വഴക്കുപക്ഷിയില്‍ നിങ്ങള്‍ക്കും എഴുതാം. വഴക്കുപക്ഷിയില്‍ എഴുതുവാന്‍ നിങ്ങളുടെ മെയില്‍ ID, request സഹിതം vazhakkupakshi@gmail.com ലേക്ക് അയയ്ക്കുക.ബ്ലോഗില്‍ author ആയി ചേര്‍ക്കുന്നതായിരിക്കും. സ്വയം ലോഗിന്‍ ചെയ്തു കൃതികള്‍ പോസ്റ്റു ചെയ്യാം.കൃതികള്‍ പുതിയവയായിരിക്കണം. മറ്റെവിടെയും പ്രസിദ്ധീകരിച്ചതോ ബ്ലോഗുകളില്‍ പബ്ലിഷ് ചെയ്തവയോ ആകരുത്. വഴക്കുപക്ഷിയില്‍ പ്രസിദ്ധീകരിച്ചവ നിങ്ങളുടെ ബ്ലോഗില്‍ പബ്ലിഷ് ചെയ്യരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു.പോസ്റ്റ്‌ലിങ്കുകള്‍ ബ്ലോഗില്‍ പബ്ലിഷ് ചെയ്യാം. ഏവര്‍ക്കും സ്വാഗതം..!!

പോയ്‌ വരാം (കവിത )

തിരകൾ വീണ്ടുമീ
തീരങ്ങളിലെ മണ്‍  തരികലോട്‌
തന്റെ പ്രണയം പങ്കുവെക്കവെ
ഉൾകടലിലെ  അലകളിൽ
ആടിയുലയുന്ന
ആ പായ കപ്പലിലെ
തുള വീണ പായിലൂടെ
എന്റെ കണ്ണിനെ സ്പർശിച്ച
നിലാവിന്റെ രശ്മികളുടെ
തീവ്രത കണ്ണു നീരുണ്ടാക്കി
അങ്ങകലെ ഒലിയുന്ന ഗസലിന്റെ
വരികൾ ഓരോന്നും
ഈ കാറ്റിൽ എന്റെ
തനിമയെ വിളിച്ചു ചൊല്ലി
ഇരുട്ടു വീണ മണലിൽ
നിയോണ്‍ വെളിച്ചത്തിൽ
തെളിയുന്ന നിഴൽ പോലും
എന്റെ മുന്നേ നടന്നകലുന്നു
കാറ്റാടി മരങ്ങൾ തന്റെ
കാമുകനാം കാറ്റിനോട്‌
തന്റെ വിരഹം വിളിച്ചു ചൊല്ലുന്നു ...
ഒടുവിലെ സഞ്ചാരിയും
പോയ്മറഞ്ഞു ഈ തീരത്ത്
ഞാൻ ഏകയാകെ
കടലമ്മ കയ്മാടി വിളിപ്പൂ
അങ്ങകലെ കടലിന്റെ ആഴങ്ങളിൽ 
മത്സ്യ കന്യകമാർ വാഴുന്ന
കൊട്ടാരത്തിൽ എനിക്കായ്
ഒരു മഞ്ചൽ ഒരുക്കിയിട്ടുണ്ടെന്നു
സ്നേഹമെന്നതിനു മുന്നില് എന്നും 
സമ്മതം മാത്രെമേ വഴങ്ങാറുള്ളൂ
പോയ്‌ വരാം..






 ജാസി

15 comments:

  1. Kollam.... Malsyakanyakayude kottarathilekku njan pokunnundu....!!;-)

    ReplyDelete
  2. Eppozhum nirashayanallo sis...thula veena payakkappalile yathrayokke mathiyakku,malsyakanyakamarude aduthekk pokanulla samayamonnum ayittillaa

    ReplyDelete
  3. കവിതയില്‍ കടലിന്‍റെ തിരയിളക്കം!!!

    ReplyDelete
  4. ishttam- Sajeev K J Changanassery

    ReplyDelete
  5. സംഗതി ഗംഭീരം .. ഒന്ന് കൂടി എഡിറ്റ്‌ ചെയ്യാം എന്നാണഭിപ്രായം ...ആശംസകൾ

    ReplyDelete
  6. കുറെ വാക്കുകൾ നിരത്തി എന്നതിനപ്പുറം ഒരു കവിത എന്ന നിലയിൽ കെട്ടും മട്ടും ഉണ്ടായില്ല എന്ന് തോന്നുന്നു. പായക്കപ്പലിലെ പായിലെ തുളയിലൂടെ കണ്ണിൽ നിലാവ് പതിച്ചു എന്നതൊക്കെ ശരിയായില്ല. നിലാവിന് എന്ത് തീവ്രത ? അങ്ങിനെ ഒരു പാട് കാര്യങ്ങൾ ഭാവന ഇല്ലാതെയും തമ്മിൽ ബന്ധം ഇല്ലാതെയും ഇരിക്കുന്നു.. കടലമ്മയ്ക്കു അടുത്തേയ്ക്ക് പോകട്ടെ എന്ന് തന്നെ വായനക്കാർ പറയും.
    കവിത എഴുതുമ്പോൾ കവിതയിൽ പറയുന്ന കാര്യങ്ങൾ നല്ല ഭാവന യുള്ളതാകണം. തമ്മിൽ ബന്ധം ഉണ്ടായിരിക്കണം. അത് പ്രതിപാദ്യ വിഷയത്തിലേക്ക് വായനക്കാരനെ നയിച്ചു കൊണ്ട് പോകണം. അപ്പോഴാണ്‌ ശരിയായ കവിത ജനിക്കുന്നത്. നന്നായി എഴുതൂ.

    ReplyDelete
  7. കൊള്ളാം ആശംസകൾ

    ReplyDelete
  8. കൊള്ളാം ആശംസകൾ

    ReplyDelete
  9. എന്താ പറയാ... എഴുതിയതിന് ഓരു ആത്മാവുണ്ടായിരുന്നു..
    പക്ഷേ അക്ഷരങ്ങളായി അത് കവിതയായി വന്നപ്പോള്‍ ആ ആത്മാവിനെ അതേ പോലെ പ്രതിഫലിപ്പിക്കാന്‍ പൂര്‍ണമായും കഴിഞ്ഞില്ലെന്നു പറയാം..

    ഉള്ളില്‍ ഭാവനകള്‍ അല്ലെങ്കില്‍ ഒരു സ്പാര്‍ക്ക് ഉണ്ടാവണം ഒരു കവിക്ക്..
    ഒപ്പം മനസിനുള്ളിലുള്ളത് എഴുതി ഫലിപ്പിക്കാനും കഴിയണം..
    അതിനു വേണ്ടത് നല്ല വായനയാണ്. കൂടുതല്‍ വായിക്കൂ.. പതുക്കെ പതുക്കെ മനസിലുള്ളത് അതേ പോലെ അവതരിപ്പിക്കാന്‍ കഴിയും..

    വാക്കുകളുടെ കൂടിച്ചേരായ്മ ഉണ്ടെങ്കില്‍ കൂടിയും ഇഷ്ടമായി
    ആശയത്തെ... കൂടുതല്‍ വായിക്കുക... എഴുതുക.. ആശംസകള്‍,,..

    ReplyDelete

Search This Blog