വഴക്കുപക്ഷിയില്‍ നിങ്ങള്‍ക്കും എഴുതാം. വഴക്കുപക്ഷിയില്‍ എഴുതുവാന്‍ നിങ്ങളുടെ മെയില്‍ ID, request സഹിതം vazhakkupakshi@gmail.com ലേക്ക് അയയ്ക്കുക.ബ്ലോഗില്‍ author ആയി ചേര്‍ക്കുന്നതായിരിക്കും. സ്വയം ലോഗിന്‍ ചെയ്തു കൃതികള്‍ പോസ്റ്റു ചെയ്യാം.കൃതികള്‍ പുതിയവയായിരിക്കണം. മറ്റെവിടെയും പ്രസിദ്ധീകരിച്ചതോ ബ്ലോഗുകളില്‍ പബ്ലിഷ് ചെയ്തവയോ ആകരുത്. വഴക്കുപക്ഷിയില്‍ പ്രസിദ്ധീകരിച്ചവ നിങ്ങളുടെ ബ്ലോഗില്‍ പബ്ലിഷ് ചെയ്യരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു.പോസ്റ്റ്‌ലിങ്കുകള്‍ ബ്ലോഗില്‍ പബ്ലിഷ് ചെയ്യാം. ഏവര്‍ക്കും സ്വാഗതം..!!

ഇനിയുമെത്ര നാള്‍!!!

സൂചികുത്തികയറുന്ന  തണുപ്പടിച്ചാണ്  ഞാന്‍  കണ്ണ് തുറന്നത്..പടച്ചവനെ..കാല്മുതല്‍ തലവരെ  പുതച്ചിട്ടും ഇതെന്തൊരു തണുപ്പാണ്..പതുക്കെ തലയുയര്‍ത്തി നോക്കി ഞാന്‍..ഒന്നും കാണുന്നില്ല..ഭയങ്കര ഇരുട്ട്.ഒന്ന് രണ്ടു മിനിറ്റ്  കഴിയേണ്ടി വന്നു ഇരുട്ട് വെളിച്ചമായി  മാറാന്‍.ഇപ്പ കാണാം...നിരനിരയായി ഇട്ട ബെഡ്ഡില്‍..ല്ലാവരും 
സുഖമായി മൂടി പുതച്ചു കിടന്നുറങ്ങുന്നു,.ഒന്നുമറിയാതെ,,

 ഞാന്‍ പതുക്കെ പുതപ്പിനുള്ളില്‍ നിന്നും പുറത്തിറങ്ങി..കാലു തറയില്‍ തൊട്ടപ്പോള്‍ ഒരാശ്വാസം...ബെഡ്ലിലെ അത്രയ്ക്ക് തണുപ്പില്ല നിലത്തിന്,ഡോര്‍ തുറക്കാനാകുന്നില്ലല്ലോ...ആരാണാവോ പുറത്തു നിന്നും പൂട്ടിയത്?
ആശ്വാസം..അഴികള്‍ ഇല്ലാത്ത ജനലുകലാണ്..അതിലൂടെ പുറത്തിറങ്ങാം,,

 ന്‍റെ റബ്ബേ!..പകലാണ്‌..ആ ഇരുട്ട്മുറിയില്‍ രാവും പകലും തിരിച്ചറിയാനാകാഞ്ഞതാണ്..കോറിഡോറിലൂടെ
നടന്നു,,ന്തൊരു നിശ്ശബ്ദമാണിവിടം,,ഒരീച്ച  പോലും പറക്കില്ലെന്ന് പറയില്ലേ അത് പോലെ!..കുറച്ചു ദൂരെ നില്‍ക്കുന്നത്,,നല്ല കണ്ടു പരിചയമുള്ളവരാണല്ലോ...അത്ര വ്യക്തമല്ല...ശര്യാ,,ഷാജിയും,,അന്‍സാരിയും,,,ഷെഫിയും..സലാമും 
ഒക്കെയുണ്ടല്ലോ...ന്തോ   കാര്യമായ ചര്‍ച്ചയിലാണ്,,മുഖം കടന്നല് കുത്തി വീര്‍ത്തത് പോലെയുണ്ട്.,,ന്താണാവോ
ഇത്രേം ചര്‍ച്ച??

 ദേ,,ഒരു കണ്ണാടി,,മുടിയൊന്നു ശരിയാക്കാം..ആകെ അലങ്കോലമായി അവരുടെ മുന്നില്‍ ചെല്ലേണ്ട..അവരിലൊക്കെ സുന്ദരന്‍ 
ഞാനന്ന്യാന്നറിയാമെങ്കിലും!.ന്‍റെ റസിയോടു അവള്‍ടെ ഫ്രണ്ട്സ് പറയാറുണ്ടത്രേ..ന്നെ കിട്ടിയത് അവള്‍ടെ ഭാഗ്യാണെന്ന്!!

 റെസി!,,ന്‍റെ  ഭാര്യാ,,ഒരു പാവം..(പക്ഷെ ഒന്നുണ്ട്.നമ്മളറിയാതെ ആണേലും  അവള്‍ടെ വാപ്പാക്ക് വിളിച്ചാല്‍..പിന്നെയവള്‍ പുലിയാ..പുലി..ദേ കണ്ടില്ലേ..ന്‍റെ  വലതു കയ്യിലെ ഈ പാട്..അവള്‍ നീളന്‍ നഖം വെച്ചു വരഞ്ഞതാ,രണ്ടു മാസം മുന്നേ നാട്ടിലായിരുന്നപ്പോള്‍  ഞാനെന്തോ പറഞ്ഞത് അവള്‍ക്കു പിടിച്ചില്ല.."ഇങ്ങക്ക് ഭ്രാന്താ.."
ചിരിച്ചു കൊണ്ടവള്‍ പറഞ്ഞു.."ഭ്രാന്തു  നിന്‍റെ വാപ്പാക്ക്"!! പറഞ്ഞതെ ഓര്‍മയുള്ളൂ..പിന്നെ ഞാനൊരു പുളച്ചിലാര്‍ന്നു..മീന്‍ വരഞ്ഞത് പോലെ നീണ്ട നഖപ്പാടുകള്‍ മൈലാഞ്ചിയുടെ തൊങ്ങല്‍ ചാര്‍ത്തി..)

   കണ്ണാടിക്കു  മുന്നില്‍ നിന്ന് മുടിയൊതുക്കുമ്പഴാ ഞാനത് ശ്രദ്ധിച്ചേ..എന്‍റെ മുഖമില്ല കണ്ണാടിയില്‍..ചുറ്റ്മുള്ളതൊക്കെകാണാനുണ്ട്,,പക്ഷെ ഞാനില്ല..!!..പിന്നിലേക്ക്‌ തിരിഞ്ഞു നോക്കിയാ ഞാന്‍ വീണ്ടും അമ്പരന്നു..നിക്ക് നിഴലും ഇല്ല!!..അപ്പൊ..അപ്പോ ഇത് ഞാനല്ലേ..അതേലോ..നിക്ക് കണ്ണും,മൂക്കും..കാലും കയ്യുമൊക്കെയുണ്ട്..പക്ഷെ ഞാനില്ല..
പടച്ചവനേ..ഇതെന്തു മറിമായം!!,ഞാനിതെവിടെയാണ്‌..എവിടുന്നാ   ഞാന്‍ വന്നെ?

  ഇന്നലെ കൂട്ടുകാര്‍ക്കൊപ്പം ഇരിക്കുമ്പഴാ അളിയന്‍ നൂറുമുഹമ്മദിന്‍റെ ഫോണ്‍ വന്നെ..രാവിലെ അവന്‍ നാട്ടില്‍ നിന്നും വന്നതേ ഉള്ളൂ..കൂടെ ഉമ്മാന്‍റെ സ്പെഷ്യല്‍ ബീഫ് ഉലര്‍ത്തിയതും..(തേങ്ങാ കൊത്തിട്ടു,നല്ല ജീരകം പൊടിച്ചിട്ട് ഉമ്മാന്‍റെസ്നേഹോം ചാലിച്ചു..കൊടുത്ത് വിട്ടതാ,,)പിന്നെ പെങ്ങളുടെ വക ചെമ്മീന്‍ ചമ്മന്തീം,,ചെന്നാല്‍ അവനെ കാണേം..അതിങ്ങട്ടു മേടിക്കേം ചെയ്യാം..
  
   അന്‍സാരി കൂടി വരാന്നു പറഞ്ഞതാ,,ന്തിനാ  വെറുതെ അവനെ ബുദ്ധിമുട്ടിക്കുന്നെ?..ആകെ കിട്ടുന്ന വെള്ളിയാഴ്ച്ചയാ ....ഇതിപ്പോ അത്ര ദൂരെയൊന്നുമല്ലല്ലോ..ഷാമ്മേല്‍.....!!.ചെന്നിക്കുത്തിനുള്ള തുടക്കമുണ്ട്....ഒരു ഡാര്‍ട്ടെടുത്തു വിഴുങ്ങി സലാമിന്‍  കയ്യീന്നു കി വാങ്ങി..ഡ്രൈവിംഗ് സീറ്റില്‍ കയറി ഇരുന്നു..ന്തോ  പതിവില്ലാതെ ഓറയുടെ (ചെന്നിക്കുത്തിന്‍ തുടക്കത്തില്‍ വരുന്ന അസ്വസ്ഥത)പ്രസന്‍സുണ്ട്..വരേണ്ടിയിരുന്നില്ല..ന്നാലും ബീഫിന്‍റെ
രസം കൊതിപ്പിച്ചു..ഇനി തിരിച്ചു പോകണ്ട..വേദന ഇനീം കൂടുകയാണേല്‍  ഇന്നു അളിയന്‍റെ കൂടെ  തന്നെ കൂടാം!!
കാല്‍ ആക്സിലറേറ്ററില്‍ കാല്‍ അമര്‍ന്നു...

  പെട്ടെന്നാണ്...കണ്ണടഞ്ഞു  പോയതോ...കണ്ണിലേക്കു വെളിച്ചം കുത്തിയൊഴുകിയതോ എന്നോര്‍മയില്ല..കൈകള്‍ സ്റ്റിയറിങ്ങില്‍ നിന്നും  വഴുതിയത് മാത്രം ഓര്‍മയുണ്ട്..കണ്ണ് തുറന്നു നോക്കുമ്പോഴേക്കും.ഒരു ദ്രാവകം .കണ്ണിനെ മറച്ചു കൊണ്ട്  ഒഴുകി..വല്ലാത്തൊരു പച്ച മണവും!.നിഴല് പോലെ ന്തോ ഒന്ന് മുന്നില്‍ കണ്ടത് സത്യം..പിന്നെ ഒന്നും ഓര്‍മയില്ല..ഞാന്‍ തല 
കുടഞ്ഞു..ഇല..പിന്നീടൊന്നും ഓര്‍മയില്ല..തലയില്‍ മെല്ലെ തടവി നോക്കി..ഇടിച്ചതിന്‍ ഒരു ലക്ഷണവും ഇല്ല..

  അപ്പൊ..ഞാനിപ്പോ എവ്ട്യാ?കിടന്നിരുന്ന മുറിയുടെ വാതില്‍ക്കലേക്ക് എത്തി നോക്കി ഞാന്‍...മോര്‍ച്ചറി!!.ന്നെ ന്തിനാണാവോ അതിനകത്ത് കിടത്തിയത്‌?അത് മരിച്ചവര്‍ക്കുള്ളതല്ലേ!..ഞാനിവിടെ മുഴുവനോടെ തന്നെയുണ്ടല്ലോ!!
  
  ഞാനവരുടെ അടുത്തേക്ക് നടന്നു..അവരെന്നെ കാണാതെ വിഷമിച്ചായിരിക്കാം...പറഞ്ഞേക്കാം  നിക്ക് വെല്യെ കുഴപ്പമൊന്നുമില്ലെന്ന്..പക്ഷെ അവര്‍ സംസാരിക്കുന്നത് മുഴുവന്‍ ന്നെ പറ്റി ആണല്ലോ..ബോഡി എന്നാ  പറയുന്നേ..വീട്ടിലറിയിച്ചെന്നോ,എമിഗ്രെഷന്‍ ശരിയാവാത്തതിനാല്‍  അഞ്ചാറു ദിവസം പിടിക്കുമെന്നോ മറ്റോ..ശരിയാണല്ലോ..ഇവിടെ നാഷണല്‍ ഡേ  പ്രമാണിച്ചു  എല്ലാ ഓഫിസുകളും അവധിയിലാണ്...അപ്പൊ ഞാന്‍ മയ്യിത്താണ്!!..ഞാന്‍..ഞാനോ??!!

  ന്‍റെ മയ്യിത്തിനു മേലെ വെള്ള വിരിച്ചു ,കരിവേപ്പില കൊണ്ട് ഈച്ചയെ  ആട്ടുന്ന ന്‍റെ കുഞ്ഞിമക്കളെ കണ്മുന്നില്‍ കണ്ടു ഞാന്‍ പെട്ടെന്ന്!..വായില്‍ തട്ടത്തിന്‍ തുമ്പ് തിരുകി കമിഴ്ന്നു കിടന്നു തേങ്ങികരയുന്ന ന്‍റെ റസി,അവളെ എന്ത് പറഞ്ഞു ആശ്വസിപ്പിക്കണമെന്ന് അറിയാതെ പകച്ചു നില്‍ക്കുന്ന പെങ്ങളും..ന്തൊക്ക്യോ പതം പറഞ്ഞു കരയുന്ന ഉമ്മയും
കണ്ടു നില്‍ക്കുന്ന ഒരാള്‍ക്കൂട്ടം..ഉപ്പ ഗയിറ്റിന്നരികില്‍ ആര്‍ക്കൊക്കെയോ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നുണ്ട്..ആരും കാണാതെ |തോളില്‍ കിടന്നിരുന്ന തോര്‍ത്തെടുത്ത് മുഖം അമര്‍ത്തി തുടച്ചങ്ങനെ..!!

  മോള് ആരും കാണുന്നില്ലാന്നു ഉറപ്പു വരുത്തി എന്നെ കുലുക്കി വിളിക്കുന്നുണ്ട്.."വാപ്പച്ചി..കൊണ്ട് വരാന്നു പറഞ്ഞ   ബാര്‍ബി ഡോള്‍ എവിട്യാ വെച്ചേക്കുന്നതെന്ന്  കാതില്‍ ഓര്‍മപ്പെടുത്തുന്നുമുണ്ട്..മോന്‍റെ കണ്ണില്‍ കൌതുകമാണ്...അവനെ പഠിപ്പിക്കുന്ന  മുസ്ല്യാക്കന്മാരും,കൂടെ ഓതുന്ന പിള്ളേരും എ ല്ലാം  വന്നിട്ടുണ്ട് വാപ്പച്ചിനെ കാണാന്‍.."ഞാനെത്ര 
വിളിച്ചതാ  ആ  ഹംനയെ..വീട് കാണാന്‍..അപ്പൊ അവളുടെ  ഉമ്മച്ചി വഴക്ക് പറയുമത്രേ..ഇപ്പൊ വന്നല്ലോ ഉമ്മാന്‍റെസാരിത്തുമ്പും പിടിച്ചു "..ഒട്ടൊരു ഗമയോടെ മോന്‍ എന്‍റെ മുഖത്തുന്നു തുണി മാറ്റി എന്നെയവള്‍ക്ക് കാട്ടി കൊടുത്തു..

  ഞാനും നോക്കി എന്‍റെ മുഖത്തേക്ക്..ആകെ വിളറി വെളുത്ത്,ചുണ്ടാകെ കത്തി കരുവാളിച്ച്...കണ്ണുകള്‍ പാതിയെ അടച്ചിട്ടുള്ള് ..തലയാകെ ബാന്‍ഡേജ് ഇട്ടിട്ടുള്ളതിപ്പോ ചെമ്മണ്ണ്‍ പുരട്ടിയത് പോലെ ആയിട്ടുണ്ട്..സത്യം പറഞ്ഞാല്‍  ചത്തു മലച്ചു
ഫ്രീസറില്‍ കിടക്കുന്ന ഒരു വല്യേ മീനിനെയാ നിക്കോര്‍മ വന്നത്,,

  മയ്യത്തിനു മേല്‍ ഒരീച്ച വന്നിരുന്നാല്‍ പോലും നോവുമെന്നു പഠിപ്പിച്ചു തന്ന,,ഉസ്താദാക്കന്മാര്‍ക്കൊന്നും പറയാനില്ലെയാവോ
?
എന്തൊരു തണുപ്പാണ് പടച്ചവനെ ഇതില്‍..നരകത്തിലെ തീയ്യിനേക്കാള്‍ കത്തിക്കയറുന്നു ഈ   തണുപ്പിന്‍ സൂചികള്‍!ഇവരിവര്‍ പറഞ്ഞത് വെച്ചാണേല്‍ ഇനിയും കിടക്കണം അഞ്ചാറു നാള്‍ കൂടി ഇതില്‍..തണുത്തു വിറങ്ങലിച്ച്..പാട കെട്ടിയ ദേഹവും കൊണ്ട് 
ഞാനിനി ഒരു മടക്ക യാത്ര,ന്‍റെ ഉറ്റവര്‍ മുന്നിലേക്ക്‌!..ന്തിനു??

 അവരുടെയൊക്കെ മുന്നില്‍ ഞാനിപ്പഴും മുപ്പത്തഞ്ചിന്‍ തിളക്കമുള്ളവന്‍..തമാശ പറഞ്ഞു റസിയെ ചേര്‍ത്തു പിടിച്ചു നുണക്കുഴി കവിളില്‍ കിന്നാരം ചൊല്ലുന്നവന്‍..ഉമ്മാന്‍റെ മടിയില്‍ കിടന്നു പെങ്ങളോട് കാല്‍വിരലുകള്‍ ഞൊടിച്ചുതരാന്‍ കല്പിക്കുന്ന കുമ്പാരി..ഉപ്പാന്‍റെ മുന്നില്‍ ഇരിക്കാതെ..തൂണും ചാരി നിന്ന് വിവരങ്ങളെല്ലാം ചോദിച്ചറിയുന്ന   കുടുംബസ്നേഹി.
  മക്കളുടെ കൂടെ തല്ലും പിടിച്ചു ,മിഠായി തട്ടിപറിച്ചു വായിലിട്ടു ,ഉമ്മാന്‍റെ കയ്യില്‍ നിന്നുമിപ്പഴും ചന്തിയില്‍  തല്ലു വാങ്ങുന്ന   വാപ്പച്ചിചെക്കന്‍...മോളെപ്പഴും പരാതീം പറയും..''ഈ  വാപ്പച്ചി ചെക്കനെ കൊണ്ട് തോറ്റ്ന്ന്....നെഞ്ചു പൊട്ടി വന്ന കരച്ചില്‍ തൊണ്ട കുഴിയില്‍   അമര്‍ത്തി വെച്ചു ആരും കാണാതെ റസിയുടെ  നെറുകയില്‍ 
ചുംബിച്ച്  ഇറങ്ങി പോന്നതാണ് ഞാന്‍..എനിക്ക് വയ്യ..ചത്തു മലച്ചു ഇങ്ങിനൊരു അവസ്ഥയില്‍ കയറിച്ചെല്ലാന്‍..!!
എനിക്കിവിടെയെങ്ങാന്‍ ഒരാറടി മണ്ണ് മതി..അവര്‍ക്ക് മുന്നിലെന്നും എന്‍റെ ചിരിച്ച മുഖം മതി..അല്ലേല്‍  അവരുടെ മരണം വരെ   എന്‍റെയീമുഖം   അവരെ അലട്ടി കൊണ്ടിരിക്കും..എടുത്തുമാറ്റാന്‍   ആഗ്രഹിച്ചിട്ടും..മാറ്റാനാകാത്ത നനഞ്ഞ ഒരു 
തുണികഷ്ണം പോലെ..!!അവര്‍ക്ക് വേണ്ടിയാണല്ലോ പക്വത വരാത്ത പ്രായത്തില്‍ ഞാനി മരുഭൂമിയില്‍ വന്നത്..അവര്‍  സന്തോഷമായിരിക്കാന്‍,,!!!,എന്നിട്ട്    ,,,.എന്നിട്ടവസ്സാനം ...
അവരുടെ മനസ്സില്‍ ഉണങ്ങാത്ത മുറിവൊരുക്കാന്‍ എനിക്ക് വയ്യ..എന്‍റെ കണ്ണടഞ്ഞാലും അവള്‍ സന്തോഷമായി ഇരിക്കട്ടെ 
ന്‍റെ  പടച്ചവനേ!!..

 പക്ഷെ ഞാനിതാരോടാണ് ഒന്ന് പറയുക..ഞാന്‍ പറയുന്നതൊന്നും  കേള്‍ക്കാതെയവര്‍  തിരിച്ചു പോകയാണ്..ആറു ദിവസത്തിന്നകമെന്നെ  നാട്ടിലയക്കാമെന്ന പ്രതീക്ഷയില്‍..ഞാനും പതിയെ നടക്കട്ടെ..ന്‍റെ കിടപ്പറയിലേക്ക്..
ചീഞ്ഞുനാറാതിരിക്കാന്‍ ..!!മറ്റു മത്സ്യങ്ങല്‍ക്കൊപ്പം   എന്‍റെ പെട്ടിയിലേക്ക്!!..rr

എന്റെ സുഹൃത്ത് വേതാളം

        എനിക്ക് ഒരു സുഹൃത്ത്  ഉണ്ടായിരുന്നു.  വളരെ സംശയങ്ങൾ ഉള്ള ഒരു  സുഹൃത്ത് അവനെ ഞാൻ വേതാളം എന്നാണ് വിളിക്കാറ്. അതുപോലെ തന്നെയാണ് അവന്റെ സംശയങ്ങളും. വേതാളം ഒരു ദിവസം  എന്നെ കാണാൻ വളരെ ദൂരെ നിന്നു വന്നു. അതുകൊണ്ട് തന്നെ അവനു നല്ലൊരു സൽക്കാരം  കൊടുക്കുവാൻ ഞാൻ തീരുമാനിച്ചു . നല്ല ഭക്ഷണ പ്രിയനായ അവനെ സന്തോഷിപ്പിക്കാൻ ഞാൻ കൊണ്ട് പോയത് എനിക്ക് ഏറേ കാഴ്ച്ചകൾ സമ്മാനിച്ചിട്ടുള്ള ബീച്ചിനടുത്തുള്ള ഒരു ഹോട്ടലിൽ ആണ്‌ .ഞാൻ  ചായ പറഞ്ഞിട്ട് അവനോടു ആവശ്യമുള്ളത് ഓർഡർ ചെയ്യുവാൻ  പറഞ്ഞു. അവൻ മെനു സൂക്ഷ്മതയോടെ നോക്കി  അൽപ്പം ആലോചിച്ചിട്ട് ഒരു പ്ലേറ്റ് പന്നിക്കറി  പറഞ്ഞു. ഞാൻ ചായയും കുടിച്ചു പേഴ്സും അവനെ ഏൽപ്പിച്ച്  പുറത്തേക്ക് ഇറങ്ങി !!!!

എന്ത് മനോഹരമാണി കടൽ.........എന്നും എന്നെ വിസ്സ്മയിപ്പിച്ചിട്ടേ   ഉള്ളു  ഈ കടൽ. പോക്കറ്റിൽ നിന്നും ഒരു സിഗററ്റെടുത്ത് കത്തിച്ചു ആഞ്ഞു വലിച്ചുകൊണ്ട് ഞാൻ നടന്നു കടലിനരുകിലേക്ക്.


        അടുക്കുന്തോറും  തിരമാലകൾ ഭുമിയിലേക്ക്  പതിക്കുന്നതിന്റെ ശബ്ദം കുടി കുടി വന്നു. എന്തിനാണ് ഈ തിരമാലകൾ ഭുമിയെ ഇത്രയും  വേദനിപ്പിക്കുന്നത്‌ . ഇത്രക്ക് ദ്രോഹം ഭുമി കടലിനോടു ചെയുതിട്ടുണ്ടോ ???  കൈയിലിരുന്ന  സിഗററ്റിന്റെ പൊള്ളൽ കിട്ടിയപ്പോഴാണ് ആലോചനയിൽ നിന്നും മുക്തനായത്. സിഗററ്റ് കഴിഞ്ഞിരിക്കുന്നു.


" ചേട്ടാ എന്ന വിളി പുറകിൽ നിന്നും " വേതാളത്തിന്റെ വിളിയാണു ഞാൻ തിരിഞ്ഞു.


" ചേട്ടായ് പറയാതെ വയ്യാ .... നന്നായിട്ടുണ്ട് ഭക്ഷണം. പന്നി എന്നുപറഞ്ഞാൽ ഇതാണ് പന്നി എന്താകറി....!  എന്താ എരിവ് ഹൊ ! സന്തോഷമായ് ചേട്ടായ് ഇതു പോലൊരു തട്ട് തട്ടിയിട്ട് കുറേയായ് "


ഞാൻ ഒന്ന് പുഞ്ചിരിച്ചു.  ഇവനൊരു മാറ്റവും ഇല്ലല്ലോ എന്നോർത്തു .. ....


"അല്ല ചേട്ടായ് ഞാൻ കുറേനാളായ് ചോദിക്കണം ചോദിക്കണം  എന്നു വിചാരിച്ചിരിക്കുവായിരുന്നു. ചേട്ടായ്ക്ക്  എന്താ ഈ കടലിനോടു ഇത്ര സ്നേഹം..? "   അവന്റെ ആ ചോദ്യത്തിനു  എനിക്ക് കൊടുക്കുവാനുള്ള  മറുപടി ചിരി മാത്രമായിരുന്നു. കാരണം, അതിനുത്തരം പറഞ്ഞാലും അവനു പിന്നെയും സംശയം കുടുകയെയുള്ളൂ . എന്നാൽ അവന്റെ അടുത്ത സംശയത്തിൽ എന്റെ പുഞ്ചിരി നിന്നു പോയി.


" ചേട്ടായ് ഈ  കടലിലെ തിരമാലകൾക്ക് എന്തേ ഇത്ര ദേഷ്യം ?


        ഇതു തന്നെയാണല്ലോ ഭഗവാനേ  ഞാനും ഇത്രയും നേരം ആലോചിച്ചു നിന്നത് .

ഞാൻ ഒന്നും മിണ്ടിയില്ലാ .... അവിടെ വച്ച് മറുപടി പറഞ്ഞിട്ടും കാര്യമില്ലാ. അവനു തെളിവ് സഹിതം പറഞ്ഞു കൊടുക്കണം. അല്ലേൽ സംശയം കുടുകയെ ഉള്ളു.  അതുകൊണ്ടുതന്നെ  ഒന്നും മിണ്ടാതെ കാറിനടുത്തേക് നടന്നു. അവനും കൂടെ കൂടി.

         കാറിൽ കയറി  ഡ്രൈവറോട്  വണ്ടിയെടുക്കുവാൻ  പറഞ്ഞു.  വണ്ടി നീങ്ങുന്നതിനിടയിൽ ഞാൻ അവനെ ഒന്നു നോക്കി അവൻ എന്നെയും.... ഇത്രക്ക് മിണ്ടാതിരിക്കുവാനായ്  ഞാൻ അത്രക്ക് വലിയ തെറ്റാണോ ചോദിച്ചതെന്നു സംശയിക്കുന്ന അവന്റെ മുഖത്ത് നോക്കി ഞാൻ ഒന്നു ചിരിച്ചു. ഹൊ  സമാധാനമായെന്നായ്  അവൻ. കാർ നീങ്ങി കൊണ്ടേ ഇരുന്നു, ഞാൻ കാഴ്ച്ചകൾ കണ്ടും.


        കാർ ബീച്ച് റോഡിലുടെ നീങ്ങി വലിയ ഒരു കെട്ടിടത്തിനു സമീപം എത്തിയപ്പോൾ ഞാൻ ഡ്രൈവറോട് നിർത്തുവാൻ പറഞ്ഞു. നിർത്തിയ കാറിൽ നിന്നും ഞാൻ ഇറങ്ങി ആ കെട്ടിടത്തിനു നേരെ നടന്നു. കു‌ടെ വേതാളവും. നടക്കുന്നതിനിടയിൽ ഇവിടെ എന്തെന്ന വേതാളത്തിന്റെ ചോദ്യത്തിന് നിനക്കുള്ള ഉത്തരം ഇവിടെയാണുള്ളതെന്നു മാത്രമായിരുന്നു എന്റെ മറുപടി. 


 നടക്കുന്നതിനിടയിൽ  വേതാളം ചുററും  നോക്കിയിട്ട് എന്നോടായ് ,


" ചേട്ടായ് ഇവിടെ കുറേ കെട്ടിടങ്ങളും കടലും മാത്രമല്ലെ ഉള്ളു ഇവിടെ എവിടെയാ എനിക്കുള്ള ഉത്തരം? "


 അതെ അതുതന്നെ. നീ വരൂ.... ഞാൻ ഒരു സിഗററ്റും  കത്തിച്ചു കടലിനു അഭിമുഖമായ്  നടന്നു. അവനും പുറകെ.....  നടന്നു നടന്നു കടലിനു അരികിലുടെ കെട്ടിടത്തിന്റെ പുറകിൽ എത്തി.


പുറകിൽ നിന്നും പതിഞ്ഞ ശബ്ദം.


" ചേട്ടായ് എന്നെ എന്തിനാ ഇവിടെ കൊണ്ട് വന്നേ"......  


അവിടുത്തെ ദുർഗന്ധം കാരണം വേതാളത്തിന്റെ കൈകൾ രണ്ടും മുക്ക് പൊത്തിപ്പിടിച്ചിരിക്കുകയാണ്. 


         ഞാനിവിടെ  നിന്നാൽ കഴിച്ച പന്നി പുറത്തു വരുമെന്ന് പറഞ്ഞു അവൻ തിരിച്ചു നടന്നു.

അവനോടു നിൽക്കുവാൻ പറഞ്ഞിട്ട്  ഞാൻ  അവനരികിലെത്തി..... അവന്റെ കൈകൾ  മൂക്കിൽ നിന്നും മാറ്റിയിട്ട്  അവനോടായ്  മുക്ക് കൊണ്ട് ശ്വാസമെടുക്കുവാൻ  പറഞ്ഞു.... അവൻ മനസ്സില്ലാ മനസോടെ ശ്വാസമെടുത്തപ്പോൾ ഞാൻ പറഞ്ഞു. 

സുഹൃത്തേ ഇന്ത്യയിലെ തന്നെ വലിയ ഒരു വ്യാപാര സ്ഥാപനത്തിന്റെ പുറകുവശമാണ് ഇതു.

ഇവിടുത്തെ നാറ്റം നീ ഇപ്പോൾ  അനുഭവിച്ചല്ലോ.  ഈ കെട്ടിടത്തിലെ  മല മൂത്ര വിസ്സർജ്യം മുതൽ  മുഴുവൻ മാലിന്യങ്ങളും ഈ കടലിലോട്ടാണ് ഒഴുക്കി വിടുന്നത്.  ഇതു പോലെ എത്ര   കെട്ടിടങ്ങളുടെ മാലിന്യമാണ്   ഈ കടലിലോട്ടു ഒഴുക്കുന്നതെന്ന് നിനക്കറിയാമോ .... ഇതും  പറഞ്ഞു ഞാൻ അവനുമായ്  കാറിനരികിലേക്ക് നടന്നു.

നീ എന്നോട് ഒരു ചോദ്യം ചോദിച്ചില്ലേ?   അതിനു ഞാൻ  എനിക്കറിയാവുന്ന രീതിയിൽ ഉത്തരവും തന്നു, ഇനി ഞാനൊരു ചോദ്യം ചോദിക്കട്ടെ  ഉത്തരം നീ തരണം ... വേതാളം ഒന്നും മിണ്ടിയില്ല.


മനുഷ്യന്റെ വിസ്സർജ്യം  തിന്നുന്ന ജീവിയെ അറിയാമോ ???  


"പന്നി" 


ആ പന്നിയെ തിന്നുന്നതോ 


"ഞാൻ"


സത്യത്തിൽ എനിക്കു ചിരിയാ വന്നെ ...  ചിരി മനസ്സിലൊതുക്കികൊണ്ട്  അവന്റെ തോളിൽ കൈ ഇട്ടു നടന്നുകൊണ്ട് ഞാൻ പറഞ്ഞു 


നീ മാത്രമല്ലാ ... മിക്കവരും കഴിക്കും ...


        നമ്മുടെ ആവാസ വ്യവസ്ഥകൾ  ആകെ താളം തെറ്റിയിരിക്കുന്നു  . മനുഷ്യൻ അവന്റെ സുഖങ്ങൾക്കായ് കുന്നുകളും മലകളും ഇടിച്ചു പുഴകളും വയലുകളും നിരത്തുന്നു. പിന്നിട്  അവിടെ കാടുകൾ വെട്ടി തെളിച്ചു കൊണ്ട് വരുന്ന മരങ്ങളുപയോഗിച്ച്  കൊട്ടാരങ്ങൾ പണിയുന്നു. ശേഷം അവിടുന്നുണ്ടാകുന്ന മുഴുവൻ  മാലിന്യങ്ങളും  കടലിലോട്ട്   ഒഴുക്കുന്നു. ഇതെല്ലാമാണ് നമ്മളിപ്പോൾ അനുഭവിക്കുന്ന ഭുമികുലുക്കത്തിനും സുനാമികൾക്കും എല്ലാം കാരണം .


ഇതെല്ലാം എന്ന് എവിടെവച്ച് തീരുമെന്ന് അറിയില്ലാ ... എങ്കിലും ഒരു കാര്യം ഉറപ്പാ ... "തീരും"


"തീരുമോ അപ്പോൾ നമ്മളൊക്കെ മരിക്കുമോ"   


എന്റെ സുഹൃത്തേ ഈ ഭുമിയിൽ  ആരാ മരിക്കാത്തെ???


"അപ്പോൾ ........"


ഞാനൊന്നും മിണ്ടിയില്ലാ ....    


       വേതാളത്തിനെ റെയിൽവേസ്റ്റേഷനിൽ ഇറക്കണം ട്രെയിനുള്ള സമയമായ്....  ഞാൻ അവന്റെ മുഖത്തോട്ട്  നോക്കി.  മുൻപ്പൊരിക്കലും  അവന്റെ മുഖം ഇങ്ങനെ  കണ്ടിട്ടില്ലാ. സ്റ്റേഷൻ എത്താറായപ്പോൾ തിരിച്ചു വീട്ടിലെത്തിയിട്ടു വിളിക്കാമെന്നു മാത്രം അവൻ  പറഞ്ഞു.


       സ്റ്റേഷൻ എത്തി  അവൻ കാറിൽ നിന്നും ഇറങ്ങി  ഇനി എന്ന് കാണുമെന്നുപോലും പറയാതെ നടന്നു നീങ്ങി "എന്റെ സുഹൃത്ത് വേതാളം".


നിർത്തുന്നു ,

ഞാൻ നിങ്ങളുടെ, 

പ്രിയ :  മാനവൻ മയ്യനാട്. 


Search This Blog