വഴക്കുപക്ഷിയില്‍ നിങ്ങള്‍ക്കും എഴുതാം. വഴക്കുപക്ഷിയില്‍ എഴുതുവാന്‍ നിങ്ങളുടെ മെയില്‍ ID, request സഹിതം vazhakkupakshi@gmail.com ലേക്ക് അയയ്ക്കുക.ബ്ലോഗില്‍ author ആയി ചേര്‍ക്കുന്നതായിരിക്കും. സ്വയം ലോഗിന്‍ ചെയ്തു കൃതികള്‍ പോസ്റ്റു ചെയ്യാം.കൃതികള്‍ പുതിയവയായിരിക്കണം. മറ്റെവിടെയും പ്രസിദ്ധീകരിച്ചതോ ബ്ലോഗുകളില്‍ പബ്ലിഷ് ചെയ്തവയോ ആകരുത്. വഴക്കുപക്ഷിയില്‍ പ്രസിദ്ധീകരിച്ചവ നിങ്ങളുടെ ബ്ലോഗില്‍ പബ്ലിഷ് ചെയ്യരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു.പോസ്റ്റ്‌ലിങ്കുകള്‍ ബ്ലോഗില്‍ പബ്ലിഷ് ചെയ്യാം. ഏവര്‍ക്കും സ്വാഗതം..!!

എന്റെ സുഹൃത്ത് വേതാളം

        എനിക്ക് ഒരു സുഹൃത്ത്  ഉണ്ടായിരുന്നു.  വളരെ സംശയങ്ങൾ ഉള്ള ഒരു  സുഹൃത്ത് അവനെ ഞാൻ വേതാളം എന്നാണ് വിളിക്കാറ്. അതുപോലെ തന്നെയാണ് അവന്റെ സംശയങ്ങളും. വേതാളം ഒരു ദിവസം  എന്നെ കാണാൻ വളരെ ദൂരെ നിന്നു വന്നു. അതുകൊണ്ട് തന്നെ അവനു നല്ലൊരു സൽക്കാരം  കൊടുക്കുവാൻ ഞാൻ തീരുമാനിച്ചു . നല്ല ഭക്ഷണ പ്രിയനായ അവനെ സന്തോഷിപ്പിക്കാൻ ഞാൻ കൊണ്ട് പോയത് എനിക്ക് ഏറേ കാഴ്ച്ചകൾ സമ്മാനിച്ചിട്ടുള്ള ബീച്ചിനടുത്തുള്ള ഒരു ഹോട്ടലിൽ ആണ്‌ .ഞാൻ  ചായ പറഞ്ഞിട്ട് അവനോടു ആവശ്യമുള്ളത് ഓർഡർ ചെയ്യുവാൻ  പറഞ്ഞു. അവൻ മെനു സൂക്ഷ്മതയോടെ നോക്കി  അൽപ്പം ആലോചിച്ചിട്ട് ഒരു പ്ലേറ്റ് പന്നിക്കറി  പറഞ്ഞു. ഞാൻ ചായയും കുടിച്ചു പേഴ്സും അവനെ ഏൽപ്പിച്ച്  പുറത്തേക്ക് ഇറങ്ങി !!!!

എന്ത് മനോഹരമാണി കടൽ.........എന്നും എന്നെ വിസ്സ്മയിപ്പിച്ചിട്ടേ   ഉള്ളു  ഈ കടൽ. പോക്കറ്റിൽ നിന്നും ഒരു സിഗററ്റെടുത്ത് കത്തിച്ചു ആഞ്ഞു വലിച്ചുകൊണ്ട് ഞാൻ നടന്നു കടലിനരുകിലേക്ക്.


        അടുക്കുന്തോറും  തിരമാലകൾ ഭുമിയിലേക്ക്  പതിക്കുന്നതിന്റെ ശബ്ദം കുടി കുടി വന്നു. എന്തിനാണ് ഈ തിരമാലകൾ ഭുമിയെ ഇത്രയും  വേദനിപ്പിക്കുന്നത്‌ . ഇത്രക്ക് ദ്രോഹം ഭുമി കടലിനോടു ചെയുതിട്ടുണ്ടോ ???  കൈയിലിരുന്ന  സിഗററ്റിന്റെ പൊള്ളൽ കിട്ടിയപ്പോഴാണ് ആലോചനയിൽ നിന്നും മുക്തനായത്. സിഗററ്റ് കഴിഞ്ഞിരിക്കുന്നു.


" ചേട്ടാ എന്ന വിളി പുറകിൽ നിന്നും " വേതാളത്തിന്റെ വിളിയാണു ഞാൻ തിരിഞ്ഞു.


" ചേട്ടായ് പറയാതെ വയ്യാ .... നന്നായിട്ടുണ്ട് ഭക്ഷണം. പന്നി എന്നുപറഞ്ഞാൽ ഇതാണ് പന്നി എന്താകറി....!  എന്താ എരിവ് ഹൊ ! സന്തോഷമായ് ചേട്ടായ് ഇതു പോലൊരു തട്ട് തട്ടിയിട്ട് കുറേയായ് "


ഞാൻ ഒന്ന് പുഞ്ചിരിച്ചു.  ഇവനൊരു മാറ്റവും ഇല്ലല്ലോ എന്നോർത്തു .. ....


"അല്ല ചേട്ടായ് ഞാൻ കുറേനാളായ് ചോദിക്കണം ചോദിക്കണം  എന്നു വിചാരിച്ചിരിക്കുവായിരുന്നു. ചേട്ടായ്ക്ക്  എന്താ ഈ കടലിനോടു ഇത്ര സ്നേഹം..? "   അവന്റെ ആ ചോദ്യത്തിനു  എനിക്ക് കൊടുക്കുവാനുള്ള  മറുപടി ചിരി മാത്രമായിരുന്നു. കാരണം, അതിനുത്തരം പറഞ്ഞാലും അവനു പിന്നെയും സംശയം കുടുകയെയുള്ളൂ . എന്നാൽ അവന്റെ അടുത്ത സംശയത്തിൽ എന്റെ പുഞ്ചിരി നിന്നു പോയി.


" ചേട്ടായ് ഈ  കടലിലെ തിരമാലകൾക്ക് എന്തേ ഇത്ര ദേഷ്യം ?


        ഇതു തന്നെയാണല്ലോ ഭഗവാനേ  ഞാനും ഇത്രയും നേരം ആലോചിച്ചു നിന്നത് .

ഞാൻ ഒന്നും മിണ്ടിയില്ലാ .... അവിടെ വച്ച് മറുപടി പറഞ്ഞിട്ടും കാര്യമില്ലാ. അവനു തെളിവ് സഹിതം പറഞ്ഞു കൊടുക്കണം. അല്ലേൽ സംശയം കുടുകയെ ഉള്ളു.  അതുകൊണ്ടുതന്നെ  ഒന്നും മിണ്ടാതെ കാറിനടുത്തേക് നടന്നു. അവനും കൂടെ കൂടി.

         കാറിൽ കയറി  ഡ്രൈവറോട്  വണ്ടിയെടുക്കുവാൻ  പറഞ്ഞു.  വണ്ടി നീങ്ങുന്നതിനിടയിൽ ഞാൻ അവനെ ഒന്നു നോക്കി അവൻ എന്നെയും.... ഇത്രക്ക് മിണ്ടാതിരിക്കുവാനായ്  ഞാൻ അത്രക്ക് വലിയ തെറ്റാണോ ചോദിച്ചതെന്നു സംശയിക്കുന്ന അവന്റെ മുഖത്ത് നോക്കി ഞാൻ ഒന്നു ചിരിച്ചു. ഹൊ  സമാധാനമായെന്നായ്  അവൻ. കാർ നീങ്ങി കൊണ്ടേ ഇരുന്നു, ഞാൻ കാഴ്ച്ചകൾ കണ്ടും.


        കാർ ബീച്ച് റോഡിലുടെ നീങ്ങി വലിയ ഒരു കെട്ടിടത്തിനു സമീപം എത്തിയപ്പോൾ ഞാൻ ഡ്രൈവറോട് നിർത്തുവാൻ പറഞ്ഞു. നിർത്തിയ കാറിൽ നിന്നും ഞാൻ ഇറങ്ങി ആ കെട്ടിടത്തിനു നേരെ നടന്നു. കു‌ടെ വേതാളവും. നടക്കുന്നതിനിടയിൽ ഇവിടെ എന്തെന്ന വേതാളത്തിന്റെ ചോദ്യത്തിന് നിനക്കുള്ള ഉത്തരം ഇവിടെയാണുള്ളതെന്നു മാത്രമായിരുന്നു എന്റെ മറുപടി. 


 നടക്കുന്നതിനിടയിൽ  വേതാളം ചുററും  നോക്കിയിട്ട് എന്നോടായ് ,


" ചേട്ടായ് ഇവിടെ കുറേ കെട്ടിടങ്ങളും കടലും മാത്രമല്ലെ ഉള്ളു ഇവിടെ എവിടെയാ എനിക്കുള്ള ഉത്തരം? "


 അതെ അതുതന്നെ. നീ വരൂ.... ഞാൻ ഒരു സിഗററ്റും  കത്തിച്ചു കടലിനു അഭിമുഖമായ്  നടന്നു. അവനും പുറകെ.....  നടന്നു നടന്നു കടലിനു അരികിലുടെ കെട്ടിടത്തിന്റെ പുറകിൽ എത്തി.


പുറകിൽ നിന്നും പതിഞ്ഞ ശബ്ദം.


" ചേട്ടായ് എന്നെ എന്തിനാ ഇവിടെ കൊണ്ട് വന്നേ"......  


അവിടുത്തെ ദുർഗന്ധം കാരണം വേതാളത്തിന്റെ കൈകൾ രണ്ടും മുക്ക് പൊത്തിപ്പിടിച്ചിരിക്കുകയാണ്. 


         ഞാനിവിടെ  നിന്നാൽ കഴിച്ച പന്നി പുറത്തു വരുമെന്ന് പറഞ്ഞു അവൻ തിരിച്ചു നടന്നു.

അവനോടു നിൽക്കുവാൻ പറഞ്ഞിട്ട്  ഞാൻ  അവനരികിലെത്തി..... അവന്റെ കൈകൾ  മൂക്കിൽ നിന്നും മാറ്റിയിട്ട്  അവനോടായ്  മുക്ക് കൊണ്ട് ശ്വാസമെടുക്കുവാൻ  പറഞ്ഞു.... അവൻ മനസ്സില്ലാ മനസോടെ ശ്വാസമെടുത്തപ്പോൾ ഞാൻ പറഞ്ഞു. 

സുഹൃത്തേ ഇന്ത്യയിലെ തന്നെ വലിയ ഒരു വ്യാപാര സ്ഥാപനത്തിന്റെ പുറകുവശമാണ് ഇതു.

ഇവിടുത്തെ നാറ്റം നീ ഇപ്പോൾ  അനുഭവിച്ചല്ലോ.  ഈ കെട്ടിടത്തിലെ  മല മൂത്ര വിസ്സർജ്യം മുതൽ  മുഴുവൻ മാലിന്യങ്ങളും ഈ കടലിലോട്ടാണ് ഒഴുക്കി വിടുന്നത്.  ഇതു പോലെ എത്ര   കെട്ടിടങ്ങളുടെ മാലിന്യമാണ്   ഈ കടലിലോട്ടു ഒഴുക്കുന്നതെന്ന് നിനക്കറിയാമോ .... ഇതും  പറഞ്ഞു ഞാൻ അവനുമായ്  കാറിനരികിലേക്ക് നടന്നു.

നീ എന്നോട് ഒരു ചോദ്യം ചോദിച്ചില്ലേ?   അതിനു ഞാൻ  എനിക്കറിയാവുന്ന രീതിയിൽ ഉത്തരവും തന്നു, ഇനി ഞാനൊരു ചോദ്യം ചോദിക്കട്ടെ  ഉത്തരം നീ തരണം ... വേതാളം ഒന്നും മിണ്ടിയില്ല.


മനുഷ്യന്റെ വിസ്സർജ്യം  തിന്നുന്ന ജീവിയെ അറിയാമോ ???  


"പന്നി" 


ആ പന്നിയെ തിന്നുന്നതോ 


"ഞാൻ"


സത്യത്തിൽ എനിക്കു ചിരിയാ വന്നെ ...  ചിരി മനസ്സിലൊതുക്കികൊണ്ട്  അവന്റെ തോളിൽ കൈ ഇട്ടു നടന്നുകൊണ്ട് ഞാൻ പറഞ്ഞു 


നീ മാത്രമല്ലാ ... മിക്കവരും കഴിക്കും ...


        നമ്മുടെ ആവാസ വ്യവസ്ഥകൾ  ആകെ താളം തെറ്റിയിരിക്കുന്നു  . മനുഷ്യൻ അവന്റെ സുഖങ്ങൾക്കായ് കുന്നുകളും മലകളും ഇടിച്ചു പുഴകളും വയലുകളും നിരത്തുന്നു. പിന്നിട്  അവിടെ കാടുകൾ വെട്ടി തെളിച്ചു കൊണ്ട് വരുന്ന മരങ്ങളുപയോഗിച്ച്  കൊട്ടാരങ്ങൾ പണിയുന്നു. ശേഷം അവിടുന്നുണ്ടാകുന്ന മുഴുവൻ  മാലിന്യങ്ങളും  കടലിലോട്ട്   ഒഴുക്കുന്നു. ഇതെല്ലാമാണ് നമ്മളിപ്പോൾ അനുഭവിക്കുന്ന ഭുമികുലുക്കത്തിനും സുനാമികൾക്കും എല്ലാം കാരണം .


ഇതെല്ലാം എന്ന് എവിടെവച്ച് തീരുമെന്ന് അറിയില്ലാ ... എങ്കിലും ഒരു കാര്യം ഉറപ്പാ ... "തീരും"


"തീരുമോ അപ്പോൾ നമ്മളൊക്കെ മരിക്കുമോ"   


എന്റെ സുഹൃത്തേ ഈ ഭുമിയിൽ  ആരാ മരിക്കാത്തെ???


"അപ്പോൾ ........"


ഞാനൊന്നും മിണ്ടിയില്ലാ ....    


       വേതാളത്തിനെ റെയിൽവേസ്റ്റേഷനിൽ ഇറക്കണം ട്രെയിനുള്ള സമയമായ്....  ഞാൻ അവന്റെ മുഖത്തോട്ട്  നോക്കി.  മുൻപ്പൊരിക്കലും  അവന്റെ മുഖം ഇങ്ങനെ  കണ്ടിട്ടില്ലാ. സ്റ്റേഷൻ എത്താറായപ്പോൾ തിരിച്ചു വീട്ടിലെത്തിയിട്ടു വിളിക്കാമെന്നു മാത്രം അവൻ  പറഞ്ഞു.


       സ്റ്റേഷൻ എത്തി  അവൻ കാറിൽ നിന്നും ഇറങ്ങി  ഇനി എന്ന് കാണുമെന്നുപോലും പറയാതെ നടന്നു നീങ്ങി "എന്റെ സുഹൃത്ത് വേതാളം".


നിർത്തുന്നു ,

ഞാൻ നിങ്ങളുടെ, 

പ്രിയ :  മാനവൻ മയ്യനാട്. 


36 comments:

  1. ഭൂമി കുലുക്കത്തിനും സുനാമിക്കുമൊക്കെ ഇങ്ങിനെ പുതിയ കാരണങ്ങൾ കണ്ടെത്തുന്നത് കൊള്ളാം.....

    ReplyDelete
    Replies
    1. പുതിയ കാരണങ്ങളല്ല ജി കാരണങ്ങൾ പഴയത് തന്നെ നമ്മൾ അതിനെയൊക്കെ നോക്കി കാണുന്നത് പുതിയതായ് എന്ന് മാത്രം , ഒരുപാട് സന്തോഷം ഉണ്ട് ആദ്യ വരവിനും വിലയേറിയ അഭിപ്രായത്തിനും .

      Delete
  2. മനുഷ്യനെപോലെ ഭൂമിക്കും ഒരുനാൾ
    മരിക്കെണ്ടതല്ലേ അതിനു മനുഷ്യനൊരു നിമിത്തമാകുന്നു എന്നുമാത്രം..

    ReplyDelete
    Replies
    1. നമ്മളിലൂടെ ഭൂമിയും . ഒരുപാട് സന്തോഷം ഭായ് ഈ വരവിനു .

      Delete
  3. എല്ലാ ജീവജാലങ്ങളും ഈ ഭൂമിയും സൂര്യനും ചന്ദ്രനും ഒക്കെ മരിക്കും. അതിനു കോടാനുകോടി വർഷങ്ങൾ വേണ്ടിവരുമായിരിക്കും. എന്നാലും മരിക്കും.
    പിന്നെന്തിനാണ് ഇങ്ങനെയൊരു ജനനവും ജീവിതവും...?
    ആരെ സന്തോഷിപ്പിക്കാൻ...?
    എന്നിട്ടെന്തു കാര്യം...?
    ഈ പ്രപഞ്ചത്തിലെ കോടാനുകോടി വർഷങ്ങളും പിന്നെ പ്രകാശവർഷങ്ങളും ഒക്കെ നമ്മുടെ ചിന്താശക്തിയെത്തന്നെ അതിശയിപ്പിക്കുമ്പോൾ കേവലം അൻപതോ അറുപതോ സാധാരണ വർഷങ്ങൾ മാത്രം ജീവിച്ചിരിക്കുന്ന നാം കാട്ടിക്കൂട്ടുന്ന വിക്രിയകൾ ഒക്കെ എന്തൊരു വിഡ്ഡിത്തമാണല്ലേ...?
    പ്രപഞ്ചം ഒന്നു കണ്ണു ചിമ്മുന്ന സമയം പോലും നാമിവിടെ ജീവിച്ചിരിക്കുന്നില്ലെന്നോർക്കുമ്പോൾ പ്രത്യേകിച്ചും....!!

    ReplyDelete
    Replies
    1. ശരിയാണ് ഭായ് , നമ്മളുടെ ആഗ്രഹം കൊണ്ടായിരുന്നില്ലല്ലോ നമ്മുടെ ജനനം അപ്പോൾ ആരുടെ ആഗ്രഹ ഫലമാണോ അവരുടെ സന്തോഷത്തിനായ് നമ്മൾ നിലകൊളളുക .

      Delete
  4. ashamsakal manavan...vendum kanam...!

    ReplyDelete
    Replies
    1. ഒരുപാട് സന്തോഷം ഭായ് .

      Delete
  5. ചിന്തിച്ചാല്‍ ഒരു അന്തവുമില്ല!

    ReplyDelete
    Replies
    1. കുറച്ചു ചിന്തിക്കാം അജിത്ത് ഭായ് ... അപ്പഴല്ലേ ജീവിതം കൊണ്ടൊരു അർത്ഥം ഉണ്ടാവു .

      Delete
  6. മൃതിയുടെ കറുത്ത വിഷപുഷ്പം വിടര്‍ന്നതിന്‍
    നിഴലില്‍ നീ നാളെ മരവിക്കേ,
    ഉയിരറ്റ നിന്‍ മുഖത്തശ്രുബിന്ദുക്കളാല്‍
    ഉദകം പകര്‍ന്നു വിലപിക്കാന്‍
    ഇവിടെയവശേഷിക്കയില്ലാരു, മീ ഞാനും!
    ഇത്, നിനക്കായ് ഞാന്‍ കുറിച്ചിടുന്നു
    ഇനിയും മരിക്കാത്ത ഭൂമി! നിന്നാസന്ന-
    മൃതിയില്‍ നിനക്കാത്മശാന്തി! (ഓ. എന്‍. വി )

    ReplyDelete
    Replies
    1. മുബി ചേച്ചി ഒരുപാട് സന്തോഷമുണ്ട് ഈ വരവിനു.

      Delete
  7. ഒരു ഓര്‍മ്മപ്പെടുത്തല്‍ അല്ലേ മാനവന്‍ ഭായ്. നന്നായി.

    ReplyDelete
    Replies
    1. അതെ സുധീർ ഭായ് ഒരുപാട് സന്തോഷം ഈ വരവിനു .

      Delete
  8. കഥ എന്ന ലേബൽ ആണ് കണ്ടത്. കഥ യെക്കാളേറെ ഒരു സംഭവം പറഞ്ഞ പ്രതീതി ആണ് ഇവിടെ അനുഭവപ്പെട്ടത്. ഒരു കഥയുടെ ആവശ്യം വേണ്ട സംഭവങ്ങൾ ഉൾപ്പെടുത്തെണ്ടിയിരുന്നു.

    ഉള്ളടക്കം നന്നായി.

    "അല്ല ഇതാാരാ"? ഈ സുന്ദരൻ. "വാര്യംപള്ളീലെ മീനാക്ഷിയല്ല്യോ" ഞാനാകെയങ്ങു .......

    ReplyDelete
    Replies
    1. ബിപിൻ ഭായ് ഉളളടക്കം കണ്ടു പേടിച്ചുവോ ? ഹ ഹ ഹ .

      Delete
  9. എഴുത്ത് നന്നായി..

    ReplyDelete
    Replies
    1. ഒരുപാട് സന്തോഷം ഹബി സുധൻ .

      Delete
  10. കൊള്ളാം ഭായ്

    ReplyDelete
    Replies
    1. ഒരുപാട് സന്തോഷം ഡിനോ .

      Delete
  11. വരവിനും സഹകരണത്തിനും നന്ദി അറിയിക്കട്ടെ ,മാനവന്‍.
    അഡ്മിന്‍-വഴക്കുപക്ഷി..! ഒപ്പം കഥയ്ക്ക്‌ ആശംസകളും

    ReplyDelete
    Replies
    1. വളരെയേറെ സന്തോഷം അഡ്മിൻ ടീം .

      Delete
  12. എഴുത്തിനു അല്‍പ്പം ദ്രിതി കൂടി പോയെന്നു തോന്നുനല്ലോ..ആശംസകള്‍..

    ReplyDelete
    Replies
    1. വായന വിരസമാകുന്ന സമയത്ത് ബോധപൂർവ്വമായ ഇടപെടൽ അനുവാര്യമാണ്‌ .

      Delete
  13. കട്ടയ്ക്ക് കട്ടയ്ക്ക് സംശയം ചോദിക്കുന്ന 'വേതാള'ത്തെ പോലും മൌനിയും,ചിന്താകുലനാക്കാന്‍ ഈ കഥയിലെ പ്രതിപാദ്യവിഷയം കാരണമാക്കിയല്ലോ!അപ്പോള്‍പ്പിന്നെ വായനക്കാരായ ഞങ്ങളുടെ സ്ഥിതിയോ?!
    ആശംസകള്‍

    ReplyDelete
    Replies
    1. ശരിയാണ് തങ്കപ്പൻ ചേട്ടാ , എനിക്ക് ആരേയും പേര് പറഞ്ഞു വിമർശിക്കാൻ ഇഷ്ട്ട്ടമല്ലാ എന്തോ അങ്ങനെയാണ് എന്റെ മനസ്സ് ഈ യാത്രയിലും അതുപോലൊരു സംഭവം ഒളിഞ്ഞു കിടപ്പുണ്ട് . ഒരു കാര്യം മാത്രം ഞാൻ പറയാം ഇതിൽ ഞാൻ പറഞ്ഞ ആ വലിയ കെട്ടിടം കൊല്ലത്തുളള ഒരു പൊതു മേഖലാ സ്ഥാപനമാണ്‌ . ആ വേദന പങ്കിടാൻ ഞാൻ കൂട്ടു പിടിച്ചതാണ് വേതളത്തെ . ഒരുപാട് സന്തോഷം തങ്കപ്പൻ ചേട്ടാ ഈ വരവിനു .

      Delete
  14. Sewer Treatment Plant - നു പകരം പന്നി വളർത്തൽ ഒരു നല്ല ഓപ്ഷൻ ആണ്. ഇനി മുതൽ പന്നി വളർത്തൽ പ്രോത്സാഹിപ്പിക്കണം. അണ്ണാൻ കുഞ്ഞും തന്നാലായത്. കഥയിൽ ഒരു സന്ദേശം ഉണ്ട്..... ആശംസകൾ

    ReplyDelete
    Replies
    1. ഒരുപാട് സന്തോഷം ഭായ് ഈ വരവിനു . വെജിറ്റബിളിൽ പോലും കീടനാശിനികളുടെ അമിതോപയോഗം മൂലം ഇപ്പോൾ പന്നി കഴിക്കണോ ബീഫ് കഴിക്കണോ അല്ലെ ആ മാലിന്യം കഴിക്കണോ എന്ന് അറിയാത്ത അവസ്ഥയാണ് .

      Delete
  15. കഥ ഇഷ്ട്ടമായി ..ആശംസകള്‍ പ്രിയ മാനവന്‍ ഭായ്

    ReplyDelete
  16. ഒരുപാട് സന്തോഷം അന്നൂസ്സ് .

    ReplyDelete
  17. ആ പന്നിയെക്കൂടി ഇടയ്ക്കെവ്ടെയോ ലിങ്ക് ചെയ്യാൻ ഒരു ശ്രമം നടത്തിയല്ലോ ഭായ്.. എന്നാലും പന്നിക്കറീടെ ടേസ്റ്റ് ;) .. കഥയിൽ സിഗരറ്റ് എരിഞ്ഞു എന്നൊക്കെ എഴുതാനും വായിക്കാനും രസമുണ്ടേലും നോ നോ.. :D കഥ എന്നതിനേക്കാൾ ഒരു അനുഭവം പോലെയാ തോന്നിയെ.. ഒരു നല്ല മെസ്സേജും.. ആശംസകൾ ഭായ്

    ReplyDelete
  18. ഒരുപാട് സന്തോഷം കുഞ്ഞനുറുമ്പേ.

    ReplyDelete
    Replies
    1. ആയിക്കോട്ടെ കുഞ്ഞുറുമ്പേ.

      Delete
  19. വേതാളം തോളിൽ തന്നെയിരിക്കട്ടെ. അപ്പൊ ദിവസം ഒരു സംശയവും ഒരു ഉത്തരവുമുള്ള ഒരു കഥ വീതം കേൾക്കാമല്ലോ.

    ReplyDelete
    Replies
    1. ആയിക്കോട്ടെ പ്രദീപ്‌ ഭായ് തോളിൽ തന്നെ വച്ചേക്കാം ,ഒരുപാട് സന്തോഷം ഭായ് ഈ വരവിനും അഭിപ്രായത്തിനും .

      Delete

Search This Blog