ഡോ. എം. ജി.എസ് തുടരുന്നു.
"വിവാഹത്തിന്റെ കാര്യത്തിൽ നമ്മേക്കാൾ ഭേദമാണ് പാശ്ചാത്യർ. അവർ കുറച്ചു കാലത്തേക്കെങ്കിലും അനുരാഗത്തോടെ ജീവിക്കുന്നവരാണ്."
ഈ വരികളിൽ ഭാരതത്തിലെ വിവാഹത്തിന്റെ കാപട്യം ഉന്മൂലനം ചെയ്യാനുള്ള ഒറ്റമൂലി അദ്ദേഹം ഒളിച്ചു വച്ചിട്ടുണ്ട്. അത് മറ്റൊന്നുമല്ല; പാശ്ചത്യരെപ്പോലെ ദാമ്പത്യം നയിക്കുക എന്നതാണത്.
അറിയില്ലേ അവിടത്തെ രീതികളെക്കുറിച്ച്? പാശ്ചാത്യർ നമ്മളെപ്പോലെ ആജീവനാന്തം ദമ്പതികളാണ് എന്നു പറഞ്ഞ് ഒരുമിച്ചു ജീവിക്കാറില്ല. അനുരാഗത്തിന്റെ തീവ്രത അവസാനിക്കുമ്പോൾ അവർ ദാമ്പത്യബന്ധം അവസാനിപ്പിക്കും. എന്നിട്ട് ഭാര്യ ഭാര്യയുടെ പാട്ടിനും ഭർത്താവ് ഭർത്താവിന്റെ പാട്ടിനും പോകും. കുട്ടികളോ സ്വത്തോ സ്വർണമോ സ്ത്രീധനമോ പിന്നെ അവർക്കിടയിൽ ഒരു തടസ്സവും ആകാറില്ല. രണ്ടു കൂട്ടരും പിന്നെ നയിക്കുന്നത് പുതിയ ദാമ്പത്യജീവിതമായിരിക്കും.
ദമ്പതികൾക്ക് ആജീവനാന്തം ആത്മാർത്ഥമായി ഒരുമിച്ച് ജീവിക്കാൻ പറ്റില്ല എന്ന് ദാമ്പത്യ ചരിത്രകാരൻ പറഞ്ഞ സ്ഥിതിക്ക് നമുക്കും പാശ്ചാത്യരുടെ വഴിക്ക് ചിന്തിക്കാവുന്നതേയുള്ളു. അതിന് ഏറ്റവും പറ്റിയ മാർഗ്ഗം കല്യാണം കഴിഞ്ഞ് അത് രജിസ്റ്റർ ചെയ്യുമ്പോൾ അതിന് ഒരു കാലാവധി നിശ്ചയിക്കുക എന്നതാണ്. നമ്മൾ ഒരു കാറു വാങ്ങുമ്പോൾ അത് വെറും 15 വർഷത്തേക്കല്ലേ റജിസ്റ്റർ ചെയ്യുന്നത്? അതുപോലെയാകട്ടെ ഇനി നമ്മുടെ വിവാഹവും. വേണമെങ്കിൽ കല്യാണം ഒരു 25 വർഷത്തേക്ക് വരെ റജിസ്റ്റർ ചെയ്യാം. അത് എത്ര വേണമെന്നറിയാൻ നമ്മുടെ ദൃശ്യമാദ്ധ്യമങ്ങളിൽ പ്രൈം ടൈമിൽ ഒരു ചർച്ച ആകാവുന്നതുമാണ്. വിഷയം ഇതായതുകൊണ്ട് ചർച്ചക്ക് ആളെ കിട്ടാതെ വരില്ല എന്നുറപ്പാണ്. 25 വർഷം കഴിയുമ്പോൾ ഈ ബന്ധം താനേ ഇല്ലാതായിക്കോളും. അപ്പോൾ പിന്നെ വിവാഹമോചനത്തിന്റെ പ്രശ്നം ഉദിക്കുന്നില്ലല്ലോ? ഇനി തുടർന്നും ഒരുമിച്ച് പഴയ ദാമ്പത്യം വേണമെങ്കിൽ ദമ്പതികൾക്ക് റജിസ്‌ട്രേഷൻ പുതുക്കാവുന്നതുമാണ്. അങ്ങനെ റി-റെജിസ്‌ട്രേഷൻ വഴി ദാമ്പത്യം തുടരാൻ എന്തൊക്കെ നിബന്ധനകൾ പാലിക്കണമെന്ന് നിയമസഭയിൽ ചർച്ച ചെയ്തു തീരുമാനിക്കാവുന്നതേ ഉള്ളൂ. ജനപ്രതിനിധിസഭകളിൽ സ്ത്രീകളുടെ എണ്ണം കൂടിക്കൂടി വരുന്നതു കൊണ്ട് രണ്ടു ഭാഗത്തു നിന്നും സജീവമായ ചർച്ചകളും ഇടപെടലുകളും പ്രതീക്ഷിക്കാവുന്നതുമാണ്. അതെന്തായാലും വിവാഹത്തിന്റെ റീ-റെജിസ്‌ട്രേഷന് മുന്നോട്ടു വരുന്ന ദമ്പതികളുടെ എണ്ണം കുറവായിരിക്കുമെന്നാണ് എന്റെ അനുമാനം. അതും നമ്മുടെ കാറിന്റെ Case Study-യിൽ നിന്നാണ് ഞാൻ അനുമാനിക്കുന്നത്. 15 വർഷം കഴിയുമ്പോൾ എത്രപേർ അതേ കാർ റീ-റെജിസ്റ്റർ ചെയ്യുന്നുണ്ട്? തുലോ വിരളം. എല്ലാവരും അപ്പോഴേക്കും പുതിയ കാറിന്റെ make-ഉം model-ഉം കണ്ടു വച്ചിരിക്കും. നമ്മുടെ റീ-വിവാഹത്തിന്റെ കാര്യത്തിലും അങ്ങനെയേ സംഭവിക്കൂ. ആദ്യത്തെ ദാമ്പത്യം നടക്കുമ്പോൾ എല്ലാവരും 25 വർഷം കഴിഞ്ഞാലുള്ള പുതിയ ബന്ധത്തിനു പറ്റിയ ആളെ കണ്ടെത്തുന്ന തിരക്കിലായിരിക്കും എന്നാണെന്റെ ഒരു വിലയിരുത്തൽ. അതാലോചിക്കുമ്പോൾ 25 വർഷം ഇത്തിരി കൂടുതലാണെന്നു തോന്നുന്നു. അതുകൊണ്ട് വിവാഹവും കാറിനെപ്പോലെ 15 വർഷത്തേക്ക് റജിസ്റ്റർ ചെയ്താൽ മതിയാകും....
മറ്റൊരു നിർദ്ദേശം കൂടി എനിയ്ക്കുണ്ട്. അതിതാണ്. 15 വർഷം കഴിയുമ്പോൾ പഴയ കാർ നമ്മൾ ഗാരേജിൽ സൂക്ഷിക്കുകയും പുതിയ കാർ വാങ്ങുകയും ചെയ്യാറുണ്ടല്ലോ. അതുപോലെ 15 വർഷമെന്ന വിവാഹ റെജിസ്‌ട്രേഷന്റെ കാലാവധി തീരുമ്പോൾ പഴയ ഭാര്യയെ വീട്ടിൽ നിർത്തിക്കൊണ്ടു തന്നെ പുതിയ ഒരു റെജിസ്‌ട്രേഷൻ (വിവാഹം) ആകാവുന്നതാണ്. എന്റെ ഈ നിർദ്ദേശത്തിന് ഭൂരിപക്ഷം പുരുഷന്മാരും പിന്തുണ നൽകുമെന്നാണ് എന്റെ ഒരു അനുമാനം. പക്ഷേ സ്ത്രീകൾ സമ്മതിക്കുമോ എന്തോ? എന്തായാലും 15 വർഷം കഴിഞ്ഞുള്ള പുതിയ വിവാഹ റജിസ്‌ട്രേഷന് അനന്ത സാദ്ധ്യതകളാണ് ഉള്ളത്. 15 വർഷത്തെ പരിചയമുള്ള ഭർത്താവിന് അടുത്ത വിവാഹറജിസ്‌ട്രേഷനു വേണ്ടി "പരിചയസമ്പന്നയായ വധുവിനെ ആവശ്യമുണ്ട്" എന്ന് സധൈര്യം പരസ്യം ചെയ്യാലോ? ഇക്കാര്യത്തിൽ സ്ത്രീകൾക്കും പരിചയം ഉണ്ടാകുന്നത് എന്തുകൊണ്ടും നല്ലതാണ്. വീടുകളിൽ എക്സ്ചെയ്ഞ്ച് കല്യാണം നടക്കുന്നത് പോലെ 15 വർഷം കഴിഞ്ഞുള്ള രണ്ടാം വിവാഹം ചിലപ്പോൾ അയൽവാസികൾ തമ്മിലുള്ള എക്സ്ചെയ്ഞ്ച് കല്യാണം ആയി എന്നും വരാം.
ഒന്നിലധികം സ്ത്രീകളുമായി ഒരേ സമയം ബന്ധം സ്ഥാപിക്കുന്നത് നല്ല സ്വഭാവമല്ല എന്ന് തോന്നിയേക്കാം. അത് ഒരു പരിധി വരെ ശരിയുമാണ്. പക്ഷേ ഒന്നിലധികം സ്ത്രീകളുമായി ഒരേ സമയം ബന്ധമുണ്ടാകുന്നത് ഒരു...... ഒരു..... ഒരു...... ഒരു തരം Art of Living ആണ് എന്നാണ് ആളുകളിപ്പോൾ പറയുന്നത്. ഒരു സ്ത്രീയുമായുള്ള ബന്ധം വെറും Part of Living ആണത്രെ; അതിൽ പ്രത്യേകിച്ചൊരു ആർട്ട് (കല) ഒന്നും കാണാനില്ല; അത് ആർക്കും സാധിക്കാവുന്നതേ ഉള്ളൂ. ആർട്ട് ഓഫ് ലിവിങ്ങ് -ന് മലയാളത്തിൽ 'ജീവിതകല' എന്നു പറയാം. പാർട്ട് ഓഫ് ലിവിങ്ങ് എന്നത് ജീവിതത്തിന്റെ ഒരു ഭാഗം മാത്രമേ ആകുന്നുള്ളൂ. ഒന്നിലധികം സ്ത്രീകളുമായുള്ള ബന്ധം ജീവിതത്തിൽ മായാത്ത കല (scar) സൃഷ്ടിക്കുമെന്നതിനാലാണ് അതിന് ജീവിതകല എന്നു പറയുന്നത്. ജീവിതത്തിൽ മാത്രമല്ല ചിലപ്പോൾ ശരീരത്തിലും scar ഉണ്ടായേക്കാം... ആചാര്യൻ ശ്രീ ശ്രീ ശ്രീ രവിശങ്കറുടെ 'ജീവനകല' ഇതിൽ നിന്നെല്ലാം തുലോം വ്യത്യസ്തമാണ്.
ആജീവനാന്തം ആത്മാർത്ഥമായ ദാമ്പത്യം പറ്റില്ല എന്ന ചരിത്രവസ്തുത മനസ്സിലാക്കിയതു കൊണ്ടാണ് ഞാൻ ഇതുമായി ബന്ധപ്പെട്ട എന്റെ ചിന്തകൾ ഇവിടെ കോറി ഇടുന്നത്. സത്യം പറഞ്ഞാൽ വിവാഹം 15 വർഷത്തേക്ക് മാത്രമായി ചുരുക്കുന്നതിൽ എനിയ്ക്ക് ദു:ഖവും ഉണ്ട്. കാരണം 15 വർഷം കഴിഞ്ഞാൽ പുതിയ റെജിസ്‌ട്രേഷന് (വിവാഹത്തിനു്) പുതിയ ഒരു പങ്കാളിയെ കിട്ടിയില്ലെങ്കിൽ നമ്മൾ എന്തു ചെയ്യും. കക്ഷത്തിലുള്ളത് പോകുകയും ഉത്തരത്തിലുള്ളത് കിട്ടാതാകുകയും ചെയ്യുമ്പോൾ ഉള്ള അവസ്ഥയൊന്നാലോചിക്കൂ!
അതാലോചിച്ചപ്പോഴാണ് പുതിയ തരത്തിലുള്ള നമ്മുടെ ജീവിതത്തിൽ പഴയ വസ്തുക്കളുടെ സ്വാധീനം എനിയ്ക്കനുഭവപ്പെട്ടത്. പഴയ വീടുകളിലാണല്ലോ കൈ പൊക്കി ഉത്തരത്തിൽ നിന്നു സാധനങ്ങൾ എടുക്കുന്നത്. പഴയ വീടെവിടേ? ഉത്തരമെവിടെ? എല്ലാം ടെറസ്സല്ലേ? ഇപ്പോൾ എല്ലാം നമ്മൾ അലമാരയിലല്ലേ സൂക്ഷിക്കുന്നത്? ബാങ്ക് ലോക്കറും പ്രചാരത്തിലുണ്ട്. അപ്പോൾ കക്ഷത്തിലിരിക്കുന്നത് പോകുന്നതെങ്ങനെയാ? അപ്പോൾ അതിനനുസരിച്ച് സംസാരത്തിലെ ഈ നാടൻപ്രയോഗങ്ങൾ മാറ്റേണ്ടതല്ലേ? ആരാണാവോ അതിനൊക്കെ ഒരു തുടക്കം ഇടുക? ഒരു പക്ഷേ ഞാൻ തന്നെ ഇതൊക്കെ ചെയ്യേണ്ടി വരുമോ ആവോ?
അതെന്തായാലും വിവാഹം 15 വർഷമായി ചുരുക്കുന്നതിലെ ദോഷം പരിഹരിക്കാൻ എന്റെ മനസ്സിൽ ഒരു ആശയം വികസിച്ചു വരുന്നുണ്ട്. "ഗാരണ്ടി" എന്നതാണത്. വിവാഹം കഴിയുമ്പോൾ വധുവിന് ഒരു 10 വർഷം ഗാരണ്ടി വേണമെന്ന് നമുക്ക് നിർബന്ധം പിടിക്കാം. (പിന്നെ ഐച്ഛികമായ ഒരു 5 വർഷത്തെ extended guaranty-യും.) അതുകൊണ്ടുള്ള ഗുണമെന്തെന്നാൽ കല്യാണം കഴിഞ്ഞ് ആദ്യരാത്രി കഴിയുമ്പോൾ നമുക്ക് ഒരു തൃപ്തി തോന്നുന്നിലെങ്കിൽ ഗാരണ്ടി ഉള്ളതുകൊണ്ട് സാധനം തിരിച്ചു കൊടുത്ത് അതേ വീട്ടിലെ അടുത്ത ആളെ നമുക്ക് ആവശ്യപ്പെടാമല്ലോ? ഇനി നമുക്ക് പറ്റിയ സാധനം അവിടെ ഇല്ലെങ്കിൽ റജിസ്ട്രേഷൻ കാൻസൽ ചെയ്ത് പുതിയ ആലോചന തുടങ്ങുകയും ആകാം. എങ്ങനെ എന്റെ ഐഡിയ?
സമൂഹത്തിൽ ഒരു വിശദമായ ചർച്ച ഇതേക്കുറിച്ചൊക്കെ നടത്തണമെന്നാണ് എനിയ്ക്കിപ്പോൾ തോന്നുന്നത്. അതിനായി ധീരന്മാരായ ആളുകൾ മുന്നോട്ടു വരുമെന്ന പ്രതീക്ഷ എനിയ്ക്കുണ്ട്. ഡോ. എം. ജി.എസ് നാരായണൻ തന്നെ അതിനു മുൻകൈ എടുക്കുമെന്നും ഞാൻ കരുതുന്നു. അതു വരെ ഈ കുത്തിക്കുറിപ്പുകൾ ഇവിടെ നിൽക്കട്ടെ.

ഗംബീരന്‍ ലേഖനം. ഒരു രീതിയില്‍ ആലോചിക്കുമ്പോള്‍ അതും നല്ലതായി തോന്നുന്നു. ഏറെ വ്യത്യസ്തമായി തോന്നി ഈ ലേഖനം. ആശംസകള്‍ ആള്‍രൂപന്‍ സര്‍
ReplyDeleteപ്രജിത , നേമം.
This comment has been removed by the author.
ReplyDeleteആജീവനാന്തം ആത്മാർത്ഥമായ ദാമ്പത്യം പറ്റില്ല എന്ന ചരിത്രവസ്തുത മനസ്സിലാക്കിയതു കൊണ്ടാണ് ഞാൻ ഇതുമായി ബന്ധപ്പെട്ട എന്റെ ചിന്തകൾ ഇവിടെ കോറി ഇടുന്നത്. സത്യം പറഞ്ഞാൽ വിവാഹം പതിനഞ്ചു വർഷത്തേക്ക് മാത്രമായി ചുരുക്കുന്നതിൽ എനിയ്ക്ക് ദു:ഖവും ഉണ്ട്. കാരണം പതിനഞ്ചു വർഷം കഴിഞ്ഞാൽ പുതിയ റെജിസ്‌ട്രേഷന് പുതിയ ഒരു പങ്കാളിയെ കിട്ടിയില്ലെങ്കിൽ നമ്മൾ എന്തു ചെയ്യും. കക്ഷത്തിലുള്ളത് പോകുകയും ഉത്തരത്തിലുള്ളത് കിട്ടാതാകുകയും ചെയ്യുമ്പോൾ ഉള്ള അവസ്ഥയൊന്നാലോചിക്കൂ...
ReplyDeletehahaha ..ഇതില്‍ മുഴുവന്‍ പ്രതീക്ഷ നല്‍കുന്ന കാര്യങ്ങള്‍ ആണല്ലോ..ചേട്ടാ... കൊള്ളാം
ആൾരൂപൻ ചേട്ടാ സംഗതി ഒക്കെ കൊള്ളാം. ഇതൊക്കെ ആണുങ്ങൾക്കു ബെനെഫിറ്റ് ഉണ്ടാക്കുന്ന കാര്യങ്ങളല്ലേ..ഇതൊക്കെ കേട്ട് പെണ്ണുങ്ങൾ വെറുതെ ഇരിക്കുമെന്ന് തോന്നുന്നുണ്ടോ? ഞങ്ങൾക്കും ആയിക്കൂടേ ഈ ഗാരേജിൽ ഇട്ടിട്ട് വേറേ വാങ്ങുന്ന പരിപാടി ? ;) പിന്നെ ഒന്നെടുത്താൽ ഒന്ന് ഫ്രീ എന്ന ആശയം ഇവിടെ അവതരിപ്പിക്കാത്തതിൽ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തുന്നു.
ReplyDeleteഈ ആശയങ്ങൾ കൊണ്ട് എന്താണ് ഉദ്ദേശിച്ചതെന്ന് വ്യക്തമാവുന്നില്ല. ആക്ഷേപമാണോ? നിർദ്ദേശാമാണോ?. അതോ കേരളത്തിൽ വിവാഹബന്ധം വേർപ്പെടുത്തുന്നവരുടെ എണ്ണം കൂടി വരുന്നത് കൊണ്ട് ‘പരിഹരിക്കാൻ’ ചില മാർഗ്ഗങ്ങളാണോ?..ഒന്നും വ്യക്തമാവുന്നില്ല..പാശ്ചാത്യരുടെ കാര്യവും പറയുന്നു..ആരാണ് എം ജി എസ് എന്നും അറിയില്ല.
ReplyDeleteകേരളത്തിൽ വിവാഹമോചനം നടത്തുന്നവരുടെ എണ്ണം വിവാഹബന്ധത്തിൽ നില്ക്കുന്നവരുടെ എണ്ണത്തിനേക്കാൾ കൂടുതലാണോ?. എന്തിനാണ് ചർച്ച?. ആർക്കാണ് വിവാഹമോചനം നടുത്തുന്നവരെ അതിൽ നിന്നും പിൻതിരിപ്പിക്കാൻ ഇത്ര താത്പര്യം?. അതു കൊണ്ട് എന്താണ് ലക്ഷ്യം വെയ്ക്കുന്നത്? രണ്ടു പേർ ഒരുമിച്ച് താമസിക്കുകയോ വേർപിരിഞ്ഞു താമസിക്കുകയോ ചെയ്യുന്നത് അവരുടെ ഇഷ്ടമല്ലെ?.. അതിലൊന്നും പെടാത്ത മറ്റുള്ളവർക്ക് എന്താണ് അതിനെക്കുറിച്ച അഭിപ്രായം പറയാൻ അവകാശം?!
ലേഖനം നിരാശപ്പെടുത്തി എന്നു പറയേണ്ടി വന്നതിൽ ഖേദിക്കുന്നു..
ഇത് വായിച്ചിട്ട് എന്റെ വാർദ്ധക്യം പകച്ചുപോയി... ഇരുപത്തിയൊന്നാം വാര്ഷികം അടുത്ത ആഴ്ച ആഘോഷിയ്ക്കാനിരിക്കെ ഇതൊരു ഫീകരവാദമായാണ് ഈയുള്ളവൾ ദർശിക്കുന്നത്.. ഇതൊരു ഒന്നൊന്നര എഴുത്തായിപ്പോയി ആൾ രൂപാ..
ReplyDeleteസായിപ്പിന്‍റെ വിവാഹ ജീവിതവും നമ്മുടെതും താരതമ്യം ചെയ്യുന്നതിന് മുന്പ് ഒരു കാര്യം ഓര്‍ക്കുക. പ്രണയപൂരിതമായ ഒരു ജീവിതം സായിപ്പന്മാര്‍ ഒരിക്കലും ഏകപക്ഷീയമായി അവസാനിപ്പിക്കില്ല. പക്ഷെ നമ്മള്‍ പ്രണയം പോലും പല വിട്ടുവീഴ്ചകള്‍ക്ക് വേണ്ടി മാറ്റിവെക്കുന്നു. എന്നിട്ട് "മാതൃകാ" ദാമ്പതിമാരായി ജീവിതാന്ത്യം വരെ സങ്കടകടലില്‍ ജീവിക്കുന്നു.
ReplyDeleteആള്‍ രൂപന്‍ എന്തു ഉദ്ദേശിച്ചതാണെങ്കിലും ശരി,നമ്മുടെ നിലവിലുള്ള വിവാഹ സമ്പ്രദായം കപടവും,സ്ത്രീയുടെ കണ്ണീരില്‍ ഉറപ്പിച്ചതുമാണ്. സ്ത്രീകള്‍ വിദ്യാഭ്യാസത്തിലൂടെയും അതുമൂലമുള്ള വരുമാനത്തിലൂടെയും ഈ അവസ്ഥക്ക് മാറ്റം വരുത്തുക തന്നെ ചെയ്യും
ReplyDeleteഒറ്റയടിക്ക് യോജിക്കാന്‍ തോന്നുന്നില്ലെങ്കിലും പറഞ്ഞ ആശം ഇഷ്ട്ടമായി. വിവാഹ ബന്ധങ്ങള്‍ക്ക് സമൂഹം ആവശ്യത്തിലധികം പ്രാധാന്യം കൊടുക്കുന്നുണ്ടോ എന്ന് ചിന്തിക്കാന്‍ ഈ ലേഖനം ഒരു കാരണമാകും. വെട്ടത്താന്‍ ചേട്ടന്‍ പറഞ്ഞപോലെ സ്ത്രീകള്‍ ഒരു ജോലിയെക്കഴിഞ്ഞും അതിലൂടെ ലഭിക്കുന്ന വരുമാനത്തെക്കഴിഞ്ഞും വിവാഹ ജീവിതത്തിനു പ്രാധാന്യം കൊടുക്കുന്നു എന്നതൊരു സത്യമാണ്. അതിനൊരു മാറ്റം വരണമെങ്കില്‍ തന്നെ വിവാഹ ജീവിതത്തിന്റെ പ്രാധാന്യം അല്‍പ്പം കുറഞ്ഞേ പറ്റൂ എന്ന് തോന്നുന്നു. ഏറെ ഇഷ്ടമായ ലേഖനത്തിനു ആശംസകള്‍.
ReplyDeleteവിവാഹം പ്രണയത്തിനു വേണ്ടി മാത്രമല്ല. അങ്ങനെയെങ്കിൽ വിവാഹമേ വേണമെന്നില്ലല്ലോ. Living Together എന്ന സങ്കൽപം തന്നെ ധാരാളം. വിവാഹം ഒരു സ്ഥാപനമായിട്ടാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. അത് സുസ്ഥിരമായ ഒരു ജീവിതശൈലിയുടെ അടിസ്ഥാനമാണ്. പരാജയപ്പെടുന്നത് വിവാഹമല്ല, ഭാര്യയും ഭർത്താവുമാണ്. യഥാർത്ഥത്തിൽ പാശ്ചാത്യർ കെട്ടുറപ്പുള്ള ദാമ്പത്യജീവിതത്തെ അസൂയയോടെ നോക്കിക്കാണുന്നവരാണ്. ഭാരതത്തിൽ നിലനില്ക്കുന്ന സാമൂഹിക വ്യവസ്ഥിതിയോ പെരുമാറ്റരീതിയോ അല്ല അവിടങ്ങളിൽ. അതുകൊണ്ട് തന്നെ വിവാഹം , കുടുംബം, കുട്ടികൾ എന്നിവയിലെല്ലാം ഒരു പാട് അന്തരങ്ങളുമുണ്ടാവും.
ReplyDeleteഒരു ഹാസ്യവിമർശനം എന്ന നിലയിൽ ലേഖനം വളരെ ഇഷ്ടപ്പെട്ടു.
"സമൂഹത്തിലെ ഏറ്റവും കൃത്രിമമായതും കാപട്യം നിറഞ്ഞതുമായ സ്ഥപനമാണ് വിവാഹം. ഒരിയ്ക്കലും ഒരു സ്ത്രീക്കും പുരുഷനും ആജീവനാന്തം ആത്മാർത്ഥതയോടെ ഒരുമിച്ചു കഴിയാനാവില്ല. ഇവിടെ ദമ്പതിമാരിൽ 90 ശതമാനവും സ്നേഹം എന്തെന്നറിയാതെ കഴിയുന്നവരാണ്." (Mathrubhumi Delhi Edition dated 12/09/2015) എന്ന് വിഖ്യാത ചരിത്രകാരനായ ഡോ. എം. ജി. എസ്. നാരായണൻ അഭിപ്രായപ്പെട്ടപ്പോൾ എന്റെ മനസ്സിലൂടെ കടന്നുപോയ ചിന്തകളിൽ ചിലതാണിത്. ഒരു പക്ഷേ അദ്ദേഹം ഉദ്ദേശിച്ച പരിഹാരം ഭാരതീയമായ വാനപ്രസ്ഥവും സന്യാസവുമൊക്കെ ആയിരിക്കാം. പക്ഷേ അതദ്ദേഹം പറഞ്ഞില്ല. എന്തായാലും പറഞ്ഞതിൽ അല്പം വാസ്തവമില്ലേ?
ReplyDeleteകുഞ്ഞുറുമ്പേ, ഞാൻ പെണ്ണുങ്ങൾക്കെതിരല്ല; ആണായതുകൊണ്ട് അങ്ങനെ ചിന്തിച്ചു എന്നു മാത്രം. പിന്നെ, ഒന്നെടുത്താൽ ഒന്നു് ഫ്രീ എന്ന ആശയം... അപ്പോൾ തോന്നിയത് അപ്പോൾ എഴുതിയെന്ന് മാത്രം.
സാബു, എനിയ്ക്ക് ആക്ഷേപമോ നിർദ്ദേശമോ പരിഹാരമോ ഒന്നും ഇല്ല; പറഞ്ഞല്ലോ, ഒരു പ്രസ്താവന കേട്ടപ്പോൾ മനസ്സിൽ വന്നത് ഇവിടെ എഴുതി. ആരും അടിക്കാതിരുന്നാൽ മതി. പ്‌ളീസ്.
ശ്രീ വെട്ടത്താൻ പറഞ്ഞത് തികച്ചും ശ്രദ്ധയർഹിക്കുന്നു. വാസ്തവം....
വായിച്ച എല്ലാവർക്കും (അനൂസിന് പ്രത്യേകിച്ചും) നന്ദി.
നന്ദിയും സ്നേഹവും തിരിച്ചും.
DeleteMany a time I witnessed they are wondering about our lifelong wedlock!
ReplyDeleteവഴക്കുപക്ഷിയിലേക്ക് വന്നതിനും സഹകരണത്തിനും നന്ദിയും സ്നേഹവും അറിയിക്കട്ടെ.
ReplyDeleteIvide yum purusha paksham .
ReplyDeleteനമിച്ചു മാഷെ നമിച്ചു..
ReplyDeleteഇനിയും ഇതുപോലുള്ള പഠനങ്ങള്‍ ഉയര്‍ന്നുവരട്ടെ...
നമ്മ കൂടെയുണ്ടാവും..
ആ പതിമൂന്ന് വയസ്സ് ആണ്‍കുട്ടികള്‍ക് വിവാഹപ്രായമാക്കുന്ന ആ വിഷയം കൂടെ ഒന്നുണക്കിയെടുത്ത് ഒന്നാന്തരം പടക്കമാക്കി പൊട്ടിച്ച് സഹായിക്കുമല്ലോ..
:D :D
യോജിക്കാന്‍ കഴിയുന്നില്ല. സായിപ്പിന് പ്രണയം മാത്രമേ ഒള്ളൂ വിവാഹം അതിന്റെ ചെറിയ ഒരു ഭാഗം മാത്രം. ഒട്ടുമിക്ക ദാമ്പത്യപ്രശങ്ങള്‍ക്കും കാരണം ലൈംഗികവിഷയം തന്നെയാണ്. മുകളില്‍ പറയുന്ന ആശയം സ്വീകരിക്കുമ്പോള്‍ നമ്മുടെ ഇന്നത്തെ സാമൂഹിക അന്തരീക്ഷവും മാരെടി വരും
ReplyDeletegood thoughts.Murali Nair, Dubai
ReplyDeleteഏച്ച് കെട്ടി മുട്ടതട്ടെത്തിക്കുന്ന നമ്മുടെ
ReplyDeleteകല്ല്യാണ ജീവിത്തങ്ങളിൽ പ്രണയവും മറ്റും
വളെരെ കുറവാണ്.പാശ്ചാത്യരൊക്കെ കുറച്ച് കാലമെ
ഒന്നിച്ച് ഉള്ളുവെങ്കുലും ഒരുമിച്ചുള്ളപ്പോഴെക്കെ ഇതെല്ലാം
ശുലഭമായി പരസ്പരം കൈ മാറുന്നു എന്ന പ്രത്യേകതയും ഉണ്ട്
മനുഷ്യൻ എന്തിലെങ്കിലും സംതൃപ്തൻ ആയിട്ടുണ്ടോ? ഇല്ല. അത് പോലെ തന്നെ വിവാഹവും. പിന്നെ, വിവാഹം വേണം എന്ന് എന്താണ് നിർബന്ധം?
ReplyDeleteഹാസ്യമാണോ? കാര്യമാണോ? കാര്യമാണെങ്കിൽ നിരാശപ്പെടുത്തുന്നു. " 15 വർഷം കഴിയുമ്പോൾ പഴയ കാർ ഗാരേജിൽ സൂക്ഷിക്കുംപോലെ 15വര്ഷത്തെ വിവാഹ രജിസ് ട്രേഷൻ കാലാവധി തീരുമ്പോൾ പഴയ ഭാര്യ...... ". അങ്ങനെ ഒരു ഔദാര്യത്തിന്റെ ആവശ്യമുണ്ടോ ആൾരൂപൻ സർ. ഇവിടെ സ്ത്രീ സംഘടനയുണ്ടെന്ന കാര്യം മറക്കണ്ട.
ReplyDelete