നേരം നട്ടുച്ചയായി ക്കാണും വാഹനത്തിലെ ഏസി പരമാവധി വേഗത്തിലാക്കിയിട്ടും നെറ്റിയില്‍ നിന്നും വിയര്‍പ്പുകണങ്ങള്‍ പൊടിയുന്നുണ്ടായിരുന്നു.വാഹനത്തിന്‍റെ ചില്ലുകളില്‍ സ്പര്‍ശിച്ചാല്‍ കൈ പൊള്ളും . തൊഴിലിന്‍റെ ഭാഗമായി എനിക്ക് ഒരുപാട് യാത്രകള്‍ ചെയ്യേണ്ടതുണ്ട് .ഇന്ന് യാദൃശ്ചികമായാണ് ഇറാന്‍ സ്വദേശി വയോവൃദ്ധനായ അലിയെ പരിചയപ്പെട്ടത് .അദ്ദേഹത്തിന്‍റെ ശരീരമാസകലം ചുളിവുകള്‍ വീണിട്ടുണ്ട് .വെളുത്ത ശരീരം വെയില്‍ കൊണ്ട് ചുമന്നിരിക്കുന്നു.രോമങ്ങള്‍ക്ക് തൂവെള്ള നിറം . ദൂരെ നിന്നും ചുമട് താങ്ങി വരുന്ന അദ്ദേഹത്തെ കണ്ടപ്പോള്‍ എനിക്ക് സങ്കടം തോന്നി . ഞാന്‍ വാഹനം ഓരം ചേര്‍ത്ത് നിറുത്തി അദ്ദേഹത്തെ വീക്ഷിച്ചുകൊണ്ടിരുന്നു .കഠിനമായ സൂര്യതാപമേറ്റ് അദ്ദേഹത്തിന്‍റെ ശരീരമാസകലം വിയര്‍ത്തൊലിക്കുന്നുണ്ടായിരുന്നു.നടക്കുവാനും വളരെയധികം ബുദ്ധിമുട്ടുന്നുണ്ട് .കണ്ടാല്‍ ഏതാണ്ട് എണ്‍പത് വയസ്സില്‍ കൂടുതല്‍ പ്രായം തോന്നിക്കും.ഇത്രയും പ്രായമായിട്ടും അദ്ദേഹം തൊഴില്‍ ചെയ്യുന്നുണ്ടെങ്കില്‍ അയാളുടെ സ്വദേശത്ത് ഇവിടെ അദ്ദേഹം തൊഴില്‍ ചെയ്തു സമ്പാദിക്കുന്ന പണം കൊണ്ട് ജീവിക്കുന്നവരുണ്ടാകും.അദ്ദേഹത്തിന് വേണ്ടിയായിരിക്കില്ല ഈ വാര്‍ദ്ധക്യ കാലത്ത് തൊഴിലെടുക്കുന്നത് എന്ന് എന്‍റെ മനസ്സ് മന്ത്രിച്ചു.വാര്‍ദ്ധക്യത്തില്‍ സ്വസ്ഥമായി ജീവിക്കുവാന്‍ ആഗ്രഹിക്കാത്തവരായി ആരുംതന്നെ ഈ ഭൂലോകത്തുണ്ടാവുകയില്ല.ജീവിത പ്രാരാബ്ധങ്ങളുള്ളവർ വാര്‍ദ്ധക്യത്തിലും തൊഴിലെടുക്കാതെ പിന്നെ എന്തുചെയ്യും . എനിക്ക് അദ്ദേഹത്തെ കുറിച്ചറിയുവാന്‍ ജിജ്ഞാസയുണ്ടായി . അല്പദൂരം പിന്നിട്ടപ്പോള്‍ . ഒരു വീടിനു മുമ്പില്‍ സ്ഥാപിച്ച കുടിവെള്ളം കുടിക്കുവാനായി അദ്ദേഹം ചുമട് ഇറക്കിവെച്ചു .ച്ചുമെടെന്നു പറഞ്ഞാല്‍ ഗള്‍ഫുനാടുകളില്‍ തക്കാളിയും മറ്റു ചില മലക്കറികളും പേക്ക് ചെയ്തുവരുന്ന പെട്ടികള്‍ .അദ്ദേഹം ആര്‍ത്തിയോടെ വെള്ളം കുടിക്കുന്നത് ഞാന്‍ കൌതുകത്തോടെ നോക്കിനിന്നു.തൊണ്ട വരണ്ടുണങ്ങിയാല്‍ വെള്ളം കുടിക്കുവാന്‍ ലഭിച്ചാല്‍ ആ വെള്ളത്തിനുള്ള സ്വാദ് വേറെ ഒന്നില്‍ നിന്നും ലഭിക്കുകയില്ല . വെള്ളംകുടിച്ചു തിരിഞ്ഞപ്പോഴാണ് അദ്ദേഹം എന്നെ കാണുന്നത് . പുഞ്ചിരിച്ചുകൊണ്ട് അദ്ദേഹം എന്നോട് സലാം പറഞ്ഞു.ഞാന്‍ സലാം പറഞ്ഞതിനു ശേഷം എനിക്ക് അറിയുവാനുള്ളതൊക്കെ ചോദിച്ചുകൊണ്ടിരുന്നു .വളരെ സൌമ്യനായി അദ്ദേഹം എന്‍റെ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞു.അദ്ദേഹം ഹിന്ദി ഭാഷയിലാണ് എന്നോട് സംസാരിച്ചത് .അഫ്ഘാനിസ്ഥാനോട് അതിര്‍ത്തി പങ്കിടുന്ന ഇറാനിലെ ഒരു കുഗ്രാമത്തിലാണ് അദ്ദേഹത്തിന്‍റെ വസതി .ആ ഗ്രാമത്തില്‍ വസിക്കുന്നവരില്‍ ഇറാനില്‍ മൊത്തം ജനസംഖ്യയില്‍ പത്തുശതമാനം മാത്രമുള്ള സുന്നി ഇസ്ലാമില്‍ പെട്ടവരാണ് . എണ്‍പത്തി ഒന്‍പതു ശതമാനമുള്ള ഷിയാ ഇസ്ലാമില്‍ പെട്ടവര്‍ക്കാണ് ഇറാനില്‍ മേല്‍ക്കോയ്മ .അതുകൊണ്ടുതന്നെ സുന്നി ഇസ്ലാമില്‍ പ്പെട്ടവര്‍ക്ക് ഇറാനില്‍ ജീവിതം ദുസ്സഹമാണ് അദ്ദേഹത്തിന്‍റെ ഗ്രാമത്തില്‍ ഇപ്പോഴും വൈദ്യുതിയോ ജലവിതരണമോ ഇല്ല .മഴവെള്ളം സംഭരിച്ചാണ് ആ ഗ്രാമത്തിലെ ജനങ്ങള്‍ ജീവന്‍ നിലനിറുത്തുന്നത്.അദ്ദേഹത്തിന് ആറു മക്കളാണ് അഞ്ചു പെണ്‍മക്കളും ഏറ്റവും ഇളയത് ഒരു ആണ്‍കുട്ടിയും .മകന് ഇപ്പോള്‍ പതിനാല് വയസ്സ് കഴിഞ്ഞു.അദ്ദേഹം ആദ്യകാലങ്ങളില്‍ കെട്ടിടനിര്‍മാണ തൊഴിലുകള്‍ ചെയ്തിരുന്നു .ഇപ്പോള്‍ വാര്‍ദ്ധക്യ സഹജമായ അസുഖങ്ങള്‍ പിടിപ്പെട്ടതിനാല്‍ ആ തൊഴിലിന് പോകുവാന്‍ അദ്ദേഹത്തിന് കഴിയുന്നില്ല.ഈ പെട്ടികള്‍ പെറുക്കി വിറ്റാല്‍ മാസം ആയിരം റിയാല്‍ പോലും തികയ്ക്കുവാന്‍ അദ്ദേഹത്തിന് കഴിയുന്നില്ല എന്ന് പറയുമ്പോള്‍ അദ്ദേഹത്തിന്‍റെ മുഖത്ത് നിരാശ നിഴലിക്കുന്നത് ഞാനറിഞ്ഞു.ഊണിനുള്ള സമയമായതിനാല്‍ ഞാന്‍ അദ്ദേഹത്തിന് ഭക്ഷണം വാങ്ങിക്കൊണ്ടു വന്നുതരാം എന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം അത് സ്നേഹത്തോടെ നിരസിച്ചു .അപ്പോള്‍ ഞാന്‍ അദ്ദേഹത്തെ സാമ്പത്തികമായി സഹായിച്ചോട്ടെ എന്ന എന്‍റെ ചോദ്യത്തിന് അദ്ദേഹം പറഞ്ഞ ഉത്തരം കേട്ടപ്പോള്‍ അദ്ദേഹത്തിന്‍റെ മനസ്സിലെ നന്മ ഞാന്‍ തിരിച്ചറിഞ്ഞു.അദ്ദേഹം പറഞ്ഞത് ഇങ്ങിനെയായിരുന്നു.താങ്കളും എന്നെപ്പോലെയൊരു പ്രവാസിയാണ് നിങ്ങളുടെ കുടുംബത്തെ വേര്‍പിരിഞ്ഞു ജീവിക്കുന്ന നിങ്ങളുടെ കുടുംബം യാതൊരുവിധ സാമ്പത്തീക പരാധീനതകളും കൂടാതെയാണ് ജീവിക്കുന്നതെങ്കില്‍ നിങ്ങളുടെ സഹായം ഞാന്‍ സ്വീകരിക്കാം അല്ലാത്തപക്ഷം നിങ്ങള്‍ എന്നെ സാമ്പത്തികമായി സഹായിക്കരുത്.എന്‍റെ ജീവിതം സര്‍വശക്തന്‍ നിശ്ചയിച്ചിരിക്കുന്നു ആ ജീവിതം എനിക്ക് ജീവിച്ചു തീര്‍ക്കേണ്ടിയിരിക്കുന്നു.സംസാരിച്ചു കഴിഞ്ഞപ്പോള്‍ അദ്ദേഹം യാത്രപറഞ്ഞു തന്‍റെ ചുമട് തോളിലേറ്റി നടന്നകന്നു.വളരെ പ്രയാസപ്പെട്ടു നടന്നുനീങ്ങുന്ന അദ്ദേഹം എന്‍റെ ദൃഷ്ടിയില്‍ നിന്നും മറയുന്നത് വരെ ഞാന്‍ അദ്ദേഹത്തെത്തന്നെ നോക്കി നിന്നു.ഏതാനും സമയം വാഹനത്തില്‍ നിന്നും പുറത്തിറങ്ങി നിന്ന എന്‍റെ നെറ്റിയില്‍ നിന്നും ഉതിര്‍ന്നുവീഴുന്ന വിയര്‍പ്പുകണങ്ങളോടൊപ്പം എന്‍റെ ഇമകളില്‍ നിന്നും ഉതിര്‍ന്ന കണ്ണുനീര്‍ തുള്ളികള്‍ ലയിക്കുന്നത് ഞാനറിഞ്ഞു.
ശുഭം
rasheedthozhiyoor@gmail.com
അപ്പോൾ അലി സംഭാവന വാങ്ങിയില്ലേ? ജാതിമതാതീതമായി അലിയെപ്പോലെ നല്ലവരായ ആളുകൾ ധാരാളമുണ്ട്. പക്ഷേ അവരെക്കൊണ്ട് ലോകത്തിനോ ലോകത്തെക്കൊണ്ട് അവർക്കോ ഒരു പ്രയോജനവുമില്ല. ലോകം എത്രയോ മാറിയിരിക്കുന്നു.
ReplyDeleteനന്ദി വായനയ്ക്കും അഭിപ്രായത്തിനും .പിരിയുമ്പോള്‍ മൊബൈല്‍ഫോണ്‍ ഉണ്ടോയെന്ന് ചോദിച്ചപ്പോള്‍ വാസസ്ഥലത്ത് ഉണ്ടെന്നു പറഞ്ഞു പക്ഷെ നമ്പര്‍ ഓര്‍മ്മയില്‍ ഇല്ലെന്നും പറഞ്ഞു.എന്ത് ആവശ്യമുണ്ടെങ്കിലും വിളിക്കണം എന്ന് പറഞ്ഞ് ഞാന്‍ എന്‍റെ മൊബൈല്‍ഫോണ്‍ നമ്പര്‍ കുറിച്ച് നല്കിയിരുന്നു പക്ഷെ അദ്ദേഹത്തിന്‍റെ ഫോണ്‍ വിളി എന്‍റെ മൊബൈല്‍ഫോണിലേക്ക് ഇതുവരെ എത്തിയിട്ടില്ല
Deleteഈ വയസ്സാംകാലത്തും കുടുംബം പോറ്റുന്നതിനായി ആര്‍ക്കും ബാദ്ധ്യതയും,ബുദ്ധിമുട്ടും വരുത്താതെ, ചുമലിലേറ്റിയ ഭാരം ജീവിതാവസാനംവരെ ചുമക്കാന്‍ വിധിക്കപ്പെട്ടവര്‍!
ReplyDeleteനൊമ്പരത്തിനിടയിലും നന്മയുടെ പ്രകാശം ഈറന്‍ നിലാവുപോലെ ..........
ആശംസകള്‍
നന്ദി വായനയ്ക്കും അഭിപ്രായത്തിനും .ഒരു പക്ഷെ ഇത്രയും പ്രായമായവര്‍ നമ്മുടെ നാട്ടില്‍ തൊഴിലെടുക്കാന്‍ പോകുന്നത് വിരളമായിരിക്കും പക്ഷെ ഇവിടെ മണലാരണ്യത്തില്‍ അലിയെ പോലെയുള്ളവരെ ധാരം കാണുവാനാവും
DeleteGood write up, Rasheed.
ReplyDeleteAli's life is indeed inspirational
നന്ദി അജിത് ഭായി വായനയ്ക്കും അഭിപ്രായത്തിനും
Deleteജീവിതത്തിന്റെ നേര്കാഴ്ചയിലേക്ക് കൂട്ടിയതില്‍ സന്തോഷം.... ദുരിത പര്‍വ്വങ്ങള്‍ ഒരിക്കലും അവസാനിക്കുന്നില്ല, അത് ലോകത്തിന്റെ ഏതു കോണിലായാലും.
ReplyDeleteനന്ദി ശ്രീ അന്നൂസ് വായനയ്ക്കും അഭിപ്രായത്തിനും
Deleteഉത്തര ഇന്ത്യന്‍ ഗ്രാമങ്ങളില്‍ ഇത്തരം വൃടരെ കാണാം. ഇറാനിയന്‍ പൌരന്റെ മാനസികനില ഇന്നത്തെ പലര്‍ക്കും ഇല്ല എന്നത് സത്യമാണ്
ReplyDeletegood one
ReplyDeleteനന്ദി വായനയ്ക്കും അഭിപ്രായത്തിനും
Deletegood one
ReplyDeleteനന്ദി വായനയ്ക്കും അഭിപ്രായത്തിനും
Deleteബ്ലോഗിൽ വായിച്ചിരുന്നു...
ReplyDeleteവായനയ്ക്ക് നന്ദി
Deleteഇഷ്ടമായി- എന്നിരുന്നാലും ഒരേ പോസ്റ്റ് ഒരേ സമയം രണ്ടു ബ്ലോഗില്‍ പബ്ലിഷ് ചെയ്യുന്നത് വായനക്കറെ മുഷിപ്പിക്കും. ആശയക്കുഴപ്പം ഉണ്ടാക്കും. ഒരു സിനിമ രണ്ടു തിയേറ്ററില്‍ റിലീസ് ചെയ്യുന്ന പോലല്ലല്ലോ ഇത്. ഞാന്‍ രണ്ടു ബ്ലോഗിലും പോയി- ശരിക്കും പറഞ്ഞാല്‍ ഒരു ബ്ലോഗില്‍ പോയി വെറുതെ സമയം കളഞ്ഞത് മിച്ചം... ashamskal.
ReplyDeleteവായനയ്ക്കും അഭിപ്രായത്തിനും നന്ദി എന്‍റെ ബ്ലോഗിലെ എല്ലാ വായനക്കാരും ഇവിടെ വരണമെന്നില്ല .ഇവിടെ വായനക്കായി എത്തുന്നവര്‍ എന്‍റെ ബ്ലോഗിലും വന്നെന്നു വരില്ല .വായിക്കാത്തവര്‍ വായിക്കട്ടെ
Deleteവഴക്കുപക്ഷിയിലേക്ക് വന്നതിനും സഹകരണത്തിനും നന്ദി അറിയിക്കട്ടെ.
ReplyDeleteഇനിയും പുതിയ എഴുത്തുകലുമായി വരുന്നുണ്ട്
Deleteവാർദ്ധക്ക്യത്തിലും കുടുംബം പോറ്റാൻ പാട് പെടുന്നവർ ധാരാളമുണ്ട് ,,,,,,, വേദനിപ്പിക്കുന്ന ജീവിതങ്ങളായി
ReplyDeleteആശംസകൾ
നന്ദി വായനയ്ക്കും അഭിപ്രായത്തിനും
Delete