നിങ്ങള്‍ എന്ന് മുതലാണ് കത്തെഴുതാന്‍ തുടങ്ങിയതെന്ന് ഓര്‍മ്മയുണ്ടോ? ഞാന്‍ എഴുതി തുടങ്ങിയത് സ്കൂള്‍ പഠനം കഴിഞ്ഞു റിസള്‍ട്ട് കാത്തിരിക്കുന്ന സമയത്തായിരുന്നു...അയല്‍പക്കത്തെ കുട്ടികള്‍ എനിക്കായി കൊണ്ട് വന്നിരുന്ന കത്തുകള്‍ ആദ്യമൊക്കെ അമ്മ സംശയദൃഷ്ടിയോടെയാണ് നോക്കിക്കണ്ടത്.....അമ്മ പൊട്ടിച്ചു വായിച്ച കത്തുകള്‍ പിന്നീടു വായിക്കുമ്പോള്‍ എനിക്ക് ഒരു രസവും തോന്നിയില്ല......പരീക്ഷഫലത്തെക്കുറിച്ചുള്ള ആകുലതകളും പഠനകാലത്തെ കുസൃതികളും നിറഞ്ഞ ആ എഴുത്തുകളില്‍ സ്നേഹം പൊടിഞ്ഞു നിന്നിരുന്നു..കടലാസ്സ് മടക്കി ഉണ്ടാക്കിയ കവറില്‍ ചിത്രപ്പണികള്‍ ചെയ്തു കൊടുത്തു വിട്ടിരുന്ന കത്തുകള്‍ റിസള്‍ട്ട് വന്നതോട് കൂടി നിന്നു....!
എല്ലാ കത്തുകളും ഒരുപോലെ അല്ല...ഓരോ കത്തിനും ഓരോ മണമാണ്......പ്രണയത്തിന്റെ.....മരണത്തിന്റെ...വേര്‍പാടുകളുടെ.....വിരഹത്തിന്റെ.....സന്തോഷത്തിന്റെ....പ്രതീക്ഷകളുടെ.....കാത്തിരിപ്പിന്റെ.......കണ്ണുനീരിന്റെ............കടല്‍
കടന്നു വന്നിരുന്ന കത്തുകള്‍ക്ക് അത്തറിന്റെയും സ്പ്രേയുടെയും ഗന്ധമുണ്ടായിരുന്നു.
എന്‍റെ മുത്തശ്ശിയുടെ പെന്‍ഷന്‍ നല്‍കാനായി ഒരു പോസ്റ്റ്‌മാന്‍ എല്ലാ മാസവും
അഞ്ചാം തീയതിക്കുള്ളില്‍ വീട്ടില്‍ വന്നിരുന്നു. മുത്തശ്ശി കൊടുക്കുന്ന ഒരു ഗ്ലാസ്
ചായയും 10 രൂപയും അയാളുടെ അവകാശമായിരുന്നു..... അയാള്‍ പറയുന്ന വിശേഷങ്ങള്‍ കേള്‍ക്കാന്‍
കതകിന്റെ പിന്നില്‍ ഞാന്‍ ഒളിച്ചുനിന്നിരുന്നു.....വിമാനത്തില്‍ കേറി വരുന്ന
കത്തുകള്‍ക്ക് പുറത്തു മാത്രമേ മണമുള്ളെന്നും അകത്തു കണ്ണുനീരിന്റെ
ഉപ്പുരസമാണെന്നും അയാളില്‍ നിന്നാണ് ഞാന്‍ മനസ്സിലാക്കിയത്....അയാള്‍ എനിക്കായി
എന്നെങ്കിലും കൊണ്ട് വരുന്ന കത്തുകള്‍ സ്വപ്നം കണ്ടു ഞാന്‍ നടന്നിരുന്നു....പക്ഷെ
എനിക്ക് കിട്ടിയ കത്തുകളൊക്കെ പൊട്ടിച്ചു വായിച്ചവയായിരുന്നു.......ഒടുവില്‍
എനിക്ക് വിവാഹ സമ്മാനമായി കിട്ടിയ അഡ്രസ് ഇല്ലാത്ത പാര്‍സല്‍ പൊട്ടിച്ചു ഞാന്‍ എഴുതപ്പെടാത്ത
അക്ഷരങ്ങള്‍ക്ക് വേണ്ടി തിരഞ്ഞുനടന്നു.
ഹോസ്റ്റല്‍ മുറികളിലെ മടുപ്പിക്കുന്ന വാരാന്ത്യങ്ങളില്‍ ഞാന്‍ കത്തുകളുമായി ചടഞ്ഞുകൂടിയിരുന്നു...... തൂലിക സൗഹൃദങ്ങള്‍.....ട്രയിനിലെ യാത്രക്കിടയില്‍
പരിചയപ്പെട്ട വ്യക്തികള്‍.....കൂട്ടുകാരികള്‍.....പിന്നെ വടിവൊത്ത കയ്യക്ഷരത്തില്‍
നീല മഷിയില്‍ എനിക്കായി മാത്രം കുറിച്ചിട്ട കുറെ അക്ഷരങ്ങള്‍.....ഹോസ്റ്റല്‍
മുറ്റത്തെ ചാപ്പലിന്റെ പടിക്കെട്ടുകളില്‍ ഇരുന്നു ഞാന്‍ മടുക്കാതെ കത്തുകള്‍ വായിച്ചുകൊണ്ടിരുന്നു.....എഴുതിക്കൊണ്ടിരുന്നു....പക്ഷെ
ഞാനൊരിക്കലും കത്തുകള്‍ എത്തിച്ചിരുന്ന പോസ്റ്റ്‌മാനെ കണ്ടിരുന്നില്ല... മേട്രന്റെ
മുറിയില്‍ കത്തുകള്‍ തൂക്കിയിടുന്ന കൊളുത്തുകള്‍ പിടിപ്പിച്ച തുറന്ന ഒരു പെട്ടി
ഉണ്ടായിരുന്നു. അതില്‍ ഞാന്നു കിടന്നിരുന്ന കത്തുകളിലെ അക്ഷരങ്ങള്‍ ചിലപ്പോഴൊക്കെ
ചിരിപ്പിച്ചിരുന്നു.....ചിലത് കുത്തിനോവിച്ചിരുന്നു..... ചിലവ പരിഹസിച്ചു കൊഞ്ഞനം
കുത്തി നിന്നിരുന്നു.....മറ്റു ചിലത് കരയിപ്പിച്ചിരുന്നു...എന്നിട്ടും അവയോടു
എനിക്ക് ഭ്രാന്തമായ സ്നേഹമായിരുന്നു........പിന്നെപ്പോഴോ അവയ്ക്ക് നിറം മാഞ്ഞു
തുടങ്ങി.....കത്തുകള്‍ വരാതായി..... എഴുത്തുകള്‍ തൂക്കിയിടുന്ന ശൂന്യമായ
കൊളുത്തുകള്‍ എന്നെ നോക്കി പല്ലിളിച്ചു കാട്ടി.. വായിച്ച എഴുത്തുകള്‍ പിന്നെയും
വായിക്കാന്‍ എനിക്ക് തോന്നിയില്ല......അക്ഷരങ്ങള്‍ക്ക് വേണ്ടിയുള്ള എന്റെ
കാത്തിരുപ്പുകള്‍ പതിയെ പതിയെ അവസാനിച്ചു തുടങ്ങി......!
“അത്
കത്തിക്കണ്ടാര്ന്നു കുഞ്ഞേ.....പിന്നീടു വായിക്കണംന്ന് തോന്നിയാലോ”? പിറകില്‍
കാവല്‍ക്കാരന്റെ വാക്കുകള്‍.....
അക്ഷരങ്ങള്‍ മുരണ്ടു “ ഞാന്‍ നിന്‍റെതാണെന്നും നീ എന്‍റെതാണെന്നും
എന്നെങ്കിലും നമ്മള്‍ പറഞ്ഞിട്ടുണ്ടോ? “ എനിക്ക് നിന്നെക്കാള്‍ ഇഷ്ടം നിന്റെ
അക്ഷരങ്ങളെയായിരുന്നു. പക്ഷെ ഇന്നെനിക്കു അതെല്ലാം പാടി മടുത്തുപോയ ചില പാട്ടുകള്‍
പോലെയായി തീര്‍ന്നിരിക്കുന്നു...”.
“അതിലെ അക്ഷരങ്ങള്‍ കഴുവേറ്റപ്പെട്ടവയാണ്.......ഈ കത്തുകള്‍
കത്തിച്ചു കിട്ടുന്ന ചാരത്തില്‍ കിടന്നു നമ്മുടെ പൂക്കാത്ത ചെടികള്‍ തഴച്ചു
വളരും....അവ ഒരിക്കല്‍ പൂവിടും....സുഗന്ധം പരത്തും.....ഓര്‍മകളുടെ സുഗന്ധമുള്ള
നിറമില്ലാത്ത അക്ഷരപ്പൂക്കള്‍......”. അങ്ങനെ പറഞ്ഞുകൊണ്ട് ഞാന്‍ പൊട്ടിച്ചിരിച്ചു.രാമേട്ടന്‍
മിണ്ടാതെ നിന്നു. അദ്ദേഹത്തിന് എന്റെ ചിരിയുടെ പിറകിലെ വേദന മനസ്സിലായോ എന്തോ?
ഉണ്ടാവും....അദ്ദേഹമായിരുന്നു എന്റെ കത്തുകള്‍ പോസ്റ്റ്
ചെയ്തിരുന്നത്.....എനിക്ക് കത്തുകള്‍ ഉണ്ടെന്നു അറിയിച്ചിരുന്നതും.....!
നിനക്ക് ഇടയ്ക്കു എന്തെങ്കിലും ഒന്ന് കുത്തിക്കുറിച്ചൂടെ? .....മുടിയില്‍ കൈവിരലുകള്‍ ഓടിച്ചു കൊണ്ട്
അമ്മയാണ് ചോദിക്കുന്നത്.....ഞാന്‍
അക്ഷരങ്ങള്‍ മറന്നു തുടങ്ങിയിരുന്നുവെന്ന് അമ്മക്ക് അറിയില്ലല്ലോ.....എന്‍റെ
നിസംഗത അമ്മയെ സങ്കടപ്പെടുത്തിയോ? "നിന്റെ കത്ത് വായിക്കാന്‍ നല്ല രസമാണ്
കുട്ടി.....നീ മുന്നില്‍ വന്നു പറയുന്ന പോലെ....”.എന്‍റെ പഴയ മേശയിലെ കത്തുകള്‍ ചിതലരിച്ചുപോയെന്നും അമ്മ പറഞ്ഞു..........”കടലാസിനല്ലേ
ചിതലരിക്കുക...? അക്ഷരങ്ങള്‍ക്കല്ലല്ലോ......,അല്ലേ അമ്മേ?”. എന്റെ ചോദ്യം അവര്‍
കേട്ടതായി ഭാവിച്ചില്ല......വിഷയം മാറ്റാന്‍ ഞാന്‍ വേറൊരു ചോദ്യമെറിഞ്ഞു.....”അമ്മക്ക്
എന്റൊപ്പം വന്നു നിന്ന് കൂടെ?” അതിനു അമ്മ പെട്ടെന്ന് മറുപടി പറഞ്ഞു...” ജനലില്‍
കൂടി ആകാശത്തിന്റെ ഒരു മൂല മാത്രം കാണുന്ന ആ വീട്ടിലേക്കോ? അമ്മയുടെ കണ്ണുകള്‍
തൊടിയിലേക്ക് നീണ്ടു..” ആരാ അച്ഛന്റെ അസ്ഥിത്തറയില് വിളക്ക് വയ്ക്കുക?”
മകള്‍ പരീക്ഷക്ക് പഠിക്കുന്നത് കേള്‍ക്കാം....കത്തിന്റെ ഫോര്‍മാറ്റ് ഈ
വിധം..”പ്രേഷകന്‍, ഗ്രാഹകന്‍, അഭിസംബോധന , ഉള്ളടക്കം,അവസാനിപ്പിക്കല്‍......” ഞെട്ടിയുണര്‍ന്നുപോയി......സ്വപ്നമായിരുന്നോ? അമ്മയെവിടെ?
മകളുടെ ശബ്ദം നേര്‍ത്ത് നേര്‍ത്ത് വന്നു.....പുറത്തെ പെരുമഴയില്‍ അതലിഞ്ഞു പോയി.....ഒരു
ചോദ്യം ഉള്ളില്‍ നിന്നുയര്‍ന്നു വന്നു...എന്നെ ആരെങ്കിലും കത്തെഴുതാന്‍
പഠിപ്പിച്ചിരുന്നോ?
എല്ലാ ക്രിസ്മസിന് മാത്രം എന്നെ തേടി വന്നിരുന്ന ഒരു വിദേശി കത്ത്
ഉണ്ടായിരുന്നു..... പ്രീഡിഗ്രി പഠനകാലം നല്‍കിയ ഒരു പ്രിയ സുഹൃത്തിന്റെ അക്ഷരങ്ങള്‍.
.......അതിനു ജര്‍മ്മനിയുടെ മണം ഉണ്ടായിരുന്നു.ആ ഒരു വര്‍ഷത്തെ വിശേഷങ്ങളടങ്ങിയ
കത്ത് ഡിസംബറിലെ കുളിരുള്ള പുലരികളില്‍ ഞാന്‍ വായിച്ചിരുന്നിരുന്നു......അതിലെ
മനോഹരങ്ങളായ സ്റ്റാമ്പുകള്‍ ഞാന്‍ അമ്മയുടെ
അനിയത്തിയുടെ മകന്‍റെ സ്റ്റാമ്പ് ശേഖരത്തിലേക്ക് ഉദാരമായി സംഭാവന
ചെയ്തിരുന്നു....പക്ഷെ അപ്രത്യക്ഷമായ ആ അക്ഷരങ്ങളെ പിന്നീട് എനിക്ക് മുഖപുസ്തകത്തിലൂടെയാണ്
കാലം തിരിച്ചു നല്‍കിയത്....!
മുത്തശ്ശിയുടെ മരണ ശേഷം അച്ഛന്‍ ഗേറ്റില്‍ സ്ഥാപിച്ച തപാല്‍ പെട്ടിക്കുള്ളില്‍
കേരള സര്‍വീസും കുറെ ബില്ലുകളും വന്നു കിടന്നിരുന്നു.....പോസ്റ്റ്‌മാന്‍ പിന്നീടു
പടി കടന്നു വന്നിട്ടുണ്ടോ എന്തോ?
ആളനക്കം ഇല്ലാത്ത ഞങ്ങളുടെ വീട്ടില്‍ തപാല്‍ പെട്ടി മഴയില്‍ നനഞ്ഞു കുതിര്‍ന്നു
കിടപ്പുണ്ടാവും...വെയിലില്‍ അതിന്റെ കടും ചുവപ്പ് നിറം മങ്ങിത്തുടങ്ങിയിരിക്കും....ചിലപ്പോള്‍
മഴത്തുള്ളികള്‍ അതിനുള്ളില്‍ കിടക്കുന്ന കടലാസുകളെയും നനച്ചിട്ടുണ്ടാവും...!
ഞാന്‍ നഗരത്തിന്റെ സന്തതി ആയപ്പോള്‍ ജോലിയുടെ ഭാഗമായി അക്ഷരങ്ങള്‍ കൂട്ടിച്ചേര്‍ത്തു വാചകങ്ങള്‍ ഉണ്ടാക്കി കുറിപ്പുകളായി പത്രങ്ങള്‍ക്കു അയച്ചു കൊടുത്തു.....അത് ഒരിക്കലും എഴുത്ത് രൂപത്തിലായിരുന്നില്ല.... മഷി പുരണ്ടു പത്രത്താളുകളില്‍ കിടക്കുമ്പോള്‍ അവ എന്റെതാണെന്ന് ഞാന്‍ അഭിമാനിച്ചു.....പക്ഷെ അന്നൊക്കെ ഇടക്കെങ്കിലും ഞാന്‍ വാക്കുകള്‍ക്കായി പരതിയിരുന്നു......വിറയ്ക്കുന്ന വിരലുകള്‍ കൂട്ടിപ്പിടിച്ചു എഴുതിയിരുന്നു....പഠനാവശ്യത്തിനായി ഭിത്തിയില്‍ തൂക്കിയിട്ടിരുന്ന മകളുടെ ചാര്‍ട്ടില്‍ നോക്കി അക്ഷരങ്ങള്‍ ശരി ആണെന്ന് ഉറപ്പു വരുത്തിയിരുന്നു...!
ചെടികള്‍ നനച്ചു നില്‍ക്കുമ്പോള്‍ പഴയ ഒരു കൂട്ടുകാരി വന്നു. അവള്‍ക്കെഴുതിയ
എഴുത്തുകള്‍ അവളുടെ ഭര്‍ത്താവിന്‍റെ കൂട്ടുകാരന്‍ ആണ് എഴുതിയിരുന്നതെന്നും അവള്‍
എഴുതിയ കത്തുകള്‍ അയാള്‍ തന്നെയാണ് അവളുടെ ഭര്‍ത്താവിനു വായിച്ചു കൊടുത്തിരുന്നതെന്നും
കേട്ടപ്പോള്‍ മരിക്കാന്‍ തോന്നിയെന്ന് അവള്‍ പറഞ്ഞു.....അപ്പോഴും നിരക്ഷരനായ
അവളുടെ ഭര്‍ത്താവിന്റെ നിസ്സഹായതയാണ് എന്നെ മുറിപ്പെടുത്തിയത്.....എത്ര വേദനയോടും
ലജ്ജയോടുമായിരിക്കും അയാള്‍ അത് ഏറ്റു പറഞ്ഞിട്ടുണ്ടാവുക....! അക്ഷരങ്ങള്‍
ചിലപ്പോള്‍ അങ്ങനെയാണ്....
പടിയിറങ്ങിപ്പോയ അക്ഷരങ്ങള്‍ക്കും കത്തുകള്‍ക്കും പകരം മെയിലുകള്‍ ആയപ്പോള്‍
അക്ഷരങ്ങള്‍ വികൃതമായി.....ആറ്റിക്കുറുക്കിയ ഉപചാരവാക്കുകളില്‍ അന്യം നിന്നുപോയ
ഇഷ്ടങ്ങള്‍ ...സ്നേഹം....പ്രതീക്ഷകള്‍.....അങ്ങനെ എന്തൊക്കെയോ......അക്ഷരങ്ങള്‍
സൃഷ്ടിക്കുന്ന വരികള്‍ക്ക് ഒരാളെ മനസിലേറ്റാനും ഇറക്കിവിടാനും കഴിയുമെന്ന് കാലം
ഇതിനോടകം എനിക്ക് മനസ്സിലാക്കി തന്നിരുന്നു....!
വാല്‍ക്കഷണം.......!
ഒടുവില്‍ അയാള്‍ സ്വന്തമായി കത്തുകള്‍ എഴുതി.....വീടുകളിലെ ഗേറ്റിലെ
തപാല്‍ പെട്ടിയിലിടാതെ കാളിംഗ് ബെല്‍ അമര്‍ത്തി പ്രതീക്ഷയോടെ കാത്തു നിന്നു....
ആരെങ്കിലും ഒന്ന് ഇറങ്ങി വരാന്‍.......! തുറക്കുന്ന
ഏതെങ്കിലും ഒരു വാതിലിനരികില്‍ ഒരു മുത്തശ്ശനോ മുത്തശ്ശിയോ ഉണ്ടാകുമെന്ന് അയാള്‍
വൃഥാ മോഹിച്ചു.....അയാളെ അവര്‍ അകത്തേക്ക് ക്ഷണിക്കുമെന്നും അവര്‍ക്കുള്ള കത്ത്
അയാള്‍ വായിച്ചു കൊടുക്കുമെന്നും അപ്പോള്‍ അവരുടെ മുഖത്തെ സന്തോഷം തന്റെ
മനസിലേക്ക് ഒഴുകി ഇറങ്ങുമെന്നും കത്തിനുള്ള മറുപടി അവര്‍ അയാള്‍ക്ക് പറഞ്ഞു
കൊടുത്തു എഴുതിക്കുമെന്നൊക്കെ.....വെറുതെ അയാള്‍ ആഗ്രഹിച്ചു...!പൂട്ടിക്കിടക്കുന്ന
വീടുകളിലെ വൃദ്ധജന്മങ്ങള്‍ ഏതെങ്കിലും ശരണാലയയത്തിലോ നഗരക്കാഴ്ച്ചകളിലേക്കോ
കുടിയേറിയിരിക്കുമെന്നു അയാള്‍ ഇനിയെങ്കിലും മനസ്സിലാക്കിയിരിക്കുമോ?
അയാളുടെ തോളില്‍ തൂക്കിയിട്ടിരുന്ന പിഞ്ഞിത്തുടങ്ങിയ സഞ്ചിയിലെ വിടവിലൂടെ
കത്തുകള്‍ താഴേക്ക് ഊര്‍ന്നുവീണുകൊണ്ടിരുന്നു.....അയാളുടെ പാതയെ പിന്തുടര്‍ന്ന് നിറമുള്ള
അക്ഷരങ്ങള്‍ കുത്തിനിറച്ച ഒരുപാട് കത്തുകളും....അതറിയാതെ അയാള്‍ യാത്ര
ചെയ്തുകൊണ്ടേയിരുന്നു....പഴകിയ കുറെ അക്ഷരങ്ങളുടെ ഓര്‍മ്മച്ചിത്രങ്ങളുമായ്.......!
ജിഷ ഷെരീഫ്
നല്ല കഥ..
ReplyDeleteഒരു കത്ത് കിട്ടാൻ നോക്കിയിരുന്ന കാലമൊക്കെ പോയ്പ്പോയി.കാലം മാറേണ്ടായിരുന്നു.പഴയപോലെ ഒക്കെ മതിയായിരുന്നു..
നന്നായിട്ടുണ്ട്.
കാലം ബാക്കി വച്ചാ എഴുതപ്പെടാത്ത എത്രയോ കത്തുകള്‍..! നന്ദി അഭിപ്രായത്തിനു
Deleteഎഴുത്ത് ഇഷ്ടായി.. ആശംസകൾ
ReplyDeleteനന്ദി വായനക്ക്
Deletegood
ReplyDeletethanks
DeleteBeautiful lines.keep going jisha.your writing is awesome.
DeleteWow jisha!no words to comment.hats off dear.so proud of you.beautiful lines...touching story.mind blowing imagination
ReplyDeletethanks മിന്‍സി
Deleteവഴക്കുപക്ഷിയിലേക്ക് വന്നതിനും സഹകരണത്തിനും നന്ദിയും സ്നേഹവും അറിയിക്കട്ടെ.
ReplyDeleteഅവസരം തന്നതിന് നിസീമമായ നന്ദി അറിയിക്കുന്നു...
Deletevazhakkupakshiyil pathivaayi vararundu,ee kadayum nirashappeduthiyilla.ashamskal. saji. thattathumala
ReplyDeleteവളരെ നന്ദി വായനക്കും കുറിപ്പിനും
DeleteGood work , ashamsakal
ReplyDeletethank you....
DeleteGood one..nicely conveyed
ReplyDeleteമികച്ച കഥയുമായി വന്നതിനുള്ള ആശംസകള്‍ ആദ്യമേ അറിയിക്കട്ടെ. പോയകാലത്തിലേക്ക് ഒരു നിമിഷം പോകാനായതില്‍ സന്തോഷം. വീണ്ടും കാണാം. ആശംസകള്‍ പ്രിയ എഴുത്തുകാരി
ReplyDeleteഎഴുത്തിനു അങ്ങനെ സാധിച്ചെങ്കില്‍ സന്തോഷം....! നന്ദി വായനക്ക്
Deleteനീണ്ട ഇരുപതുവര്‍ഷത്തെ പ്രവാസ ജീവിതത്തില്‍ കത്തുകള്‍ക്കായി പ്രതീക്ഷയോടെ കാത്തിരുന്ന നാളുകള്‍ ഉണ്ടായിരുന്നു എനിക്ക് .സ്പോണ്‍സര്‍ ആഴ്ചയില്‍ ഒരിക്കലായിരുന്നു കത്തുകള്‍ പോസ്റ്റ് ബോക്സില്‍ നിന്നും എടുത്ത് കൊണ്ട് വന്നിരുന്നത് .ഉമ്മയുടേയും ,ബന്ധുക്കളുടേയും സുഹൃത്തുക്കളുടെയും ഒക്കെ കത്തുകള്‍ ആ കാലത്ത് പതിവായി ലഭിച്ചിരുന്നു .മൊബൈല്‍ഫോണ്‍ നിലവില്‍ വന്നതോട് കൂടി കത്തുകള്‍ ഓര്‍മ്മയായി അവശേഷിച്ചു .നല്ലെഴുത്തിന് ആശംസകള്‍
ReplyDeleteഇപ്പോ അവസരങ്ങള്‍ ഇല്ല....എങ്കിലും എഴുതുമെന്നും തോന്നുന്നില്ല......ഗതകാലസ്മരണകളുമായി അയാള്‍ നടക്കുകയാണ്.....പോസ്റ്റ്‌മാന്‍
DeleteAasamsakal
ReplyDeleteനന്ദി
Deleteപോസ്റ്റ്‌മാനെ നോക്കി വഴിയിലേക്ക് കണ്ണും നട്ടിരുന്ന കാലമൊക്കെ പൊയ്പോയി. ഇപ്പോൾ ഫോണ്‍ വിളി, ഇന്റർനെറ്റ് ചാറ്റിങ്, വാട്സ് അപ്പ് മെസ്സേജ് ഇങ്ങനെ പോകുന്നു കാര്യങ്ങൾ. എന്നാലും എത്രയൊക്കെ പുരോഗമനങ്ങൾ വന്നാലും ആ പഴയ കത്തുകളുടെ ഓര്മ്മ ഒരു സുഖം തന്നെ. ആ പഴയ കാലങ്ങളിലേക്ക് കൂട്ടിക്കൊണ്ടു പോയതിനു നന്ദി ജിഷാ ഒപ്പം ഈ നല്ല എഴുത്തിന് ആശംസകൾ.
ReplyDeleteതാഴെ കൊടുത്തിട്ടുള്ള കമന്റ് ചേച്ചിക്ക് ഉള്ളതാണ്....
Deleteഅതെ ....ഇപ്പോ കത്തുകള്‍ പോയിട്ട് മലയാളം കൈ കൊണ്ട് എഴുതാറുണ്ടോ? എഴുതുമ്പോള്‍ കിട്ടുന്ന സുഖം ടൈപ്പ് ചെയ്യുമ്പോ ഇല്ല....ജോലി ചെയ്യുന്ന സമയത്ത് മലയാളത്തില്‍ എഴുതേണ്ടി വന്നപ്പോള്‍ ആദ്യമൊക്കെ പ്രയാസം തോന്നി....വര്‍ഷങ്ങള്‍ക്കു ശേഷം എഴുതുമ്പോള്‍ ഒരു വിറയല്‍.....നന്ദി ചേച്ചി ഇത്രയും നല്ല ഒരു മറുകുറിപ്പിന്.
ReplyDeletejisha
വായിച്ചപ്പോൾ മനസസിൽ എന്തോ ഒരു കനംതിക്കി വരുന്നതു പോലെ. പ്രിയപ്പെട്ടതെന്തോ കാലത്തിന്റെ വേഗത്തിൽ നഷ്ടപ്പെടുന്നതു പോലെ. ഗൃഹാതുരത്വം നിറഞ്ഞ ഓർമ്മകളെ പൊടി തട്ടി എടുത്ത കഥാകാരി ,ഇനിയും കാത്തിരിക്കുന്നു അടുത്ത കഥക്കായി
ReplyDeleteവളരെ നന്നായിരിക്കുന്നു
SArchana
Ormakalil urangunna varnangalk chirakukal nalkunna thoolikaykaay
ReplyDeleteAardhratha maranna hridhayathil snehathepatty ormippikkunna pakvadhaykaay
Thangum thanalumillathavark munnil nilkunna dishaabodhay maaratte ee rachaythaavu.
Aaashamsakal��
thanks അമീന്‍ വായനക്കും മറു കുറിപ്പിനും....! പക്വതയും ദിശാബോധവും ഉണര്‍ത്തുന്ന രചനകള്‍ എഴുതാന്‍ survashakthan അനുഗ്രഹിക്കട്ടെ....
DeleteValare nannayittundu
ReplyDeleteനന്ദി കുട്ടി വായനക്ക്...!
DeleteValare nannayittundu
ReplyDeletegood one jisha... congrats
ReplyDeletethank you dee
Deleteതാളുകളിൽ നിന്നും മെയ്ലിലെത്തിയപ്പോൾ
ReplyDeleteമെലിഞ്ഞുണങ്ങുന്ന അക്ഷരവടിവില്ലായ്മകൾ കഥയായ് മാറിയത്
നന്ദി വായനക്ക്.....അഭിപ്രായത്തിനു....
Deleteജിഷ
valare nannayirikkunnu , ishtappettu, super
ReplyDeleteഇഷ്ടം
ReplyDeleteജിഷ
പ്രമേയം നന്നായി..... ഓർമ്മകളും.... പിന്നെ വരികളും.....
ReplyDeleteനന്ദി സര്‍ വായനക്ക്.....അഭിപ്രായത്തിനു.....!!!!!
ReplyDeleteകത്തുകൾ... കത്തുകൾ ... ഞാൻ പോസ്റ്റുമാനായിരുന്നിട്ടുണ്ട്. പോസ്റ്റ് മാസ്റ്റർ ആയിരുന്നിട്ടുണ്ട്..' വായനക്കാരനായിരുന്നിട്ടുണ്ട്... എഴുത്തുകാരനുമായിരുന്നിട്ടുണ്ട്... സന്തോഷം നിറഞ്ഞ കത്തുകൾ നിറകണ്ണുകളോടെ വായിച്ചിട്ടുണ്ട് .. കത്തുകൾ ... കത്തുകൾ ...
ReplyDeleteഅവയെന്നും എനിക്ക് പ്രിയപ്പെട്ടവ തന്നെ ....
കത്തുകൾ... കത്തുകൾ ... ഞാൻ പോസ്റ്റുമാനായിരുന്നിട്ടുണ്ട്. പോസ്റ്റ് മാസ്റ്റർ ആയിരുന്നിട്ടുണ്ട്..' വായനക്കാരനായിരുന്നിട്ടുണ്ട്... എഴുത്തുകാരനുമായിരുന്നിട്ടുണ്ട്... സന്തോഷം നിറഞ്ഞ കത്തുകൾ നിറകണ്ണുകളോടെ വായിച്ചിട്ടുണ്ട് .. കത്തുകൾ ... കത്തുകൾ ...
ReplyDeleteഅവയെന്നും എനിക്ക് പ്രിയപ്പെട്ടവ തന്നെ ....
സർ താങ്കളുടെ മറുപടി ഏറ്റവും വിലപ്പെട്ടതാവുന്നു...എനിക്ക് താങ്കൾ കടന്നുപോയ വഴികൾ എഴുതി ഫലിപ്പിക്കാനയോ എന്നറിയില്ല..എങ്കിലും എന്റെ എളിയ ശ്രമത്തിനു ഇന്ന് ഒരു അർത്ഥമുണ്ടായിരിക്കുന്നു......!!!!!!!! ഒരുപാടു നന്ദി.......!!!! ഹൃദയത്തിൽ നിന്ന്......!
DeleteIAM HONOURED TODAY.......!!!!!
ഒരു കഥ എന്ന ലേബലിൽ ഇത് വന്നത് പോലെ തോന്നിയില്ല. എന്തോ ഒരു കുറവ് വായിച്ചപ്പോൾ തോന്നി.ഒരു ഫ്ലാറ്റ് സ്റെമെന്റ്റ് പോലെ തോന്നി. ഒരു വിവരണം പോലെ. "ചെടികൾ നനച്ചു നിൽക്കുമ്പോൾ ഒരു പഴയ കൂട്ടുകാരി വന്നു" തുടങ്ങിയ വാചകങ്ങൾ ഉദാഹരണം.
ReplyDeleteകുറവുകളുണ്ടാവും സർ .....ഞാൻ എഴുതി തുടങ്ങുന്നതെ ഉള്ളൂ...അതിന്റെ ന്യുനതകൾ തീര്ച്ചയായും കാണും.......കൂടുതൽ എഴുത്തുകളിലൂടെ നന്നാക്കാൻ ശ്രമിക്കാം.....നന്ദി പ്രോത്സാഹനത്തിനു......!!!!!!
Deleteഈ കത്തുകളും , അതിലെ കഥകൾ പറയും ജിഷയുടെ അക്ഷരങ്ങളും ഇഷ്ട്ടപ്പെട്ടു ... 'വാൽകഷണം' എന്ന ഭാഗത്തിൽ എഴുതിയത് എനിക്ക് കുറച്ചു കൂടുതൽ ഇഷ്ട്ടപ്പെട്ടു; അതിലെ എഴുത്തിനു അത് വരെ എഴുതി വന്നതിനേക്കാൾ വായിക്കാൻ കുറച്ചു കൂടി ഒഴുക്ക് ഉള്ള പോലെ എനിക്ക് തോന്നി... ! എന്റെ നല്ല ആശംസകൾ.
ReplyDeleteചില ആളുകൾ ഉണ്ട് ....കാലത്തിന്റെ കുത്തൊഴുക്കിൽ വിസ്മൃതിയിൽ ആണ്ടുപോയവർ....അതിൽ ഒന്നാണ് പോസ്റ്മാനും കത്തുകളും തപാൽ പെട്ടിയുമൊക്കെ.....അതൊക്കെ ഒന്ന് പൊടി തട്ടി എടുക്കാൻ ഞാൻ നടത്തിയ ശ്രമം.....പാളിച്ചകൾ ഉണ്ടെന്നു അറിയാം....കഥ എന്നതിലുപരി ഇത് ഒരു ഓർമ്മക്കുറിപ്പ് ആണ്.....അല്ലെങ്കിൽ ഒരു ഓർമ്മപ്പെടുത്തൽ ആണ്.....നന്ദി വായനക്കും വരികള്ക്കും......!!!!
Deleteജിഷാ നന്നായി എഴുതിയിരിക്കുന്നു. ഞാന്‍ ഒരു മാസികയുടെ എഡിറ്റര്‍ ആണ്. അതില്‍ ഈ കഥ prasidhikarichotte
ReplyDeleteഎനിക്ക് ഇത് കോപ്പി ചെയ്യാന്‍ പറ്റുന്നില്ല. ടൈപ് ചെയ്ത മാറ്റര്‍ assisi.magz@gmail.com എന്ന id yil ഒന്ന് അയച്ചു തരുമോ
ReplyDeleteഇത് ഈ ബ്ലോഗിന് മാത്രം ഉള്ളതാണ്.....നിങ്ങള്ക്ക് ഇത് കോപ്പി ചെയ്യാന്‍ പറ്റില്ല...! വായനക്ക് നന്ദി
Deleteഹൃദയത്തെ സ്പര്‍ശിക്കുന്ന വായനാസുഖമുള്ള രചന.
ReplyDeleteതപാലില്‍ വരുന്ന കത്തു വായിക്കുമ്പോഴുണ്ടാകുന്ന സുഖവും,:പുസ്തകം വായിക്കുമ്പോള്‍ കിട്ടുന്ന സംതൃപ്തിയും നമുക്ക് നെറ്റും.ടിവിയും വഴി കിട്ടുന്നില്ല എന്നതല്ലേ സത്യം!മനസ്സില്‍ തങ്ങിനില്ക്കാതെ മായാകാഴ്ചപ്പോലെ ക്രമേണ മാഞ്ഞുപോകുന്നവ...എനിക്കങ്ങനെയാണ് തോന്നിയിട്ടുള്ളത്...............
ആശംസകള്‍
സത്യം സര്‍....നമുക്ക് കിട്ടിയിരുന്ന പല സുഖങ്ങളും എവ്ടെയോ മാഞ്ഞുപോയിരിക്കുന്നു...ചിലതൊക്കെ തിരിച്ചു പിടിക്കാം...നന്ദി വായനക്കും വരികള്‍ക്കും
Deleteനന്നായിട്ടുണ്ട്.....ആശംസകള്‍
ReplyDeleteനന്ദി വായനക്ക്....
ReplyDeleteവീട്ടിലെ ഏക അക്ഷരാഭ്യാസി മൂന്നാം ക്ലാസുകാരനായ ഞാനാകയാൽ; കത്തുകൾ എഴുതുകയും, വായിക്കുകയും ചെയ്യുന്ന തൊഴിൽ ഞാൻ കൃത്യമായി ചെയ്തു പോന്നിരുന്നു. നാലിൽ പഠിക്കുന്ന കാലത്ത് വെള്ളപ്പേപ്പറിൽ കത്തെഴുതി തൊട്ടടുത്തിരിക്കുന്ന സഹപാഠിക്ക് നല്കിയിരുന്നു. അവൻ അതിന് കൃത്യമായ മറുപടി നല്കുകയും ചെയ്തു പോന്നു. ഒരിക്കൽ ടീച്ചർ കണ്ടുപിടിച്ചു. ക്ലാസിൽ ഉറക്കെ വായിച്ചു. അതിലെ അക്ഷരത്തെറ്റുകൾ ചൂണ്ടിക്കാട്ടി കളിയാക്കി. ഏഴാം ക്ലാസ്സിൽ സ്കൂൾ മാറിയപ്പോൾ പ്രസ്തുത സ്കൂളിലേക്ക് ഇല്ലെന്റിൽ കത്തുകൾ എഴുതി അയച്ചു. അവരുടെ മറുപടി വന്നപ്പോൾ ഹെഡ്മിസ്സസ് ഓഫീസിൽ വിളിച്ചു വരുത്തി അഭിനന്ദിച്ചു. കത്തുകളും, അതുവഴി സൗഹൃദവും എക്കാലവും തുടരണം എന്ന് ഉപദേശിച്ചു. പഴയ കാലങ്ങളിലേക്കുള്ള ഒരു തിരിച്ചുപോക്കിന് ഈ എഴുത്ത് വഴിവെച്ചു.
ReplyDeleteഎഴുത്തിന്റെ ശൈലിയിൽ അസൂയ തോന്നുന്നു. ഭാവുകങ്ങൾ.
വെറുതെ എഴുതി തുടങ്ങിയതാണ്......ഈ വിഷയം ഇങ്ങനെ എഴുതിയാല്‍ ശരിയാകുമോ എന്ന് സംശയം ഉണ്ടായിരുന്നു......എങ്കിലും എല്ലാവരും ഏതെങ്കിലും ഒരു സന്ദര്‍ഭം എങ്കിലും ഓര്‍ക്കും എന്ന് ഉറപ്പായിരുന്നു.....ഈ വരികള്‍ക്ക് ഇങ്ങനെ ഒരു കുറിപ്പ് കുറിക്കാന്‍ കഴിഞ്ഞെങ്കില്‍ ഞാന്‍ കൃതാര്‍ത്ഥയായി.....നന്ദി വായനക്കും മറുപടിക്കും.....!!!
Deleteഗൃഹാതുരത്വം നിറഞ്ഞ ഓർമ്മകളെ പൊടി തട്ടി എടുത്ത കഥാകാരി
ReplyDeleteNandi sainu.....
Deleteഗൃഹാതുരത്വം നിറഞ്ഞ ഓർമ്മകളെ പൊടി തട്ടി എടുത്ത കഥാകാരി
ReplyDeleteNandi sainu....vayanakku....
Deletejisha
nalla orma.
ReplyDeleteunaisnrkd.blogspot.com
thanks
ReplyDeleteനന്നായിട്ടുണ്ട്.. ഒരുപാട് പഴയ ഓർമ്മകൾ മനസ്സിലൂടെ കടന്നു പോയി.. ആശംസകൾ
ReplyDelete