കഥ വന്ന വഴിയിലൂടെ പ്രിയ എഴുത്തുകാരി ഷാഹിന.ഇ.കെ യുമായി തെല്ലു നേരം.
മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ സ്വദേശി. അനന്തപദ്മനാഭന്റെ മരക്കുതിരകൾ ആദ്യ കഥാസമാഹാരം. ആറു കഥാകാരികളോടൊപ്പം ചേർന്ന് ' ആറ് ' എന്ന പുസ്തകം പ്രസിദ്ധീകരിച്ചു.
ചെറുകഥകൾ : അനന്തപദ്മനാഭന്റെ മരക്കുതിരകൾ, പുതുമഴ ചൂരുള്ള ചുംബനങ്ങൾ , കവിത : ഒറ്റഞൊടി കവിതകൾ
വിവർത്തനം : പ്രവാചകൻ (Khalil Gibran’s 'The prophet')
പുരസ്ക്കാരങ്ങൾ :വനിത കലാലയകഥാപുരസ്ക്കാരം, ഗൃഹലക്ഷ്മി അവാർഡ്, അറ്റ് ലസ് – കൈരളി കഥാ പുരസ്ക്കാരം, കാവ്യകൈരളി പുരസ്ക്കാരം,അവനീബാല പുരസ്ക്കാരം,അങ്കണം അവാർഡ്,കടത്തനാട് മാധവിയമ്മ കവിതാപുരസ്ക്കാരം.
ഇനി പുതുമഴ ചൂരുള്ള ചുംബനങ്ങള്‍ എന്ന കഥയുടെ പിറവിയിലേയ്ക്ക് എഴുത്തുകാരിയിലൂടെ..........
കഥ വന്ന വഴി- പുതുമഴ ചൂരുള്ള ചുംബനങ്ങള്‍
ഒരെഴുത്തുകാരന് / എഴുത്തുകാരിക്ക് അയാളുടെ എല്ലാ എഴുത്തുകളോടും ഉണ്ടാവും ചെറുതല്ലാത്ത ഒരിഷ്ടം. കാരണം അതൂർന്നു വീഴുന്നത് അയാളുടെ സ്വന്തമായ എന്തിൽ നിന്നൊക്കെയോ ആണ്. അതിൽ ഓർമ്മകൾ ഉണ്ടാവാം, കാഴ്ച്ചപ്പാടുകൾ ഉണ്ടാവാം, അനുഭവങ്ങൾ ഉണ്ടാവാം, സ്വപ്‌നങ്ങൾ ഉണ്ടാവാം ,മാഞ്ഞു പോവാത്ത ഒരു കാഴ്ച ഉണ്ടാവാം. എന്റെ കഥകളിൽ എനിക്കു പ്രിയമുള്ള ഒന്നാണ് 'പുതുമഴച്ചൂരുള്ള ചുംബനങ്ങൾ ' എന്ന കഥ.
എഴുത്ത്, വല്ലാത്ത മൂഡ് ഡിസോർഡർ ഉള്ള ഒരാളെ പോലെയാണ്. അല്ലെങ്കിൽ ക്രമ രഹിതമായ ഋതുക്കളെ പോലെ. ചില കാലം അപ്രതീക്ഷിതമായി പെയ്തു കൊണ്ടേയിരിക്കും. ചിലപ്പോൾ കടുത്ത വേനലാവും. ചില കാലം ഒരിക്കലും പ്ലാൻ ചെയ്തിട്ടില്ലാത്ത പലതും എഴുതും ആഗ്രഹിക്കുന്നതിനെക്കാൾ ഭംഗിയായി. അതിനൊരു മറുകാലമുണ്ടാവും. സമയ ബന്ധിത മായി എഴുതി തീർക്കേണ്ട പലതും എഴുതാനാവാതെ, പ്ലോട്ട് കുറിച്ചിട്ട ഒന്നിനെയും വികസിപ്പിക്കാനാവാതെ, എഴുത്ത് നിരാസങ്ങൾ മാത്രം തരുന്ന കാലം. ആ അസ്വസ്ഥതയെ വായന കൊണ്ട് തോൽപ്പിക്കാൻ ശ്രമിക്കുമെങ്കിലും മിക്കപ്പോഴും തോൽക്കുക ഞാൻ മാത്രമാവും.
ചുറ്റുമുള്ള ലോകത്തിൽ നിന്ന് വേർപ്പെട്ടു നില്ക്കും പോലെ കഠിനമായ ഒരേകാന്തതയാണ് അത്. സത്യത്തിൽ ആ ശൂന്യതയെ നിറക്കാൻ ഒന്നിന് മാത്രമേ ആവൂ. എന്തിന്റെ അഭാവമാണോ എന്നെ അസ്വസ്ഥയാക്കുന്നത്, അതിന്. _വാക്കുകൾക്ക് _
മാസങ്ങളോളം, വർഷങ്ങളോളം വിട്ടു പോയിട്ടുണ്ട് വാക്കുകളെന്നെ. അത്ര ക്രൂരമായി. അതിലേറെ സ്നേഹത്തോടെ തിരികെ വന്നിട്ടുമുണ്ട് പിന്നെയെപ്പോഴോ.
തൃശ്ശൂർ ജില്ലയിലെ കട്ടിലപ്പൂവം എന്ന സ്ഥലത്ത് ജോലി നോക്കുന്ന സമയം. വളരെ ശാന്തമായ അന്തരീക്ഷം. ഏറെ ഇഷ്ടം തോന്നിപ്പിച്ച ആളുകൾ, തനിയെയുള്ള താമസം. വൈകുന്നേരങ്ങളിൽ ഗ്രാമീണ വായന ശാലയിലേക്കുള്ള നടത്തങ്ങൾ, അക്കാഡെമി ലൈബ്രറിയുടെ ചുറ്റുവട്ടങ്ങൾ, സൌഹൃദങ്ങൾ, മോശമല്ലാത്ത വായന. പുറമേ നിന്ന് നോക്കുമ്പോൾ ഒരെഴുത്തുകാരന് അത്ര ഇണക്കമുള്ള ഒരന്തരീക്ഷം .എഴുത്ത് പക്ഷെ, പൊടുന്നനെ നിലച്ചു. കാരണമില്ലാതെ .
എഴുതാൻ ഉള്ളിൽ ഒരുപാടുണ്ട്. പക്ഷെ വാക്കുകൾ വല്ലാത്ത നിരാസത്തോടെ മാറി മാറി പോയ്ക്കൊണ്ടിരുന്നു പേന തൊടുമ്പോളൊക്കെ. അമ്മാതിരി അസ്വാസ്ഥ്യങ്ങളുടെ കാലത്ത് എനിക്കൊരു ഒളിത്താവളമുണ്ടായിരുന്നു. എന്റെ പ്രിയപ്പെട്ട സഹ പ്രവർത്തകയും ചേച്ചിയും ഒക്കെയായ ബിന്ദുവിന്റെ കല്ലൂരെ വീട്. പാടങ്ങൾ, മതിക്കുന്ന് ക്ഷേത്രപരിസരം, റബ്ബർ കൂട്ടങ്ങൾ, ബിന്ദുവിന്റെ അടുക്കള രുചികൾ, വീടിന്റെ മണങ്ങൾ ..അങ്ങനെയങ്ങനെ എന്ത് കൊണ്ടോക്കെയോ എന്നെ സമാശ്വസിപ്പിക്കുന്ന എന്തൊക്കെയോ ഉണ്ടായിരുന്നു അവിടെ.
വല്ലാതെ അപകർഷത്തോടെ ദിവസങ്ങളോട് വഴക്കിട്ടുകൊണ്ടിരുന്ന എന്നെ ഒരു വെള്ളിയാഴ്ച വൈകുന്നേരം തൃശ്ശൂര് നിന്ന് ബിന്ദുവും ഭർത്താവ് മനുവേട്ടനും മകൾ അമ്മുവുംകൂടി കല്ലൂരെ വീട്ടിലേക്ക് കൂടെ കൂട്ടി. കാറിലെ വയലാറിന്റെ പാട്ടിനു ചെവി കൊടുക്കാതെ ഞാൻ സീറ്റിൽ നിന്നും ഊർന്നിരുന്നു .അപ്പോൾ എന്റെ കാഴ്ച്ച മുഴുവൻ ആകാശമായി. നവംബർ മേഘങ്ങൾ കുറുഞ്ഞിപ്പൂച്ചയായി, ആനയായി, കുട്ടി ഭൂതങ്ങളായി രൂപാന്തരപ്പെട്ടു കൊണ്ട് പോയ്ക്കൊണ്ടേയിരുന്നു. പൊടുന്നനെ ,പൊടുന്നനെ വല്ലത്തോരാത്മീയതഭാവത്തോടെ ഏതോ ഒരു പള്ളിയുടെ മേൽ കുരിശ് എന്റെ കാഴ്ച്ചയിൽ പ്രത്യക്ഷമായി. ഒറ്റ നിമിഷം. അത് മാഞ്ഞു. അത് പക്ഷെ ഒരു കൊടുംകാറ്റിനെ ഉള്ളിൽ അഴിച്ചു വിട്ട് . എനിക്ക് മുന്നിൽ ഒരു മാത്ര കൊണ്ട് പുതിയൊരന്തരീക്ഷം പ്രത്യക്ഷമായി. സ്നേഹവും കാരുണ്യവും കാർക്കശ്യവും നിറഞ്ഞ സിസ്റ്റർ സ്പെല്ലയുടെ മുഖം.
അത്രയേറെ ശാന്തമായ, ചിട്ട വട്ടങ്ങളിൽ ഒതുങ്ങി നിൽക്കുന്ന ഒരു സ്കൂൾ മുറ്റം ബയോളജി ക്ലാസ്, വോളി ബോൾ ക്യാപ്ടനും സുന്ദരനുമായ മുഹ്സീൻ അഹമ്മദ്, ബെല്ല റോസ് തട്ടോക്കാരൻ അവർക്കിടയിലെ പ്രണയത്തിന്റെ മൂറിൻ തൈല ഗന്ധം. സിസ്റ്റർ സ്പെല്ലയുടെ മനസ്സ് എന്റെ മുന്നിലപ്പോൾ അത്ര വിശുദ്ധിയോടെ തുറന്നു കിടന്നു. പുതു മഴ നനയുമ്പോൾ പച്ച മണ്ണ് നിശ്വസിക്കാറുള്ള അതേ ആസക്തിയുടെ ഗന്ധമുള്ള ഒരു ചുംബനം കൈമാറുന്ന പ്ലസ് ടു വിദ്യാർഥികളായ മുഹ്സിനും ബെല്ല റോസും.. അത് യാദൃശ്ചികമായി കാണുന്ന സ്കൂൾ പ്രിൻസിപ്പലും അവരുടെ ബയോളജി അധ്യാപികയുമായ സിസ്റ്റർ സ്പെല്ല.. ആ കാഴ്ചയിലൂടെ അവർ ചെന്ന് തൊടുന്ന അവരുടെ ഓർമകളുടെ കൌമാരം.. ആ ഓർമ്മകളോടുള്ള, നഷ്ടങ്ങളോടുള്ള അതിതീവ്രത നിറഞ്ഞ കഥയൊ ടുക്കത്തെ ചുംബനം-ബാഗു തുറന്ന് റൈറ്റിംഗ് പാഡ് എടുത്ത് ഞാൻ എഴുതിക്കൊണ്ടേയിരുന്നു .ഒരേ നേരം ആകാശത്തിലെ മേഘങ്ങളുടെ മായക്കാഴ്ചകൾ പോലെ സിസ്റ്റെർ സ്പെല്ലയായും, മുഹ്സീനായും, ബെല്ലയായും മാർഗറീത്തായായും രൂപാന്തരപ്പെട്ടുകൊണ്ട്. ഷാഹിന.ഇ.കെ
ഒളിനോട്ടം, മരണച്ചുറ്റ്, യന്ത്രപ്പാവ, തോട്, അഡ്ജസ്റ്റ്‌മെന്റ്, കലാപം, മൂക്കില്‍ രോമമുള്ള പെണ്‍കുട്ടി, കുണ്ടന്‍, പുതുമഴച്ചൂരുള്ള ചുംബനങ്ങള്‍…തുടങ്ങി ഒരെഴുത്തുകാരിയുടെ പതിനാലു കഥകളുടെ സമാഹാരം.
കഥാസമാഹാരത്തെപ്പറ്റി ശ്രീ വിജിന്‍ മഞ്ചേരി, 2015 ജൂലൈ 26 നു തന്‍റെ കരുതിപ്പൂക്കള്‍ ബ്ലോഗില്‍ കുറിച്ച വരികളിലേക്ക്.
"പുതുമഴ ചൂരുള്ള ചുംബനങ്ങള്‍,ഈയിടെ വായിച്ച ചെറുകഥാ സമാഹാരങ്ങളില്‍ എല്ലാ കഥകളും എന്നെ ആകര്‍ഷിച്ച പുസ്തകം. പതിനാലു കഥകള്‍, പതിനാലു വിധത്തില്‍, പതിനാലു തലങ്ങളില്‍ മനസ്സിനെ കീഴടക്കുന്നു. പക്വതയാര്‍ന്ന എഴുത്ത്. തള്ളപ്പൂച്ചയിലെ അവസാന രംഗങ്ങള്‍ മനസ്സില്‍ ഒരു ചിത്രമായി മായാതെ കിടപ്പുണ്ട്. കടലും കടല്‍ക്കാറ്റും കച്ചവട കുട്ടികളും കഥാകാരിയുടെ ഇഷ്ട്ട വിഷയങ്ങള്‍ ആയതുകൊണ്ടാകാം ഇടയ്ക്കു ആവര്‍ത്തിക്കുന്നത്. 'ഞാന്‍' എന്നാ വാക്കിനു ഒരു ലിംഗഭേദമില്ലാത്തത് കൊണ്ട് കഥാപാത്രങ്ങളെ ചിലയിടങ്ങളില്‍ മനസ്സിലാക്കാന്‍ വീണ്ടും പുറകിലേക്ക് മറിക്കേണ്ടി വന്നു. ഒളി നോട്ടത്തിലെ പരിഭ്രമങ്ങള്‍, പുതുമഴ ചൂരിലെ അവസാന ചുംബനം, പ്രണയത്തിനപ്പുറം പുരുഷനെ തിരയുന്ന കാമുകി, വൃദ്ധയോട് ആഡ്ജെസ്റ്റ് ചോദിക്കുന്ന തലമുറ, സ്വര്‍ഗ്ഗരതി, ബസന്തിനെ കൊലപാതകത്തിലേക്ക് നയിക്കുന്ന കുഞ്ഞു മനസ്സിന്റെ വിങ്ങലുകള്‍, യന്ത്രപ്പാവയും, തോടും, ആന്‍സിയുടെ പുതിയ ജീവിത പ്രതീക്ഷകളും എല്ലാം വായനക്കപ്പുറം എവിടെക്കയോ ചെന്ന് തൊടുന്നുണ്ട് അല്ലങ്കില്‍ എവിടെക്കയോ കൊത്തിവലിക്കുന്നുണ്ട്. ഈ ചുംബനത്തിന്റെ ചൂട് കുറച്ചു കാലം നിലനിലക്കും എന്ന് തോന്നുന്നു. നിരാശപ്പെടുത്തില്ല എന്നാ പൂര്‍ണ്ണ വിശ്വാസത്തോടെ തിരഞ്ഞെടുക്കവുന്ന പുസ്തകം. മുബീന്‍ ഇത്താ ഈ ബുക്ക് നിര്‍ദേശിക്കുന്നത് മുമ്പ് തന്നെ വാങ്ങിയിരുന്നു എന്നതാണ് സത്യം. ഇങ്ങനെ ഒരു വായന സമ്മാനിച്ചത്തിനു നന്ദി നന്ദി.... ഹൃദയം നിറഞ്ഞ ആശംസകള്‍". വിജിന്‍ മഞ്ചേരി
തയ്യാറാക്കിയത് :- അന്നൂസ്

പതിന്നാലു വ്യത്യസ്തമായ കഥകളുള്ള നല്ലൊരു പുസ്തകമാണ് ഷാഹിനയുടെ പുതുമഴച്ചൂരുള്ള ചുംബനങ്ങള്‍. ഷാഹിനയുടെ ചേച്ചി ഷീബയെ വായിച്ചു വായിച്ചാണ് ഞാന്‍ ഷാഹിനയിലേക്ക് എത്തുന്നത്. പുസ്തകത്തിന്‍റെ രണ്ടാം പതിപ്പ് ഇറങ്ങുന്നുവെന്നു ഷാഹിനയുടെ പോസ്റ്റ് കണ്ടിരുന്നു. സന്തോഷം. ഏറെ വായിക്കപ്പെടട്ടെ എന്ന് മാത്രം ആശംസിക്കുന്നു. കഥ വന്ന വഴിയിലൂടെ ഷാഹിനയെ വഴക്കുപക്ഷിയില്‍ പരിചയപ്പെടുത്തിയതിന് നന്ദി.... :) :)
ReplyDeleteആദ്യവരവിനും അഭിപ്രായത്തിനും സന്തോഷം അറിയിക്കട്ടെ ,പ്രിയ MH
Deletelove
Deleteഎന്നെ സംബന്ധിച്ചിടത്തോളം പരന്നവായനയാണ് എഴുതാനുള്ള പ്രചോദനം നല്‍കുന്നത്.ഇടയ്ക്കിടെ മടി കടന്നുവരാറുണ്ടെന്നതും സത്യമാണ്........
ReplyDeleteആശംസകള്‍
തീര്‍ച്ചയായും പ്രിയ തങ്കപ്പന്‍ ചേട്ടാ... വരവിനും കമന്റിനും ആശംസകള്‍
Deleteഒന്നൂടെ വായിച്ചിട്ട് അഭിപ്രായം പറയാം.
ReplyDeleteആയിക്കോട്ടെ , മുന്തോടിന്റെ കഥാകാരാ........!
Deleteഷാഹിനയുടെ കഥ വായിച്ചിട്ടില്ല..എങ്കിലും കഥ വന്ന വഴി പോലും മനോഹരമായി എഴുതിയിരിക്കുന്നു...എല്ലാ ഭാവുകങ്ങളും..
ReplyDeleteആശംസകള്‍ തിരിച്ചും പ്രിയ ഹാബി ചേച്ചി
Deletenjanum vayichittilla, oru puthiya kathakariye parichayappedan kazhinju ee postiloode
ReplyDeleteആശംസകള്‍ തിരിച്ചും പ്രിയ ഷാജിത
Deleteപുതുമഴച്ചൂരുള്ള ചുബനങ്ങള്‍ എന്ന കഥ എവിടേയ്ക്കാണ് വായനക്കാരനെ നയിക്കുന്നത് ,സ്വന്തം മാനസിക വ്യഥകള്‍ക്ക് മുകളിലൂടെ തിരുവസ്ത്രത്തിന്റെ വെളുത്ത പുറംമോടി ചുറ്റിയ സിസ്റ്റര്‍ സ്റ്റെല്ലയുടെ വഴികളിലെക്കോ അതോ സ്വാതന്തത്തിന്റെ ചിറകുകള്‍ മുളച്ച് പുതുമയിലേക്ക് ഉയരുന്ന മുഹ്സിന്‍ അഹമ്മദിന്റെയും ബെല്ലാ റോസിന്റെയും കൌമാര ചുംബനത്തിന്റെ നിഷ്കളങ്കമായ പാപത്തിലെക്കോ ? വായനക്കാരന്റെ മുന്നില്‍ അദ്രിശ്യമായ ചോദ്യ ചിഹ്നമുയര്‍ത്തി കഥാകാരി പിന്നില്‍ നിന്ന് ഗൂഡമായി പുഞ്ചിരിക്കുന്നുണ്ടാകണം .കഥയുടെ ആദ്യ ഭാഗങ്ങളില്‍ സിസ്റ്റര്‍ സ്റ്റെല്ലയുടെ അലസഭാവങ്ങളുടെ സൂചനയും, ഇനിയും കൈപ്പിടിയില്‍ ഒതുക്കാന്‍ കഴിയാത്ത പോയ മനസ്സിന്റെ കാണാപ്പുറങ്ങളിലേക്കും , പ്രായത്തിന്റെ ചപലതകളില്‍ നിന്ന് പ്രണയത്തിന്റെ ആവേശമുള്‍ക്കൊണ്ട് ചുംബനത്തിന്റെ മഴച്ചൂരു നനഞ്ഞ കൌമാരതിലെക്കും അവിടെയും അവസാനിക്കാതെ സ്വന്തം വിദ്യാര്‍ത്ഥിയുടെ നിസ്സഹായതയിലേക്ക് തന്റെ പരുക്കന്‍ ചുണ്ടുകള്‍ അമര്‍ത്തുബോളും കഥാകാരിയുടെ ഭാവനയുടെ അതിര്‍വരമ്പുകളില്‍ ചെന്നെത്താന്‍ എന്നെ പോലെയുള്ള ചെറിയ വായനക്കാരനു കഴിയാതെ പോകുന്നുണ്ടോ?
ReplyDeleteഒരു സമൂഹജീവി എന്ന നിലയ്ക്ക് എന്റെ ചുറ്റുപാടുകളോട് പ്രതിബദ്ധതയുണ്ട് എന്നാ നിലയ്ക്ക് ഇതിലെ കഥകള്‍ കഥാകാരിയെ എങ്ങനെ സ്വാദീനിച്ചിരിക്കാം എന്നതിന് ഉത്തമ ഉദാഹരണമാണ് ഈ കഥ . അന്ത്യ സ്വര്‍ഗത്തിലോ അന്ത്യ നരഗത്തിലോ അല്ല ഓരോ വായനക്കാരന്‍ വിഹരിക്കുന്നത് എന്നുള്ളത് കൊണ്ടും വ്യത്യസ്ത തലങ്ങള്‍ ചിന്തിക്കാന്‍ പ്രേരിപ്പിക്കുമ്പോളും അര്‍ത്ഥങ്ങളും അര്‍ത്ഥ വ്യത്യാസങ്ങളുമായി വായനക്കാരന്‍ കഥയെ പിന്തുടന്നു കൊണ്ടിരിക്കുന്നു .അത് തന്നെയാണ് ഈ വായനയുടെ വിജയവും . കഥയും കഥാപാത്രങ്ങളും സന്ദേശങ്ങളും സൂചനകളും തിരിച്ചറിഞ്ഞു സ്വന്തം കാഴ്ചപ്പാടിലേക്ക് മുഖം തിരിച്ചു അര്‍ത്ഥവ്യത്യാസങ്ങള്‍ വേര്‍തിരിച്ചു കഥയെ തിരിച്ചറിയാന്‍ വായനക്കാരനെ വെല്ലുവിളിക്കുന്ന കഥ .
അനൂസ് ഭായ് അഭിനന്ദനാര്‍ഹം താങ്കളുടെ ഈ പോസ്റ്റ് , ഇനിയും ഒരു പാട് ആളുകളിലേക്ക് എത്തിച്ചേരാന്‍ ഈ പോസ്റ്റ് ഉപകരിക്കും , വായിക്കുന്ന പുസ്തകളുടെ ലഹരി മറ്റുള്ളവരിലേക്ക് എത്തിക്കാന്‍ ശ്രമിക്കുമ്പോള്‍ ആകണം നാം ഒരു വായനക്കാരന്‍ എന്നാ നിലയിലേക്ക് ഉയരേണ്ടത് എന്ന് വിശ്വസിക്കുന്നു .
കൊള്ളാം .മനോഹരമായിരിക്കുന്നു വിജിന്‍- ഒപ്പം നന്ദിയും സ്നേഹവും.
DeleteLove and thanks Vijin
Deleteഞാനേറെ ഇഷ്ടപ്പെടുന്ന അക്ഷരങ്ങളാണ് ഷാഹിനയുടെത്..വല്ലാത്തൊരിഷ്ടം തോന്നിപ്പിക്കുന്ന എഴുത്ത്...ഈ കാലഘട്ടത്തിലെ മലയാള സാഹിത്യ ശാഖക്ക് ഒരു മുതല്‍ക്കൂട്ട് തന്നെയാണ് ഷാഹിനയുടെ അക്ഷരങ്ങളുടെ കലവറ..ഭാവുകങ്ങള്‍ ..ഒരുപാടുയരങ്ങള്‍ തണ്ടാന്‍ ഈ അക്ഷരപക്ഷികള്‍ക്ക് കഴിയട്ടെ ...വിജിന് പ്രത്യേക നന്ദി ..
ReplyDeleteഇത്താ നന്ദി അനൂസ് ഭായിക്കും ഷാഹിന താത്തയ്ക്കും തിരിച്ചു വിടുന്നു
Deleteനന്ദി നീലക്കുറിഞ്ഞി, ഈ പോസ്റ്റിലേക്ക് വന്നതിനും അഭിപ്രായം എഴുതിയതിനും
Deletethanks much Neelakurunji
Deleteവായിക്കണം
ReplyDeleteശരി തുമ്പി -വരവിനുള്ള ആശംസകള്‍ ആദ്യമേ
Deleteവായിക്കണം
ReplyDeleteകടലുപോലെ പരന്നുകിടക്കുകയാണ് വായനാവഴികള്‍. കുറെ കാണുമ്പോള്‍ ഇതില്‍ എവിടെയൊക്കെ ഒന്ന് എത്തിനോക്കാനെങ്കിലും സാധിക്കും എന്നൊരു ചിന്തയങ്ങോട്ട് വരും. അപ്പോള്‍ ഈ ഓണ്‍ലൈന്‍ പരിപാടികള്‍ നിര്‍ത്തിയിട്ട് പേപ്പര്‍ബാക് വായന പുനരാരംഭിച്ചാലോ എന്നുപോലും ഒരു തോന്നല്‍ ശക്തമാകും
ReplyDeleteഅപ്പൊ ഞങ്ങളെ ആര് പ്രോത്സാഹിപ്പിക്കും...?
Deleteവഴക്കുപക്ഷിയിലേക്ക് വന്നതിനും സഹകരണത്തിനും നന്ദിയും സ്നേഹവും ഷാഹിനയോട് അറിയിക്കട്ടെ... ഒപ്പം പ്രിയ എഴുത്തുകാരിയെ വഴക്കുപക്ഷിയിലേക്ക് കൊണ്ട് വന്നതിനു അന്നൂസിനോടുള്ള പ്രത്യേക സ്നേഹവും...!
ReplyDeleteഒപ്പം വിജിനും ..!
DeleteThanks for all comments dears. (I know i'm little bit late,anyway )
Deleteപുസ്തക പരിചയം നന്നായി. ഷാഹിനയുടെ പുസ്തകങ്ങൾ വായിച്ചിട്ടില്ല. വായിച്ചു നോക്കാം. ബ്ലോഗിൽ വന്നത് നന്നായി. കൂടുതൽ ആളുകൾ അറിയട്ടെ. അന്നൂസേ സർഗഭാരതി എന്നൊരു മാസിക ഇറങ്ങുന്നുണ്ട്. പുസ്തക നിരൂപണത്തിന് പുതിയ പുസ്തകങ്ങൾ അങ്ങോട്ടയക്കാം. Sargabharathi Masika, TC 29/2904(3), Vanchiyoor P.O. Thiruvananthapuram-695035 എന്ന മേൽവിലാസത്തിൽ. sargabharathi.masika@gmail.com മെയിൽ വിലാസവും.
ReplyDeleteതീര്‍ച്ചയായും പ്രിയ വിപിന്‍ ചേട്ടാ...മാസികയെ പരിചയപ്പെടുത്തിയതിനു നന്ദി.
Deleteകഥ വായിച്ചിട്ടില്ല. പക്ഷെ ഈ പരിചയപ്പെടുത്തൽ വായിക്കണമെന്ന തോന്നൽ ഉണ്ടാക്കുന്നു. താങ്ക്സ് അന്നൂസേട്ടാ
ReplyDeleteആശംസകള്‍ തിരിച്ചും ലാപ്പേ
Deleteഇഷ്ടപെട്ട എഴുത്തുകാരികളില്‍ ഒരാള്‍..നല്ല പരിചയപെടുത്തല്‍ വായിച്ചിട്ടു തന്നെ കാര്യം
ReplyDeleteസന്തോഷം .. ഒപ്പം വരവിനു ആശംസകളും
Deletethank you Gouri
Deleteപുസ്തകം വായിച്ചിട്ടില്ല ,
ReplyDeleteഈ പരിചയപ്പെടുത്തലിനു നന്ദി ,,,
നന്ദി ,സ്നേഹം തിരിച്ചും
Deletegood attempt..best wishes
ReplyDeleteആശംസകള്‍ തിരിച്ചും,പ്രിയ ഫൈസല്‍ ഭായ്
Deleteഓരോ എഴുത്തുകാരെയും അറിയാൻ കഴിയുന്നതിൽ അതീവസന്തോഷം. ഷാഹിനയുടെ കഥ വായിച്ചിട്ടില്ല. വായിക്കണം ന്നു ആഗ്രഹിക്കുന്നു. ഈ നല്ല ശ്രമത്തിനു ആശംസകൾ അന്നൂസ്.
ReplyDeleteആശംസകള്‍ ആശംസകള്‍ ആശംസകള്‍
Deleteആശംസകൾ..'.
ReplyDelete