വഴക്കുപക്ഷിയില്‍ നിങ്ങള്‍ക്കും എഴുതാം. വഴക്കുപക്ഷിയില്‍ എഴുതുവാന്‍ നിങ്ങളുടെ മെയില്‍ ID, request സഹിതം vazhakkupakshi@gmail.com ലേക്ക് അയയ്ക്കുക.ബ്ലോഗില്‍ author ആയി ചേര്‍ക്കുന്നതായിരിക്കും. സ്വയം ലോഗിന്‍ ചെയ്തു കൃതികള്‍ പോസ്റ്റു ചെയ്യാം.കൃതികള്‍ പുതിയവയായിരിക്കണം. മറ്റെവിടെയും പ്രസിദ്ധീകരിച്ചതോ ബ്ലോഗുകളില്‍ പബ്ലിഷ് ചെയ്തവയോ ആകരുത്. വഴക്കുപക്ഷിയില്‍ പ്രസിദ്ധീകരിച്ചവ നിങ്ങളുടെ ബ്ലോഗില്‍ പബ്ലിഷ് ചെയ്യരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു.പോസ്റ്റ്‌ലിങ്കുകള്‍ ബ്ലോഗില്‍ പബ്ലിഷ് ചെയ്യാം. ഏവര്‍ക്കും സ്വാഗതം..!!

"തനിയാവർത്തനം" കവിത


"തനിയാവർത്തനം"

ഭരണം നീതിയെ മൊഴിചൊല്ലി
ദേവത കരയുകയാണ്
സൂക്ഷ്മതയുടെ തുലാസിൽ
നിയമം ശൂന്യമാണ്

ഉലയിൽ നീറ്റിയെടുത്ത
വ്യവസ്ഥകൾ പഠിക്കാൻ
സമയമില്ല പോലും
കെട്ടുകഥകൾ,പുരാണങ്ങൾ,
മതങ്ങൾ, വർഗ്ഗങ്ങൾ ....

ദൈവങ്ങൾക്ക് ഭ്രാന്താണ്
മതഭ്രാന്ത്‌, മനുഷ്യനാണ്
ഇപ്പോൾ ദൈവത്തിന്റെ
വിധി നിർണ്ണയിക്കുന്നത്‌....

ജനിത്രം നിനക്ക് അന്യമാണ്
ആട്ടിയോടിയ്ക്കപ്പെടാം
അതിന്മുമ്പ് തേര് തെളിയ്ക്കണം
ഒരു നേരിനായി ....

ഇലകളാണ് നഗ്നതമറയ്ക്കാൻ
നല്ലത് എന്ന് കാലം തിരിച്ചറിയും
അന്ന് ലഭ്യതയുണ്ടായിരിക്കില്ല ...
ഇലകൊഴിഞ്ഞ ശിഖരങ്ങളിൽ
കാലം ആത്മഹത്യ ചെയ്തിട്ടുണ്ടാകാം

പൂർണ്ണമാകാത്ത
കവിതയിലെ വരകളും, കുത്തുകളും
കവിയുടെ ഹൃദയമാണ്
അങ്ങോട്ടും ഇങ്ങോട്ടും ചലിക്കുന്ന
കാറ്റാടിയെന്ത്രം പോലെ...

സ്വരച്ചേർച്ച ഇല്ലാത്ത ദാമ്പത്യമാണ്
കവിത, നേരിനെ കാണാൻ കഴിയുന്ന
കണ്ണും, കണ്ണാടിയും തിരയുകയാണ് കവി.


നൗഷാദ് പൂച്ചക്കണ്ണൻ

28 comments:

 1. ഇന്നുള്ള നാടിന്റെ നേർകാഴ്ച ... കവിത നന്നായി , എന്റെ ആശംസകൾ.

  ReplyDelete
  Replies
  1. ഡിയർ ഷമീർ
   ഈ അനുവാചക കുറിപ്പിന്
   താങ്ക്സ്

   Delete
 2. വേറിട്ട എഴുത്ത്.....ദൈവം ഇപ്പോ മനുഷ്യരൂപത്തില്‍ അല്ലേ?കാലം പിറകോട്ടു പോകുന്നു....ഘടികാരത്തിലെ സൂചികള്‍ തിരിഞ്ഞു നടക്കുന്നു...!

  ജിഷ ഷെരീഫ്

  ReplyDelete
  Replies
  1. ജിഷ,
   ഈ അനുവാചക കുറിപ്പിന്
   നന്ദി

   Delete
 3. ഭരണങ്ങള്‍ മാത്രമല്ല,നീതി പീഠങ്ങളും നീതിയെ മൊഴി ചൊല്ലിയിരിക്കുകയല്ലേ? എല്ലാവര്ക്കും അവനവന്റെ രാഷ്ട്രീയം മാത്രം. കവിത നന്നായിട്ടുണ്ട്.

  ReplyDelete
  Replies
  1. 'വെട്ടത്താൻ' സർ,
   ഈ കയ്യൊപ്പിന്
   വളരെ നന്ദി അറിയിക്കുന്നു

   Delete
 4. കവിത ഇഷ്ടമായി. തുടരുക.... ആശംസകള്‍ അറിയിക്കട്ടെ.....പ്രിയ പൂച്ചക്കണ്ണന്‍

  ReplyDelete
  Replies
  1. ഡിയർ
   അനൂസ്, ഈ കയ്യൊപ്പിന് താങ്ക്സ്

   Delete
 5. ആശയം ഗംഭീരമായി... ഇഷ്ടം

  ReplyDelete
  Replies
  1. ഡിയർ
   ഡിനോ ,ഈ അനുവാചക കുറിപ്പിന്
   താങ്ക്സ്

   Delete
 6. 'ഇല കൊഴിഞ്ഞ ശിഖിരങ്ങളില്‍ നോക്കി നെടുവീര്‍പ്പിടുന്ന ഒരു കാലം.........' ആശംസകള്‍ സുഹൃത്തെ...
  Saji Thattathumala

  ReplyDelete
 7. നേരിനെ കണ്ടെടുക്കുക
  നന്മയെ വീണ്ടെടുക്കുക
  നല്ല വരികള്‍
  ആശംസകള്‍

  ReplyDelete
  Replies
  1. തങ്കപ്പൻ സർ,
   കയ്യൊപ്പിനു നന്ദി

   Delete
 8. നമ്മുടെ നാടിന്റെ ഇന്നത്തെ അവസ്ഥ വിവരിച്ചു കാട്ടി കവിയുടെ സങ്കടം. കവിത നന്നായിട്ടുണ്ട്. ആശംസകൾ.

  ReplyDelete
 9. ഗീതാ ..ഈ അനുവാചക കുറിപ്പിന്
  നന്ദി.

  ReplyDelete
 10. ഹബ്ബി സുധൻ ,
  താങ്ക്സ്
  ഈ കയ്യൊപ്പിനു.

  ReplyDelete
 11. വഴക്കുപക്ഷിയിലേക്ക് വന്നതിനും സഹകരണത്തിനും ആശംസകള്‍.

  ReplyDelete
 12. നമ്മുടെ നാട്ടിലെ അവസ്ഥാ വിശേഷങ്ങൾ

  ReplyDelete
 13. ഇന്നത്തെ സമൂഹത്തിലെ ദുഷിച്ച കുറെ കാര്യങ്ങൾ പറഞ്ഞു. ഒരു കവിതയുടെ പരിധിയിൽ പൂർണമായും വരുമോ എന്നൊരു തോന്നൽ.

  ReplyDelete
  Replies
  1. ഈ അനുവാചകക്കുറിപ്പിന്
   താങ്ക്സ്

   Delete
 14. എഴുത്ത് നന്നായിട്ടുണ്ട്

  ReplyDelete
 15. എഴുത്ത് നന്നായിട്ടുണ്ട്

  ReplyDelete
 16. എന്റെ വായന ഇനിയും മെച്ചപ്പെടുത്തേണ്ടിയിരിക്കുന്നു...

  //
  പൂര്‍ണ്ണമാകാത്ത
  കവിതയിലെ വരകളും കുത്തുകളും
  കവിയുടെ ഹൃദയമാണ്..
  അങ്ങോട്ടും ഇങ്ങോട്ടും ചലിക്കുന്ന
  കാറ്റാടി യന്ത്രം പോലെ...
  //

  എവിടെയോ ഒരു ചേരായ്ക പോലെ തോന്നി..

  ReplyDelete

Search This Blog