സ്ത്രീ സ്വാതന്ത്ര്യ വാദികളുടേയും, സ്ത്രീ വിമോചന വാദികളുടേയും, സ്ത്രീ സംഘടനകളുടെയും എന്നത്തേയും ഒരു പരിവേദനമാണ് അവർക്ക് അർഹിക്കുന്ന പ്രാതിനിധ്യം ലഭിക്കുന്നില്ല എന്നത്. ഭരണ മേഖലയിലും, സമൂഹത്തിലും സ്വന്തം വീട്ടിൽ പോലും തുല്യത ലഭിയ്ക്കാതെ അവഗണന അനുഭവിക്കുന്നു എന്നും അവർ എക്കാലവും പരാതി പറഞ്ഞിരുന്നു. രാഷ്ട്രീയത്തിലും ഭരണത്തിലും അവരുടെ സാന്നിധ്യം കുറവാണ് എന്നതൊരു നഗ്ന സത്യം. ഇതാ അതിനെല്ലാം ഒരു പരിഹാരമായി ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പിൽ 50 ശതമാനം സീറ്റുകൾ സ്ത്രീകൾക്ക് സംവരണം നൽകിയിരിക്കുകയാണ്. പഞ്ചായത്ത് മുതൽ കോർപ്പറേഷൻ വരെയുള്ള ഭരണത്തിൽ.
നേർ പകുതി, അതായത് പുരുഷനോട് ഒപ്പത്തിനൊപ്പം.
പക്ഷെ രാഷ്ട്രീയ പാർട്ടികൾ എല്ലാം ഓട്ടമായി. ഇത്രയും വനിതകളെ കണ്ടു പിടിയ്ക്കാൻ. തുല്യതയും പ്രാതിനിധ്യത്തിനും വേണ്ടി പട പൊരുതിയ സ്ത്രീ വിമോചകരെ കാണാനേ ഇല്ല. പതിവ് പോലെ വനിതാ സംവരണ വാർഡ് ആയി മാറിയപ്പോൾ നിലവിലുള്ള സീറ്റ് നഷ്ട്ടപ്പെട്ട പുരുഷന്മാർ അവരുടെ ഭാര്യമാരെ സ്ഥാനാർഥി ആക്കി പ്രശ്നം പരിഹരിച്ചു. ഭാര്യയ്ക്ക് പകരം പെങ്ങന്മാരേയും ബന്ധുക്കളെയും നിർത്തി മറ്റു ചിലർ. പുതുതായി സ്ത്രീ സംവരണം ആയ സീറ്റുകളിൽ പുതിയ ആളുകളെ തിരഞ്ഞു. അവിടന്നും ഇവിടന്നും ഒക്കെ കണ്ടു പിടിച്ച് അവസാനം സ്ഥാനാർഥി പട്ടിക പൂർത്തിയാക്കി.
ഈ സ്ഥിതി വിശേഷം എന്താണ് കാണിക്കുന്നത്? മുന്നിട്ടിറങ്ങാൻ സ്ത്രീകൾ തയ്യാറല്ല എന്നത് തന്നെ. ഈ നിൽക്കുന്ന സ്ഥാനാർഥികളിൽ ബഹു ഭൂരിഭാഗവും പുരുഷന്മാരുടെ പിന്തുണയോടു കൂടി, അവരുടെ സഹായത്തോടു കൂടി, ജയിച്ചു വന്നാലും ഇതൊക്കെ പ്രതീക്ഷിച്ചാണ് ഇറങ്ങി പുറപ്പെട്ടത്. പഴയ കാല ചരിത്രം നോക്കിയാൽ, നല്ലൊരു ശതമാനം സത്യത്തിൽ ഭരണം നടത്തിയത് "പിൻ സീറ്റ് ഡ്രൈവിംഗ്" എന്ന കണക്കിന് തന്നെയാണ്.
മുന്നിട്ടിറങ്ങാൻ സ്ത്രീകൾ വിമുഖത കാണിക്കുന്നതിന്റെ പ്രധാന കാരണം ഉത്തരവാദങ്ങൾ ഏറ്റെടുക്കാൻ ഉള്ള അവരുടെ വൈമുഖ്യം തന്നെയാണ്. പുരുഷ മേധാവിത്വം എന്നൊക്കെ മുറവിളി കൂട്ടുന്നുവെങ്കിലും ആ ലേബലിൽ ഒതുങ്ങി ക്കൂടുക എന്നതാണ് അവർക്ക് കൂടുതൽ താൽപ്പര്യം. പൊതു പ്രവർത്തന രംഗത്ത് വരുന്ന സ്ത്രീകളെ പൊതുവെ താറടിച്ചു കാണിക്കുന്ന ഇന്നത്തെ സമൂഹത്തെ അവർ ഭയപ്പെടുന്നുവെന്നത് ഒരു കാരണമായി അവർ പറഞ്ഞേക്കാം. അത് അത്ര ശരിയാണെന്ന് തോന്നുന്നില്ല. സിനിമാ രംഗത്തെ സ്ത്രീകളെ കണ്ടില്ലേ? എന്തൊക്കെ പടങ്ങൾ സോഷ്യൽ മീഡിയയിൽ വന്നിട്ടും കുലുങ്ങാതെ നിൽക്കുന്നത്. പിന്നെ ഒരു കാര്യം ഇവിടത്തെ രാഷ്ട്രീയ സാമൂഹ്യ കാര്യങ്ങളിൽ താൽപ്പര്യം ഇല്ലാത്തതും അത് മൂലം ഇവിടെ നടക്കുന്ന കാര്യങ്ങളെ ക്കുറിച്ച് ഒരു ധാരണ ഇല്ലാത്തതും ആണ്.
ഇന്നത്തെ രാഷ്ട്രീയ പാർട്ടികളെ ഒക്കെ ശ്രദ്ധിച്ചാൽ ഒരു കാര്യം വ്യക്തമാകും. സ്ത്രീകളെ അപ്രധാന സ്ഥലങ്ങളിൽ മാത്രം അവർ ഇരുത്തുന്നു. തീരുമാനം എടുക്കേണ്ട പദവികളിൽ ഒന്നും സ്ത്രീകൾ ഇല്ല. പുരുഷ തീരുമാനങ്ങൾക്ക് റാൻ മൂളാൻ മാത്രം ഉള്ളവർ. ഒരു ഇന്ദിരാ ഗാന്ധിയോ സോണിയയോ ഉണ്ടായി എന്നത് ശരി. ഇന്ദിരാ ഗാന്ധി സ്വന്തം കഴിവ് കൊണ്ട് മാത്രം അധികാരം പിടിച്ചെടുത്ത ആളാണ്.സമ്മതിക്കുന്നു. സോണിയയെ മുൻ നിർത്തി അധികാര മോഹികളായ ആണുങ്ങൾ കളിച്ചു. അങ്ങിനെ ഒരു പദവിയിൽ അവർ എത്തി . അവിടെ എത്തിയപ്പോൾ അവരും കളി തുടങ്ങി. അത്ര തന്നെ.
സ്ത്രീകൾ ഭരണ രംഗത്ത് വന്നു സ്വതന്ത്രമായി പ്രവർത്തിക്കുന്നത് അഭിലഷണീയം ആണ്. അഴിമതി വളരെ കുറയും എന്നത് തീർച്ച. സരിതയെ പോലുള്ളവരെ മറന്നല്ല ഈ പറയുന്നത്. എന്നിരുന്നാലും അഴിമതിയും ദുർഭരണവും കുറയും. ഇവർ ഭരിക്കും, ഭർത്താക്കന്മാർ കാശ് വാങ്ങും എന്ന രീതിയിൽ നിന്ന് കൊടുക്കാതിരുന്നാൽ മതി. ഏതായാലും പുതിയതദ്ദേശ സ്വയം ഭരണം സ്ത്രീകളുടെ തുല്യ അധികാരം ആവുകയാണ്. നല്ല ഒരു അവസരം. കാത്തിരുന്നു കാണാം.
ആരും സ്ത്രീകളുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്നില്ല .കുടുംബിനിയായി ജീവിക്കുവാന്‍ താത്പര്യപ്പെടുന്നവരെ അവരുടെ ആഗ്രഹത്തിന് വിടുന്നു എന്ന് മാത്രം .
ReplyDeleteവളരെ പ്രസക്തമായ പോസ്റ്റ്. സർ പറഞ്ഞതിൽ പലതും വസ്തുതയാണെന്ന് സമ്മതിക്കാതെ വയ്യ. എങ്കിലും സ്‌ത്രീകൾ മുന്നിട്ടിറങ്ങാൻ ഒരു പ്രചോദനമാകട്ടെ ഈ മാറ്റങ്ങൾ. അഴിമതിയില്ലാത്ത ഒരു ഭരണം സ്വപ്നം കാണാം.
ReplyDeleteപ്രകൃതിയിൽ ആർക്കും അനുകരണീയമായ ഒരു സമൂഹമാണ് തേനീച്ചകളുടേത്. അവിടെ ഒരു പെൺ തേനീച്ചയാണത്രെ സമൂഹത്തെ കൊണ്ടുനടക്കുന്നത്. അവരെ വേണം കണ്ടു പഠിക്കാൻ.
ReplyDeleteഅധികാരത്തിന്‍റെ ഈ അഞ്ചുകൊല്ലം തികച്ചുകഴിഞ്ഞാല്‍ പിന്നെ വനിതാസാരഥികളെ മിക്കവരേയും പൊതുരംഗത്തും,രാഷ്ട്രീയരംഗത്തും കാണാറില്ല എന്നതാണ് വാസ്തവംകറിവേപ്പില പോലെ എടുത്തുമാറ്റുന്ന സ്വഭാവമായിരിക്കരുത് അവരെ രംഗത്ത് കൊണ്ടുവരുന്നവര്‍ ചെയ്യേണ്ടത്.പൊതുരംഗത്ത് പ്രവര്‍ത്തിക്കാനുള്ള അവസരങ്ങള്‍ കൊടുക്കണം.ചിലര്‍ തിളങ്ങുന്നുണ്ടെന്നതും നല്ലകാര്യമാണ്.....
ReplyDeleteആശംസകള്‍ ബിപിന്‍ സാര്‍
വഴക്കുപക്ഷിയിലേക്ക് വന്നതിനും സഹകരണത്തിനും നന്ദിയും സ്നേഹവും അറിയിക്കട്ടെ.ഒപ്പം ആശംസകളും.
ReplyDeleteleghanam ishttamayi,,,,,,,,, bipin sir
ReplyDeleteവ്യക്തമായി പറഞ്ഞു ബിപിന്‍സര്‍... ഒരു നല്ല പോസ്റ്റിനു ആശംസകള്‍.
ReplyDeleteപോസ്റ്റ് ഇഷ്ടമായി,ബിപിന്‍ ചേട്ടാ.... ഞാന്‍ ഫെയിസ്ബുക്കില്‍ ഒക്ടോബര്‍ 28 നു കുറിച്ച വരികള്‍ ചുവടെ ചേര്‍ക്കട്ടെ:
ReplyDelete" ----- 50 % വനിതാ സംവരണം..! ആണുങ്ങളൊക്കെ വെള്ളമടീം കമ്പിപ്പാരേം ആയി വിലകളഞ്ഞു നില്‍ക്കുന്നതിനാല്‍ ജനറല്‍ സീറ്റുകളില്‍ മത്സരിക്കാന്‍ ആളില്ലാത്ത അവസ്ഥ. അവിടെയും സ്ത്രീകളെ സ്ഥാനാര്‍ഥികളായി നിര്‍ത്തി അങ്കത്തിനോരുങ്ങുന്ന പാര്‍ട്ടിക്കാര്. മിക്ക വാര്‍ഡുകളിലും പുരുഷ പ്രജാപതികള്‍ക്കെതിര് വനിതകള്‍. 50 % സ്ത്രീകള്‍ ഉറപ്പായി കഴിഞ്ഞു. ബാക്കി ഉള്ളിടത്തും പുരുഷന്മാരെ തറപറ്റിച്ചു സ്ത്രീകള്‍ ജയിച്ചു വന്നാല്‍ എന്താവും കഥ. കണ്ടത്തില്‍ ക്രിക്കറ്റ് കളിക്കുമ്പോള്‍ 'ഞാനൊറ്റ, നിങ്ങളെല്ലാവരും' എന്ന് കളിയിലെ മിടുക്കന്മാര്‍ തമാശയായി പറയാറുള്ളത് പോലെ ആകുമോ കാര്യങ്ങള്‍...? പഞ്ചായത്തുകളിലോക്കെ പേരിനൊരു ആണും ബാക്കി മുഴുവന്‍ വനിതകളും ആകുമോ മെമ്പറന്മാര്‍.....!!
ഇലക്ഷന്‍ കഴിയും മുമ്പേ വിജയിച്ച പത്ത് പേരും വനിതകള്‍ ആണ് എന്നത് ചേര്‍ത്തു വായിക്കുക...! -------- "
ഞാന്‍ പറയാന്‍ ഉദ്ദേശിച്ചത് ഇത്തരം ഒരു സ്ഥിതി വിശേഷം ബിപിന്‍ ചേട്ടന്‍ പറഞ്ഞത് പോലെ 'പിന്‍സീറ്റ് ഡ്രൈവിംഗി'ലേക്ക് കാര്യങ്ങള്‍ കൊണ്ട് ചെന്നെത്തിക്കും എന്ന് തന്നെയാണ്.
പുരുഷനുമായുള്ള തുല്യത എന്ന സങ്കുചിതമായ ആശയത്തിന് ചുറ്റും വട്ടം കറങ്ങുകയാണ് സ്ത്രീപക്ഷവേദികൾ ഒക്കെത്തന്നെയും.. കഴിവുള്ള സ്ത്രീകൾ പുരുഷന്മാരേക്കാളും തിളങ്ങും എന്നതിന് ഒരുപാട് ഉദാഹരണങ്ങൾ ഉണ്ട്. പക്ഷെ ഒരു ഭൂരിപക്ഷത്തിനെ അത്തരത്തിൽ മുൻപോട്ടു കൊണ്ടുവരുന്നതിൽ പരാജയപ്പെടുകയാണ്. വിദ്യാഭ്യാസത്തിലും വ്യക്തിത്വവികസനത്തിലും തുല്യത നല്ല രീതിയിൽ നിലനില്ക്കുന്ന കേരളത്തിൽ പോലും ഇതെന്തുകൊണ്ട് സംഭവിക്കുന്നു എന്നത് ചിന്തനീയമാണ്. പുരുഷമേധാവിത്വം എന്ന എളുപ്പവാക്കിനു പുറകെ പോകാതെ സ്ത്രീപക്ഷപ്രസ്ഥാനങ്ങൾ ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കണം.
ReplyDeleteതുടര്‍ന്നു വരുന്ന ശീലങ്ങള്‍ പിന്തുടരുന്നവരാണ് ആണും പെണ്ണും എല്ലാം. വളരെ ഏറെ വര്‍ഷങ്ങള്‍ കൊണ്ടു ശീലിച്ചതാണ് അവയെല്ലാം. അതാണ് ശരി എന്ന വിശ്വാസവും തുടരുന്നു. അത്തരം ശീലങ്ങള്‍ ഏറെ വര്‍ഷങ്ങള്‍ കൊണ്ട് തന്നെയാണ് ഇല്ലാതാകുന്നതും. ഒരു ഉദാഹരണം പറയാം. തുണി അലക്കല്‍. അത് സ്ത്രീകളുടെ പണിയാണെന്ന് അവരും അവര്‍ ആണ് അത് ചെയ്യേണ്ടത് എന്ന് പുരുഷന്മാരും വിശ്വസിച്ചിരുന്നു, വിശസിക്കുന്നു. ഇത് തുടര്‍ന്നു വന്ന ഒരു ശീലമല്ലേ. ഒരു സുപ്രഭാതത്തില്‍ അലക്ക് പുരുഷന്‍ നടത്തണം എന്ന് തീര്മാനിക്കുമ്പോള്‍ പ്രശ്നമാകുന്നു. കാരണം ശീലം അത്രയേറെ മനുഷ്യരില്‍ സ്വാധീനം ചെലുത്തുന്നുണ്ട്. പക്ഷെ കാലം അലക്കിനു പുതിയ രീതി സമര്‍പ്പിക്കുന്നു. അലക്കുയന്ത്രം. അവിടെ എല്ലാര്‍ക്കും ചെയ്യാവുന്ന തരത്തില്‍ ഒരിളവ് സമ്മാനിക്കുന്നു. അത് ഒരു മാറ്റമാണ്. പഴയ കാലത്തില്‍ നിന്നും മാറി സ്ത്രീകള്‍ ജോലി ചെയ്യേണ്ട സ്ഥിതി ഉരുത്തിരിഞ്ഞപ്പോള്‍ ഈ അലക്കുയന്ത്രം ആര്‍ക്കുവേണമെങ്കിലും ചെയ്യാവുന്ന തരത്തിലേക്ക് വന്നപ്പോള്‍ അത് തിരിച്ചറിയാന്‍ മനുഷ്യര്‍ക്ക് കഴിയാതെ വരുന്നില്ലേ. ഓരോ കാലത്തേയും ശരികള്‍ പിന്നീടു കാലം മാറുമ്പോള്‍ മാറ്റത്തിന് വിധേയമാകുന്നു. ഒറ്റപ്പെട്ടത് എന്ന് കരുതുമ്പോഴും ചില ചെറിയ ചെറുത്തുനില്പുകള്‍ ആണ് ഇത്തരം പുതിയ മാറ്റങ്ങളെ എളുപ്പത്തില്‍ പടര്‍ത്താന്‍ പര്യാപ്തമാകുന്നത്. കാലത്തിന്റെ മാറ്റത്തിന് അനുസരിച്ച് മനുഷ്യര്‍ മാറാതിരിക്കുമ്പോഴാണ് പ്രശ്നങ്ങള്‍ ഉണ്ടാകുന്നത്. അധികാരം എന്നത് ഒരാള്‍ക്ക് (ആണിനും പെണ്ണിനും)ലഭിക്കുന്നത് വരെ മാത്രമേ ആ മനുഷ്യന്‍ നന്നായി ഇരിക്കുന്നുള്ളു. (അപൂര്‍വ്വമായി ചില ഒറ്റപ്പെട്ടത് മാറ്റി നിറുത്താം) ആണായാലും പെണ്ണായാലും അധികാരം കിട്ടിയാല്‍ പതിയെ എല്ലാം ഒന്ന് തന്നെ ആവും. അതില്‍ മാറ്റമൊന്നും ഉണ്ടാകാന്‍ സാധ്യത ഇല്ല.
ReplyDeleteനാരി ഭരിച്ചിടം..
ReplyDeleteനാരി മികച്ചിടം..
നാരായ വേരും
അറുത്തു മാറ്റീടും!!..ചുമ്മാ ഒരു പഴംചൊല്ല്!!..rr
പ്രതികരണത്തിലൂടെ സ്ത്രീ ഭരണത്തെ കുറിച്ച് പ്രകീർത്തിച്ചതിനു ആദ്യം തന്നെ ബിപിൻഭായ്ക്ക് എന്റെ അഭിനന്ദനങ്ങൾ.
ReplyDeleteഇവിടെ ഞാൻ കാണുന്ന പ്രശ്നം എന്തെന്നാൽ പല സ്ത്രീ വാർഡുകളിലും നില്ക്കാൻ ആളില്ലാത്തതുകൊണ്ട് പലയിടത്തും പലരുടെയും ഭാര്യമാരും സഹോദരികളും ക്കെ ആണെന്ന് അറിയാല്ലോ ... ഒരു മുൻ പരിചയവും ഇല്ലാത്ത ഇവരൊക്കെ നാളെ ജയിച്ചു വന്നാൽ ആ വാർഡിന്റെ സ്തിഥി എന്താകും ...
അതുകൊണ്ട് കഴിവുള്ള സ്ത്രീ കളെ മാത്രം പരിഗണിച്ചു ഈ വനിതാ വാർഡു എന്ന രീതി ഒഴിവാക്കണം എന്നാണ് എന്റെ പക്ഷം .
പ്രതികരണത്തിലൂടെ സ്ത്രീ ഭരണത്തെ കുറിച്ച് പ്രകീർത്തിച്ചതിനു ആദ്യം തന്നെ ബിപിൻഭായ്ക്ക് എന്റെ അഭിനന്ദനങ്ങൾ.
ReplyDeleteഇവിടെ ഞാൻ കാണുന്ന പ്രശ്നം എന്തെന്നാൽ പല സ്ത്രീ വാർഡുകളിലും നില്ക്കാൻ ആളില്ലാത്തതുകൊണ്ട് പലയിടത്തും പലരുടെയും ഭാര്യമാരും സഹോദരികളും ക്കെ ആണെന്ന് അറിയാല്ലോ ... ഒരു മുൻ പരിചയവും ഇല്ലാത്ത ഇവരൊക്കെ നാളെ ജയിച്ചു വന്നാൽ ആ വാർഡിന്റെ സ്തിഥി എന്താകും ...
അതുകൊണ്ട് കഴിവുള്ള സ്ത്രീ കളെ മാത്രം പരിഗണിച്ചു ഈ വനിതാ വാർഡു എന്ന രീതി ഒഴിവാക്കണം എന്നാണ് എന്റെ പക്ഷം .
ഈ സമൂഹത്തിൽ സംവരണമുണ്ടെങ്കിലേ സ്ത്രീകളെ മുന്നിലേക്ക് വരാൻ പുരുഷന്മാർ അനുവദിക്കുകയുള്ളു; അവരെ മുന്നിൽ നിറുത്തി പിൻസീറ്റ് ഭരണത്തിനാണെങ്കിൽ പോലും, കുറെ കഴിയുമ്പോൾ സ്ത്രീ കൾക്കു തന്നെ ഒരാത്മവിശ്വാസം കൈവരും. ആ പരി ചയം അവരെ സ്വയം തീരുമാനങ്ങൾ എടുക്കാനും നടപ്പിലാക്കാനും ഇടവരുത്തും.
ReplyDeleteഈ സമൂഹത്തിൽ സംവരണമുണ്ടെങ്കിലേ സ്ത്രീകളെ മുന്നിലേക്ക് വരാൻ പുരുഷന്മാർ അനുവദിക്കുകയുള്ളു; അവരെ മുന്നിൽ നിറുത്തി പിൻസീറ്റ് ഭരണത്തിനാണെങ്കിൽ പോലും, കുറെ കഴിയുമ്പോൾ സ്ത്രീ കൾക്കു തന്നെ ഒരാത്മവിശ്വാസം കൈവരും. ആ പരി ചയം അവരെ സ്വയം തീരുമാനങ്ങൾ എടുക്കാനും നടപ്പിലാക്കാനും ഇടവരുത്തും.
ReplyDeleteനല്ല ഒരു വിഷയം തീര്ച്ചയായും എഴുത്ത് തന്നെ പറഞ്ഞു നിർത്തുന്നത്
ReplyDeleteഇത് കൊണ്ട് ഉണ്ടായേക്കാവുന്ന നന്മകളിലേയ്ക്കു തന്നെയാണ് അതുണ്ടാവുകയും ചെയ്യും
ഭർത്താവിന്റെ ചിത്രത്തിന് താഴെ വോട്ട് ചോദിക്കുന്ന സ്ഥാനാർഥി പല മുന്നണികളിലും കണ്ടു അതൊക്കെ കടന്നു അവർ പുറത്തു വരും സ്വതന്ത്രരാകും 50% ത്തിന്റെ ഗുണം പതിയെ പതിയെ എങ്കിലും കേരളത്തില പ്രകടമാകും സമൂഹത്തിൽ
ചിന്താക്രാന്തൻ, ഗീത, ആൾ രൂപൻ, തങ്കപ്പൻ ചേട്ടൻ,അനോണിമസ്, ഡിനോ, അന്നൂസ്,പ്രദീപ്, പട്ടേപ്പാടം റാംജി, റിഷ, മാനവൻ, വീകെ, ബൈജു . എല്ലാവരും ഈ പ്രശ്നത്തിൽ അഭിപ്രായങ്ങൾ പറഞ്ഞു. നല്ലത് വരുമെന്ന് പ്രതീക്ഷിക്കാം. അവർ അവസരത്തിന് ഒത്തു ഉയരുമെന്നും. നമുക്ക് കാത്തിരുന്നു കാണാം. ഈ ശുഭ പ്രതീക്ഷ ആണല്ലോ ജനാധിപത്യം നമുക്ക് തരുന്നത്.
ReplyDeleteവീട്ടുടമസ്ഥനേയടക്കം ഓരോ വീടും ഭരിക്കുന്ന
ReplyDeleteസ്ത്രീകൾക്കാണോ നാട് ഭരിക്കാൻ പറ്റാത്തത് അല്ല്ലേ ഭായ്
നല്ല ലേഖനം,,,,,,, പെണ്ണും ഭരിക്കട്ടെ .....
ReplyDelete