എങ്ങിനെ കുട്ടികളെ മാത്രകാപരമായി വളര്‍ത്താം ?
------------------------------ ------------------------------ ---
കുട്ടികളെ
എങ്ങിനെ നല്ല നിലയില്‍ വളര്‍ത്താം ?. കുഞ്ഞുങ്ങളെ എന്ന് മുതലാണ് നമ്മള്‍
സ്വാഭാവ രൂപീകരണത്തിനിയായി പരിശീലിപ്പിക്കേണ്ടത് ?.പലര്‍ക്കുമുണ്ടാവുന്ന
ഒരു സംശയമാണിത്.കുട്ടികളില്‍അവരുടെ സ്വാഭാവ രൂപീകരണത്തിനു തുടക്കം കുറിക്കുന്നത് ഗര്‍ഭാവസ്ഥയില്‍ തുടങ്ങി മൂന്നു വയസ്സ് വരെയുള്ള കാലയളവിലാണ് .ഈ
കാലാവധിക്കുള്ളില്‍ കുഞ്ഞിന്‍റെ വളര്‍ച്ചയിലും സ്വഭാവ രൂപീകരണത്തിലും മാതാപിതാക്കള്‍ക്ക് പലതും ചെയ്യാന്‍ കഴിയും. ഗര്‍ഭാവസ്ഥയില്‍ തന്നെ മാതാവിനുണ്ടാകുന്ന മാനസിക പ്രയാസമോ അല്ലങ്കില്‍, പിതാവിന്റെ പുകവലിയോ മദ്യപാനമോ ഒക്കെ
പിറന്നു വീഴുന്ന കുഞ്ഞുങ്ങളുടെ സ്വാഭാവത്തില്‍ കാര്യമായ സ്വാധീനം ചൊലുത്തുന്നു. ശാസ്ത്രീയമായി പരിശോധിച്ചാല്‍ ഗര്‍ഭം ധരിച്ചു പതിനേഴു മാസം
മുതല്‍ പിറന്നു വീണു ആദ്യത്തെ ഒന്നോ രണ്ടോ ദിനങ്ങളില്‍ അവസാനിക്കുന്നതാണ് ഒരാളുടെ തലച്ചോറിലെ ന്യൂരോണിന്റെ വളര്‍ച്ച എന്ന് പറയുന്നത് .അത് പോലെ
ന്യൂരോണിന്റെ സംഗമ സ്ഥലമായ സിനാപ്സ് ന്‍റെ വളര്‍ച്ച ഒരാളില്‍ മൂന്നു
വയസ്സോടെ പൂര്‍ത്തിയാകുന്നു ( തലച്ചോറിലെ വിവരങ്ങള്‍ ശേഘരിച്ചു വെക്കുന്ന
ഒരു അറയാണ് സിനാപ്സ് എന്ന് വേണമെങ്കില്‍ പറയാം .മനുഷ്യായുസ്സ് മുഴുവന്‍ ഈ
അറകളില്‍ ആണ് പിന്നീട് എല്ലാ വിവരങ്ങളും അടങ്ങുന്നത് )
ഈ കാലാവധിക്കുള്ളില്‍ മാതാപിതാക്കള്‍ നല്‍കുന്ന പരിചരണം
കുഞ്ഞിന്‍റെ ജീവിതത്തില്‍ വലിയ മാറ്റം വരുത്തുന്നു .അത് കൊണ്ടാണ് പറയുന്നത്
ഏറ്റവും ചുരുങ്ങിയത് ജനിച്ച ദിവസം മുതല്‍ തന്നെ നിങ്ങള്‍ കുഞ്ഞുങ്ങളുടെ
ശിക്ഷണം ആരംഭിക്കേണ്ടതുണ്ട് .എന്ന് . ഓര്‍ക്കുക ജനിച്ചു വീഴുന്ന അന്ന്
മുതല്‍ തന്നെ കുഞ്ഞുങ്ങളും ചിന്തിക്കുന്നുണ്ട് .അത് കൊണ്ടാണല്ലോ
പ്രസവിച്ചു കഴിഞ്ഞു മണിക്കൂര്‍കള്‍ക്കകം ആ കുഞ്ഞു അമ്മയെ
തിരിച്ചറിയുന്നതും വിശക്കുമ്പോള്‍ മുലപ്പാലിനായി കരയുന്നതുമൊക്കെ .
ചുറ്റുപാടുകള്‍ നിരീക്ഷണത്തിനു വിധേയമാക്കുമ്പോള്‍ മനസ്സില്‍
പകര്‍ത്തുന്നത് പിന്നീട് ആ കുഞിനെ ജീവിതത്തില്‍ ഉടനീളം സ്വാധീനിക്കുന്നു
എന്ന് സാരം .
കുഞ്ഞുങ്ങളും ചുറ്റുപാടുകളും
മൂന്നു
വയസ്സിനു താഴെയുള്ള കുഞ്ഞിനെ മടിയില്‍ ഇരുത്തി നിങ്ങള്‍ കണ്ണീര്‍ സീരിയല്‍
കാണുമ്പോള്‍ ഓര്‍ക്കുക, മിനി സ്ക്രീനില്‍ മിന്നി മറയുന്ന സീരിയല്‍
നായികയുടെ കരച്ചില്‍ കുഞ്ഞിന്‍റെ മനസ്സില്‍ ഉണ്ടാക്കുന്നത് ഒരു പക്ഷെ
നെഗറ്റിവ് ഇമേജ് ആയിരിക്കും ,അല്ലെങ്കില്‍ നിങ്ങള്‍ കാണുന്ന ഒരു സിനിമയിലെ
ചില രംഗങ്ങള്‍ കൊലപാതകമോ ,ഭയപ്പെടുത്തുന്നതോ ആണെന്ന് കരുതുക .എല്ലാം
ഒരഭിനയമാണ് എന്ന് നിങ്ങള്‍ക്കറിയാമെങ്കിലും അത് മനസ്സിലാക്കാനുള്ള കഴിവ് ആ
കുഞ്ഞിനു ഉണ്ടായെന്നു വരില്ല അതിന്‍റെ അനനന്തര ഫലോമോ ? ഭാവിയില്‍ ആ കുഞ്ഞ്
ഒരു ക്രിമിനലോ അല്ലെങ്കില്‍ ആത്മവിശ്വാസമില്ലാത്തവരോ ആയി തീരുന്നു " .
ജനനം മുതല്‍ മൂന്നു വയസ്സ് വരെയുള്ള കാലയളവില്‍ നിങ്ങള്‍ ചെയ്യുന്ന ഓരോ
കാര്യങ്ങളും കുഞ്ഞ് അനുകരിക്കാന്‍ ശ്രമിക്കുന്നു.ഈ കാലയളവില്‍ നിങ്ങള്‍
നല്ല പുസ്തകങ്ങള്‍ വായിക്കുകയാണ് എന്ന് കരുതുക .എങ്കില്‍ കുഞ്ഞിന്‍റെ
ശ്രദ്ധ അതിലേക്ക് തിരിയുന്നു. കുഞ്ഞുങ്ങളുടെ മുന്നില്‍ മാതാപിതാക്കള്‍
വഴക്കിടുന്നു എങ്കില്‍ ഭാവിയില്‍ അതെ കുഞ്ഞു നിങ്ങള്‍ക്ക് നേരെ കയര്‍ത്തു
സംസാരിക്കുകയോ വിരല്‍ ചൂണ്ടുകയോ ചെയ്താല്‍ അവരെ എങ്ങിനെ നമുക്ക്
കുറ്റപ്പെടുത്താനാവും ?
കുട്ടികളുടെ സ്വഭാവ രൂപീകരണത്തിന് നാം എന്ത് ചെയ്യണം ?
------------------------------ ------------------------------ ------------------
മൂന്നു
വയസ്സ് വരെയാണ് കുട്ടികളുടെ സ്വഭാവ രൂപീകരണം നടക്കുന്നത് എന്ന് പറഞ്ഞല്ലോ
.ഈ കാലയളവില്‍ കഴിയുന്നതും രക്ഷിതാക്കള്‍ അവര്‍ക്കൊപ്പം തന്നെ പരമാവധി
ചിലവഴിക്കുക എന്നത് തന്നെ ഏറ്റവും പ്രാധാനം ,,കുട്ടികളുമായി പരാമാവധി
ലാളനകളിലും കളികളിലും ഏര്‍പ്പെടുക .പരമാവധി സ്നേഹചുംമ്പനങ്ങള്‍ നല്‍കുകയും
ചെയ്യുക ,എത്രത്തോളം കഴിയുമോ അത്രയും സ്പര്‍ശനം നല്‍കുക. ഇത് കുഞ്ഞിനു
മാതാപിതാക്കളില്‍ ഉള്ള സ്നേഹം വര്‍ദ്ധിക്കുകയും സംരക്ഷണം ബോധം വളരുകയും
ചെയ്യുന്നു ..കുട്ടികള്‍ അല്ലെ എന്ന് കരുതി അവരോട് സംസാരിക്കാതിരിക്കരുത്. അവര്‍ പറയുന്ന ഭാഷ നിങ്ങള്‍ക്ക് മനസ്സിലാകില്ല എങ്കിലും അതേ ഭാഷയില്‍
തന്നെ അവരോടു സംവദിക്കണം .കുട്ടികള്‍ക്ക് വായന ശീലം ഉണ്ടാകുന്നത്
നിങ്ങളില്‍ കൂടിയാണ് ഈ കാലയളവില്‍ കഥ പുസ്തകങ്ങള്‍ കൊടുത്തും അതിലെ
ഗുണപാഠ കഥകള്‍ പറഞ്ഞു കൊടുത്തും അവരുമായി പരമാവധി ചങ്ങാത്തം കൂടുക .
വളരുമ്പോള്‍ നിങ്ങളുടെ കുഞ്ഞു തീര്‍ച്ചയായും ഒരു നല്ല വായനക്കാരനോ
വായനക്കാരിയോ ആകും തീര്‍ച്ച.കുട്ടികളുടെ ഈ പ്രായത്തില്‍ നിറങ്ങളുടെ സ്വാധീനം വളരെ വലുതാണ്. അത് കൊണ്ട് കൂടുതല്‍ നിറമുള്ള പുസ്തകങ്ങള്‍ അവര്‍ക്ക് സമ്മാനിക്കുക , അവരുടെ
മുറികളില്‍ കഴിവതും വര്‍ണ്ണാഭമായ നിറങ്ങള്‍ കൊണ്ടും തോരണങ്ങള്‍ കൊണ്ടും
കളര്‍ഫുള്‍ ആക്കുക .നല്ല പൂക്കള്‍ ,കളിപ്പാവകള്‍ എന്നിവകൊണ്ട് അവരുടെ ലോകം
നിറക്കുക .കിട്ടുന്ന അവസരങ്ങളിലൊക്കെ അവരെയും കൊണ്ട്പുറത്തു പോവുകയും
നാല് ചുമരുകള്‍ക്ക് അപ്പുറം മറ്റൊരു ലോകമുണ്ടെന്നു അവരെ കാണിക്കുകയും
ചെയ്യുക.രണ്ടു വയസ്സ് മുതല്‍ കുട്ടികള്‍ക്ക് എല്ലാ കാര്യങ്ങളിലും
സംശയമായിരിക്കും,അവര്‍ ചോദിക്കുന്ന എല്ലാത്തിനും അവര്‍ക്ക് മനസ്സിലാകുന്ന
രീതിയില്‍ മറുപടി നല്‍കുക ഇങ്ങനെയൊക്കെ ചെയുമ്പോള്‍ നമ്മുടെ കുഞ്ഞ് വരും
തലമുറക്ക് നന്മ പകരുന്ന സമൂഹത്തിനു മാത്രകയാകുന്ന ഉത്തമാരാകുന്നു ,അത് വഴി
നമുക്കും അഭിമാനിക്കാം ,നല്ലൊരു സമൂഹത്തെ വളര്‍ത്തിയെടുക്കുന്നതില്‍
പങ്കാളിയായതില്‍ !!
________________________________________________________________________________
________________________________________________________________________________
Good post!
ReplyDeleteസാധാരണ ബ്ലോഗുകളില്‍ കാണാത്ത ഒരു വിഷയം കൈകാര്യം ചെയ്തിരിക്കുന്നു....ആശംസകള്‍ ഇക്കാ
ReplyDeleteവ്യത്യസ്തം..! ഏറെ ഇഷ്ട്ടമായി ...വായിച്ചിരിക്കേണ്ട പോസ്റ്റ്
ReplyDeleteGood...!!
ReplyDeleteവളരെ ഉപകാരപ്രദം.
ReplyDeleteകുഞ്ഞുങ്ങളെ കുറിച്ചാവുമ്പോൾ വളരെ ശ്രദ്ധ ആവശ്യമുണ്ടല്ലോ ..
ReplyDeleteഅതുകൊണ്ട് ഈ പോസ്റ്റ് വിലമതിക്കാനാവാത്ത അറിവുതന്നെ..
ആശംസകൾ !!
നന്നായിരിക്കുന്നു ഈ എഴുത്ത്.
ReplyDeleteകുടുംബം നന്നായാല്‍ കുട്ടികളും നന്നാവും.
ആശംസകള്‍
കുട്ടികളെ നമ്മള്‍ പലപ്പോഴും അണ്ടര്‍ എസ്റ്റിമേറ്റ് ചെയ്യുന്നു എന്നതാണ് കാതലായ പ്രശ്‌നം. വില്ല്യം വേര്‍ഡ്‌സ്‌വര്‍ത്ത് പറഞ്ഞതാണ് ശരി. "ചൈല്‍ഡ് ഈസ് ദി ഫാദര്‍ ഓഫ് മാന്‍." അവരെ പഠിപ്പിക്കുന്നതിനോടൊപ്പം നമുക്കും ഒരുപാട് പഠിക്കാനുണ്ട് അവരില്‍നിന്ന്. ആശംസകള്‍ ഫൈസല്‍ ഭായ്.
ReplyDeleteഒരു തുറന്നു പറച്ചിലില്‍ കാര്യങ്ങളെല്ലാം വെക്തം..സന്തോഷം മാഷേ...rr
ReplyDeleteപ്രിയ Author,
ReplyDeleteവഴക്കുപക്ഷിയിലേക്ക് വന്നതിനും സഹകരണത്തിനും നന്ദി അറിയിക്കട്ടെ ..!
നല്ല ലേഖനം - ആശംസകൾ
ReplyDeletevaayichirikkemda article...good
ReplyDeleteകുഞ്ഞുങ്ങള്‍ ഉള്ളവരും ഉണ്ടാകുവാന്‍ പോകുന്നവരും ശ്രദ്ധിക്കേണ്ട ലേഖനം. ആശംസകള്‍ ഫൈസല്‍
ReplyDeleteGood!
ReplyDeletenalla lekhanam
ReplyDeleteവളരെ നല്ലൊരു ലേഖനം ഫൈസൽ....
ReplyDeleteഎല്ലാ മാതാപിതാക്കളും വായിക്കേണ്ടത്.
ReplyDeleteഫൈസലിന്റെ ഈ ലേഖനം കാണാൻ വൈകി കാരണം
ReplyDelete1. ഒരു പക്ഷെ അദ്ദേഹം ഇത് തന്റെ ബ്ലോഗിൽ ചെര്തില്ലായിരിക്കാം
2. ഒരു പക്ഷെ അദ്ദേഹം ഇത് സോഷ്യൽ മീഡിയകളിൽ ചേർത്തില്ലായിരിക്കാം
3. ഒരു പക്ഷെ അദ്ദേഹം ഇത് തന്റെ സുഹൃത്തുക്കളെ ഈമെയിലിലൂടെ അറിയിചില്ലായിരിക്കാം
4. ഒരു പക്ഷെ അദ്ദേഹം ഇത് എഴുതി ഇവിടെ ചേർത്തിട്ടു വേണമെങ്കിൽ വഴക്കു പക്ഷിക്കാർ പരസ്യം കൊടുക്കട്ടെ എന്ന് കരുതിക്കാണും
ഇത്രയും എഴുതിയ ശേഷമാണ് വഴക്ക് പക്ഷിക്കാരുടെ നിബന്ധന കണ്ടത്.
കൃതികള്‍ പുതിയവയായിരിക്കണം. മറ്റെവിടെയും പ്രസിദ്ധീകരിച്ചതോ ബ്ലോഗുകളില്‍ പബ്ലിഷ് ചെയ്തവയോ ആകരുത്.
വഴക്കുപക്ഷിയില്‍ പ്രസിദ്ധീകരിച്ചവ നിങ്ങളുടെ ബ്ലോഗില്‍ പബ്ലിഷ് ചെയ്യുകയുമരുത്.ഏവര്‍ക്കും സ്വാഗതം..!!
ആദ്യത്തെ നിബന്ധന കൊള്ളാം പക്ഷെ രണ്ടാമതതിനോട് highlightil എഴുതിയതിയതിനോട് യോജിക്കാൻ കഴിയുന്നില്ല, കാരണം
സൃഷ്ടികൾ എഴുതുന്നവർ അതിന്റെ ഒരു ലിങ്ക് തങ്ങളുടെ ബ്ലോഗിൽ ചേർക്കാൻ താൽപ്പര്യം ഉള്ളവർ തന്നെ, അങ്ങനെ ചേർക്കുന്നത് കൊണ്ട്
വഴക്കുപക്ഷിക്കും ഗുണമേ ഉണ്ടാവുകയുള്ളൂ, ആ ബ്ലോഗിന്റെ സ്ഥിരം വായനക്കാര് ഇവിടെയും ഓടിയെതുമല്ലേ, ഉദാഹരണത്തിന് ഫൈസലിന്റെ ഈ കുറി
അദ്ധേഹത്തിന്റെ ഒരു സ്ഥിരം വായനക്കാരനായ എനിക്കു ഇന്ന് മാത്രമാണ് കാണാൻ കഴിഞ്ഞത്. മറിച്ചു ഗിരീഷിന്റെ കവിത അദ്ദേഹം എനിക്കു തപാലിൽ
അയച്ചു തന്നതിനാൽ ഇവിടെതാൻ കഴിഞ്ഞു.
ഇത്രയും പറഞ്ഞത് കൊണ്ട് ഇവിടെ ആരും കൊപിക്കില്ലാന്നും എന്നെ ഇവിടുന്നു ആട്ടിപ്പുറത്താക്കില്ലാ എന്നും ഉള്ള വിശ്വാസത്തോടെ ഇതിവിടെ തല്ക്കാലം നിർത്തുന്നു
ഫൈസലേ ഇത് തകർത്തല്ലോ മാഷേ അപ്പോൾ അവിടെ ഒരു നല്ല മനശാസ്ത്രജ്ജനും കുടിയിരിക്കുന്നു എന്ന് വെളിവായി ഇപ്പോൾ. എല്ലാ മാതാപിതാക്കളും സശ്രദ്ധം വായിച്ചിരിക്കേണ്ട ഒരു നല്ല ലേഖനം.
ഇതിവിടെ ചേര്ത ഫൈസലിനും വഴക്കു പക്ഷിക്കും (ഈ പക്ഷിയുടെ ഗുണ വിശേഷങ്ങൾ കൂടി അഡ്മിൻ എഴുതി ചേർത്താൽ നന്നായിരുന്നു, കാരണം ഇത്തരം ഒരു പക്ഷിയേപ്പറ്റി ഇതുവരെ കേട്ടിട്ടില്ലാത്തത് തന്നെ ചുരുക്കം! )
എഴുത്ത് തുടരുക, ആശംസകൾ! എന്റെ മാഷേ ഇത്തരം കുറിപ്പുകൾ എഴുതുമ്പോൾ ഗിരീഷ് ചെയ്തതുപോലെ ഒരു വാക്ക് തപാലിൽ അയക്കാൻ യെന്താണാഹോ ഒരു വൈക്ളബ്യം !!
നന്ദി നമസ്കാരം
ഫിലിപ്പ് ഏരിയൽ
സിക്കന്ത്രാബാദ്
ഒരു പോസ്റ്റ് ഒരേ സമയം രണ്ടിടത്ത് പോസ്റ്റു ചെയ്യുന്നതിലെ അനൌചിത്യം പറയാതെ അറിയാമല്ലോ. വായനക്കാരുടെ വിലയേറിയ സമയത്തെ അപഹരിക്കലാവും അത്. ശ്രീ ഫൈസല്‍ ബാബു വിന്റെ ബ്ലോഗില്‍ കൂടി ഇത് പബ്ലിഷ് ചെയ്‌താല്‍ വഴക്കുപക്ഷിയിലേക്ക് ആരാണ് വരുക. സര്‍, ഇതൊരു കൂട്ടായ സംരംഭമാണ്. എല്ലാവിധ പ്രോത്സാഹനങ്ങളും ഉണ്ടാവണം എന്നറിയിക്കുന്നു. കൂടാതെ പോസ്റ്റ് പബ്ലിഷ് ചെയ്യരുതെന്നാണ് നിബന്ധന കൊണ്ട് ഉദ്ദേശിച്ചത്. ലിങ്ക് പബ്ലിഷ് ചെയ്യുന്നതില്‍ ഒരു കുഴപ്പവുമില്ല. ശ്രീ ഗിരീഷ് ഒക്കെ ലിങ്ക് പബ്ലിഷ് ചെയ്യുന്നുണ്ട്. താങ്കളുടെ വിലയേറിയ അഭിപ്രായത്തെ മാനിച്ചു നിബന്ധനയില്‍ മാറ്റം വരുത്തി, ലിങ്ക് പബ്ലിഷ് ചെയ്യാം എന്ന് കൂടി ചേര്‍ക്കുന്ന വിവരം സസന്തോഷം അറിയിക്കട്ടെ...തുടര്‍ന്നും സഹകരണം പ്രതീക്ഷിക്കുന്നു. Admin-vazhakkupakshi
Deleteഈ പറഞ്ഞതിനോട് ഒട്ടും യോജിക്കാൻ കഴിയില്ല
Deleteകാരണം ഫൈസൽ ബാബുവിന്റെ ബ്ലോഗിൽ വരുന്നവർ
എല്ലാം ഇവിടെ വരുന്നവര അല്ലല്ലോ പിന്നെ അവിടെ
സ്ഥിരമായി വരുന്നവർ കുറിപ്പ് കാണുകയും അവിടെ നിന്നും
കിട്ടുന്ന ലിങ്കിലൂടെ ഇവിടെയെതാനുമല്ലേ സാദ്ധ്യത കൂടുതൽ
അല്ലാതെ അവിടെ പബ്ളിഷ് ചെയ്താൽ വഴക്കുപക്ഷിയിലേക്ക് ആരാണ് വരുക
എന്നത് തികച്ചും ആസ്ഥാനത്ത് തന്നെ !! അവിടെ ഒരു അനൌചിത്യവും എനിക്കു
കാണാൻ കഴിയുന്നില്ല
ആശംസകൾ
ഫിലിപ്പ് ഏരിയൽ
സിക്കന്ത്രാബാദ്
mikacha lekhanam..aashamsakal ariyikkunnu.
ReplyDeleteവായിച്ചവര്‍ക്കും അഭിപ്രായം പറഞ്ഞ എല്ലാവരോടും ഉള്ള നന്ദിയും കടപ്പാടും അറിയിക്കുന്നു , ഫിലിപ് സാറിന്റെ നിര്‍ദേശം അംഗീകരിച്ച ഈ ബ്ലോഗിന്‍ അഡ്മിന്‍സിനോടും നന്ദിയുണ്ട്. :ഇ ലോകത്തെ എഴുത്തുകാര്‍ ഒന്നിച്ചു ഒരു പ്ലാറ്റ് ഫോമില്‍ എഴുതുന്നത് ആദ്യമായൊന്നും അല്ല . എങ്കിലും ഫിലിപ്പ് സര്‍ പറഞ്ഞപോലെ വഴക്ക് പക്ഷി യുടെ വ്യക്തിത്വം കൂടുതല്‍ വെളിച്ചത്ത് കൊണ്ട് വരണം എങ്കിലേ ഈ ഉദ്യമം കൂടുതല്‍ ലഷ്യം കാണുകയുള്ളൂ എന്നാണെന്‍റെയും അഭിപ്രായം. ആശംസകള്‍ .
ReplyDeleteനല്ലൊരു ലേഖനം
ReplyDeleteനല്ല ലേഖനം, മാഷേ
ReplyDeleteനല്ല ലേഖനം പക്ഷെ എനിക്ക് ഉപകാരമാവത്തില്ല
ReplyDeleteഉപകാരപ്രദമായ ലേഖനം ഫൈസൽ. ഇത് കാണാൻ വൈകിയത് ഈ പക്ഷിയെ അറിയാത്തതു കൊണ്ടാവാം. ക്ഷമിക്കുമല്ലോ .....
ReplyDeleteഎനിക്ക് കുട്ടികളായില്ല ഇപ്പൊ ഭാര്യ ഗര്‍ഭിണി ആണ് അത് കൊണ്ടായിരിക്കാം ഞാനിതു മനസ്സിരുത്തി വായിച്ചു നന്ദി ട്ടോ
ReplyDeleteeppozhanu kaanunnathu...mikacha lekhanam...aashamsakal..!
ReplyDeleteവളരെ വിശേഷപ്പെട്ട ഒരു ലേഖനം..
ReplyDeleteഇനി അച്ഛനമ്മമാരാകാന്‍ പോകുന്നവരും ഇപ്പോള്‍ ആയവരും വായിച്ചിരിക്കേണ്ടത്.
ശാസ്ത്രീയമായി പരിശോധിച്ചാല്‍ ഗര്‍ഭം ധരിച്ചു പതിനേഴു മാസം മുതല്‍ പിറന്നു വീണു ആദ്യത്തെ ഒന്നോ രണ്ടോ ദിനങ്ങളില്‍ അവസാനിക്കുന്നതാണ് ഒരാളുടെ തലച്ചോറിലെ ന്യൂരോണിന്റെ വളര്‍ച്ച എന്ന് പറയുന്നത് .
ReplyDeleteഇവിടെ ഒരു തിരുത്ത് ആവശ്യമല്ലേ...??
17 ദിവസം അല്ലേ???
ഏവർക്കും ഗുണപ്രദമായ ലേഖനം.
ReplyDelete