ഹോ!ഈ രിഷ റഷീദ് വല്ലാത്തൊരു പടപ്പു തന്നെ..അന്തോം,കുന്തോം ഇല്ലാത്തൊരു എഴുത്താ ഈ പെണ്ണിന്‍റെ!. ഇതൊക്കെ ആളോള് രഹസ്യമായി ചെയ്യുന്നതല്ലേ? അതൊക്കെ ഇത്രേം പരസ്യമായി സ്റ്റാറ്റസ് ആയി ഇട്ടാലോ!..ചുമ്മാതല്ല ആളോളിവളെ ഫൈക്കാ..ഫൈക്കാന്നു പറയുന്നേ..പക്ഷെ ഒരിഷ്ട്ടമുണ്ട് ഇവളോട്..ഇവളെന്‍റെ റയാനയെ ഓര്‍മിപ്പിക്കും!!
റയാന!! എന്നെക്കാള്‍ രണ്ടുവയസ്സിനു മുതിര്‍ന്ന കസിന്‍,,പണ്ട് ഞങ്ങളെല്ലാം തറവാട്ടില്‍ ഒത്തു കൂടുന്ന സമയത്ത് ഇവളാര്‍ന്നു ന്‍റെ കൂട്ട്,,നല്ല 'വെള്ള ഹലുവ 'പോലൊരു സാധനം!.കണ്ടത് മുഖത്തു നോക്കി പറയുന്ന ശീലം,,അതുകൊണ്ട് തന്നെ അവളൊരു നോട്ട പുള്ള്യാ വീട്ടില്‍. ഞാനാണേല്‍ ഉള്ളിലുടെ ന്ത് വേണേലും ചെയ്യാം.അതൊക്കെ ഇപ്പൊ നാട്ടാരേം വീട്ടാരേം അറിയിക്കണോയെന്ന അച്ചടക്കോം,മര്യാദ്യോം ഉള്ളവള്‍.!
തറവാട്ടില്‍ ഉള്ളപ്പോള്‍ ഞങ്ങള്‍ പ്രായമായ പെങ്കുട്ടികളെ ബോധവല്‍ക്കരിക്കേണ്ടതിന്‍ ഉത്തരവാദിത്വം വല്യേഉമ്മാക്കാര്‍ന്നു..ന്‍റെ പടച്ചവനേ!.അവരുടെ ചെറുപ്പകാലം പറയലാണ് മുഖ്യപരിപാടി..അതില്‍ ഒഴിച്ചുകൂടാനാകാത്തത് അടക്കവും ഒതുക്കവും! ഞങ്ങള്‍ കസിന്‍സ് ല്ലാം കൂടിയാലൊരു പത്തു പതിനാറു പേരുണ്ട്!. ഞങ്ങളെ ല്ലാം കേട്ട് കേട്ട് തഴമ്പ് വീണതാണേലും വീണ്ടുമിതെല്ലാം ഇരുന്നു കേട്ടേ മതിയാകു..വല്ല്യേഉമ്മ തുടങ്ങി.. "അതേ..ഇപ്പഴത്തെ പെങ്കുട്ട്യോള്ടെ ഒരു കാര്യം..സൊള്ളലല്ലേ സൊള്ളല്‍!!..
തരാം കിട്ട്യാ ആണ്‍കുട്ട്യോള്‍ടെ അടുത്തു ചെന്ന്കൊഴഞ്ഞാടാ..കുളക്കടവിലും,തോട്ടിറമ്പിലും..എവ്ട്യാ കിട്ട്യാച്ചാ
അവിടെ!..ഇത്ര മാത്രം പറയാനെ കൊണ്ട് അവര്‍ക്കെന്തിരിപ്പുണ്ടെന്നാ നിക്കു തിരിയാത്തെ..കണ്ണോണ്ടും..കയ്യോ ണ്ടും ന്‍റെ റബ്ബേ!!
ഞാനൊക്കെ നിന്‍റെ വെല്യെഉപ്പാന്‍റെ മോറ് കണ്ടത് നിന്‍റെയൊക്കെ ഉപ്പമാര് ഉണ്ടായതിനു ശേഷാ"!!
"ഓ..മോറു കണ്ടില്ലേലെന്താ വെല്യെഉമ്മാ...കാര്യങ്ങളൊക്കെ ഭംഗിയായി തന്നെ നടന്നല്ലോ വെല്യെഉമ്മ! !ഇത് വെല്യെഉമ്മ തീരെ പ്രതീക്ഷിച്ചിരുന്നില്ല..പാവം വാ പൊളിച്ചിരുന്നു പോയി, അതിനു മുന്നിലൂടെ ട്യുബ്ലൈറ്റായി മിന്നിമിന്നി നിന്ന എന്നെയും വലിച്ചോണ്ട് ഒരു നടത്തം!."ന്നാലും ന്‍റെ റയ്നാ,നീ ന്തൂട്ടാ വെല്യെഉമ്മാന്നടുത്തു പറഞ്ഞത്?തര്‍ക്കുത്തരാന്നു മനസ്സിലായി..ന്നാലും
"വെല്യെഉമ്മാന്നടുത്തു ഇങ്ങനൊക്കെ പറയാമ്പാടോ?"
"ടീ പോത്തേ....വെല്യെഉപ്പാന്‍റെ മോറു കാണാതെ തന്നെയവര് എട്ടെണ്ണത്തിനെ പെറ്റെങ്കില്‍..മോറു കണ്ടിരുന്നേലോ??"
കടിച്ചു വെച്ച ചക്കര മാങ്ങ ന്‍റെ തൊണ്ടയില്‍ കുരുങ്ങി!!അതാ..അതാ.ന്‍റെ റയ്ന!..ഇവളുടെ ഇച്ചിരെ ച്ഛായയുണ്ട് ആ രിഷാറഷീദ് ന്‍റെ എഴുത്തിന്. അതോണ്ടാ അവളേം നിക്കിഷ്ട്ടം!!
ഓ..ഞാനെന്നെ പറ്റി പറഞ്ഞില്ല ല്ലേ!! ഞാന്‍ റുബീന..റുബിന്നാ ല്ലാരും വിളിക്ക്യാ..ഒരു വിധം നന്നായി പഠിക്കുന്നത് കൊണ്ട് ഡിഗ്രി വരെ പഠിച്ചു,,അത് കഴിഞ്ഞതും കല്യാണം!.ന്‍റെ കാലിന്‍റെ ഗുണം കൊണ്ട് ഞാന്‍ ചെന്നുകയറിയതിന്‍ മൂന്നാം നാള്‍ ആകെയുള്ള നാത്തുന്‍റെ ഭര്‍ത്താവ് ഠിം!!അതോടെ തീര്‍ന്നു ന്‍റെ മധുവിധും,തിരുവാതിരക്കളീം!!. ഒന് നവിടെ പിടിച്ചു നില്‍ക്കാന്‍ ഞാന്‍ പാടുപ്പെട്ട ദിവസങ്ങള്‍!.വീട്ടിലാണേല്‍ ഞാനൊരു ചെല്ലകുട്ട്യാര്‍ന്നു..പറയുനനതെന്തും മേശപ്പുറത്തെത്തും സൌകര്യങ്ങള്‍..അത് ചെന്ന് കയറിയ വീട്ടില്‍ പ്രതീക്ഷിക്ക വയ്യല്ലോ!..
പിന്നെ നീണ്ട പത്തു വര്‍ഷങ്ങള്‍!.അതിന്നിടയില്‍ അറിഞ്ഞോ..അറിയാതെയോ മൂന്നു കുട്ടികള്‍!.(പാവം വെല്യെഉമ്മ..
അവര്‍ പറഞ്ഞതിന സാരം ശരിക്കും നിക്കപ്പഴാ മനസ്സിലായേ!!) ഞങ്ങളുടെ തറവാട്ടില്‍ ന്ത് നടക്കുന്നുവെന്നറിയാന്‍ ഉമ്മ മാത്രേയുള്ളൂ ഒരു വഴി..ഉമ്മയാണേല്‍ വള്ളി പുള്ളി വിടാതെ ല്ലാം പറയേം ചെയ്യും.ഷമീര്‍ക്ക നാട്ടിലായതോണ്ട്
സ്വന്തംവീട്ടിലേക്കു പോക്ക് തന്നെ കുറവാണ് ഞാന്‍..പിന്നെയല്ലേ ബന്ധു വീട്!.
"മോളെ ,ഒന്ന് വന്നു നിക്കടി ഒരു രണ്ടുദിവസം..നീ ഇപ്പൊ മകളെ പറയുന്നത് പോലെ തന്നെ നീയും ഞങ്ങക്ക് മോളാ..
ജീവിച്ചിരിക്കുമ്പം വന്നു കാണേം,നിക്കേം വേണം..അല്ലാതെ ഞാന്‍ മരിച്ചിട്ട് നീ വന്നു നാല്പതു ദിവസം തലക്കാംഭാഗത്ത്
ഇരുന്നു കരഞ്ഞിട്ടെന്തു കാര്യം??"
കണ്ണ് നിറയുമ്പോഴും വിട്ടു കൊടുക്കില്ല ഞാന്‍.."ഓ..പിന്നേ..അത് നാട്ടിലുള്ള ഒരാള്‍ക്ക് കെട്ടിച്ചു വിടുമ്പം ഓര്‍ക്കണം..
ഒരു ഗള്‍ഫുകാരന്‍ ആയിരുന്നേലോ? ഇപ്പ അയ്യാള് ഗള്‍ഫില്‍ പോകുമ്പോ നിക്കവിടെ വന്നു നില്‍ക്കാര്‍ന്നില്ലേ??
ആ ഒരു മറുചോദ്യത്തില്‍ ഉമ്മ വീഴും!...
"ന്നാ ഉമ്മ വെക്ക്യട്ടാ മോളെ.."..ഉമ്മ ഫോണ്‍ വെക്കും..അങ്ങിനെ ഒരു കാള്‍ പ്രതീക്ഷിച്ചാ ബെല്ലടി കേട്ടപ്പോ ഞാനോടി ചെന്ന് ഫോണെടുത്തേ..
"ന്നാ ഉമ്മ വെക്ക്യട്ടാ മോളെ.."..ഉമ്മ ഫോണ്‍ വെക്കും..അങ്ങിനെ ഒരു കാള്‍ പ്രതീക്ഷിച്ചാ ബെല്ലടി കേട്ടപ്പോ ഞാനോടി ചെന്ന് ഫോണെടുത്തേ..
'ഹലോ..റുബി നിനക്കെന്നെ മനസ്സിലായോ?"
"ഉവ്വ്..ഉവ്വ്!..പക്ഷെ ശരിക്കങ്ങട്ടു......"
"പോത്ത്..!..ഞാന്‍ റയ്നയാടി...."
"ന്‍റെ പടച്ചവനേ!!..നീയാ?..ഇതെങ്ങനെ?"
"ഞാനമ്മായിന്‍റെ കയ്യിന്നു നമ്പര്‍ വാങ്ങിയതാ..ഞാനിന്നു നിന്നെ കാണാന്‍ വരുന്നു..നീയാ വഴി ഒന്ന് പറഞ്ഞു തന്നേ.."
കൃത്യമായി വഴി പറഞ്ഞു കൊടുത്തെങ്കിലും കേട്ടത് സത്യാണോന്നു ഇപ്പഴും ഒരു സംശയം.ത്ര നാളായി അവളെ കണ്ടിട്ട്..
അവളെയെന്നല്ല ആരെയും കാണാറില്ല ഞാന്‍.. ഒരു ഉള്‍വലിയലായിരുന്നു വിവാഹശേഷമുള്ള ജീവിതം,,തറവാട്ടില്‍ തന്നെ അവസ്സാനമായി പോയത് വെല്യെഉമ്മാന്‍റെ മരണത്തിനാ..അന്ന് ഇളയവന്‍ വയറ്റിലാ...ആകെ നീരുവന്നു വീര്‍ത്ത ദേഹവും വെച്ചാ ചെന്നത് ..പോരാത്തതിന് കൂടെ ഷെമീര്‍ക്കാടെ ഉമ്മേം..ഉമ്മാക്ക് അല്ലേല്‍ തന്നെ ആളോളെ കണ്ടാല്‍ ശ്വാസം മുട്ടലാ.. പ്രത്യേകിച്ചും അതെന്‍റെ ആളോള് ആവുമ്പോ..മയ്യിത്തെടുക്കാനൊന്നു ം നിന്നില്ല..കിട്ട്യേ വെള്ളം കുടിച്ചോന്നു പോലും ഓര്‍മയില്ല..അതാ ന്‍റെ പോക്കും വരവും!..
പിന്നീട് ഉമ്മ പറഞ്ഞറിഞ്ഞിരുന്നു റയ്ന വന്നിരുന്നു...നല്ല തടിച്ചു കൊഴുത്തു..കൂടെ മക്കളും..അവള്‍ടെ കെട്ട്യോന്‍
വന്നു പോയതെ ഉള്ളത്രെ..ഇപ്പൊ സൌദിയിലാ...അവള്‍ മാത്രമല്ല..സലിം..മുജീം ,,രഹനത്താ..അന്‍സാരിക്ക..ജിഷ ല്ലാം വന്നുത്രേ.. ഞാന്‍ മാത്രമില്ലെന്നു പലകുറി സങ്കടം പറഞ്ഞു പാവം..ജീവിക്കാനുള്ള തന്ത്രപ്പാടില്‍ നാമെന്തെല്ലാം മറക്കുന്നു ല്ലേ ?
അത്രേ ഉള്ളൂ ഈ സ്വന്തവും..ബന്ധവും എല്ലാം..
അവളാ..ആ റയ്നയാ ഇപ്പ ന്നെ കാണാന്‍ വരുന്നേ,,ന്താ പറയാ സന്തോഷോം..സങ്കടോം ഒക്കെയുണ്ട് .മുറ്റത്തിറങ്ങി നില്‍ക്കാം..ന്നെ കണ്ടാല്‍ പിന്നെ ഇറങ്ങേണ്ടതെവിട്യാന്നു സംശയം വരില്ല്യല്ലോ..നല്ല നേരം!!.ഞാന്‍ ഗയിറ്റിനു മുന്നിലെത്തും മുന്നേ അവള്‍ വന്നു കാറിറങ്ങി..അതും സ്വയം ഡ്രൈവ് ചെയ്ത്..ഇപ്പൊ ഒരു പത്തു പതിനഞ്ച് കൊല്ലായിട്ടുണ്ടാകും അവളെ കണ്ടിട്ട്,,
ന്നാലും ഒരുടവും ഇല്ല അവള്‍ക്കു..ആ പഴയ ഹലുവ മാറി ഒരു കൊഴുക്കട്ട്യായി..ആരും കൊതിക്കുന്ന കൊഴുക്കട്ട!..
"ഡി പോത്തെ,നീയെന്താടി കുന്തം വിഴുങ്ങ്യെ പോലെ അവിടന്നെ നിന്ന് കളഞ്ഞത്?.ഒന്നടുത്തു വാടി"..
അപ്പഴാ ഞാന്‍ നിന്നിടത്തു തന്നെ വേര്ഉറച്ചത് ഓര്‍ത്തെ..ഓടി ചെന്ന് ഗയിറ്റു തുറന്നു കൊടുത്ത്..കാര്‍അകത്തേക്ക് കയറ്റി കയ്യിലൊരു പൊതിയുമായി അവള്‍ ഇറങ്ങി വന്നു."ദാ ഇത് കുട്ടികള്‍ക്ക് കൊടുക്ക്"എന്നിട്ടെന്നെ മുറുക്കെ കെട്ടിപ്പിടിച്ചു. നിക്ക് ശ്വാസം മുട്ടുന്നത് പോലെ തോന്നി.
" നീ അകത്തേക്ക് വാ.."
" നീ അകത്തേക്ക് വാ.."
വാതില്‍ മലര്‍ക്കെ തുറന്നു ഞാനവളെ ക്ഷണിച്ചു..
"കുടിക്കാന്‍ ന്തെലും എടുക്കാം..
"വേണ്ട..ഞാനെന്താ വെള്ളം കാണാതെ കിടക്കാ? നീ എന്നടുത്തു വന്നിരിക്ക്.നിക്ക് വേഗം പോകേം വേണം"
"അത് പറ്റില്ല...ന്തായാലും വന്നതല്ലേ ഇനി നാളെ പോകാം..ഇക്കാനേം ,മക്കളേം കണ്ടിട്ട്"
"അതൊക്കെ പിന്നെ...ഇപ്പൊ നീ വാ..ന്തൊരു കോലാടി ഇത്? നിന്‍റെയാ ചിരിയുടെ ഭംഗി പോലും പോയല്ലോ റുബി..ആരേം കാണാതേം..പറയാതേം നീയെന്താ ഒളിഞ്ഞു നിന്നത്?അമ്മായിനെ കണ്ടപ്പോള്‍ പറഞ്ഞിരുന്നു നിന്‍റെ തലവേദനയെ കുറിച്ചു..ഇപ്പ കുറവുണ്ടോ?"
"അതൊന്നും കുഴപ്പമില്ല മോളെ..നീ പറ എന്ത് പറയുന്നു നിന്‍റെ നവാസ്ക്ക.? മക്കള്‍?"
"ഉം..മക്കള്‍ക്ക് സുഖം..നവാസിന് പരമസുഖം!.ഇപ്പൊ മൂന്ന് വര്‍ഷമായി നവാസ് നാട്ടിലാണ്..ടൌണില്‍ ഒരു മൊബൈല്‍ ഷോപ്പ്..
ഞങ്ങള്‍ ശോഭാ സിറ്റിയില്‍ ഒരു വില്ലയിലാ ഇപ്പൊ.."
"ന്‍റെ പടച്ചവനേ..ഇത്രേം അടുത്തുണ്ടായിട്ടും ..."
"അതങ്ങിനാ റുബി..ഓരോന്നിനും ഓരോ സമയമുണ്ട്..നിനക്ക് നമ്മുടെ തറവാടിന്നടുത്തുള്ള ജാസ്മിത്താനെ ഓര്‍മ്മയുണ്ടോ?.
"പിന്നേ!!..പൂച്ചക്കണ്ണുള്ള ആ സുന്ദരി ഇത്തയല്ലേ? ഓര്‍മേണ്ട്..പിന്നെ ഒരു മൂന്നു വര്‍ഷം മുന്നയാന്നു തോന്നുന്നു..ഉമ്മ പറഞ്ഞിരുന്നു
അവരുടെ ഹബീബ്ക്കാന് സ്ട്രോക്ക് വന്നെന്നോ..തളര്‍ന്നു കിടപ്പാണ് ന്നോ ഒക്കെ..അല്ലെ? നീ കണ്ടിരുന്നോ.."
അവരിപ്പോ അയ്യന്തോളില്‍ ഉണ്ടെടി..,,"
"ആ..അത് നന്നായി..ഹോസ്പിറ്റലില്‍ പോകാനുള്ള സൗകര്യം നോക്കിയാകുംല്ലേ?.
"അതെ..എല്ലാത്തിനും സൌകര്യമായി.."
"അതെന്താ നീ അങ്ങിനെ പറഞ്ഞെ.."
"ഒന്നുമില്ലെടി പോത്തെ..ഞാനും മക്കളും ഇങ്ങു പോന്നാലോ ന്നു കരുതാ ഞാന്‍..
"നന്നായി..നീ ഇങ്ങു പോര് ..വെക്കേഷന്‍ നമ്മിക്കിവിടെ അടിച്ചു പൊളിക്കാം.."
"നീയിപ്പഴും പഴയ ആ ട്യുബ് ലൈറ്റ് തന്ന്യാ ല്ലേ?"
"ഉം...ഷമീര്‍ക്കേം പറയും അതന്നെ!.. ന്താ നീയങ്ങിനെ ചോദിച്ചേ?..
അവളൊന്നു ചുണ്ട് കോട്ടി ചിരിച്ചു.."പോത്ത്!!
ഇപ്പഴാ അവളെന്നെ ശരിക്കും കെട്ടിപ്പിച്ചെ..കുട്ടിക്കാലത് തെ പോല്‍ മുറുക്കി..മുറുക്കിയങ്ങനെ.കവിളില്‍ ഉമ്മ വെക്കേം,,
ആ ഉമ്മ അത്ര പന്തിയല്ല..ന്തോ അവളെ അലട്ടുന്നുണ്ട്..ഉത്തരവും അവള്‍ തന്നെ കണ്ടത്തിയിട്ടുണ്ടാകും,,അതൊന്നു കണ്‍ഫേം ചെയ്യണം അത്രേ ഉണ്ടാകു..
"ന്താ റയ്ന ന്താ നിന്‍ മനസ്സില്?മനുഷ്യനെ വെറുതെ ആധി പിടിപ്പിക്കാതെ..
അവളൊന്നു മുഖം അമര്‍ത്തി തുടച്ചു..നീയിനി പോയൊരു ഗ്ലാസ് വെള്ളമെടുത്തു വാ,,"
"ന്ത് ഭംഗ്യാ റയ്നാ നിന്നെ ഇപ്പഴും കാണാന്‍!! നിന്‍റെ നവാസിക്കാന്‍റെ ഭാഗ്യമാ...വെള്ളം കൊടുത്ത് ഞാനവളുടെ മുഖത്തേക്ക് തന്നെ നോക്കി നിന്ന്..എന്‍റെ കയ്യില്‍ പിടിച്ചു അവളെന്നെ അടുത്തിരുത്തി..തോളിലൂടെ കയ്യിട്ടു അവളുടെ ദേഹത്തോട്ചാരിയിരുത്തി
ഞാനവളുടെ മുഖത്തേക്ക് നോക്കാതിരിക്കാനാണത്..ആയിക്കോട്ടെ..ഞാനങ്ങനെ തന്നെ ഇരുന്നു കൊടുത്ത്..
"ടി..പോത്തെ...ഞാന്‍ പറഞ്ഞു തീരുന്നത് വരെ നീയെന്നോട് മിണ്ടരുത്..ഞാന്‍ പറയുന്നത് കേട്ടാല്‍ മാത്രം മതി..പണ്ട് നമ്മള്‍ വെല്ല്യേഉമ്മാന്‍റെ അടുത്തിരിക്കാറില്ലേ അത് പോലെ.."..
"ആര്? നീയാ!!.."
"അല്ല!..നീ....!!"
"ന്ത് ഭംഗ്യാ റയ്നാ നിന്നെ ഇപ്പഴും കാണാന്‍!! നിന്‍റെ നവാസിക്കാന്‍റെ ഭാഗ്യമാ...വെള്ളം കൊടുത്ത് ഞാനവളുടെ മുഖത്തേക്ക് തന്നെ നോക്കി നിന്ന്..എന്‍റെ കയ്യില്‍ പിടിച്ചു അവളെന്നെ അടുത്തിരുത്തി..തോളിലൂടെ കയ്യിട്ടു അവളുടെ ദേഹത്തോട്ചാരിയിരുത്തി
ഞാനവളുടെ മുഖത്തേക്ക് നോക്കാതിരിക്കാനാണത്..ആയിക്കോട്ടെ..ഞാനങ്ങനെ തന്നെ ഇരുന്നു കൊടുത്ത്..
"ടി..പോത്തെ...ഞാന്‍ പറഞ്ഞു തീരുന്നത് വരെ നീയെന്നോട് മിണ്ടരുത്..ഞാന്‍ പറയുന്നത് കേട്ടാല്‍ മാത്രം മതി..പണ്ട് നമ്മള്‍ വെല്ല്യേഉമ്മാന്‍റെ അടുത്തിരിക്കാറില്ലേ അത് പോലെ.."..
"ആര്? നീയാ!!.."
"അല്ല!..നീ....!!"
കൊണ്ട് വന്ന വെള്ളം ഒറ്റവലിക്ക് കുടിച്ചു.."റുബി..നവാസിനൊരു അഫയര്‍..നമ്മുടെ ജാസ്മിത്തയുമായി.."
തുറന്ന വാ അടക്കാന്‍ ഞാന്‍ മറന്നു.."അവര്‍ക്കതിനു പത്തു നാല്പത്തെട്ടു വയസ്സ് കാണില്ലേ?ന്നിട്ട് ഇപ്പഴാ?
"ആഗ്രഹങ്ങള്‍ക്ക് അതിരുണ്ടോ റുബി..എപ്പഴാ അവരിത് തുടങ്ങിയതെന്ന് അറിയില്ല...ഒരു ആറു മാസം മുന്നേ..
നവാസ് പതിവില്ലാതെ മൊബൈല്‍ കുത്തിപിടിക്കണ ഞാന്‍ കണ്ടിരുന്നു..ഞാനത്ര ശ്രദ്ധിച്ചില്ല അത്..കാരണം
ഞാനവനെ അത്രേം വിശ്വസിച്ചിരുന്നു..നിക്ക് വേണേല്‍ തെറ്റ്പറ്റും ,,ന്നാലും അവനതു എന്നോട്ചെയ്യില്ലാന്ന് തന്നെ
വിശ്വസിച്ചിരുന്നു ഞാന്‍!!..
"ചുമ്മാ...ആരേലും പറഞ്ഞു തെറ്റിപ്പിച്ചതാകും നിന്നെ..നീ ഇതൊന്നും വിശ്വസിക്കണ്ട ട്ടാ.."
"പറഞ്ഞത് നവാസ് തന്ന്യാ..ഒരിക്കല്‍ അവനെന്‍ മുന്നിലിരുന്നു റ്റൈപ്പ് ചെയ്യുമ്പോള്‍ ചുമ്മാ ഞാനൊന്ന്
എത്തി നോക്കി..അന്നവനെന്നെ വല്ലാതെ വഴക്ക് പറഞ്ഞു..പതിവില്ലാതെ..
സത്യത്തില്‍ ഞാനൊന്ന് ഞെട്ടി.ഇത്രേം ദേഷ്യം പിടിക്കുന്നതെന്തിനെന്നു നിക്ക് മനസ്സിലായില്ല..പക്ഷെ കുറെ കഴിഞ്ഞ് അവന്‍ വന്നു സോറി പറഞ്ഞു..അതൊരു ബിസിനെസ്സ് ഓഫര്‍ ആയിരുന്നുവെന്നും..അത് ലാപ്സായെന്നും പറഞ്ഞു..സീന്‍ കൂളാക്കി.എനിക്കത് അവിശ്വസിക്കേണ്ട കാര്യമൊന്നുമില്ലായിരുന്നു.."
ഒരു നിമിഷം റയ്ന ശ്വാസമെടുക്കാന്‍ നിറുത്തി..
സത്യത്തില്‍ ഞാനൊന്ന് ഞെട്ടി.ഇത്രേം ദേഷ്യം പിടിക്കുന്നതെന്തിനെന്നു നിക്ക് മനസ്സിലായില്ല..പക്ഷെ കുറെ കഴിഞ്ഞ് അവന്‍ വന്നു സോറി പറഞ്ഞു..അതൊരു ബിസിനെസ്സ് ഓഫര്‍ ആയിരുന്നുവെന്നും..അത് ലാപ്സായെന്നും പറഞ്ഞു..സീന്‍ കൂളാക്കി.എനിക്കത് അവിശ്വസിക്കേണ്ട കാര്യമൊന്നുമില്ലായിരുന്നു.."
ഒരു നിമിഷം റയ്ന ശ്വാസമെടുക്കാന്‍ നിറുത്തി..
"പിന്നെങ്ങനാ നീ ഇതറിഞ്ഞേ?"
"പിന്നീടൊരു ദിവസം പതിവില്ലാതെ നവാസ് ഷോപ്പില്‍ നിന്നും വന്നു എന്നെ റൂമിലേക്ക് വിളിച്ച്..ഞാന്‍ റൂമിലേക്ക്കടന്നയുടനെ....ആളെന്‍ കാലില്‍ വീണു കരഞ്ഞു..എന്നോട് ക്ഷമിക്കണമെന്നും..ഇനി മേലില്‍ ഇതാവര്‍ത്തിക്കില്ലെന്നും ആണയിട്ടു പറഞ്ഞു..നിക്കൊന്നും മനസ്സിലായില്ല.."
"റയി നീയെന്നോട് ക്ഷമിക്കണം..നിക്കൊരു തെറ്റ് പറ്റി..നീയന്നു കണ്ട മെസ്സേജ് ജാസ്മിത്താന്‍റെ ആര്‍ന്നു..ഞങ്ങള്‍ തമ്മിലൊരു റിലേഷന്‍ ഉണ്ടായിരുന്നു..ഒന്ന് രണ്ടു വര്‍ഷമായി..ഞാനവരെ ഹോസ്പിറ്റലില്‍ വെച്ചാ കണ്ടത്..അവരും..ഹബീബ്ക്കയും ടൌണില്‍ വന്നതാര്‍ന്നു..പെട്ടന്നവിടെ വെച്ചു ഇക്ക കൊളാപ്സ്ട് ആയി..ആരൊക്കയോ ചേര്‍ന്ന് അവരെ ഹോസ്പിറ്റലില്‍ എത്തിച്ചതാര്‍ന്നു..അന്നേരമാ ഞാനവിടെ മോനെയും കൊണ്ട് ചെന്നത്..നിനക്കോര്‍മയില്ലേ നീയന്നു അമ്മായിനെ കാണാന്‍ പോയ അന്ന്.. മോന് പണിയെന്നും പറഞ്ഞു സ്കൂളില്‍ നിന്നും ഫോണ്‍ വന്നത്.. അന്നാ ആ സംഭവം!.ആരുമില്ലാതെ നിന്ന ഞാനാ അവരെ സഹായിച്ചത്..അന്നത് ഞാന്‍ നിന്നോട് പറയുകേം ചെയ്തിരുന്നു.."
"ഓ..അതിന്നവര്‍ ശരീരം കൊണ്ട് പ്രത്യുപകാരം ചെയ്തു തന്നതാകും ല്ലേ??.അതും തളര്‍ന്നു കിടക്കുന്ന ആ മനുഷ്യന്‍റെ മുന്നില്‍ വെച്ചു..!!നിങ്ങള്‍ക്കെന്തിന് റെ കുറവാര്‍ന്നു എന്നടുത്തു? ഇങ്ങനൊക്കെ ആണേല്‍ നിക്കും ആകാമാര്‍ന്നല്ലോ..
ഏതെല്ലാം അവസരങ്ങള്‍ എനിക്കുമുണ്ടാര്‍ന്നു!."
"അറിയാം,,,റയി ..പക്ഷെ പറ്റിപോയി..മനസ്സില്‍ കുറ്റബോധവും ഉണ്ട്,പക്ഷെ..പക്ഷെ..."
"..ഇപ്പഴെന്താവോ കുറ്റബോധത്തിന്‍ കാരണം?..നിക്ക് കേള്‍ക്കേണ്ട ഒന്നും..! നിക്ക് കേക്കേണ്ട!..ഒരു ഭാര്യയെന്ന നിലയില്‍ എന്ത് കുറവാണ് ഞാന്‍ വരുത്തിയതെന്‍ പടച്ചവനേ!!.
"ഇല്ല റയി ഒരു കുറവുമില്ലാര്‍ന്നു നിക്ക്....!..പക്ഷെ ന്തോ പറ്റിപോയി..ക്ഷമിക്കാന്‍ പറയാനേ നിക്ക് കഴിയു.മക്കളെ ഓര്‍ത്തെങ്കിലും!.."
"അപ്പൊ ഞാനിങ്ങനെ ആരുടെയെങ്കിലും കൂടെ കിടന്നിട്ടു വന്നാല്‍,ക്ഷമിക്കണമെന്ന് പറഞ്ഞാല്‍ നീ ക്ഷമിക്ക്യോ?
നിങ്ങള്‍ ആണുങ്ങള്‍ക്കൊരു ധാര്‍ഷ്ട്ട്യമുണ്ട്.,പുറത്തു ന്ത് ചെയ്തു വന്നാലും..കാലുപിടിച്ചൊന്നു കരഞ്ഞാല്‍ ,മാപ്പ് പറഞ്ഞാല്‍ അവളതങ്ങ് ക്ഷമിച്ചു കൊള്ളുമെന്ന്..അതിനാളെ വേറെ നോക്കണം!!.
"നോക്ക് റയി,ഞാന്‍ ചെയ്ത തെറ്റിന് നമ്മുടെ മക്കള്‍ ന്ത് പിഴച്ചു,,നിനക്കെന്നെ വേണ്ടേല്‍ വേണ്ട,,പക്ഷേ നമ്മുടെ മക്കള്‍ ..അവര്‍ക്കുപ്പയായിട്ടെങ്കിലും. .മറ്റുള്ളവര്‍ക്ക് മുന്നിലെങ്കിലും.....ഞാന്‍ നിന്നരികില്‍ നിന്നോട്ടെ.. അന്ന് നീ ന്‍റെ മൊബൈലില്‍ നോക്കിയപ്പോ പേട്യാര്‍ന്നു എനിക്ക്...നീയതറിയുമോ എന്നതിനേക്കാള്‍ നിനക്കതെങ്ങനെ സഹിക്കാന്‍ കഴിയുമെന്ന്!..അത് കൊണ്ടാ..അത് കൊണ്ടാ,,, ഞാനിത് തുറന്നു പറയണംന്നു പലവട്ടം കരുതിയിട്ടും കഴിയാതെ പോയത്..തെറ്റ് ചെയ്തവന്‍ ഞാനാണ്,, അപ്പൊ അനുഭവിക്കേണ്ടവനും ഞാന്‍ മാത്രം!..നീയെന്തു ശിക്ഷയും വിധിച്ചോള്....ഞാന്‍ വേണമെന്നോ വേണ്ടെന്നോ ന്തും തീരുമാനിക്കാം.സ്വീകരിക്കാം ഞാന്‍.!
"റയ്ന,,,റയ്നാ..നീയെന്തൊക്ക്യാ ഈ പറയുന്നേ? കഥമെനയുകയാണോ നീ?..
"റുബി..ഇതാ ജീവിതം..കടല് പോലെ..ഒന്നുകിലെനിക്കു തിരയെ പേടിച്ചു കരയില്‍ അന്തം വിട്ടു നില്‍ക്കാം..അല്ലേല്‍ രണ്ടുംകല്‍പിച്ച് ധൈര്യപൂര്‍വ്വം ഒഴുക്കിനെതിരെ തുഴയാം..പക്ഷെ അതിനു മുന്നേ എനിക്ക്റുബി ..നിന്നെയൊന്നു കാണണമെന്ന് തോന്നി.."
"റയ്നാ..ന്നാലും ആ ജാസ്മിത്ത....ഞാനൊന്നുമ്മാനെ വിളിക്കട്ടെ ..കൊടുക്കണം അവര്‍ക്കിട്ടു രണ്ട്"!
"ന്തിനു റുബി..ന്തിനു? പത്തു പതിനഞ്ചു കൊല്ലം കൂടെ കിടന്നവന് ഒരു നിമിഷത്തിന്‍ മറവില്‍ എന്നെ ചതിക്ക്യാമെങ്കില്‍ അവര്‍ക്കെന്തു കൊണ്ട് ആയിക്കൂടാ?..അവര്‍ ആരാ ന്‍റെ??,,വെറുമൊരു അയല്‍വക്കക്കാരി!..അത്ര മാത്രം ല്ലേ?..
"ഇനിയെന്താ ചെയ്യാ റയ്നാ..നീ ക്ഷമിക്ക് മക്കളില്ലേ നമുക്ക്!
"അതെ റുബി..മക്കള്‍!!..അതാണ് പെണ്ണിന്‍ കഴിവും കഴിവ് കേടും,,,ആണിന്‍ അവസരവും!!
ആ അവസാനം പറഞ്ഞത് നിക്ക് മനസിലായില്ലേലും ഞാന്‍ തലകുലുക്കി..
"ഞാന്‍ പോവാ റുബി..മക്കള്‍ സ്കൂളില്‍ നിന്നും വരുമ്പോള്‍ ന്നെ കണ്ടില്ലേല്‍
വിഷമിക്കും..ഞാന്‍ പിന്നെ വരാം.."
"അല്ല റയ്നാ..നീയെന്താ തീരുമാനിച്ചേ??.ഒറ്റ ആവേശത്തിന് കിണറ്റില്‍ ചാട്യാ പിന്നൊരു
ആവേശത്തിന് തിരികെയെത്താന്‍ ആവില്ലെന്ന് വെല്ല്യെഉമ്മ പറഞ്ഞത് നിനക്കൊര്‍മയില്ലേ?"
"വെല്യെ ഉമ്മ ഒരു കാര്യം കൂടി പറയാറില്ലേ റുബി..പെണ്ണ്!!..അവള്‍ തന്യാ അവളുടെ സ്വത്തിനും ജീവനും അവകാശിയെന്നു!!.. പാവം വല്ല്യേഉമ്മ..ന്തോരം കളിയാക്കിയേണ്ഞാന്‍!.. പക്ഷെ അന്നവര്‍ പറഞ്ഞു തന്നിരുന്ന ഓരോകാര്യങ്ങളും..,നമ്മളന്നു പുച്ഛിച്ചു തള്ളിയിരുന്നതെല്ലാം,..അപ്രി യസത്യങ്ങള് ആയിരുന്നുവെന്നു ഞാനിപ്പഴാ റുബി
വേദനയോടെ തിരിച്ചറിയുന്നത്.."
നിറഞ്ഞകണ്ണുകല്‍ ഞാന്‍ കാണാതിരിക്കാനാവണം,,പെട്ടന്നവള്‍ കാറിനുള്ളില്‍ കയറി.. ഒരു യാത്ര പോലും
പറയാതെ ..ഒന്ന് തിരിഞ്ഞു പോലും നോക്കാതെ അവളങ്ങു പോയി,,കൂടെയെന്‍ മനസ്സമാധാനോം!..ഇതുവരെ എനിക്കറിയില്ല അവളെന്തു തീരുമാനമാണ് എടുത്തിരിക്കുന്നതെന്ന്..നിങ്ങളെ പോലെ തന്നെ ഞാനും കാത്തിരിക്കയാണ് അവളുടെ ഒരു കാളിനായി!!..rr
പറയാതെ ..ഒന്ന് തിരിഞ്ഞു പോലും നോക്കാതെ അവളങ്ങു പോയി,,കൂടെയെന്‍ മനസ്സമാധാനോം!..ഇതുവരെ എനിക്കറിയില്ല അവളെന്തു തീരുമാനമാണ് എടുത്തിരിക്കുന്നതെന്ന്..നിങ്ങളെ പോലെ തന്നെ ഞാനും കാത്തിരിക്കയാണ് അവളുടെ ഒരു കാളിനായി!!..rr
കവിതയെന്നും പറഞ്ഞു ഓരോന്നെഴുതി ആളോളെ കുറെ വെറുപ്പിച്ചിട്ടുണ്ട്!!..അതോണ്ടിപ്പോ ഇത് വായിച്ചിട്ട് ആരും കൂലിക്ക് ആളെ വിട്ടു തല്ലിക്കാന്‍ നിക്കണ്ട..തല്ലും..തല്ലും ന്നു പറഞ്ഞു പേടിപ്പിച്ചാല്‍ മതി..ഞാന്‍ നന്നായിക്കോളാം..അള്ളാണേ!!!! rr
ReplyDeleteവളരെ മനോഹരമായ അവതരണം.. ഇഷ്ടായി.. അവിഹിതം ഏറെ വായിച്ചിട്ടുണ്ടെങ്കിലും വായനക്ക് ഒരു വിരസതയും തോന്നിയില്ല..
ReplyDeleteഒരു മിനി കഥയില്‍ പറയാവുന്ന വിഷയമാണെങ്കിലും പല ദാമ്പത്യ ബന്ധങ്ങളും ശിതിലമാകുവാന്‍ ഹേതുവാകുന്നത് അവിഹിത ബന്ധങ്ങള്‍ തന്നെയാണ് .സുന്ദരിയും സ്നേഹസമ്പന്നനായ ഭാര്യ ഉള്ളപ്പോള്‍ എന്തിനാണ് വേശ്യകളുടെ അരികിലേക്ക് പല പകല്‍ മാന്യന്മാരും പോകുന്നത് .ചിലരോടൊക്കെ ഇക്കാര്യം ചോദിക്കുബോള്‍ പറയുന്നത് എന്നും കഞ്ഞീം പയറും കഴിച്ചാല്‍ എങ്ങന്യാ ശെരിയാവുക ഇടയ്ക്കൊക്കെ ബിരിയാണിയും കഴിക്കേണ്ടെ എന്ന്
ReplyDeleteനന്നായിട്ടുണ്ട്. എഴുത്ത് തുടരുക
ReplyDeletevaayichu
ReplyDeleteഎല്ലാ രംഗത്തും പുരുഷാധിപത്യം നിലനില്‍ക്കുന്നതിനാല്‍ അതിന്റെ മേല്‍ക്കോയ്മ അവനു കൂടുതല്‍ ഇളവുകള്‍ നേടി കൊടുക്കുന്നു എന്നതൊഴിച്ചു നിര്‍ത്തിയാല്‍ ഇക്കാര്യത്തില്‍ ആണെന്നോ പെണ്ണെന്നോ തരം തിരിക്കേണ്ടതില്ലെന്നു തോന്നുന്നു. അതിന്റെ കാരണം നമ്മുടെ സംസ്ക്കാരവുമായി ലൈംഗികതയെ ബന്ധപ്പെടുത്തി ജീവിച്ചു വരുന്ന രീതിയെ മനുഷ്യമനസ്സുകള്‍ തള്ളിക്കളയാന്‍ തുടങ്ങുന്നു എന്നാണ് എനിക്ക് തോന്നുന്നത്. നമ്മുടെ ശീലങ്ങള്‍ വിട്ടുള്ള മാറ്റങ്ങള്‍ ആര്‍ക്കും പെട്ടെന്ന് അംഗീകരിക്കാനും കഴിയില്ല. തൃപ്തിക്ക് വേണ്ടിയുള്ള പാച്ചിലില്‍ ചാവേറുകളുടെ റോളിലേക്ക് പലതും മാറുമ്പോഴാണ് മാറ്റങ്ങള്‍ സംഭവിക്കുന്നത്.
ReplyDeleteകഥയില്‍ ആകെ ആശ്ചര്യ ചിഹ്നങ്ങളുടെ ധാരാളിത്തം വേണ്ടായിരുന്നു എന്ന് തോന്നി.
ദാമ്പത്യമെന്ന കൂടിനകത്ത് കിടന്നു എരി പൊരി കൊള്ളുന്ന ജീവനുകളുടെ കഥ. പെട്ടെന്നൊരു ദിനം അയാൾക്ക് ഇത് തുറന്നു പറയാൻ തോന്നിയത് അത്ര വിസ്വസനീയമായി തോന്നിയില്ല. നന്നായി എഴുതി.നല്ല കഥ.
ReplyDeleteഇതു പോലുള്ള സാധന ങ്ങൾ ഇനിയും കയ്യിലുണ്ടെങ്കിൽ കവിതയെ കൊല്ലാക്കൊല ചെയ്യാതെ വിടാം. കഥയെ പിടിയ്ക്കാം തൽക്കാലം.
വഴക്കുപക്ഷിയിലേക്ക് വന്നതിനും സഹകരണത്തിനും പ്രിയ എഴുത്തുകാരിയോടുള്ള നന്ദിയും സ്നേഹവും അറിയിക്കട്ടെ.....! ഒപ്പം നല്ല കഥയ്ക്കുള്ള ആശംസകളും....!
ReplyDeleteഅപ്രിയസത്യങ്ങള്‍ മനസ്സമാധാനം കെടുത്തുന്നു!
ReplyDeleteചിലനേരങ്ങളില്‍ ചില മനുഷ്യരുടെ വേണ്ടാതീനങ്ങള്‍....
നന്നായി എഴുതി.
ആശംസകള്‍
പ്രത്യേകിച്ച് ഒന്നും പറയേണ്ട കാര്യമില്ലല്ലോ.....സംഗതി ഇഷ്ടായി....ആശംസകള്‍...!!!!
ReplyDeleteകഥയും നന്നായി എഴുതിയിരിക്കുന്നു റിഷാ. ആശംസകൾ
ReplyDeleteതുറന്നു പയാന്‍ പ്രേരിപ്പിച്ച സാഹചര്യം കണ്‍വിന്‍സിംഗായി തോന്നിയില്ല.... ലളിതമായ അവതരണം... ഒഴുക്കോടെ വായിച്ചു... വ്യത്യസ്തമായ പുതിയ സംഭവങ്ങളുമായി കഥയെഴുത്ത് ശ്രമങ്ങള്‍ തുടരട്ടെ.
ReplyDeleteഎന്തിനാ തല്ലണേ.... കഥ നന്നായി എഴുതിയിട്ടുണ്ടല്ലോ? നല്ല ഒഴുക്കോടെ ലളിതമായി പറഞ്ഞു.... ആശംസകള്‍ റിഷ :)
ReplyDeleteoru sthreeyude jeevitham oru sthreekku thanne ezhuthan kazhiyu, valare nannayirikkunnu
ReplyDeleteമനോഹരമായി പറഞ്ഞു.ഒന്നു വായിച്ചു തിരുത്തിയിരുന്നെങ്കില്‍ അക്ഷരത്തെറ്റ് ഒഴിവാക്കാമായിരുന്നു.
ReplyDeleteഅവിഹിതം എന്ന ഒരു വിഷയം തിരഞ്ഞെടുക്കുമ്പോ വായന സ്വാഭാവികമായി വരും പക്ഷെ ഒന്നൂടി മനസ്സിലിട്ടു ഊതി കാച്ചിയിരുന്നേകിൽ ഇതിൽ ആദ്യം കൊണ്ട് വന്ന ഒരു ട്വിസ്റ്റ് ഒരു പുതുമ അവസാനം വരെ നിലനിർത്തുവാൻ കഴിഞ്ഞേനെ, തുടക്കം മോശമായിട്ടില്ല റിഷയുടെ എഴുത്തിന്റെ ബോൾഡ്നെസ് ഉണ്ട് കഥയിലും എല്ലാ ആശംസകളും
ReplyDelete@ബൈജു മണിയങ്കാല..വളരെയധികം സന്തോഷം..പക്ഷെ സത്യം പറഞ്ഞാല്‍ നിക്ക് എഴുതാന്‍ അറിയില്ലെന്നതാണ് സത്യം..ശ്രമിക്കാം ഞാന്‍ അത്രേ പറയാനാകു...മാഷേ..rr
ReplyDelete@vettathan g..ഇനി ശ്രദ്ധിക്കാം മാഷേ..ആദ്യമായതിനാല്‍ എഴുതി തീര്‍ക്കാനായിരുന്നു വ്യഗ്രത!! rr
ReplyDeleteവളരെ സന്തോഷമി വാക്കുകള്‍ കേട്ടതില്‍...rr
ReplyDelete@Mubi,,പേടിച്ചിട്ടാ മുബി,,ഇതിലെഴുതുന്നവരെല്ലാം മനോഹരമായി ചെയ്യുന്നവരാണ്..അതില്‍ ഞാന്‍,,,,,,,,,,,ബ്ലോഗില്‍ അത്ര വെല്യെ പ്രശ്നം ഇല്ലാല്ലോ...സത്യായിട്ടും ഇതുവരെ ഈ വഴി വരാതിരുന്നതും ആ ഭയം കൊണ്ടാണ്...സത്യം!!rr
ReplyDeleteശ്രമിച്ചു നോക്കാം മാഷേ..rr
ReplyDelete@Geetha Omanakuttan,,ഗീതാ,,,ന്നെ വേദനിപ്പിക്കന്ടെന്നു കരുതി പറഞ്ഞതാണ് ന്നറിയാമെങ്കിലും..സന്തോഷം കേട്ടതില്‍.,rr
ReplyDelete@അന്നൂസ്..സന്തോഷം..rr
ReplyDelete@Cv Thankappan..സന്തോഷം...അപ്രിയസത്യങ്ങളില്‍ ...........rr
ReplyDelete@വഴക്കുപക്ഷി..നന്ദി പറയേണ്ടത് ഞാനാണ് മാഷേ..rr
ReplyDelete@Bipin..ഇപ്പറഞ്ഞ ധൈര്യത്തില്‍ അങ്ങിറങ്ങി ക്കളയാം ല്ലേ?..rr
ReplyDeleteThis comment has been removed by the author.
ReplyDeleteThis comment has been removed by the author.
ReplyDelete@പട്ടേപ്പാടം റാംജി..പെണ്ണിന്‍ ശത്രു പെണ്ണ് തന്യാണ് മാഷേ..ഒരു ആണൊരുത്തന്‍ തേടിപോകുന്നത് മറ്റൊരു പെണ്ണിനെ തന്ന്യാണല്ലോ..പലര്‍ക്കും ഒരു രസമാണ് അവിഹിത ബന്ധങ്ങള്‍...കറിക്ക് ചേര്‍ക്കുന്ന സുഗന്ധവ്യഞ്ജനങ്ങള്‍ പോലെ!!rr
ReplyDeleteReplyDelete
ശിഹാബ്മദാരി,,വളരെ സന്തോഷമുണ്ടതില്‍...rr
ReplyDelete@അലിപുതുപൊന്നാനി..സന്തോഷം മാഷേ..rr
ReplyDelete@ചിന്താക്രാന്തൻ..അവനവന്‍ മനസ്സ് പോലെയാണ് അവനവന്‍ ജീവിതം മാഷെ...പക്ഷെ മാഷേ വേശ്യ യന്നതിനേക്കാള്‍ ഇവര്‍ക്ക് കൂടുതല്‍ അനുയോജ്യം slut എന്നായിരിക്കും!!rr
ReplyDelete@Jasyfriend..ജാസി പറഞ്ഞ ഈ നല്ല മനസ്സിന് നന്ദി!!rr
ReplyDeleteകൊള്ളാം ചേച്ചി.. ആദ്യം അത്ര ആസ്വാദ്യകരമായി തോന്നിയില്ല.. പകുതി കഴിഞ്ഞപ്പോൾ ഓക്കേ ആയി.. :)
ReplyDelete@കുഞ്ഞുറുമ്പ്....വളരെ സന്തോഷം മോളു..(മോനു????,,,,,,,,,,,rr
ReplyDeleteമോള് തന്നെ.. ;) സംശയം വേണ്ട.. :D
DeleteThis comment has been removed by the author.
ReplyDeleteഫോണിൽ നോക്കിയപ്പോൾ ചൂടായ ആൾ പിന്നെ വന്നു വിശദാംശങ്ങളടക്കം പറഞ്ഞ ഭാഗങ്ങൾ മാത്രം പൊരുത്തപ്പെടാതെ നിൽക്കുന്നു.
ReplyDeleteബാക്കി ഒന്നും കുഴപ്പമില്ല..
കൊള്ളാം.... (?)
ReplyDeleteഎനിക്കിഷ്ടപ്പെട്ടു.....സ്ത്രീകളെ മാത്രം തെറ്റു പറയാന്‍ പറ്റില്ല.....പുരുഷനു വേണ്ടത് ചിന്താശേഷിയാണ്.....അതില്ലാത്തവന്‍റെ ഗതി ഇതാണ് .....കാലു പിടിയ്ക്കാന്‍ പോകേണ്ടി വരും.... ആശംസകൾ....
ReplyDeleteEee blog bharani niraye nalla panchasaara...urumbukal thaniye vannolum..kettaaa..
ReplyDeleteEee blog bharani niraye nalla panchasaara...urumbukal thaniye vannolum..kettaaa..
ReplyDeleteEee blog bharani niraye nalla panchasaara...urumbukal thaniye vannolum..kettaaa..
ReplyDeleteEee blog bharani niraye nalla panchasaara...urumbukal thaniye vannolum..kettaaa..
ReplyDeleteഎന്തായാലും ക്ഷമിച്ചു എന്നും പറഞ്ഞല്ലല്ലോ അവരു പോയത്, നന്നായി എഴുതി കേട്ടോ, കട്ടു തിന്നുന്ന രസമാ മനുഷ്യര്‍ക്കെറ്റം ഇഷ്ടം ന്ന് എനിക്കും തോന്നാറുണ്ട്...
ReplyDeleteനല്ല കഥ , നല്ല അവതരണം ... എന്റെ ആശംസകൾ.
ReplyDelete