മനോഹരമായ ആ വയലിൻ നാദം,കേട്ടാണ് ഞങ്ങൾ ഉണർന്നിരുന്നത് , നേരിയ തൂമഞ്ഞു പെയ്തിറങ്ങുന്ന പുലരിയിൽ കുളിരിനോട് മല്ലിട്ട് മൂടിപ്പുതച്ച് വയലിൻ നാദവും ശ്രവിച്ച് പിന്നെയും ചുരുണ്ട് കൂടിക്കിടക്കും ,
പുറത്തെ നേരിയ ഇരുളിൽ വലിയ മാവിൻ ചോട്ടിൽ ''ഇപ്പൂട്ടൻ '' ഇരുന്നു വയലിൻ വായിക്കുന്നത് കാണാം ,
തെരുവ് വിളക്കിന്റെ വിളറിയ വെളിച്ചത്തിൽ ചെറിയ കരിമ്പടം പുതച്ച് മാവിന്റെ വേരിൽ ചാരിയിരുന്ന് സ്വന്തമായി ഉണ്ടാക്കിയ വയലിൻ വായിക്കുന്ന ഇപ്പൂട്ടൻ പതിവ് കാഴ്ചയാണ് ,
അവന്റെ വയലിൻ നാദം കേട്ടാണ് ഞങ്ങളുടെ ഒരു ദിനം തുടങ്ങുന്നത് ,
ആ ആർദ്ര സ്വരം ഒരു ഉണർവ്വ് പോലെ ഞങ്ങളിൽ പടർന്നിരുന്നു ,
അടയ്ക്കാ മരങ്ങൾ ഉലഞ്ഞു നിൽകുന്ന നാടാണ് , കേരളത്തിന്റെ അതിർത്തി ഗ്രാമമായ ജാൽസൂരിനടുത്തുള്ള പൈച്ചാർ.
ഇവിടെ കടയിൽ ഞങ്ങൾ മൂന്നു പേരേയുള്ളൂ , ഒരു നാടൻ ഭക്ഷണശാലയാണ് ,
മജീദ് എന്ന കൈപുണ്യമുള്ള പാചകക്കാരന്റെ രുചിയേറിയ പലതരം ആഹാരങ്ങളാണ് ഇവിടെ ,
ആടിന്റെ കരൾ വരട്ടിയതും കുസ്ക്ക എന്നുപറയുന്ന ചോറും ആണ് ഇവിടെ കഴിക്കാൻ വരുന്നവരുടെ പ്രിയ ഭക്ഷണം ,
രാവിലെ കടതുറന്ന് കൈനീട്ടമായാൽ ഇപ്പൂട്ടൻ ഒരു സ്റ്റീൽ ഗ്ലാസ്സുമായി കടയ്ക്കു മുന്നിലെത്തും , ഒന്നും സംസാരിക്കില്ല , അവനെ കാണുമ്പോഴേ ഒരു ചായയുണ്ടാക്കി അതിൽ ഒഴിച്ചു കൊടുക്കും ഞങ്ങൾ ആരെങ്കിലും , ചിലപ്പോഴൊക്കെ ഇപ്പൂട്ടൻ കടയുടെ തിണ്ണയിൽ തന്നെ ഇരിക്കും ,
ടൂറിസ്റ്റുകൾ ഭക്ഷണത്തിനു കയറിയാൽ , അവനും കിട്ടും പണമായോ ഭക്ഷണമായോ എന്തെങ്കിലും.
പ്രശസ്തമായ സുബ്രമണ്യ ക്ഷേത്രത്തിലേക്ക് അത് വഴിയാണ് കേരളത്തിൽ നിന്നുുള്ള തീർത്ഥാടകർ പോകുന്നത്
ദക്ഷിണ കർണാടകയിലെ കുക്കെ സുബ്രമണ്യ ദേവസ്ഥാനം ഏറെ പ്രശസ്തമാണ് , പ്രകൃതി മനോഹരമായ പുഷ്പഗിരി എന്നറിയപ്പെടുന്ന കുമാരപർവ്വതം ഇവിടെയാണ്, ദിനം പ്രതി ഒരുപാട് വിശ്വാസികൾ , ഈ ക്ഷേത്രത്തിൽ എത്താറുണ്ട് .
കൂടാതെ ഇത് വഴിയാണ് കുടഗിലെ എരുമാട് സൂഫി ഷഹീദ് ദർഗയിലെക്ക് മംഗലാപുരത്തു നിന്ന് പോകുന്നത് , , ക്ഷേത്രത്തിലെ ഉത്സവ കാലത്തും , എരുമാട് നേർച്ചയ്ക്കും ഇവിടെ ഭക്ഷണ ശാലകളിൽ നല്ല തിരക്കായിരിക്കും , അപ്പോഴൊക്കെ ഇപ്പൂട്ടൻ , തന്റെ വയലിനും വായിച്ചു കടക്കുമുന്നിലെ മരത്തിന്റെ ചുവട്ടിലിരിക്കും ,
ഇപ്പൂട്ടന് പ്രായം നല്പതിനടുത്തു വരും മെല്ലിച്ചു നീണ്ടു വളഞ്ഞ ശരീര പ്രകൃതമാണ്. കറുത്ത താടിയും മുടിയും.
എപ്പോഴും ഒരു കറുത്ത കരിമ്പടം പുതച്ച് വയലിനും നെഞ്ചോട് ചേർത്തു പിടിച്ചിട്ടുണ്ടാവും , ഒരു ചെറിയ സഞ്ചി അരയിലെ കയറിൽ തൂക്കിയിട്ട് ,കിട്ടുന്ന പണം അതിൽ സൂക്ഷിക്കും ,
വയലിൻ മീട്ടുമ്പോൾ തിളങ്ങുന്ന കണ്ണുകളിൽ വിഷാദത്തിന്റെ നീർ തിളക്കം കാണാം , ഏതോ ഒരു വേദന ആ കണ്ണുകളിൽ ഒളിപ്പിച്ചിട്ടുണ്ടെന്നു എനിക്ക് തോന്നിയിട്ടുണ്ട്
വൈകുന്നേരങ്ങളിൽ ഞങ്ങൾ , പുഴയിൽ കുളിക്കാൻ പോവും ആ സമയത്ത് ഇപ്പൂട്ടൻ പുഴക്കരികിൽ കാണും , ചില ദിവസങ്ങളിൽ സൂര്യാസ്തമയം വരെ ആ പുഴയുടെ തീരത്ത് മണലിൽ ഇരിപ്പുണ്ടാവും , ഏതോ അദൃശ്യ ബിന്ദുവിൽ മിഴി നട്ട് .
പയസ്വിനി പുഴയുടെ ഒരു ഭാഗമാണ് പൈച്ചാർ പുഴ , കൂറ്റൻ കല്ലുകളാൽ സമൃദ്ധമാണ് ഇവിടം , അപകടം ഏറെയാണ് , വെള്ളം ഒഴുകി പായൽ അടിഞ്ഞു കൂടിയും കൂർത്ത കല്ലുകൾ നിറഞ്ഞതുമാണ് , മഴക്കാലത്ത് പുഴ കരകവിയും അടയ്കാ തോട്ടങ്ങളിൽ വെള്ളം നിറഞ്ഞൊഴുകും.
തോട്ട പൊട്ടിച്ച് മീൻ പിടിക്കുന്നവരും ഇവിടെ കൂടുതലാണ് .
പുഴയിൽ പാറക്കെട്ടുകൾ ആയതിനാൽ ഇടയ്ക്കിടെ കാണുന്ന കുഴികളിൽ വെള്ളം നിറഞ്ഞു നിൽകും അങ്ങനെയുള്ളവയിലാണ് കുളിയും അലക്കലും ഒക്കെ , പുഴയോട് ചേർന്ന് കണ്ടൽ കാടുകളുമുണ്ട് '
അന്ന് ഞങ്ങൾ കുളിച്ചു കയറി വരുമ്പോൾ ഇപ്പൂട്ടൻ മണലിൽ ഇരിപ്പുണ്ട് , അവന്റെ അരികിലായി വയലിനും , പുഴയെ തഴുകി എത്തുന്ന സായാഹ്നക്കാറ്റിനു നല്ല കുളിര് , പുഴയിലെ നീർ കെട്ടുകളിൽ ആളുകൾ കുളിക്കുകയും അലക്കുകയുമൊക്കെ ചെയ്യുന്നുണ്ട് ,
ഏതോ ബിന്ദുവിൽ കണ്ണ് നട്ടിരിക്കുന്ന അവന്റെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകിയിറങ്ങുന്നത് ഒരു പകപ്പോടെ കണ്ടു ,
ഞാൻ കൂടെയുള്ളവരെ നോക്കി ,,
ഇപ്പൂട്ടൻ കരയ്യാണോ ,,?
അവർ ഒന്നും മിണ്ടിയില്ല , ഇപ്പൂട്ടനെയും എന്നെയും മാറിമാറി നോക്കി , പിന്നെ മുന്നോട്ട് നടന്നു ,
എന്റെ കാലുകൾ പിന്നോട്ട് വലിക്കുന്ന പോലെ ,
എന്തിനായിരിക്കും ഇപ്പൂട്ടൻ കരയുന്നത് ''
ഉത്തരമില്ലാത്ത ആ ചോദ്യം എന്റെ മനസ്സിൽ അലഞ്ഞു കൊണ്ടിരിന്നു
ഒഴുകുന്ന കണ്ണീരോടെ പുഴവക്കിലിരിക്കുന്ന ഇപ്പൂട്ടന്റെ മുഖവും ,
അവൻ വായിക്കുന്ന വയലിൻ നാദം ഏതോ വിഷാദ രാഗം പോലെ തോന്നി എനിക്ക്
ഏതോ നഷ്ടഗീതം പാടുന്ന രാപ്പാടി പോലെ ആ പുഴവക്കിലും മാവിൻ ചോട്ടിലും ജീവിച്ചു തീർക്കുന്ന ഇപ്പൂട്ടൻ , വെറുമൊരു മാനസിക രോഗിയോ ഭ്രാന്തനൊന്നുമായിരിക്കാൻ വഴിയില്ല.
കൊഴിഞ്ഞു വീഴുന്ന രാപ്പാകലുകൾക്കിടയിൽ കാലത്തിന്റെ മാറ്റമെന്നോണം മാനത്തു കാർമേഘങ്ങൾ ഇരുണ്ടു തുടങ്ങി ,
മഴയുടെ ആദ്യതുള്ളികൾ മണ്ണിനെ സ്പര്ശിച്ചു, കവുങ്ങുകളിൽ നിന്ന് പഴുത്ത അടയ്ക്കകൾ വീണു തുടങ്ങി, തോട്ടങ്ങൾ മണ്ണിട്ടു മറിച്ചു , പ്രകൃതി ഭംഗിയായി അണിഞ്ഞൊരുങ്ങി നിന്നപോലെ ,
രണ്ടുമൂന്നു നാൾ മഴ തിമർത്തു പെയ്തു , പുഴ കരകവിഞ്ഞൊഴുകി , മഴക്കാറ്റിൽ മരങ്ങൾ നൃത്തമാടി,
ഇപ്പൂട്ടൻ ഞങ്ങളുടെ കടയുടെ തിണ്ണയില്‍ രാത്രി കിടക്കും, പുലരിയിൽ മഴയുടെ നേർത്ത സംഗീതത്തിനൊപ്പം അവന്റെ വയലിൻ നാദവും ഞങ്ങളെ തലോടും ,
മഴയായതിനാൽ കച്ചവടം തീരെ കുറഞ്ഞു ,
വെളുപ്പിന് ചായ കുടിക്കാന്‍ എത്തുന്നവർ ഇല്ലാതായി , അന്നത്തെ ദിവസം ഏഴുമണി കഴിഞ്ഞും ആരും വന്നില്ല, കൈനീട്ടം പോലും ആയില്ല , അത് കൊണ്ടാവാം ഇപ്പൂട്ടൻ ചായ ചോദിച്ചുവരാതെ തിണ്ണയുടെ മൂലയില്‍ ചുരുണ്ട് കൂടിയിരുന്നു, ആരെയും കാണാത്തതു കൊണ്ട് ഞങ്ങളും വെറുതെ ഇരുന്നു മുഷിഞ്ഞു അപ്പോഴാണ് ഇപ്പൂട്ടൻ എഴുന്നേറ്റ് വന്നത്, ചായ പാത്രത്തിനൊപ്പം പൈസയും വച്ചു നീട്ടി, എനിക്ക് വിസ്മയമായിരുന്നു , ചായ കൊടുത്തു പൈസ വാങ്ങിയില്ല , അവന്‍ അത് ഏറെ നേരം എനിക്കു നേരെ നീട്ടി, ഞാന്‍ വാങ്ങാതെ വന്നപ്പോള്‍ അരയിലെ സഞ്ചിയിൽ കയ്യിട്ട് അതിലുള്ളത് മുഴുവനും പുറത്തെടുത്തു പിന്നെ മേശമേല്‍ ഇരുന്ന ഏതോ അനാഥാലയത്തിലെ ചെറിയ പെട്ടിയിൽ സാവകാശം ഇട്ടു തീർത്തു, അന്തം വിട്ടിരിക്കുന്ന ഞങ്ങളേയും കടന്ന് അവന്‍ ചായ ഊതിക്കുടിച്ചു കൊണ്ട് ഇറങ്ങിപ്പോയി,
അത് കണ്ട് കൊണ്ടാണ് സതീഷണ്ണൻ കയറി വന്നത് .
"അവന്‍ അതില്‍ പൈസ ഇട്ടതു കണ്ട് അന്തം വിടണ്ട കിട്ടിയ പൈസ കൊണ്ട്പോയി അമ്പലത്തിലെ ഭണ്ഡാരപ്പെട്ടിയിൽ ഇടുന്നവനാണവൻ"
വല്ലാത്തൊരു അതിശയം തോന്നി
"ആരാ ഇപ്പൂട്ടൻ അവന്‍ ഇവിടെ എങ്ങനെ എത്തി"
ഞാന്‍ ചായ സതീഷണ്ണനു കൊടുത്തു കൊണ്ട് ചോദിച്ചു
''അതിനു അവന്‍ എത്തിപ്പെട്ടതൊന്നുമല്ല ഇന്നാട്ടുകാരൻ തന്നാ''
ചായ എടുത്തു ചുണ്ടോടു ചേർക്കുന്നതിനിടെ സതീഷണ്ണൻ പറഞ്ഞു ,
ഇപ്പൂട്ടൻ ചെറുതായി പെയ്തു തുടങ്ങുന്ന മഴയിലൂടെ നടന്നു നീങ്ങുന്നത് ഞങ്ങൾ നോക്കി നിന്നു''
'' ചിലപ്പോ തോന്നും അവനു ഭ്രാന്താണെന്ന് , ആ വയലിൻ ഇത്ര നന്നായി വായിക്കുമ്പോൾ അവനെ അങ്ങനെ കാണാനും പറ്റൂല എന്തോ അങ്ങനെ ആയിപ്പോയതാണ് ..,''
സതീശണ്ണൻ മഴയിലൂടെ നീങ്ങുന്ന അവനിൽ നിന്നു കണ്ണ് മാറ്റാതെ പറഞ്ഞു
ഒരു കഥ കേൾക്കാൻ തയ്യാറായി നിന്നു ഞാൻ
പുറത്തു മഴ മനോഹരമായി മണ്ണിൽ ശ്രുതിമീട്ടി കൊണ്ടിരുന്നു
മഴയിലൂടെ ഇടവിട്ട് പായുന്ന വാഹനങ്ങളുടെ ശബ്ദം രാഗ താളമുണർത്തി
കവുങ്ങിൻ തലപ്പുകൾ മനോഹരമായി മഴയ്ക്കൊപ്പം നൃത്തമാടി
''ഈ കടയും പിറകിലെ സ്ഥലങ്ങളൊക്കെ രാമനായിക്കരുടെതായിരുന്നു ''
മൗനം ഭഞ്ജിച്ചു കൊണ്ട് സതീഷണ്ണൻ പറഞ്ഞു തുടങ്ങി
എങ്ങനെയോ കടം കൊണ്ട് പൊറുതി മുട്ടിയപ്പോ ഓരോന്നായി വിറ്റു, വീടിനോട് ചേർന്ന കുറച്ചു പുരയിടം വാങ്ങിയത് ചന്ദ്രയുടെ അച്ഛൻ ആയിരുന്നു എന്തൊക്കെയോ കളിപ്പാട്ടങ്ങൾ ഉണ്ടാക്കി വിൽക്കുന്ന അയാളെ എല്ലാരും ചിന്നപ്പണ്ണൻ എന്നാ വിളിച്ചിരുന്നെ
മുളയുടെയോ മറ്റു ഭാരമില്ലാത്ത മരത്തിന്റെ തടികൾ കൊണ്ട് അയാൾ ഇതൊക്കെ ഉണ്ടാക്കിയെടുക്കും , എന്നിട്ട് അതുകൊണ്ട് എന്തൊക്കെയോ ശബ്ദങ്ങൾ കേൾപ്പിക്കും , നാട്ടിലെ ഉത്സവപ്പറമ്പിൽ അത് കൊണ്ട് പോയി വിൽക്കും കൂട്ടിനു മകൾ ചന്ദ്രയും കാണും ''
ചന്ദ്ര !!
സുന്ദരി പെണ്ണ് , പാവാടയും ബ്ലൌസുമണിഞ്ഞു നീളമേറിയ മുടി പിറകിൽ വിടർത്തിയിട്ട് തുളസിക്കതിർ ചൂടി , നെറ്റിയിൽ ഒരു പൊട്ടും കാതിൽ ചുവന്ന കമ്മൽ കഴുത്തിൽ നേർത്തൊരു കല്ലുമാലയുമണിഞ്ഞു ചിന്നപ്പണ്ണന്റെ നിഴലായി എന്നുമുണ്ടാവുമവൾ
അച്ഛൻ ഉണ്ടാക്കിയ വയലിൻ അവൾ മനോഹരമായി വായിക്കും ഉത്സവ പറമ്പുകളിൽ അതെപ്പോഴും ആ സ്വരങ്ങൾ ഒഴുകും , ആ വയലിൻ നാദം തന്നെയായിരിക്കണം രാമനായിക്കരുടെ ഇളയ മകൻ ഇപ്പൂട്ടിയെ അവളിലേക്ക് അടുപ്പിച്ചത്.
നീട്ടി ഹോർൺ അടിച്ചു കൊണ്ട് ഒരു കർണാടക സ്റ്റേറ്റ് ബസ് പാഞ്ഞു പോയി, റോഡിൽ നിന്നും മഴവെള്ളം ചിതറിത്തെറിച്ചു
സതീഷണ്ണൻ തുടരുന്നത് നോക്കി ഞാൻ ഇരുന്നു
മഴ കുറഞ്ഞു, ഇവിടെ പണിയൊന്നുമില്ലല്ലോ നീ വാ എനിക്കാ തോട്ടത്തിൽ കുറച്ചു ജോലിയുണ്ട് '' ചായ കുടിച്ചു തീർത്ത് ഗ്ലാസ് മേശമേൽ വെച്ചു കൊണ്ട് അണ്ണൻ പറഞ്ഞു
ഞാൻ കൂടെയുള്ളവരോട് പറഞ്ഞു നേർത്തു പെയ്യുന്ന മഴയിലേക്ക് ഇറങ്ങി
കീശയിൽ നിന്ന് ഒരു ബീഡിയെടുത്ത് കത്തിക്കാൻ ശ്രമിച്ചു കൊണ്ട് അണ്ണൻ മുൻപേ നടന്നു
കവുങ്ങുകൾക്കിടയിലൂടെ പുഴ കാണാം പാറകളിൽ തട്ടി കലക്കു വെള്ളം ഒഴുകിയകലുന്നു
തോട്ടത്തിന്റെ വരമ്പിലേക്ക് ഇറങ്ങിക്കൊണ്ട് സതീഷണ്ണൻ പറഞ്ഞു
'താഴെ തോട്ടത്തിലാകെ വെള്ളമാണ് ഒന്നും ചെയ്യാൻ പറ്റില്ല ''
ഞാൻ വെറുതെ മൂളി
വീണു കിടക്കുന്ന അടയ്ക്ക പെറുക്കിയെടുത്തു ഒരു കോട്ടയിൽ ഇട്ടു തുടങ്ങി അണ്ണൻ
പറഞ്ഞു നിർത്തി വെച്ചിടത്ത് നിന്ന് തുടങ്ങാനെന്നോണം അയാൾ തുടർന്നു
''ഞാൻ അവരെ കാണുമ്പോഴൊക്കെ ഈ പുഴക്കരയിൽ അവരുണ്ടാവും ആ പെണ്ണ് വയലിൻ വായിക്കുകയോ അവനെ വായിക്കാൻ പഠിപ്പിക്കുകയോ ചെയ്തു കൊണ്ട്
അതിനിടെ ഒരു ദിവസം കേട്ടു രാമനായിക്കർ ആത്മഹത്യ ചെയ്തെന്നു , എന്തിനെന്നു ആർക്കുമറിയില്ല വീടിനോട് ചേർന്ന ഒരു മരത്തിൽ തൂങ്ങി മരിച്ചതാണ് അതൊരു ഷോക്ക് ആയിരുന്നു അവനു
ചെറിയ പ്രായത്തിൽ അച്ഛനും അമ്മയുമില്ലാതായി അവന്റെ അമ്മ മുൻപെപ്പോഴോ മരിച്ചതാണ് എനിക്കറിയില്ല , രണ്ടു മൂത്ത സഹോദരന്മാരുണ്ട് ഇപ്പൊ ഹൊസൂരിലെവിടെയോ ആണ്
അച്ഛന്റെ മരണം നടന്നതിന്റെ അടുത്ത് തന്നെയാണ് ഈ പുഴയിൽ വെള്ളം പൊങ്ങിയത് അങ്ങെവിടെയോ കെട്ടിയിരുന്ന ചിറ പൊട്ടി ഒലിച്ചു വന്നതായിരുന്നു
അന്നും ഈ പുഴക്കരയിൽ അവരുണ്ടായിരുന്നു
ചന്ദ്രയും ഇപ്പൂട്ടനും !!
വയലിൻ വായിച്ചു കൊണ്ട് !
പെട്ടെന്ന് ഉരുൾ പൊട്ടൽ പോലെ കുതിച്ചെത്തിയ വെള്ളത്തിൽ ഒലിച്ചു പോയി രണ്ടാളും
ഞാൻ അറിയാതെ പുഴയിലേക്ക് നോക്കിപ്പോയി
രുദ്ര താണ്ഡവമാടി കുലകുത്തിയോഴുകുന്നുണ്ട് ചുവന്ന നിറത്തിൽ പുഴ വെള്ളം
താഴെ കണ്ടൽ കാടിൽ കുടുങ്ങിയ അവരെ നാട്ടുകാരൊക്കെ ചേർന്ന് രക്ഷിച്ചെങ്കിലും
ചന്ദ്രയുടെ തല പാറയിൽ തട്ടി തലക്ക് ക്ഷതം സംഭവിച്ചിരുന്നു നെറ്റിയിൽ വലിയ മുറിവും
ഒഴുക്കിന്റെ ശക്തിയിൽ പാറയിൽ ചെന്നിടിച്ചു കാണും
ആശുപത്രിയിൽ എത്തിക്കും മുൻപേ ആ പെണ്ണ് മരിച്ചിരുന്നു
സാരമായ പരിക്കേ ഇപ്പൂട്ടനു ഉണ്ടായിരുന്നുള്ളൂ പക്ഷെ
ഒരു ഭ്രാന്തന്റെ ഭാവമായിരുന്നു അവനു
ആ പെണ്ണിന്റെ ശവം കൊണ്ട് വരുമ്പോൾ ആർത്തു കരയുന്ന അവനെ ശാന്തനാക്കാൻ ആർക്കും കഴിഞ്ഞില്ല .
നാട്ടുകാരും അവനൊപ്പം കരഞ്ഞു പോയി
അവന്റെ സങ്കടത്തിനിടയിൽ ചിന്നപ്പണ്ണന്റെ സങ്കടം ഒന്നുമല്ലാന്നു തോന്നി
മൃതദേഹം ഇവിടെ അടക്കുന്നില്ലെന്നും നാട്ടിലേക്ക് കൊണ്ട് പോവാണെന്നും പറഞ്ഞ് ചിന്നപ്പണ്ണൻ വാശി പിടിച്ചു , ഒരു കൊച്ചു കുഞ്ഞിനെ പോലെ വിങ്ങിപ്പൊട്ടി
ഒരു ആംബുലൻസിൽ അയാൾ മകളുടെ ശവവും കൊണ്ട് പോവുന്ന കാഴ്ച വല്ലാത്തതായിരുന്നു
ആ പെണ്ണ് അച്ഛന്റൊപ്പം വന്നിറങ്ങിയതു എന്തൊരു സന്തോഷത്തിൽ ആയിരുന്നു
അത് പോയത് എല്ലാരെയും കരയിച്ചു കൊണ്ടായിപ്പോയി
അതിനു ശേഷം ഇപ്പൂട്ടൻ സ്വന്തം വീട്ടിലോ മറ്റോ കയറിയിട്ടില്ല ആ പുഴക്കരയിലോ മറ്റോ കാണും
പതിയെ അവൻ തെരുവിന്റെയോ പുഴയുടെയോ ഭാഗമായി
ആരോടും ഒന്നും സംസാരിക്കാറില്ല
അവളുടെ ആ വയലിൻ പുഴയോരത്തെ കണ്ടൽ കാട്ടിൽ നിന്നെടുത്ത് അവൻ വൃതിയാക്കിയതാണ്
എന്നും അതും വായിച്ച് അലഞ്ഞു നടക്കും
അവന്റെ സഹോദരന്മാർ ഇവിടുള്ളതൊക്കെ വിറ്റു പെറുക്കി ഇവിടെന്നു പോയി അവനെയും ഉപേക്ഷിച്ച്
വർഷങ്ങൾ ഒരുപാടായി ഇപ്പൊ
മഴയും മഞ്ഞും വെയിലും കറുത്ത കമ്പിളിയിൽ ഏറ്റുവാങ്ങി പ്രാണ സഖിയുടെ ഓർമയിൽ സ്വപ്നാടനെ പോലെ ജീവിക്കുന്നു
ഞാൻ തോട്ടത്തിൽ നിന്ന് ഇറങ്ങി നടന്നു ഇപ്പൂട്ടനെയും നോക്കി
ആ വയലിൻ നാദം ഒരിക്കൽ കൂടി കേൾക്കണമെന്ന് തോന്നി
നഷ്ട പ്രണയത്തിന്റെ താളം വിതുമ്പി ഒഴുകുന്ന നാദം
--- അസീസ് ഈസ്സ ---
ഒരു ജീവിതത്തെ വാക്കുകളിലാവിഷ്കരിച്ച പ്രിയ കഥാകാരന് ആശംസകൾ. ..
ReplyDeleteവളരെ സന്തോഷം
Deleteപ്രണയം ദുഖത്തിന് വഴിമാറിയപ്പോൾ. .... പ്രിയപ്പെട്ടവർ ഓരോന്നായി വിട്ട് പിരിയുമ്പോൾ. .. സംഗീതത്തെ പ്രണയമായി കണ്ട് പ്രിയപ്പെട്ടവരെ പ്രക്യതിയായികണ്ട അനശ്വര കഥാപാത്രത്തെ തൂലികയിൽ വിരിയിച്ച പ്രിയ കഥാകാരന് അഭിനന്ദനങ്ങൾ. ....
ReplyDeleteനന്ദി സുഹൃത്തേ . ഈ വാക്കുകള്‍ ആണ് ഊര്‍ജ്ജം
Deleteനഷ്ടപ്രണയം മാറ്റി മറിച്ച ഒരു ജീവിതം...
ReplyDeleteആശംസകൾ...
വളരെ സന്തോഷം നന്ദി
Deleteജീവിതത്തിൽ ഒറ്റപ്പെട്ടുപോയവന്റെ നൊമ്പരങ്ങൾ ആവിഷ്കരിച്ച കഥാകാരന് ആശംസകൾ
ReplyDeleteസന്തോഷം ഈ കയ്യൊപ്പിന് . .
Deleteനന്ദി ശ്രീമതി അരുണ
എഴുതുക
ReplyDeleteസന്തോഷം വായനക്ക് . . നന്ദി
Deleteനഷ്ട പ്രണയത്തിന്റെ വേദനയാണു കഥയെങ്കിലും എനിക്ക് ഇഷ്ടപ്പെട്ടത് പ്രകൃതിയേയും മഴയേയും വളരെ മനോഹരമായി വർണ്ണിച്ചതാണു.. ഓരോ വാകുകളിലൂടെയും അത് അനുഭവിച്ചറിയാൻ സാധിച്ചു... നല്ല പരിശ്രമം.. നല്ല ഒരു വായന സമ്മാനിച്ചതിനു നന്ദി...
ReplyDeleteആശംസകളോടെ കാർത്തിക...
നല്ല വാക്കുകള്‍ക്ക് ഏറെ സന്തോഷം
Deleteനന്ദി
ശ്രീമതി കാർത്തിക
നല്ല വാക്കുകള്‍ക്ക് ഏറെ സന്തോഷം
Deleteനന്ദി
ശ്രീമതി കാർത്തിക
ഇഷ്ടം.. കഥ കൊള്ളാം. പക്ഷെ, കുത്തും കോമയും ഇടാന്‍ താങ്കള്‍ ഇനിയും പഠിക്കേണ്ടിയിരിക്കുന്നു.
ReplyDeleteSaji Thattathumala
കുത്തും കോമയും വിട്ടു പോയി
Delete. . . ഇനി തീര്‍ച്ചയായും ശ്രദ്ധിക്കും
നന്ദി ശ്രീ saji
കുത്തും കോമയും വിട്ടു പോയി
Delete. . . ഇനി തീര്‍ച്ചയായും ശ്രദ്ധിക്കും
നന്ദി ശ്രീ saji
വഴക്കുപക്ഷിയിലേക്ക് വീണ്ടും വന്നതിനും സഹകരണത്തിനും പ്രിയ എഴുത്തുകാരന് ആശംസകള്‍.
ReplyDeleteസന്തോഷം നന്ദി
Deleteനല്ല അവതരണം.
ReplyDeleteഅനുവാചകഹൃദയങ്ങളില്‍ ഒരു നൊമ്പരമായി മാറുന്നു;ഇപ്പുട്ടനും,ഇപ്പൂട്ടന്‍റെ വയലിന്‍ നാദവും.....
ആശംസകള്‍
ഒരുപാട് നന്ദി
Deleteഈ വാക്കുകള്ക്ക് ഏറെ സന്തോഷം c v sir
ഒരുപാട് നന്ദി
Deleteഈ വാക്കുകള്ക്ക് ഏറെ സന്തോഷം c v sir
കഥ ഇഷ്ട്ടമായി പ്രിയ ഈസ.. ആശംസകള്‍
ReplyDeleteഅന്നൂസേ വളരെ സന്തോഷം നന്ദി . .
Deleteനഷ്ടപ്രണയത്തിന്റെ കഥ നന്നായിരുന്നു. ഇപ്പൂട്ടൻ ഒരു നൊമ്പരമായി. ആശംസകൾ.
ReplyDeleteനന്ദി ടീച്ചറെ . . സന്തോഷം
Deleteഒരു ജീവിതാവിഷ്കാരം
ReplyDeleteഏറെ സന്തോഷം ഈ കയ്യൊപ്പിന് നന്ദി
Deleteഏറെ സന്തോഷം ഈ കയ്യൊപ്പിന് നന്ദി
Deleteനന്നായിരിക്കുന്നു
ReplyDeleteവിനു അടിമാലി
സന്തോഷം വളരെ നന്ദി . .
Deleteസന്തോഷം വളരെ നന്ദി . .
Deleteകഥ വായിച്ചു
ReplyDeleteആശംസകൾ
നന്ദി അജിത്തേട്ടാ . .
Delete