വഴക്കുപക്ഷിയില്‍ നിങ്ങള്‍ക്കും എഴുതാം. വഴക്കുപക്ഷിയില്‍ എഴുതുവാന്‍ നിങ്ങളുടെ മെയില്‍ ID, request സഹിതം vazhakkupakshi@gmail.com ലേക്ക് അയയ്ക്കുക.ബ്ലോഗില്‍ author ആയി ചേര്‍ക്കുന്നതായിരിക്കും. സ്വയം ലോഗിന്‍ ചെയ്തു കൃതികള്‍ പോസ്റ്റു ചെയ്യാം.കൃതികള്‍ പുതിയവയായിരിക്കണം. മറ്റെവിടെയും പ്രസിദ്ധീകരിച്ചതോ ബ്ലോഗുകളില്‍ പബ്ലിഷ് ചെയ്തവയോ ആകരുത്. വഴക്കുപക്ഷിയില്‍ പ്രസിദ്ധീകരിച്ചവ നിങ്ങളുടെ ബ്ലോഗില്‍ പബ്ലിഷ് ചെയ്യരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു.പോസ്റ്റ്‌ലിങ്കുകള്‍ ബ്ലോഗില്‍ പബ്ലിഷ് ചെയ്യാം. ഏവര്‍ക്കും സ്വാഗതം..!!

എന്‍റെ മഴമുറിവ് (കവിത)

 എന്‍റെ മഴമുറിവ് 
-----------------------------------------

 പുകയുന്ന കനൽപ്പഴങ്ങളിൽ നീറി 
വേവുന്ന നെഞ്ചിലെ കടലിനെ 
ചിരിക്കുന്ന മുഖത്തിലൊളിപ്പിച്ച്
മിഴിനിറയാതെ കരയാൻ
പഠിപ്പിച്ച ജീവന്‍റെ പാതി മുറിവ്

വാക്കിൻ പായൽപ്പച്ചകളിൽ തെന്നി
കടുത്ത അവഗണനയിലേക്ക് 
വീഴുമ്പോഴും തകർന്ന ഹൃദയത്തിന്‍റെ
നൊമ്പരങ്ങൾ പങ്കുവയ്ക്കാനാവാതെ 
ബന്ധങ്ങൾക്ക് മുന്നിൽ തോൽക്കാതെ,
എത്ര ചെയ്താലും തീരാത്തത്തത്ര 
പണിത്തിരക്കെന്ന ചിരിയണിഞ്ഞ്
ഉള്ളിയരിഞ്ഞു കൊണ്ട് ചിരിച്ചു കരഞ്ഞ
മനസ്സിന്‍റെ ഉണങ്ങാത്ത നൊമ്പര മുറിവ്,

പലപ്പോഴും തനിച്ചാക്കപ്പെട്ട 
നടവഴികളിൽ പകച്ച് തകർന്നു നിന്നിട്ടും
പ്രാണൻ പകർന്നു നല്കിയ വസന്തങ്ങളെ
ചിറകിലൊതുക്കി നെഞ്ചിലെ ചൂടിൽ 
പൊതിഞ്ഞ് പരാതികളില്ലാതെ മക്കളിലേക്ക് 
മാത്രമായൊതുങ്ങിയ നേർമുറിവ്,  

ബന്ധങ്ങൾ ബന്ധനങ്ങളായി വിഷ-
സർപ്പങ്ങളെപ്പോൽ ഫണമെടുത്താടവേ 
എന്തേലും ചെയ്തുപോയാൽ പിള്ളേർക്ക്
ആരെന്നോർത്തിട്ടാ ദൈവമേയെന്ന് 
തളർന്ന മനസ്സിൽ നിന്നറിയാതെ വീണു 
പൊള്ളിച്ച വാക്കിന്‍റെ കനൽ മുറിവ്,

നിസ്സഹായതകളുടെ നീരാഴങ്ങളിൽ 
മൗനങ്ങൾ ഉരുക്കിയൊഴിച്ച്,
തുടുത്ത കനല്പ്പാടുകളെ ചേലത്തുമ്പാൽ   
കൂട്ടിത്തുന്നിമറച്ച്, വിടർന്നോരരവിന്ദത്തി- 
ന്നുള്ളിൽ ഹസിക്കുന്ന ലക്ഷ്മിയായി 
ഉദരച്ചൂടിന്‍റെ സ്നേഹ മുറിവ്, 

പാടത്തും പറമ്പിലും വീട്ടിലും 
ഒരേസമയം കൈയും കാലുമെത്തിക്കാൻ
കിതച്ചോടി, അടുക്കളപ്പാത്രങ്ങൾക്ക്
മുന്നിൽ, വെണ്ടയോടും പയറിനോടും 
ആവലാതി പറഞ്ഞ്, കാന്താരിയിൽ 
എരിഞ്ഞ് വിശപ്പാറ്റുന്ന  രുചി മുറിവ്, 

ചുണ്ടിൽ തടയുന്ന ഏകാന്തതകളിൽ,
നെഞ്ചിലെ അടക്കിവച്ച കെട്ടുവള്ളങ്ങൾക്ക്
മേൽ മഴയിലകളുടെ പ്രാർത്ഥനകൾ കൊരുത്ത്
വെയിൽ കത്തലുകളുടെ കർപ്പൂരമുഴിഞ്ഞ്, 
പൂഴി പുതഞ്ഞു നാലുമണിക്കൂട്ടിലെത്തുന്ന
കിളികൊഞ്ചലിൽ ചേർന്ന് വരാനിരിക്കുമാ-
കുലതകളിലേയ്ക്കുറ്റുനോക്കും രാത്രിമുറിവ്,

രാവുറക്കങ്ങളിൽ തേങ്ങലുകളുറഞ്ഞ
ചങ്കിലെ ഒരു ഉപ്പുകടൽ കവിൾത്തടങ്ങളിൽ
വറ്റി ഉപ്പളങ്ങളായി, ചിതറിയ 
പ്രതിബിംബങ്ങളുടെ ആഴങ്ങളിലേക്ക് വീണ്
അഗ്നി തെളിയുന്ന തിരിത്തുമ്പുകളായി  
ദൈവങ്ങളിലേക്ക് വിവർത്തിക്കപ്പെട്ട്
സ്വയമെരിഞ്ഞു തെളിയുന്ന വെളിച്ച മുറിവ്,

പുകയുന്ന കനൽപ്പഴങ്ങളിൽ നീറി 
വേവുന്ന നെഞ്ചിലെ കടലിനെ 
ചിരിക്കുന്ന മുഖത്തിലൊളിപ്പിച്ച്
മിഴിനിറയാതെ കരയാൻ
പഠിപ്പിച്ച ജീവന്‍റെ പാതി മുറിവ്
നെഞ്ചിൽ പെയ്യും വേദനയിലും തളരാത്ത
ജീവിതത്തിന്‍റെ / ജീവന്‍റെ  മഴമുറിവ് 
നിറഞ്ഞ സ്നേഹത്തിന്‍റെ അമ്മ മുറിവ്

-----------ധന്യ അരവിന്ദ്-----------

44 comments:

 1. കവിത വായിച്ചു. എത്രയെത്ര ആഴമുള്ള മുറിവുകള്‍. നന്നായി.

  ReplyDelete
 2. ഒത്തിരി ഇഷ്ടമായി.....മുറിവുകള്‍ എത്ര തരം.....നെഞ്ചില്‍ തട്ടുന്ന വരികള്‍.....നന്നായിരിക്കുന്നു...

  ജിഷ ഷെരീഫ്

  ReplyDelete
 3. കുറെയേറെ മുറിവുകൾ കൊണ്ട് കുറിച്ചിട്ട ഈ കവിത അതി മനോഹരം ... എന്റെ ആശംസകൾ.

  ReplyDelete
  Replies
  1. വായനയ്ക്കും അഭിപ്രായത്തിനും നന്ദി

   Delete
 4. "നിറഞ്ഞ സ്നേഹത്തിന്റെ അമ്മ മുറിവ്", ആശംസകൾ.....

  ReplyDelete
  Replies
  1. വായനയ്ക്കും അഭിപ്രായത്തിനും നന്ദി

   Delete
 5. ഒരിക്കലും ഉണങ്ങാത്ത മുറിവുകൾ ...

  ReplyDelete
  Replies
  1. വായനയ്ക്കും അഭിപ്രായത്തിനും നന്ദി

   Delete
 6. മുറിവുകൾ പേറി അതിൽ നിന്നുമുള്ള വേദനകൾ എല്ലാം സഹിക്കുന്ന സ്നേഹത്തിന്റെ മൂർത്തി മത് ഭാവത്തിനെ നന്നായി അവതരിപ്പിച്ചു. ആദ്യത്തെ രണ്ടു വരികൾ അത്ര ഭംഗിയായി തോന്നിയില്ല. നല്ല എഴുത്ത്. നല്ല കവിത.

  ReplyDelete
  Replies
  1. വായനയ്ക്കും അഭിപ്രായത്തിനും നന്ദി സർ, അഭിപ്രായങ്ങളിലൂടെ മാത്രമേ തെറ്റുകൾ/കുറവുകൾ അറിയുന്നതിനും എഴുത്തുകളിലെ പിഴവുകൾ തിരുത്താനും കഴിയുകയുള്ളൂ. . തീർച്ചയായും ഇനിയും ഈ സഹകരണം പ്രതീക്ഷിക്കുന്നു

   Delete
 7. aahaa manoharam,dhanya

  ReplyDelete
 8. നല്ല കവിത ...വഴക്കുപക്ഷിയില്‍ എഴുത്ത് തുടരുക ..ആശംസകള്‍
  സജി ,തട്ടത്തുമല

  ReplyDelete
  Replies
  1. വായനയ്ക്കും അഭിപ്രായത്തിനും നന്ദി

   Delete
 9. നിറഞ്ഞ സ്നേഹത്തിന്റെ അമ്മ മുറിവ് ഏറ്റുവാങ്ങുന്നു. ആശംസകള്‍

  ReplyDelete
  Replies
  1. വായനയ്ക്കും അഭിപ്രായത്തിനും നന്ദി

   Delete
 10. നല്ല കവിതയ്ക്ക് ആശംസകള്‍ -ഒപ്പം നിറഞ്ഞ പ്രോത്സാഹനവും - വഴക്കുപക്ഷിയില്‍ വീണ്ടും കാണാമെന്ന പ്രതീക്ഷയോടെ, അന്നൂസ്

  ReplyDelete
  Replies
  1. വായനയ്ക്കും അഭിപ്രായത്തിനും നന്ദി

   Delete
 11. ഉള്ളിയെരിയല്‍ ഒരു കല്ലുകടി യായി തോന്നി . ആദ്യ നാല് വരികളും തന്നെ അവസാന വരികളിലും ആവര്‍ത്തിക്കുന്നു . രിഷ സര്‍പ്പമോ ? വിഷ സര്‍പ്പമോ ? കവിത കൊള്ളാം , എങ്കിലും ഒന്നൂടെ മിനുക്കാമായിരുന്നു എന്ന് തോന്നി , ആശംസകള്‍.

  ReplyDelete
  Replies
  1. വായനയ്ക്കും അഭിപ്രായത്തിനും നന്ദി സർ, അഭിപ്രായങ്ങളിലൂടെ മാത്രമേ തെറ്റുകൾ/കുറവുകൾ അറിയുന്നതിനും എഴുത്തുകളിലെ പിഴവുകൾ തിരുത്താനും കഴിയുകയുള്ളൂ. . തീർച്ചയായും ഇനിയും ഈ സഹകരണം പ്രതീക്ഷിക്കുന്നു. എഴുത്തിലെ പോരായ്മകൾക്ക്‌ ക്ഷമ ചോദിക്കുന്നു

   Delete
  2. രിഷ സർപ്പം- വിഷ സർപ്പം എന്നാണ് അർത്ഥം കൊടുത്തിട്ടുള്ളത്

   Delete
  3. രിഷ എന്ന പദത്തിന് "നശിപ്പിക്കുന്ന, ഉപദ്രവിക്കുന്ന, പീഡിപ്പിക്കുന്ന" എന്നൊക്കെയേ അർത്ഥം കാണുന്നുള്ളൂ.

   Delete
 12. കവിത ഹൃദ്യമായിട്ടുണ്ട്‌
  ആശംസകൾ

  ReplyDelete
  Replies
  1. വായനയ്ക്കും അഭിപ്രായത്തിനും നന്ദി

   Delete
 13. വഴക്കുപക്ഷിയിലേക്ക് വന്നതിനും സഹകരണത്തിനും ആശംസകള്‍

  ReplyDelete
 14. നല്ല വരികളാണ് ധന്യ... മുറിവുകളുടെ കവിത ഇഷ്ടായിട്ടോ

  ReplyDelete
 15. പയറിനോടും
  ആവലാതി പറഞ്ഞ്, കാന്താരിയിൽ
  എരിഞ്ഞ് വിശപ്പാറ്റുന്ന രുചി മുറിവ്,
  വാക്കുകള്‍ മുറിയാതെ, മുറിവുകള്‍ അതി ഗംഭീരമായയി പെയ്തു....

  ReplyDelete
 16. പയറിനോടും
  ആവലാതി പറഞ്ഞ്, കാന്താരിയിൽ
  എരിഞ്ഞ് വിശപ്പാറ്റുന്ന രുചി മുറിവ്,
  വാക്കുകള്‍ മുറിയാതെ, മുറിവുകള്‍ അതി ഗംഭീരമായി പെയ്തു....

  ReplyDelete
 17. മനസ്സിൽ തൊട്ട വരികൾ " അമ്മമുറിവ്" . ആശംസകൾ ധന്യാ.

  ReplyDelete
 18. ഹൃദ്യമായിരിക്കുന്നു വരികള്‍
  ബന്ധങ്ങള്‍ എന്നുതുടങ്ങുന്ന വരിയില്‍ രിഷ- എന്നുള്ളത് വിഷ- എന്നാക്കണം.
  ആശംസകള്‍

  ReplyDelete
  Replies
  1. തിരുത്തിയിട്ടുണ്ട് സർ, വായനയ്ക്കും അഭിപ്രായത്തിനും നന്ദി സ്നേഹം

   Delete
 19. This comment has been removed by the author.

  ReplyDelete
 20. മനോഹരമായി എഴുതി..
  ആശംസകൾ

  ReplyDelete
  Replies
  1. വായനയ്ക്കും അഭിപ്രായത്തിനും നന്ദി സ്നേഹം

   Delete

Search This Blog