോലിനി.. ചേച്ചി.. (?) :)
DeleteWell done
ReplyDeleteThank you.. :) for the comment and support :)
Deleteകുഴലിലിട്ട വാൽ നിവരുമെന്ന് പ്രതീക്ഷിച്ച് കാത്തിരിക്കാം. ചിലപ്പൊ കടിയൊക്കെ കൊള്ളേണ്ടി വരും. ചിലപ്പൊ നിവരുകേമില്ല. എങ്കിലും നിവർന്നാൽ നല്ലതല്ലേ...
ReplyDeleteഅതെ നിവർന്നാൽ കൊള്ളാം.. :)
Deleteപോസ്റ്റ് കൊള്ളാം..... ഒരുപാട് ....ചര്‍ച്ച നടക്കേണ്ടതുണ്ട്.....ഒന്നു പറയാം... ആണായാലും പെണ്ണായാലും സ്വന്തം വ്യക്തിത്വം കാത്തു സൂക്ഷിക്കുക....ഓരോ സ്ത്രീ വൈകി online ല്‍ ഇരുന്നാല്‍ .....അവളൊരു മോശം ആണെന്നു പറയുന്നവര്‍..,. സ്വയം താന്‍ ശരിയാണെന്നു തോന്നാത്തവര്‍ക്കാണ് മറ്റുള്ളവർ ശരിയല്ല എന്നു കരുതുന്നത്..... സ്ത്രീകൾ ശരിയാണ് എന്നഭിപ്രായം ഇല്ല....പുരുഷന്മാർ ശരിയാണ് എന്നഭിപ്രായവുംഇല്ല....ശരിയും തെറ്റും രണ്ടുകൂട്ടരിലും ഉണ്ട്......ആയതിനാൽ ഒന്ന് മനസ്സിലാക്കുക വ്യക്തിയാണ് ശരിയാവേണ്ടത്.....ഒരു വ്യക്തി ശരിയായിമ്പോള്‍ ഒരു കുടുംബം ശരിയാവും നീതി യുക്തമായ തീരുമാനങ്ങള്‍...അടഞ്ഞ മനസ്സുകളെ തുറക്കട്ടെ.....
ReplyDeleteഅതെ.. അത് തന്നെയാണ് വേണ്ടത്.. :) അങ്ങനെ ഒരു കാലം വരുമെന്ന് പ്രതീക്ഷിക്കാം
Deleteനീ കുഞ്ഞുറുമ്പല്ല ഇത്തിരി വല്ല്യ ഉറുമ്പാ...ആശംസകള്‍
ReplyDeleteഹ ഹ .. :) സന്തോഷം..
Deleteപറയാനുള്ളത് മുഖത്തു നോക്കി തന്നെ പറയാം..പക്ഷെ അതിനുപയോഗിക്കുന്ന ഭാഷയാണ് നാമോരോരുത്തരെയും വെത്യസ്ഥരാക്കുന്നത് അല്ലെ?..rr
ReplyDeleteഅതെ. പലപ്പോഴും പറയുന്ന കാര്യത്തേക്കാൾ പറയുന്ന ഭാഷയാണ് അപമാനിക്കുന്നത്
Deleteആദ്യമായാണ് ഞാൻ ഇവിടെ.
ReplyDeleteമുൻപ് എച്ചുമുകുട്ടിയുടെ ബ്ലോഗിലാണ് അൽപം സ്ത്രീപക്ഷ ചിന്തകളെ വെളിച്ചത്തിൽ കണ്ടിട്ടുള്ളത്.എൻറെ മാത്രം പരിമിതിയാവാം.
വിനോദിന്റെ കമൻറ് കൂടുതൽ ഇഷ്ടപ്പെട്ടു.
ചുംബനസമരം പോലുള്ള പ്രധിഷേധ രീതികൾ എന്തിനെയെങ്കിലും address ചെയ്യുന്നുണ്ടെന്ന് എനിക്ക് തോന്നുന്നില്ല.അതിനുശേഷം നടന്ന ചർച്ചകളെല്ലാം ഗതിമാറി പൊതുസ്ഥലത്ത് ചുംബിക്കുന്നത് ശരിയോ തെറ്റോ എന്ന മട്ടിലായിപോകുന്നത് കണ്ടിരുന്നു.
ഈ പോസ്റ്റിട്ട ഉറുമ്പിന് സലാം..
വരവിനും വായനയ്ക്കും ഏറെ സന്തോഷം ഭായ്.. എന്റെ ബ്ലോഗിലും വന്നിരുന്നു അല്ലെ.. സന്തോഷം.. പുതിയ പോസ്റ്റ് ഉണ്ട് നോക്കണം കേട്ടോ.. :) പിന്തുണയ്ക്ക് തിരിച്ചും സലാം..
Deleteവരവിനും വായനയ്ക്കും ഏറെ സന്തോഷം ഭായ്.. എന്റെ ബ്ലോഗിലും വന്നിരുന്നു അല്ലെ.. സന്തോഷം.. പുതിയ പോസ്റ്റ് ഉണ്ട് നോക്കണം കേട്ടോ.. :) പിന്തുണയ്ക്ക് തിരിച്ചും സലാം..
Deleteകലക്കീട്ട്ണ്ട്ട്ടാ
ReplyDeleteഈ കുഞ്ഞുറുമ്പിന്റെ വീര്യം
കട്ടുറുമിനേക്കാൾ മികച്ചതാണല്ലൊ
പറയാനുള്ളത് മുഖത്തു നോക്കി പറഞ്ഞാലല്ലേ കുഞ്ഞുറുമ്പ് ഭാവിയിലെങ്കിലും ഒരു കട്ടുറുമ്പ് ആവു.. വായനയ്ക്കും അഭിപ്രായത്തിനും ഏറെ സന്തോഷം മുരളിയേട്ടാ..
Deleteസ്ത്രീയും പുരുഷനും അടങ്ങുന്ന ഒരു ജനസമൂഹത്തിൽ, സ്ത്രീയിൽ നിന്ന് പുരുഷനും, പുരുഷനിൽ നിന്ന് സ്ത്രീയും പ്രശ്നങ്ങൾ നേരിടുക സ്വാഭാവികമാണ്. അത് അങ്ങ് കുടുംബത്ത് മുതൽ ഇങ്ങ് അങ്ങാടിയിൽ വരെ ഉണ്ട്. പലരും, ആണായാലും പെണ്ണായാലും, തങ്ങളുടെ നാവ് കൊണ്ട് പറയുന്നതല്ല, ഹൃദയത്തിൽ സൂക്ഷിക്കുന്നത്. അവിടെയാണ് കാപട്യം എന്ന് പറയുന്നത്. ഈ കാപട്യം നമ്മൾ മലയാളികള്ക്ക് വളരെ കൂടുതൽ ഉണ്ട്. എനിക്ക് ഒരാണ്‍ സുഹൃത്തിന്നോട് തോന്നുന്ന വികാരമോ അടുപ്പമോ ആയിരിക്കില്ല ഒരു സ്ത്രീ സുഹൃത്തിന്നോട് ഉണ്ടാവുക. വ്യക്തമായ അതിര് വരമ്പുകൾ ഉണ്ട്. അത്തരം അതിര് വരമ്പുകൾ തിരിച്ചറിയാനാവുന്ന ഒരാണിനും പെണ്ണിനുമേ നല്ല കൂട്ടുകാരായിരിക്കാൻ കഴിയൂ. ഇവിടെ മുഖ്യ പ്രശ്നം അവരെ കാണുന്ന സമൂഹത്തിന്റെ കണ്ണുകളാണ്. സമൂഹത്തിലെ വലിയ ഒരു വിഭാഗം ആളുകള്ക്കും ആണ്‍ പെണ്‍ സൗഹൃദത്തിന്റെ അതിര് വരമ്പുകൾ അറിയില്ല എന്നതാണു സത്യം. ആണ്‍ പെണ്‍ ബന്ധങ്ങളിൽ നമ്മുടെ ഏറ്റവും വലിയ പരാജയവും അത് തന്നെയാണു. അത് കാലാന്തരേ മാറേണ്ട ഒന്നാണു. ഒരു സുപ്രഭാതത്തിൽ മാറുന്ന ഒന്നല്ല.
ReplyDeleteഇവിടെ പുരുഷനാൽ സ്ത്രീ മാത്രമല്ല, പീഢിപ്പിക്കപ്പെടുന്നത്. തീര്ച്ചയായും സ്ത്രീയാൽ പുരുഷനും പീഢിപ്പിക്കപ്പെടുന്നുണ്ടു. രണ്ടും രണ്ടു വിധത്തിലാണ് എന്ന് മാത്രം. പുരുഷന്റെയും സ്ത്രീയുടെയും ലൈംഗീക സ്വഭാവം വിത്യസ്ഥ രീതിയിൽ ആയതിനാൽ , പുരുഷന്റെ ഭാഗത്ത് നിന്നും സ്ത്രീ അനുഭവിക്കുന്ന എറ്റവും വലിയ പ്രശ്നം, അപക്ക്വ ലൈംഗീകതയുടെ രോഗാണുക്കൾ ബാധിച്ച രോഗികളുടെ ശല്ല്യം തന്നെയാണ്. ഇതിന് സമൂഹം മുഴുവൻ ഉത്തരവാദികളാണ്. സ്ത്രീകളും പുരുഷനും എല്ലാവരും ഉത്തരവാദികളാണ്. സ്ത്രീകൾക്ക് അതിന്റെ ഉത്തരവാദിത്വത്തിൽ നിന്നും മാറി നില്ക്കാനാവില്ല. നിങ്ങൾ നോക്കൂ, തോണ്ടുക, ഒളിഞ്ഞു നോക്കുക, അശ്ലീല പദങ്ങളോടെ സംസാരിക്കുക എന്നിവ ചെയ്യുന്ന മലയാളി പുരുഷന്മാരിൽ ഏറിയ പങ്കും 40+ വയസ്സായിരിക്കും ഉണ്ടാവുക. വിവാഹിതരായിരിക്കും. ഇവർ നേരിടുന്ന എറ്റവും വലിയ ഒരു പ്രശ്നം, ലൈംഗീക അസംതൃപ്തിയാണ്. ഇവരുടെ ഭാര്യമാര്ക്ക്, കുട്ടികളുടെ വിദ്യഭ്യാസത്തിന്റെ പീക്ക് ടൈം, ആര്ത്തവ വിരാമത്തിന്റെ പ്രശ്നങ്ങൾ, എന്നീ കാരണങ്ങളിൽ തുടങ്ങി, ഒരു 35 വയസ്സ് മുതൽ സ്ത്രീകള് സെക്സിൽ അത്ര അക്റ്റീവല്ലാതെ വരുന്ന ഒരു ടൈം ആയിരിക്കും. അങ്ങിനെ വരുമ്പോൾ അവരതൊരു വഴിപാട് പോലെ കാണുന്നു, ചെയ്യുന്നു. സ്വാഭാവികമായും അത്തരം സ്ത്രീകളുടെ ഭർത്താക്കന്മാർ ലൈംഗീക അസംതൃപ്തരായ പുരുഷന്മാരാണ്. കൂട്ടിനു മദ്യവും കൂടിയാവുമ്പോൾ പൂർണമായി.
സദാചാരം എന്ന വാക്കിനെ വകമാറ്റി കപട സദാചാരം എന്നാക്കി മാറിയിട്ടുണ്ട് ഇന്ന് ചിലര്. പുരോഗമാനാശയക്കാർ എന്ന് വിശ്വസിക്കുന്ന ചിലരെങ്കിലും അറിഞ്ഞോ അറിയാതെയോ അങ്ങിനെയാണ് പറയുന്നത്. സദാചാരം ഒരിക്കലും ഒരു മോശമായ കാര്യമല്ല. അതിന് വളരെ ഉന്നതമായ ഒരു മൂല്യമുണ്ട്. ആ സദാചാരം ഇല്ലാതെ വരുമ്പോൾ ആണ് ചിലര് സ്ത്രീകളോട് മോശം കമന്റുകളോടെ സമീപിക്കുന്നത്. സദാചാരം, വാക്കിലും, നോട്ടത്തിലും, പ്രവര്ത്തിയിലും ഉണ്ടാവേണ്ട ഒന്നാണ്. എനിക്ക് കിട്ടാത്തത് അപരന് കിട്ടരുത് എന്ന വൃത്തികെട്ട അസൂയയാവരുത് അതിന്റെ പിന്നിലെ ചേദോവികാരം. അത്തരം വികാരമുള്ളവരെ ആണു നമ്മൾ സദാചാര പോലീസ്കാര് എന്ന് പറയുന്നത്. അത്തരക്കാരെയാണ് കപട സദാചാര വാദികൾ എന്ന് വിളിക്കേണ്ടത്. അത്തരക്കർ തന്നെയാണു രാത്രി ഓണ്‍ലൈനിൽ വരുന്ന സ്ത്രീകളോട് പറ്റിക്കൂടാനോ മാന്തിപ്പറിക്കാണോ വരുന്നത്. അവരോട് വളരെ വളരെ തീഷ്ണമായ വാക്കുകൾ കൊണ്ട് തന്നെ വേണം സ്ത്രീകള് സംസാരിക്കാൻ. ഖുര്ആനിലെ ഒരു വചനത്തിൽ ഇങ്ങിനെ കാണാം. പ്രവചക പത്നിമാരോടാണു പറയുന്നത്. (നിങ്ങൾ അന്യ പുരുഷന്മാരോട് കടുത്ത ഭാഷയിൽ സംസാരിക്കണം. നിങ്ങളവരോട് അനുകമ്പയോടെ സംസാരിച്ചാൽ ഹൃദയത്തിൽ രോഗമുള്ളവർ നിങ്ങളോട് മോശമായി പെരുമാറാതിരിക്കാൻ.) സമൂഹം ബഹുസ്വരമാണു. നല്ലവരും കെട്ടവരും ഉണ്ട്. ഒരു നോട്ടം കൊണ്ടോ ഒരു വാക്ക് കൊണ്ടോ നമുക്കവരെ തിരിച്ചരിയാനാവില്ല. സ്വാഭാവികമായും നാം സൂക്ഷിക്കുക എന്നുള്ളത് നമ്മുടെ ബാധ്യതയാണ്. വിഷപ്പാമ്പുണ്ട് എന്ന് കേട്ട് കേൾവിയുള്ള ഒരു വഴിയെ നാം സഞ്ചരിക്കുമ്പോൾ നാം പാമ്പിനെ സൂക്ഷിക്കുന്നതിന് തുല്ല്യമാണത്. ഇവിടെ, വ്യക്തിപരമായി ഏറ്റവും കൂടുതൽ നഷ്ടം നേരിടുക സ്ത്രീകൾക്കായിരിക്കും എന്നുള്ളതിനാൽ, സ്ത്രീകൾ കൂടുതൽ സൂക്ഷിക്കേണ്ടിയിരിക്കുന്നു എന്ന് മാത്രം. അങ്ങിനെ പറയുമ്പോൾ അതൊരു പുരുഷമേധാവിത്വത്തിന്റെ കല്പനയായി നിങ്ങൾക്ക് തോന്നുന്നുണ്ടെങ്കിൽ, നിങ്ങളോടു തർക്കിക്കാൻ എനിക്കാവതില്ല എന്ന് വളരെ വിനീതമായി ഞാനുണർത്തിക്കുന്നു.