വഴക്കുപക്ഷിയില്‍ നിങ്ങള്‍ക്കും എഴുതാം. വഴക്കുപക്ഷിയില്‍ എഴുതുവാന്‍ നിങ്ങളുടെ മെയില്‍ ID, request സഹിതം vazhakkupakshi@gmail.com ലേക്ക് അയയ്ക്കുക.ബ്ലോഗില്‍ author ആയി ചേര്‍ക്കുന്നതായിരിക്കും. സ്വയം ലോഗിന്‍ ചെയ്തു കൃതികള്‍ പോസ്റ്റു ചെയ്യാം.കൃതികള്‍ പുതിയവയായിരിക്കണം. മറ്റെവിടെയും പ്രസിദ്ധീകരിച്ചതോ ബ്ലോഗുകളില്‍ പബ്ലിഷ് ചെയ്തവയോ ആകരുത്. വഴക്കുപക്ഷിയില്‍ പ്രസിദ്ധീകരിച്ചവ നിങ്ങളുടെ ബ്ലോഗില്‍ പബ്ലിഷ് ചെയ്യരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു.പോസ്റ്റ്‌ലിങ്കുകള്‍ ബ്ലോഗില്‍ പബ്ലിഷ് ചെയ്യാം. ഏവര്‍ക്കും സ്വാഗതം..!!

എന്‍റെ പ്രണയം......

പ്രിയ ബ്ലോഗ്ഗര്‍ പ്രീത തോന്നയ്ക്കല്‍ വഴക്കുപക്ഷിക്കായി എഴുതി അയച്ചു തന്നതാണീ കുറിപ്പ്.  ബ്ലോഗ്ഗില്‍ ലോഗിന്‍ ചെയ്തു സ്വന്തമായി പോസ്റ്റ്‌ ചെയ്യാം എന്ന് അറിയിച്ചപ്പോള്‍,
" അതൊന്നും വേണ്ട... അങ്ങ് പോസ്റ്റ്‌ ചെയ്യൂ... അല്ലെങ്കില്‍ ഞാന്‍ ഇതെടുത്ത് എന്റെ ബ്ലോഗ്ഗില്‍ ഇടും.." എന്ന് സ്നേഹത്തോടെ ഭീക്ഷണി മുഴക്കുകയാണ് ഉണ്ടായത്. 
വഴക്കുപക്ഷിയെ ഓര്‍ത്തതിനും സഹകരിച്ചതിനും പ്രിയ സോദരിക്കു സ്നേഹം ആദ്യമേ...
ഒപ്പം ഏറെ കരുതലോടെ അവരെ സ്നേഹിക്കുന്ന ബ്ലോഗുലകത്തിന് നന്ദിയും.....
  
എന്‍റെ പ്രണയം...... (കുറിപ്പ്)

അതെ.. ആദ്യം സ്നേഹിച്ചതവനായിരുന്നു.. 

ആദ്യമായിട്ടവനെ കാണുന്നത് ഞാന്‍ ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു. അന്ന് ഞാന്‍ അമ്മയോടൊപ്പം ഒരകന്ന ബന്ധുവിനെ കാണാന്‍ തിരുവനന്തപുരത്ത് ഒരാശുപത്രിയില്‍ നില്‍ക്കുവായിരുന്നു. വെറുതേ ഒരു നോട്ടം. അവനും തിരികെ നോക്കി. അത്ര തന്നെ. പക്ഷെ അപ്പോഴൊന്നും ഞാനോര്‍ത്തില്ല, അവനെന്‍റെ ജീവിതത്തിന്‍റെ തന്നെ ഭാഗമായിത്തീരുമെന്ന്. ഞാനെന്നല്ലാ, ആരായാലും അങ്ങനെ ചിന്തിക്കില്ലല്ലോ. 

വര്‍ഷങ്ങള്‍ക്കുശേഷം ഞാന്‍ കോളേജില്‍ പഠിക്കുമ്പോഴാണ് വീണ്ടും ഞങ്ങള്‍ കാണുന്നത്. അതും മറ്റൊരാശുപത്രിയില്‍ വച്ചുതന്നെ. അന്ന് ഞാനാകെ മാറിപ്പോയിരുന്നു. പക്ഷെ അവന് പറയത്തക്ക മാറ്റമില്ല. കുറച്ച് കൂടി സുന്ദരനായെന്നു എനിക്ക് തോന്നി. 

ഞങ്ങള്‍ വീണ്ടും കണ്ടു. 

അവനെന്നെ തിരിച്ചറിയുമെന്ന് ഞാന്‍ കരുതിയതേയില്ല. ഞാന്‍ ഒറ്റയ്ക്കായിരിക്കുമ്പോള്‍ അവനെന്‍റെ കട്ടിലിനരികില്‍ തന്നെയുണ്ടാകും. 

ആദ്യമൊക്കെ എനിക്ക് പേടിയായിരുന്നു. തെല്ലൊരാശങ്കയോടെ ഒരിക്കല്‍ ഞാനവനെ തൊട്ടു. പിന്നെ ഞങ്ങള്‍ കൂട്ടായി. എന്നാലും ആദ്യമായി എന്നെ അവന്‍റെ മടിയിലിരുത്തിയപ്പോള്‍ ഒരു കാമുകിയുടെ നാണത്തേക്കാള്‍ പരിഭ്രമമായിരുന്നു എനിക്ക്. പക്ഷെ അപ്പോഴും അവനെന്നെ ഞെട്ടിച്ചു. ഒട്ടും പരിഭ്രമമില്ലാതെ, ലജ്ജയില്ലാതെ അവനെന്നെയും കൊണ്ട് നടന്നു. 

പിന്നെപ്പോഴും ഞങ്ങള്‍ ഒന്നിച്ചായിരുന്നു. ശരിക്കും ഞാനവനെയല്ലാ, അവനെന്നെ സ്വന്തമാക്കുകയായിരുന്നു എന്ന് പറയുന്നതാണ് സത്യം. 

എനിക്കുതന്നെ എന്നെ നഷ്ടപ്പെടുംവിധം അവനെന്നെ സ്നേഹിച്ചു. എന്‍റെ മനസോ ശരീരമോ തളരുമ്പോള്‍ അവന്‍ ഇരുകൈകളും കൊണ്ടെന്നെ താങ്ങി. എന്‍റെ കാലൊന്നിടറുമ്പോള്‍ ചെറിയൊരു ഞരക്കത്തോടെ അവനെന്നെ പിടിച്ചുനിര്‍ത്തും. ഞാന്‍ കൊണ്ട വെയിലും മഴയും കാറ്റുമൊക്കെ എന്നോടൊപ്പം നിന്ന് അവനും കൊണ്ടു. ഒട്ടും പരിഭവമില്ലാതെ. എന്‍റെ ജീവിതത്തിലെ ഓരോ ഉയര്‍ച്ചയിലും ഏറ്റവുമധികം സന്തോഷിച്ചതും അവന്‍ തന്നെയായിരിക്കും. അവനങ്ങനെ ആകാനേ കഴിയൂ. 

 ഒരിക്കലൊരു സംഭവമുണ്ടായി കേട്ടോ. ഞാനും അവനും കൂടി കോവളം കടല്‍ത്തീരത്തിരിക്കുകയായിരുന്നു. തീരത്തെന്ന് പറഞ്ഞാല്‍ ആ പടിക്കെട്ടിനിപ്പുറം. 

പെട്ടെന്ന് എനിക്കൊരാഗ്രഹം, കടലിനടുത്ത് പോണം, കടലിനെ തൊടണം എന്നൊക്കെ. എന്‍റെ നിര്‍ബന്ധം സഹിയ്ക്കവയ്യാതെ അവനെന്നെയും കൊണ്ട് കടലിലേക്ക് നടന്നു. അല്‍പ്പം മുന്നോട്ടുചെന്നതും, കഷ്ടമെന്നു പറഞ്ഞാല്‍ മതിയല്ലോ, അവന്‍റെ കാലുകള്‍ മണലില്‍ പുതഞ്ഞുപോയി. നനഞ്ഞു കിടന്ന മണലല്ലേ. പാവം, കുറെ കഷ്ടപ്പെട്ടിട്ടും ഒരു രക്ഷയുമില്ല. ഒടുവില്‍ അവിടുണ്ടായിരുന്ന ചിലര്‍ ഞങ്ങളെ സഹായിക്കാന്‍ ഓടിയെത്തി. 

അവനന്ന് ഒരുപാട് വേദനിച്ചു. പക്ഷെ അപ്പോഴും അവന്‍റെ സങ്കടം എന്നെ കടലു കാണിക്കാന്‍ കഴിഞ്ഞില്ലല്ലോ എന്നായിരുന്നു. 

ഞങ്ങള്‍ പ്രണയത്തിലായിട്ട്‌ ഇപ്പോള്‍ പതിനഞ്ചുവര്‍ഷം കഴിഞ്ഞു. അതൊരു ചെറിയദൂരമല്ലെങ്കിലും, ഇപ്പോഴും അവനെ പിരിഞ്ഞിരിക്കുന്നത് എനിക്ക് ചിന്തിക്കാന്‍ കൂടി വയ്യ. അവനുമങ്ങനെ തന്നെ. ഞങ്ങള്‍ക്കൊരുമിച്ചു ഇനിയുമൊരുപാട് ദൂരങ്ങള്‍ താണ്ടാനുണ്ട്. 

ഒരു പക്ഷേ അവനെന്‍റെ ജീവിതത്തിലേക്ക് കടന്ന്‍ വന്നില്ലായിരുന്നെങ്കില്‍ ഇന്നത്തെ ഞാനുണ്ടാകുമായിരുന്നില്ല. ഏതെങ്കിലും നാല് ചുമരുകള്‍ക്കുള്ളില്‍ ആരാലും അറിയാപ്പെടാതെയങ്ങനെ... 

ഞാനവനെ പ്രണയിക്കുന്നതിലും പതിന്മടങ്ങ്‌ അവനെന്നെ സ്നേഹിക്കുന്നുണ്ടെന്ന് എനിക്കറിയാം. മരണം വരെ അവനെന്നെ കൈവിടില്ലെന്നും.. കാരണം, ഞാന്‍ അവനെയല്ലല്ലോ, അവന്‍ എന്നെയല്ലേ സ്വന്തമാക്കിയത്.. 

എന്‍റെ സ്വന്തം “ചക്രക്കസേര..”

89 comments:

  1. പാറുക്കുട്ടീ.



    പ്രണയമെന്ന് പറഞ്ഞ്‌ ഇങ്ങനെ എന്തെങ്കിലുമായിരിയ്ക്കുമെന്നെനിയ്ക്കറിയാമായിരുന്നു.

    എന്തായാലും ചേച്ചി എഴുതാൻ തുടങ്ങിയല്ലോ.

    നല്ല ഇഷ്ടമായി.തുടരെ എഴുതണേ!!!!!!

    ReplyDelete
  2. പ്രീതാ........
    ഈ എഴുത്ത് മാസ്മരീകം.......
    ഇതില്‍ ഒരു ഇഴയടുപ്പം ഉണ്ട്.....
    നിറഞ്ഞ സ്നേഹത്തോടെ പറയാം..... ഈ എഴുത്തിലൊരു .....എഴുത്തു കാരി.... വെളിയിലേക്ക്.....എഴുത്തിന്‍റെ ഇളം വെയിലു കാഞ്ഞ് ......ജീവിതത്തിന്‍റെ ഉച്ച വെയിൽ സൂര്യന്‍റെ താപത്തില്‍ തളരാതെ എഴുതിയ പ്രണയകാവ്യം...., നന്മകള്‍ നേര്‍ന്നു കൊണ്ട് സ്നേഹം.......

    നെത്തിയി

    ReplyDelete
  3. വായിച്ചു പകുതിയായപ്പോഴേ ആളാരാ എന്ന് ഒരു സൂചന കിട്ടി :)കൊള്ളാം വേദനയിലും മറ്റുള്ളവരെ ചിരിപ്പിക്കാനുള്ള മനസ്സിനു ഒരു വലിയ ആദരം

    ReplyDelete
  4. എഴുത്ത് ഇഷ്ട്ടമായെങ്കിലും വായിച്ചപ്പോൾ മനസ്സിന് ഒരുപാട് വിഷമമായ് .

    ReplyDelete
    Replies
    1. വിഷമിക്കണ്ട കേട്ടോ മാനവൻ. നന്ദി

      Delete
  5. Replies
    1. ശ്രമിക്കാം കേട്ടോ നന്ദി

      Delete
  6. ഒരു സൂചന പോലും തന്നില്ലല്ലോ ചേച്ചീ ...വായിച്ചു തീരും വരെ കരുതിയിരുന്നില്ല ഇതവന്‍ ആയിരിക്കുമെന്ന്

    ReplyDelete
  7. മനോഹരമായി ലളിതമായി എഴുതി..

    ReplyDelete

  8. പ്രിയപ്പെട്ട പ്രവാഹിനി ... ഈ നല്ല എഴുത്തിനു എന്റെ നല്ല ആശംസകൾ.

    ReplyDelete
  9. എന്ന് സ്വന്തം ചക്ര കസേര ....കൊള്ളാം നന്നായി വരച്ചു കാണിച്ചു

    ReplyDelete
  10. ആദ്യ വരികളില്‍ തന്നെ മനസിലായിരുന്നു...
    പ്രണയിക്കാന്‍ ഇത് പോലൊരു കാമുകനെ കിട്ടാത്തവര്‍ എത്രയെത്ര..
    സന്തോഷം തോന്നുന്നു എഴുത്തുകള്‍ കാണുമ്പോള്‍..

    ആശംസകള്‍....

    ഇഴകീറി പരിശോധിക്കാന്‍ നില്‍ക്കുന്നില്ല .. ബോറാവും....
    ഒറ്റവാക്കില്‍ ഇശ്ടായീ,....

    ReplyDelete
  11. പ്രണയത്തിന് നോവുണ്ടെന്ന് കേട്ടിട്ടുണ്ട്....
    പക്ഷെ ഇത് നോവിൽ തീർത്ത പ്രണയമായി ചേച്ചി.... ആശംസകൾ...

    ReplyDelete
  12. പ്രീത. ഇത്ര നന്നായി എഴുതുമെന്ന് എനിക്കറിയില്ലായിരുന്നു.

    ReplyDelete
  13. ഇഷ്ടപ്പെട്ടു, ഇനിയും പോരട്ടെ!

    ReplyDelete
  14. valare nannayirikkunnu, nombaravum narmavum orupole anubhavappedunna ezhuth

    ReplyDelete
  15. വളരെ ഇഷ്ടമായി

    ReplyDelete
  16. പ്രീതകുട്ടീ... വാക്കുകൾ എന്റെ തെണ്ടയിൽ തടഞ്ഞു പോവുന്നു..! മറുപടി ഒന്നും എഴുതാൻ കഴിയുന്നില്ല ...! ആശംസകൾ

    ReplyDelete
  17. പ്രീതകുട്ടീ... വാക്കുകൾ എന്റെ തെണ്ടയിൽ തടഞ്ഞു പോവുന്നു..! മറുപടി ഒന്നും എഴുതാൻ കഴിയുന്നില്ല ...! ആശംസകൾ

    ReplyDelete
  18. ഇതാണ് യഥാർത്ഥ പ്രണയ നൊമ്പരം..!

    ഒരു പ്രണയിനിയെ സംബന്ധിച്ചിടത്തോളം അവളെ
    സദാ സമയും കാലങ്ങളോളം പരിപാലിച്ചുകൊണ്ടിരിക്കുന്ന
    ഒരു കാമുകനെ കിട്ടുക എന്നതിൽ കവിഞ്ഞ സൌഭാഗ്യം , മറ്റേതൊരു
    നൊമ്പരങ്ങളേക്കാളും വിലപ്പെട്ടതാണല്ലോ ...അല്ലേ പ്രീതാ

    ReplyDelete
    Replies
    1. അതെ മുരളിയേട്ടാ . നന്ദി

      Delete
  19. പ്രീത ,എഴുത്ത് നന്നായി

    ReplyDelete
    Replies
    1. നന്ദി വെട്ടത്താൻ ചേട്ടാ

      Delete
  20. പ്രിയ പ്രീത,
    ആദ്യമായാണ്‌ പ്രീതയുടെ കഥ വായിക്കുന്നത്. കഥയിൽ ഉടനീളം സസ്പെൻസ് അടിച്ചു വായിച്ചു വന്നു അവസാനം അവനെ തിരിച്ചറിഞ്ഞപ്പോൾ വിഷമമായി.
    നല്ല എഴുത്ത് .ഇനിയും കൂടുതൽ എഴുതൂ. കഥാകാരിക്ക് ആശംസകൾ.

    ReplyDelete
  21. Replies
    1. അതെന്താ ഒന്നും പറയാത്തത്‌

      Delete
  22. പ്രവാഹിനിച്ചേച്ചീ.. പലതവണ വായിക്കാനെടുത്തതാണ് പക്ഷെ ഓരോ തിരക്കുകൾ കൊണ്ട് പാതിവഴിയിൽ മുറിഞ്ഞു.. ഇടയ്ക്കെപ്പോളോ സ്ക്രോൾ ചെയ്തപ്പോ ചക്രക്കസേര എന്ന് കണ്ടു. പിന്നെ വായിക്കാതിരിക്കാനായില്ല.. പക്ഷെ വായനയിലൊരു നൊമ്പരം

    ReplyDelete
    Replies
    1. നൊമ്പരമൊന്നും വേണ്ട .നന്ദി

      Delete
  23. വഴക്കുപക്ഷിയിലേക്ക് വന്നതിനും സഹകരണത്തിനും പ്രിയ പ്രീതയ്ക്ക് നന്ദി,സ്നേഹം. ഒപ്പം ഹൃദയം നിറഞ്ഞ ആശംസകളും

    ReplyDelete
    Replies
    1. വഴക്കു പക്ഷി ബ്ലോഗിലൊരവസരം തന്നതിന്‌ നന്ദി

      Delete
  24. ആശംസകള്‍ എന്നും
    പ്രിയ പ്രവാഹിനീ..
    സ്നേഹമായ് ഒഴുകും
    സ്നേഹ പ്രവഹിനീ...

    ReplyDelete
  25. ഇത് വെറുമൊരു എഴുത്തല്ല ..ഉള്ളിന്റെ ഉള്ളിലെ തേങ്ങലിന്റെ മാസ്മരികമായ പ്രണയഭാവം ..ദൈവം അനുഗ്രഹിക്കട്ടെ

    ReplyDelete
  26. അവസാനം വരെ സസ്പെൻസ് നില നിർത്തികെട്ടോ. എനിയ്ക്ക് ഒട്ടും മനസ്സിലായില്ലാട്ടോ ഇത് ചക്രക്കസേരയാണെന്ന്.
    നന്നായി എഴുതാൻ കഴിയുന്നുണ്ടല്ലൊ.
    ഇനിയും പോരട്ടെ കുറെ കഥകൾ.
    അനുഭവങ്ങളുടെ തീച്ചൂളയിൽ നിന്നും വാർത്തെടുത്ത കുറെയേറെ കഥകൾ...
    ആശംസകൾ ....

    ReplyDelete
    Replies
    1. നന്ദി വി.കെ ചേട്ടാ

      Delete
  27. അവസാനം വരെ സസ്പെൻസ് നില നിർത്തികെട്ടോ. എനിയ്ക്ക് ഒട്ടും മനസ്സിലായില്ലാട്ടോ ഇത് ചക്രക്കസേരയാണെന്ന്.
    നന്നായി എഴുതാൻ കഴിയുന്നുണ്ടല്ലൊ.
    ഇനിയും പോരട്ടെ കുറെ കഥകൾ.
    അനുഭവങ്ങളുടെ തീച്ചൂളയിൽ നിന്നും വാർത്തെടുത്ത കുറെയേറെ കഥകൾ...
    ആശംസകൾ ....

    ReplyDelete
  28. പ്രണയം എന്ന തലക്കെട്ടു കണ്ടപ്പോൾ തോന്നി എല്ലാവരേയും പോലെ പ്രണയത്തെക്കുറിച്ചുളള എഴുത്തായിരിക്കുമെന്ന്.... വായനുടെ ഒഴുക്കിൽ പലതും ചിന്തിച്ചു... പക്ഷേ അവസാനമാണു ആ പ്രണയത്തിന്റെ പൂർണ്ണത മനസ്സിലായത്‌...
    ചില പ്രണയങ്ങൾ വാക്കുകൾക്കും അപ്പുറമാണു...
    നേരുന്നു നന്മകൾ ഈ ജീവിത യാത്രയിൽ... ജീവന്റെ തുടിപ്പ്‌ അണയും വരെ കൂടെയുണ്ടാകട്ടെ ആ ആത്മാർത്ഥ്‌ പ്രണയവും... നന്ദി സോദരി നല്ല ഒരു വായന സമ്മാനിച്ചതിനു...
    ദൈവം അനുഗ്രഹിക്കട്ടെ...
    ഒരുപാടിഷ്ടത്തോടെ കാർത്തിക...

    ReplyDelete
  29. അതെ അവനെ പ്രണയിക്കാതിരിക്കാൻ കഴിയില്ല. അവനില്ലാതെ ഒരു ജീവിതവും ഇല്ല. അവസാന നിമിഷം വരെ ഞങ്ങൾ അവനെ നോക്കിയിരിക്കുകയായിരുന്നു. നന്നായി എഴുതി. എന്റെ ചക്ര ക്കസേര എന്ന് ഒറ്റ വാക്കിൽ പറഞ്ഞവസാനിപ്പിക്കാതെ അതും കൂടി ആലങ്കാരികമായി പറഞ്ഞിരുന്നുവെങ്കിൽ ഭംഗിയായേനെ.

    ReplyDelete
  30. നന്ദിയാരോടു ചൊല്ലേണ്ടൂ......
    പ്രിയമുള്ളവനേ.........
    സ്നേഹമാണഖിലസാരമൂഴിയില്‍....
    നന്മകള്‍....നന്മകള്‍......

    ReplyDelete
    Replies
    1. നന്ദി സി.വി അങ്കിൾ

      Delete
  31. സാരമില്ല ട്ടൊ..വലിയൊരു നൊമ്പരം ചിരിയിലൊതുക്കുന്ന ഇയാളോടൊപ്പം ഈശ്വരൻ ഉണ്ടാവും കാവലായി...

    ReplyDelete
  32. ഒന്നും പറയാനില്ല പ്രവാഹിനി
    നല്ല എഴുത്ത് ആശംസകള്‍ നല്ലത് വരട്ടെ

    ReplyDelete
  33. ഒന്നും പറയാനില്ല പ്രവാഹിനി
    നല്ല എഴുത്ത് ആശംസകള്‍ നല്ലത് വരട്ടെ

    ReplyDelete
  34. അവസാനം ആ ചിത്രം തന്ന പൂർണരൂപം....
    അതെ ആ ചക്രകസേരയിലിരുന്ന് കൊണ്ട് ലോകത്തെ തൊട്ടറിയാൻ സാധിക്കട്ടെ....

    ReplyDelete
  35. പ്രിയ എഴുത്തുകാരിക്ക് തൂലികയാൽ ... ആനുവാചക ലോകത്തിന്റെ ഹ്യദയം കവരാൻ സാധിക്കട്ടെ....

    ReplyDelete
  36. You are grate sissy......❤❤❤❤❤

    ReplyDelete
  37. പ്രണയത്തെ പ്രണയിക്കുന്ന അപൂര്‍വ്വസുന്ദര പ്രണയം.

    ReplyDelete

Search This Blog