കണ്ണേ,മടങ്ങുക
സി.വി.തങ്കപ്പന്‍ ചെറുകഥ
അരണ്ട വെളിച്ചത്തില്‍അവളുടെ അധരദളത്തില്‍
തെളിഞ്ഞുകിടക്കുന്ന ദന്തക്ഷതാചിഹ്നം ഞാന്‍വ്യക്തമായി കണ്ടു.
അപ്പോള്‍ എന്നില്‍ എന്നത്തേയും പോലെ
............................ പൂര്‍ത്തികരിക്കാനാവാത്ത അസ്വസ്ഥതയുടെ തിരയിളക്കം.
കുസൃതിനിറഞ്ഞ
എന്‍റെ കണ്ണുകള്‍അവളുടെ ഉയരുകയും താഴുകയും ചെയ്യുന്ന സ്തനദ്വയങ്ങളിലൂടിഴഞ്ഞ്, ഉറക്കത്തില്വസ്ത്രംനീങ്ങിപ്പോയ കണങ്കാലില്‍കൂടി വെളുവെളുത്ത
തുടയില്‍വിശ്രമിക്കവേ,
മോഹിനീരൂപത്തില്‍മോഹംപൂണ്ട
ശിവരൂപന്‍റെ കാമദാഹത്തോടെ ഞാനവളുടെ ചാരത്തേക്ക്‌പറ്റിച്ചേര്‍ന്നു.
അമ്പിളിയെ
കാര്‍മേഘം മറയ്ക്കുന്നു!
എനിക്ക്
സ്പര്‍ശിക്കാന്‍ കഴിയാത്ത അകലെ....
നാഴികകള്‍ക്കും യുഗങ്ങള്‍ക്കും അകലെ.......
നീ നിദ്രയിലാണ്,എന്‍റെ അരികെ.....
വിറയാര്‍ന്ന
കരത്തോടെ ഞാന്‍അവളുടെ മുഖം മറയ്ക്കുന്ന അളകങ്ങളെ അരുമയോടെ മാടിയൊതുക്കി.
എനിക്ക്
സഹിച്ചുകൂടാ....!
അവളുടെ
ചുണ്ടില്‍തേരട്ട.
റോസാദളങ്ങളില്‍ഇഴയുന്ന
ചാണകപ്പുഴു.
എന്‍റെ
ചുണ്ടുകള്‍......
അവള്‍മെല്ലെ
കണ്ണുതുറന്നു.
"ചേട്ടനുര്‍ന്നോ? നേരംവെളുക്കാറായെന്നു
തോന്നുണു..."അവളുടെ ചുണ്ടില്‍ സ്വതസിദ്ധമായ പുഞ്ചിരി നൃത്തംവയ്ക്കുന്നു.
"മോളേ". എഴുന്നേല്‍ക്കാന്‍ഒരുങ്ങുന്ന
അവളെ ഞാന്‍ എന്‍റെ അടുത്തേക്ക് വലിച്ചടുപ്പിച്ചു.ഗാഢമായി കെട്ടിപ്പുണര്‍ന്നു.
"ഹോ! എന്തൊരു കൊതി" കൊഞ്ചലോടെ അവളെന്‍റെ ഉടലില്‍ ഒട്ടിച്ചേര്‍ന്നു.
ഉല്‍ക്കടമായ
അഭിവാഞ്ഛയോടെ അവളിലേക്ക്‌പടര്‍ന്നുകയറുമ്പോള്‍ ഞാന്‍ ഞെട്ടുന്നു: എന്‍റെ വൈകൃതങ്ങളും,വൈരൂപ്യവും
നിന്നിലേക്ക്‌വ്യാപരിക്കുകയാണെന്ന് ഞാന്‍ഭയപ്പെടുന്നു!
അന്ധകാരത്തില്‍ പുരുഷത്വം നിര്‍വീര്യമാകുന്നു!
നിര്‍വികാരതയുടെ
മരവിപ്പ് നാഡികളില്‍....
വെളിച്ചമന്വേഷിച്ച്
കറങ്ങിയിരുന്ന ഏതോ ശല്യക്കാരനായ
പ്രാണി എന്‍റെ മുഖത്തുവന്നടിച്ചു..ഞാന്‍ദേഷ്യത്തോടെ
അതിനെ തട്ടിത്തെറിപ്പിച്ചു.
നിര്‍ദ്ദാക്ഷിണ്യമായ ആ അടിയില്‍ അതിന്‍റെ അന്ത്യവും അഗ്നിയില്ലാതെ
നടന്നുകാണും.
അവളുടെ മുടിയിഴകള്‍ എന്നിലേക്ക് ഇഴഞ്ഞുകയറിയിരുന്ന സര്‍പ്പങ്ങള്‍. അവ
മെല്ലെമെല്ലെ പത്തിതാഴ്ത്തി ഇഴഞ്ഞുപോകുകയാണെന്നറിഞ്ഞപ്പോള്‍ ആശ്വാസം ഒരു കുളിര്‍കാറ്റായി
എന്നെ പൊതിഞ്ഞു.
തലയുയര്‍ത്തി നോക്കാന്‍കഴിയാത്ത നിമിഷം!
ആത്മനിന്ദ....
അവള്‍മുറിവിട്ടുപോയപ്പോള്‍ ഞാന്‍ കിടക്കയില്‍നിന്നും എഴുന്നേറ്റു.
ലൈറ്റിട്ടു.
ട്യൂബ്‌ലൈറ്റിന്‍റെ പ്രകാശധാരയില്‍എന്‍റെ രൂപം ഒരു പേക്കോലംപോലെ
സേഫ് മിററില്‍പ്രതിബിംബിച്ചു.
കാലം എന്നില്‍വരുത്തിയ മാറ്റം!.
വെള്ളിക്കമ്പികള്‍പാകിയത്തല
താരതമ്യംചെയ്തപ്പോള്‍.............
എരിയുന്ന അഗ്നികുണ്ഡത്തിലെ പുകഞ്ഞുനീറുന്ന കരിഞ്ഞ
കൊള്ളി!
എനിക്ക്
കത്തിപ്പടരാന്‍ കഴിയുന്നില്ല!!
വികാരശൂന്യനായി
കണ്ണാടിയിലെ പ്രതിച്ഛായ നോക്കി നിശ്ചേതനായി ഞാന്‍നിന്നു.
അപ്പോള്‍..............
എന്‍റെ മുഖത്തിന്
രൂപവ്യത്യാസം വരുന്നു......
എന്‍റെ
ചുറ്റും കണ്ണാടി..
ദര്‍പ്പണവൃത്തത്തില്‍ബന്ധിതനായ ഞാന്‍. . വിചിത്രാനനങ്ങളുടെ,പരിചിതാപരിചിതവദനങ്ങളുടെ
സമ്മോഹനസമ്മേളനം.
സഹസ്രങ്ങളുടെ തിരക്കില്‍പ്പെട്ട് കോടിപ്പോയ മുഖങ്ങളുള്ള ഞാന്‍.
സപ്തനിറഭേദങ്ങള്‍ എന്‍റെ മുഖത്ത് മാരിവില്ല് സൃഷ്ടിക്കുന്നു.
കണ്ണാടിക്കൂട്ടിലെ ചില്ലുകള്‍തകര്‍ത്ത് പുറത്തുവരാന്‍അശക്തനായ
ഞാന്‍.
തരംഗങ്ങളായി മാറ്റൊലികളായി എന്‍റെ മുഖത്തിന് വിചിത്രമായ മാറ്റങ്ങള്‍.
എന്‍റെ
മുഖം.
വര്‍ണ്ണങ്ങള്‍
തരംഗങ്ങള്‍
മാറ്റൊലികള്‍
താളമേളങ്ങള്‍താളമേളങ്ങള്‍...
എവിടെനിന്ന്?!എവിടെനിന്ന്!!!
പാശ്ചാത്യസംഗീതത്തിന്‍റെകര്‍ണ്ണാനന്ദകരമായനാദത്തില്‍.. താളമേളത്തില്‍.....
മദിരയുടെ
മദോന്മത്തലഹരിയില്‍....
മദിരാക്ഷികളുടെ
മദഭരിതവീക്ഷണക്ഷണത്തിന്‍റെ മദ്ധ്യത്തില്‍.....
സ്വര്‍ഗ്ഗം പോലും വില്പനക്കെടുക്കാന്‍കെല്പുണ്ടെന്നഹങ്കരിച്ച
ഞാന്‍ ഇയ്യിടെ കെട്ടിയ പെണ്ണിന്‍റെ മുമ്പില്‍നല്ലവനാകാന്‍ സ്വര്‍ഗ്ഗീയസുഖങ്ങളും,ശീലങ്ങളും
ഉപേക്ഷിച്ച്..........
ഇപ്പോള്‍ഷണ്ഡനെപ്പോലെ
ഛേ!മോശം.
തോല്ക്കാന്‍ എനിക്ക് മനസ്സില്ലാ....
എന്‍റെ ശക്തിയും,വീര്യവും എനിക്ക്
വീണ്ടെടുക്കണം.
നിശ്ചയദാര്‍ഢ്യത്തോടെ ഞാന്‍ സ്റ്റോര്‍റൂമിലേക്ക് പ്രവേശിച്ചു. രഹസ്യഅറയിലെ അമൂല്യാമൃതം
ആര്‍ത്തിയോടെ മോന്തി.
ഇടതടവില്ലാതെ..
മതിവരുവോളം...
പിന്നെ
ഒരു ചാരന്‍റെ സൂക്ഷ്മതയോടെ ബെഡ്ഡില്‍...... എന്നിലേക്ക്‌ശക്തിയും,പ്രസരിപ്പുംപാഞ്ഞുകയറുയാണ്, വിദ്യുല്‍കാന്തികതരംഗങ്ങളായി...
അച്ഛാ, അച്ഛന്‍റെ
പ്രശസ്തി വാനോളമുയര്‍ത്താന്‍ കെല്പുള്ള
മകനായി തീര്‍ന്നു ഇന്നു ഞാന്‍....
അച്ഛന്‍റെ
സ്വത്തിന് ഏകാവകാശിയായ ഈ മകന്‍........ ലോകമെമ്പാടുമുള്ള ബിസ്സിനസ്സ്സാമ്രാജ്യങ്ങള്‍എന്‍റെകുടക്കീഴില്‍.
എങ്കിലും
എങ്കിലും...
എനിക്ക് സഹിക്കുന്നില്ലല്ലോ......
ഹോ!
എന്‍റെ അച്ഛനും,അമ്മയും,അനുജനും,അനുജത്തിയും
.......
ഹാാ......ആ
ദുരന്തത്തില്‍........
ഞാന്‍വിങ്ങിപ്പൊട്ടി. അത്യധികമായ ആത്മസംഘര്‍ഷത്തോടെ ഞാന്‍വേച്ചുവേച്ച്
ബെഡ്ഡില്‍നിന്നും എഴുന്നേറ്റു.
അന്നേരം എന്‍റെ ശത്രു നേരെ മുന്നില്‍...... എന്‍റെ ദൌര്‍ബല്യങ്ങള്‍അതേപടി
അബോധമണ്ഡലത്തില്‍പകര്‍ത്താന്‍ കാരണഭൂതനായ പ്രതിയോഗി.ഞാന്‍സ്വരൂപിക്കുന്ന
ശക്തിയുടെ പ്രവാഹം അബോധമനസ്സില്‍പടുത്തുയര്‍ത്തിയ മണല്‍ഭിത്തി ഭേദിച്ച് ഉപയോഗശൂന്യമായി
ഒലിച്ചുപോകുന്നു.
നീ എന്‍റെ ശത്രുവാണ്
എന്‍റെ ജീവിതം നരകതുല്യമാക്കിയ ശത്രു.
എന്നില്‍കോപം ഇരച്ചുകയറി.
വിവരണാതീതമായൊരു കലിബാധ എന്നില്‍ആവേശിച്ചു.
എന്‍റെചുരുട്ടിയ മുഷ്ടി ഊക്കോടെ ശത്രുവിന്‍റെ മേല്‍പ്പതിച്ചു.
രക്തം
ചീറ്റിയൊഴുകി......
ചില്ലുകള്‍അടര്‍ന്നുവീണു.
ഞാന്‍മുഖമില്ലാത്തവനായി.
എന്‍റെ രൂപം അസത്യമായി
എന്‍റെ പുനര്‍ജ്ജന്മം
കൈയില്‍ചോര
! ദേഹമാസകലം
ചോര!!
നിണത്തില്‍കുളിച്ച് സംശുദ്ധീകരിക്കപ്പെട്ട് പുനര്‍ജ്ജനിച്ചിരിക്കുന്ന
ഞാന്‍!!!
പതിഞ്ഞ കാല്‍വെപ്പുകളോടെ,ഇടറുന്ന കാലടിയോടെ
ബാത്തുറൂമിന്‍റെ അടുത്തേക്ക് നടന്നു.,
ഷവര്‍ബാത്തില്‍നിന്നും വെള്ളം വീഴുന്ന സുഖകരമായ നാദം..
തരിക്കുന്ന കരത്താല്‍വാതിലില്‍മുട്ടി."വാതില്‍തുറക്ക്"
'ദാ
വരുന്നു"
ഞാന്‍അക്ഷമയോടെ വീണ്ടും ഊക്കോടെ മുട്ടി.
"ദാ കഴിഞ്ഞൂന്നെ"അവള്‍വെപ്രാളപ്പെടുന്നതുപ്പോലെ തോന്നി.
"കഴിയേണ്ട,തുറക്കാനാ
പറഞ്ഞത്"എന്‍റെ ശബ്ദത്തില്‍ചെകുത്താന്‍കുടിയേറിയിരിക്കുന്നു!!!
അവള്‍വാതില്‍പാതിതുറക്കവേ;ഞാന്‍വാതില്‍പ്പാളി
ബലമായി തള്ളിത്തുറന്ന് അകത്തുകയറി ഡോര്‍അടച്ചുകുറ്റിയിട്ടു.
അവള്‍ടര്‍ക്കിടവല്‍കൊണ്ട്
ദേഹം മറച്ചിരുന്നു.
അവളെ ഞാന്‍രാക്ഷസീയമായ
ആവേശത്തോടെ വാരിപ്പുണര്‍ന്നു.വിടര്‍ന്നച്ചുണ്ടില്‍ആര്‍ത്തിയോടെ ചുംബിച്ചു..
"എന്താണിത്?!വീണ്ടും തുട...."തുടരാന്‍അനുവദിക്കാതെ
അവളുടെ കീഴ്ചുണ്ട് എന്‍റെ പല്ലിനടിയിലേക്ക് ഞെരിച്ചമര്‍ത്തി.
അവള്‍കിടന്നു പുളഞ്ഞു.
കുതറി രക്ഷപ്പെടാന്‍ശ്രമിച്ചു.
ഇരയെ കൈയില്‍കിട്ടിയ കാട്ടുമൃഗത്തിന്‍റെ ക്രൌര്യത എന്നില്‍ആവേശിച്ചുകഴിഞ്ഞിരുന്നു.
കുതറിമാറാന്‍ നീ നോക്കേണ്ട.നിന്‍റെ വേദനയാണ് എന്‍റെ ആനന്ദം!
വിടില്ല വിടില്ല.
കീഴടങ്ങാത്ത
അവളെ ഞാന്‍ബലപ്രയോഗത്തിലൂടെ തറയിലേക്ക്‌തട്ടിയിട്ടു.
വിശന്ന സിംഹത്തിന്‍റെ ആര്‍ത്തിയോടെ ഞാന്‍അവളിലേയ്ക്കമര്‍ന്നു.
വിഭ്രാത്മകമായ
ഉന്മാദാവസ്ഥയിലും,അബോധാവസ്ഥയിലും അടിമപ്പെട്ടുപോയിരുന്ന ഞാന്‍ഒടുവില്‍ തളര്‍ന്നുവീണു.
ആ വീഴ്ചയില്‍എനിക്ക് ആനന്ദമുണ്ടായി.
ഞാന്‍വിശ്വജേതാവായിരിക്കുന്നു..
വായില്‍ചോരയുടെ
ചവര്‍പ്പ്.
വിരല്‍കൊണ്ട്
തൊട്ടുനോക്കിയപ്പോള്‍ചോര!
അവളുടെ
ചുണ്ടില്‍നിന്നും ചോര ഒഴുകുന്നു.
ഞാന്‍പരിഭ്രമത്തോടെ അവളെ കുലുക്കീവിളിച്ചു.
ചലനമില്ല......ഹേ!ചലനമില്ല.
അപ്പോള്‍കണ്ടു: കഴുത്തൊടിഞ്ഞുമടങ്ങിക്കിടക്കുന്ന
അവളുടെ തലയ്ക്കുപിന്നിലൂടെചോരപ്പുഴ ഒഴുകയാണ്...
മനോഹരം .ഒഴുക്കുള്ള രചന .ആശംസകള്‍ സാര്‍
ReplyDeleteസന്തോഷം...നന്ദി
Deleteഹാ.... ഗംഭീരം...! അനുമോദനങ്ങള്‍ ചേട്ടാ.
ReplyDeleteപവിത്രന്‍ പള്ളുരുത്തി
സന്തോഷം...നന്ദി
Deleteകവിത പോലെ മനോഹരം
ReplyDeleteസന്തോഷം....നന്ദി.
Deleteഇപ്പോള്‍ രചനകളൊന്നും കാണുന്നില്ലല്ലോ?!
കവിത പോലെ മനോഹരം
ReplyDeleteഇങ്ങനെയുമുണ്ട് ചില ജന്മങ്ങൾ ആകാംക്ഷയോടെയാണ് കഥ വായിച്ചുതീർത്തത് .മദ്യം മനുഷ്യന്റെ സമനില തന്നെ മാറ്റിമറിക്കും .ഇണയുടെ വേദന ആസ്വദിക്കുന്നവർ നമ്മുടെ സമൂഹത്തിൽ വേണ്ടുവോളമുണ്ട് .ആശംസകൾ
ReplyDeleteനന്ദി...സന്തോഷം കഥാകൃത്തേ.....
Deleteമനോഹരം ചേട്ടാ .
ReplyDeleteനന്ദി...സന്തോഷം
Deleteതങ്കപ്പന്‍ ചേട്ടന്‍റെ നല്ലൊരു രചന...
ReplyDeleteനന്ദി...സന്തോഷം............
Deleteതങ്കപ്പൻ ചേട്ടാ.......ഉഗ്രൻ.......!!കൊടുകൈ....
ReplyDeleteനന്ദി...സന്തോഷം.
Deleteസ്വരൂപത്തിൽ മതിഭ്രമം പൂണ്ട മനുഷ്യനെ മാത്രമല്ല, സ്വന്തം ദൗർബ്ബല്ല്യങ്ങളെ ഉൾക്കാഴ്ചകളിലൂടെയല്ലാതെ പ്രതിബിംബത്തിലൂടെ തുറന്നു കാട്ടുന്ന ശത്രുവായ കണ്ണാടിയുടെ പല അർത്ഥ തലങ്ങൾ അച്ഛന്റെ കഥയിലൂടെ വായിച്ചറിഞ്ഞു... അഭിനന്ദനങ്ങൾ...
ReplyDeleteനന്ദി..സന്തോഷം...
Deleteaazhamulla rachana, rand vaakukaliloote niroopanam natathunnilla, iniyum sir ezhuthane
ReplyDeleteനന്ദി.സന്തോഷം...
Delete"ഞാൻ മുഖമില്ലാത്തവനായി
ReplyDeleteഎന്റെ രൂപം അസത്യമായി" ആശംസകൾ .
നന്ദി.സന്തോഷം
Deleteകഥ വായിച്ചു
ReplyDeleteആശംസകൾ
നന്ദി.സന്തോഷം..
Deleteകളം മാറ്റി ചവുട്ടിയത് എത്ര കണ്ടു വിജയിച്ചു എന്ന് പറയാനാവുന്നില്ല
ReplyDeleteനന്ദി സന്തോഷം വെട്ടത്താന്‍ സാര്‍
Deleteasooya thonnunna ezhuthu- absar ahammed
ReplyDeleteനന്ദി.സന്തോഷം
Deleteവഴക്കുപക്ഷിയിലേക്ക് വന്നതിനും സഹകരണത്തിനും പ്രിയ എഴുത്തുകാരന് ആശംസകള്‍
ReplyDeleteനന്മകള്‍ നേരുന്നു....
Deleteകഥയെ വ്യത്യസ്തമായി സമീപിച്ചിരിക്കുന്നു. ആശംസകള്‍
ReplyDeleteനന്ദി.സന്തോഷം
Deleteവളരെ മനോഹരമായി തോന്നി. കഥയ്ക്ക് ഒരു പ്രത്യേക ചാരുത അനുഭവപ്പെടുന്നുണ്ട്. ആശംസകള്‍ പ്രിയ തങ്കപ്പന്‍ ചേട്ടാ
ReplyDeleteനന്ദി.സന്തോഷം.....
Deleteചിലയിടങ്ങളില്‍ ആശയം മനസ്സിലായില്ല. മൊത്തത്തില്‍ ഇഷ്ടമായി- സജി തട്ടത്തുമല.
ReplyDeleteദുരൂഹത!
Deleteനന്ദി.സന്തോഷം...
ക്രൂരമായ സ്നേഹം. കഥ നന്നായി സർ. ആശംസകൾ.
ReplyDeleteനന്ദി.സന്തോഷം.....
Deleteവളരെ വത്യസ്തമായ എഴുത്തും കഥയും.. എന്റെ ആശംസകൾ.
ReplyDeleteനന്ദി.സന്തോഷം....
Deleteകഥ വായിച്ചു. ആശംസകള്‍.
ReplyDeleteനന്ദി.സന്തോഷം...
Deleteeniyum kadhakal pratheekshikkunnu. ashamsakal.
ReplyDeleteനന്ദി.സന്തോഷം.....
Deleteകഥ പറഞ്ഞ രീതി കുറച്ചു വ്യത്യസ്തമാക്കിയത് നന്നായി..
ReplyDeleteആശംസകൾ .. ---
നന്ദി.സന്തോഷം...
Deleteകഥ പറഞ്ഞ രീതി കുറച്ചു വ്യത്യസ്തമാക്കിയത് നന്നായി..
ReplyDeleteആശംസകൾ .. ---
പ്രിയ തങ്കപ്പൻ സർ,
ReplyDeleteവീർപ്പടക്കിയിരുന്ന് വായിച്ചു.
മദ്യം വില്ലനായി അല്ലേ?
ഇത്തരം കഥകൾ തുടരെ പോരട്ടെ.
നന്ദി.സന്തോഷം...
Deleteനോക്കാം സുധി....
എന്തൊരു ഭീകരത.!!!
ReplyDeleteഅല്ലെങ്കിലും ഉള്ളില്‍ അപകര്‍ഷതയുള്ളവരാണ് താനാണു വലിയവന്‍ എന്ന് സ്ഥാപിക്കാന്‍ എന്തും ചെയ്യുന്നത്..!!
എഴുത്തിന്‍റെ ഭാഷ അതീവ ഹൃദ്യം.
നന്ദി.സന്തോഷം...
Deleteഇത്തരം എഴുത്തുകളൊക്കെ
ReplyDeleteഒളിച്ച് വെച്ചാണ് ബൂലോകം മുഴുവൻ
കറങ്ങി നടക്കുന്നത് അല്ലേ ...
അപ്പോൾ ഇനി ഇടക്കിടക്ക് ഇതുപോലുള്ള
രചനകൾ തുടരെ തുടരെ ഞങ്ങൾ പ്രതീക്ഷിക്കുന്നു
കേട്ടൊ തങ്കപ്പേട്ടാ
നന്ദി.സന്തോഷം...
Deleteഞാന്‍ ആദ്യംമുതലേ എഴുതാറുണ്ടായിരുന്നു.1976ല്‍ ചെറുകഥാസമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.തൃശൂര്‍ സഹൃദയവേദി.....
നോക്കട്ടെ............
ഇതാപ്പോ നന്നായത്...! ബിലാത്തിപ്പട്ടണത്തിന്റെ അഭിപ്രായം വീണ്ടും.- പ്രിയ മധുകുമാര്‍.
ReplyDeleteനന്ദി. സന്തോഷം....
Deleteവളരെ ഹൃദ്യം
ReplyDeleteനന്ദി.സന്തോഷം....
Delete'ഝില്ലി ഝങ്കാര നാദ മണ്ഡിതം' ആയും 'സിംഹ വ്യാക്ര ശല്യാദി മൃഗഗണ നിഷേവിതം' ... എന്നുള്ള ഒരു ശൈലിയിൽ ആണ് ഈ കഥ പറയുന്നത്. "അധര ദളത്തിൽ തെളിഞ്ഞു കിടക്കുന്ന ദന്ത ക്ഷതാ ചിഹ്നം" എന്നതൊക്കെ ഉദാഹരണം. ഇത്രയും സാഹിത്യം വേണ്ടിയിരുന്നോ എന്ന് തോന്നി.
ReplyDeleteഅച്ഛനും അമ്മയും ഒക്കെ കടന്നു വന്നതിന്റെ സാംഗത്യം ഇല്ലാതെ പോയി. ആത്മ സംഘർഷം ഇത്തരമൊരു പരിണാമത്തിൽ വന്നതിനു വിശ്വസനീയമായ ഒരു കാരണം തരാൻ കഥാകാരന് കഴിഞ്ഞോ എന്നൊരു സംശയവും ബാക്കി നിൽക്കുന്നു. അവളുടെ വേദന ആനന്ദമാകുന്നതിന്റെയും. കഥ കൊള്ളാം.
നന്ദി ബിപിന്‍ സാര്‍
ReplyDelete70-കാലഘട്ടത്തിലെ ശൈലിയായിപ്പോയെന്ന് ഞാന്‍ മനസ്സിലാക്കുന്നു!കാക്കനാടനും,മാധവിക്കുട്ടിയും സ്വാധിനിച്ചിരുന്ന കാലം!!
ഇപ്പോള്‍ ഇതില്‍ അങ്ങനെ വന്നുപോയി....................
sangathi joraayirikkunnu- ashamsakal.
ReplyDeleteനന്ദി...സന്തോഷം
Deletenlla aakhyaana shaili c v sir ,, aashamsakal
ReplyDeleteനന്ദി.സന്തോഷം.
ReplyDeleteആശംസകള്‍
സൂപ്പര്‍
ReplyDeleteസന്തോഷം.നന്ദിയുണ്ട് അശ്വതി.
Deleteആശംസകള്‍
ഓരോ വരിയിലും ഉദ്വേഗം ജനിപ്പിക്കുന്ന രചനാ ശൈലിയാണേല്ലൊ മാഷേ.
ReplyDeleteവായിക്കാൻ സുഖം നല്കുന്നു. സാഹിത്യം അല്പ്പം കൂടിയൊ എന്നും സന്ദേഹം. ഒഴുക്കുള്ള വായന സമ്മാനിച്ചു. നല്ല വിഷയവും. മാഷിന്റെ കഥ ഞാൻ ആദ്യമായി വായിക്കുകയാണ്.
സത്യത്തില്‍ അല്പം വൈമുഖ്യത്തോടെയാണ് ഞാനെന്‍റെ ഈ രചന പ്രകാശിപ്പിക്കാന്‍ തുനിഞ്ഞത്.എന്‍റെ മറ്റു രചനകളെപ്പോലെയല്ലായിരുന്നു ഇതെന്ന് തോന്നിയിരുന്നു.വായിച്ചു ഇഷ്ടപ്പെട്ടതില്‍ സന്തോഷം.....നന്ദി സാര്‍.
Deleteആശംസകള്‍
ഇഷ്ടമായി
ReplyDeleteസന്തോഷം.ആശംസകള്‍
ReplyDeleteആദ്യമാണ് ഇവിടെ ...ഇഷ്ടം ..നല്ലത് ...എന്നൊന്നും അല്ല ...ഒന്നും പറയാന്‍ ആവാത്ത മാന്ത്രികതയുള്ള അക്ഷരങ്ങള്‍ ...
ReplyDeleteസന്തോഷം.ആശംസകള്‍
Deleteആദ്യമായി തങ്കപ്പേട്ടന്റെ കഥ വായിച്ചു..സന്തോഷം,,,
ReplyDelete