വഴക്കുപക്ഷിയില്‍ നിങ്ങള്‍ക്കും എഴുതാം. വഴക്കുപക്ഷിയില്‍ എഴുതുവാന്‍ നിങ്ങളുടെ മെയില്‍ ID, request സഹിതം vazhakkupakshi@gmail.com ലേക്ക് അയയ്ക്കുക.ബ്ലോഗില്‍ author ആയി ചേര്‍ക്കുന്നതായിരിക്കും. സ്വയം ലോഗിന്‍ ചെയ്തു കൃതികള്‍ പോസ്റ്റു ചെയ്യാം.കൃതികള്‍ പുതിയവയായിരിക്കണം. മറ്റെവിടെയും പ്രസിദ്ധീകരിച്ചതോ ബ്ലോഗുകളില്‍ പബ്ലിഷ് ചെയ്തവയോ ആകരുത്. വഴക്കുപക്ഷിയില്‍ പ്രസിദ്ധീകരിച്ചവ നിങ്ങളുടെ ബ്ലോഗില്‍ പബ്ലിഷ് ചെയ്യരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു.പോസ്റ്റ്‌ലിങ്കുകള്‍ ബ്ലോഗില്‍ പബ്ലിഷ് ചെയ്യാം. ഏവര്‍ക്കും സ്വാഗതം..!!

ടിവി ന്യൂവിൽ MT യുടെ അഭിമുഖത്തെപ്പറ്റി- ഗിരീഷ്‌. കെ.എസ്‌

 കുറച്ചു ദിവസം മുമ്പ് രാവിലെ ചായകുടിയൊക്കെ കഴിഞ്ഞ്  ടിവി ഒന്ന് വെറുതെ ഓണ്‍ ചെയ്തു. അതാ ടിവി ന്യൂവിൽ എം ടി വാസുദേവൻ നായരുമായിട്ടുള്ള അഭിമുഖം അദ്ദേഹത്തിന്റെ വാക്കുകളിൽനിന്നും..
മലയാളികളുടെ സർഗാതമകതയുടെ ഒരു വംശവൃക്ഷത്തിന്റെ മുമ്പിലാണ് ഞാൻ ഇരിക്കുന്നത്.  വാസ്തവത്തില്‍ സംസാരിക്കുമ്പോൾ എന്റെ തൊണ്ട വരളുന്നുണ്ട്   എന്നു പറഞ്ഞുകൊണ്ടാണ് അവതാരകാൻ ചോദ്യങ്ങൾ ചോദിച്ചു തുടങ്ങിയത്..

ടിവി ന്യൂ എന്ന വാർത്തയുടെ പുതിയ പരീക്ഷണത്തെ കുറിച്ച്........

അച്ചടി മാധ്യമമായാലും ദൃശ്യ മാധ്യമമായാലും പുതിയതായി വരുന്നതുകൊണ്ട് കുഴപ്പമൊന്നുംഇല്ല. പക്ഷെ ഞാൻ കരുതുന്നത് ഇവയ്ക്കെല്ലാം പ്രധാനമായും ഒരു ലക്ഷ്യം വേണം. ആ ലക്ഷ്യം എന്നത് സത്യത്തെ അന്വേഷിച്ചു കണ്ടെത്തുക എന്നതായിരിക്കണം. അതുകൊണ്ട് ഈ പുതിയ സംരംഭത്തെ സംശയത്തോടെയല്ല കാണുന്നത് മറിച്ച്  പ്രതീക്ഷയോടെയാണ്.

എഴുത്തുകാരൻറെ ലക്ഷ്യവും സത്യാന്യോക്ഷണം തന്നെയാകണം. എന്റേയും  ലക്ഷ്യം അതുതന്നെയായിരുന്നു. അതിൽ എത്രത്തോളം വിജയിച്ചു എന്നതല്ല, ലക്‌ഷ്യം അതായിരിക്കണം എന്നതാണ് പ്രധാനം.  എനിക്ക് എഴുതുവാനുള്ള പ്രചോദനവും ആ ലക്ഷ്യം തന്നെയായിരുന്നു.

ഇത്തരത്തിൽ അന്യോഷണവും നിരീക്ഷണവും ആണ് ഒരു പുതിയ സൃഷ്ടിയിലേക്ക് നയിക്കുന്നത്. കാണുന്ന  സംഭവങ്ങളോ ദുരന്തങ്ങളൊ ഒക്കെ മനസ്സിൽ സൂക്ഷിച്ചു വയ്ക്കുകയും പിന്നീട് എപ്പോഴോ പുറത്തെടുക്കുമ്പോൾ അവ കഥയോ കവിതയോ ഒക്കെയായി മാറുന്നു.

പണ്ടത്തേതിൽ നിന്നും വ്യത്ത്യസ്തമായി ഇന്ന് മനസ്സിനെ അലട്ടുന്ന കാര്യങ്ങൾ.

പുറത്ത് മഴപെയ്യുന്നു ഇങ്ങൊട്ട് വന്ന വഴിയിൽ അവിടിവിടെയൊക്കെ വെള്ളം കെട്ടികിടക്കുന്നുണ്ട്. പക്ഷെ കോഴിക്കോട് എന്റെ വീട്ടിൽ അഞ്ചോ ആറോ ദിവസം കുടിവെള്ളം കിട്ടാതെയാണ് ഞാൻ കഴിയുന്നത്‌. സംസ്ക്കാരം എന്ന്  പറയുമ്പോൾ സാഹിത്യം കല നാടകം സംഗീതം പുതിയ ഗ്രന്ഥങ്ങൾ എന്നതിനുമെല്ലാം അപ്പുറത്തായി ചില കാര്യങ്ങളുണ്ട്. ശരാശരി മനുഷ്യന്റെ ജീവിതത്തിനു ആവശ്യമായ കാര്യങ്ങളാണ് അവ. കുടിവെള്ളം, ശുദ്ധവായു, രോഗാവസ്ഥയിൽനിന്നുള്ള പരിചരണം ഇത്തരം കാര്യങ്ങളാണ് ഇന്ന് അലട്ടുന്നത്. ഇതിനെല്ലാം പരിഹാരം എന്താണെന്നുള്ളത് അറിയില്ല.
 പിന്നെ പ്രകൃതിക്ക് സംഭവിച്ച മാറ്റങ്ങൾ. പണ്ട് പ്രകൃതിയെ കണ്ടും ആരാധിച്ചും ആണ് വളർന്നിരുന്നത്. പുഴകളെ കണ്ട്, ജലാശയങ്ങളെ കണ്ട്, കുന്നുകളെ  കണ്ട്, പച്ചപ്പുള്ള പാടങ്ങളെ കണ്ട് ഇതെല്ലാം നഷ്ടപ്പെട്ടു  പോകുന്നുണ്ടോ അല്ലെങ്കിൽ പോയിരിക്കുന്നു എന്ന തിരിച്ചറിവുമൊക്കെ  ഇന്ന് മനസ്സിനെ അലട്ടുന്ന കാര്യങ്ങളാണ്. പിന്നെ നമ്മൾ എന്തെല്ലാം അകറ്റണം അല്ലെങ്കിൽ ഏതില്‍ നിന്നുമെല്ലാം  മോചനം നേടണം എന്നാഗ്രഹിച്ചോ അതെല്ലാം കൂടുതൽ കൂടുതൽ കടന്നുവന്നിരിക്കുന്നു. ജാതി, മതം,   മാനവികതയെ നശിപ്പിക്കുന്നതായ പല പല ഘടകങ്ങളും, എല്ലാം കടന്നു വന്നിരിക്കുന്നു. ഒരുദിവസം ഒരു കുട്ടി എന്റെ അടുത്ത് വന്ന് ചോദിക്കുന്നു അച്ചാച്ചാ എല്ലാ ദിവസവും പത്രത്തിൽ ഈ കുട്ടികളെ ദ്രോഹിക്കുന്ന വാർത്തകൾ വരുന്നു എന്താ ഇത് ? കുട്ടികളും ഇതൊക്കെ വീക്ഷിക്കുന്നു.  ആരും ഇതൊന്നും ശ്രദ്ധിക്കാതിരിക്കുന്നില്ല.  പക്ഷെ ഇതിനെല്ലാം ഒരു പരിഹാരം കാണാൻ കഴിയാത്തതിന്റെ നിരാശയോ രോക്ഷമോ ഒക്കെയാകാം നമ്മുടെ മനസ്സിൽ.

പരിഹാരം ഉണ്ടാക്കാൻ ആയില്ലെങ്കിലും സമാന മനസ്ക്കരായവരുമായി ഇത്തരം അലട്ടുന്ന പ്രശ്നങ്ങൾ പങ്കുവയ്ക്കാൻ സാധിച്ചാൽ അത്രയുമായി എന്ന് ആശ്വസിക്കാം. ഇത്തരത്തിൽ ഉള്ള ദൈന്യതയുടെ പടുകുഴിയുടെ വക്കിലൂടെയാണ് നാം സഞ്ചരിക്കുന്നത് ദയവായി മനസ്സിലാക്കുക എന്ന് നമ്മുടെ കാലഘട്ടത്തിനോട് നിശബ്ദമായി പറയാനുള്ള ഒരു ബാധ്യതയുണ്ട്. എഴുതുവാനുള്ള പല വിഷയങ്ങളും മനസ്സിലുണ്ട്. പക്ഷെ ശാരീരികമായ പ്രയാസങ്ങൾ മൂലം സാധിക്കുന്നില്ല.

ഇനിയും ഒട്ടേറെ കാര്യങ്ങൾ  അദ്ദേഹം  പറയുന്നുണ്ട്.
താഴെ കൊടുക്കുന്ന ലിങ്കുകളിൽ പോയാൽ വിശദമായി കാണുകയും കേൾക്കുകയും ചെയ്യാം.
https://www.youtube.com/watch?v=ChIvN-oinE8  

https://www.youtube.com/watch?v=kkXfvzKlQ5g

https://www.youtube.com/watch?v=TULEqfbfnok

https://www.youtube.com/watch?v=fAMOyqUBcKA

https://www.youtube.com/watch?v=LoY3eIG9gf0

https://www.youtube.com/watch?v=rXaG-HmDLpI

14 comments:

  1. നല്ല പരിചയപ്പെടുത്തല്‍.... മലയാളത്തിന്‍റെ മഹാ സാഹിത്യകാരന് ആദരവുമാത്രം...!!! ഒപ്പം TV New വിനു നന്ദിയും..!

    ReplyDelete
  2. പ്രിയ Author,
    വഴക്കുപക്ഷിയിലേക്ക് വന്നതിനും സഹകരണത്തിനും നന്ദി അറിയിക്കട്ടെ ..!

    ReplyDelete
  3. നന്നായി
    ഇനി ലിങ്കുകളൊക്കെയൊന്ന് തുറന്ന് നോക്കട്ടെ

    ReplyDelete
  4. ഇഷ്ടായി ഈ പരിചയപ്പെടുത്തല്‍ .ആദ്യമായാണ് ഈ വഴി വീണ്ടും വരും .

    ReplyDelete
  5. gireesh paranjathukondu ivide varaan saadhichu.m t yodu ennum aadaravu maathram,...thanks gireesh.

    ReplyDelete
  6. സത്യം പറച്ചില്‍..rr

    ReplyDelete
  7. ഇത് മറ്റ് ടി.വികളെപ്പോലെ ആകില്ലെന്ന് പ്രതീക്ഷിക്കാം.

    ReplyDelete
  8. kollam..muzhuvan nokkatte..:) ashamsakl Gireesh..

    ReplyDelete
  9. രണ്ടെണ്ണം കണ്ടു.... നന്നായി ഗിരിഷ്, ഇവിടെ ആദ്യായിട്ട് വരികയാണ്.....

    ReplyDelete
  10. മുഴുവനും കണ്ടു. പലതും പഠിക്കാനുള്ളവ. ഇത് ബ്‌ളോഗിലിട്ടതിൽ വളരെ സാന്തോഷം..

    ReplyDelete
  11. ഒരു ലിങ്ക് കണ്ടു. ബാക്കി പുറകെ നോക്കാം.
    നന്നായിരിക്കുന്നു.

    ReplyDelete
  12. നല്ല പോസ്റ്റ്.എന്റെ നെറ്റിന് ചില പ്രശ്നങ്ങള്‍ ഉണ്ട്. അത് ശരിയായിട്ടു വേണം ഈ വീഡിയോ എല്ലാം ഒന്ന് നോക്കുവാന്‍

    ReplyDelete
  13. മഹത്തായ സാഹിത്യ സംസ്കാരം കാലഹരണപ്പെട്ടുകൊണ്ടിരിക്കുന്നു.
    അതിനൊരു പുനര്‍ജ്ജനി പ്രതീക്ഷിക്കവയ്യ......ഇല്ല ആ സംസ്കാരിക
    ലോകം മാഞ്ഞുകൊണ്ടിരിക്കുന്നു....ജീവിച്ചിരിക്കുന്ന ഈ അക്ഷര പ്രഭുക്കളുടെ
    കാലം വരെ നമുക്കാസ്വദിക്കാം അഭിമാനിക്കാം..... ഗിരീഷ്‌..എന്‍റെ
    ബ്ലോഗില്‍ വന്നതിനു നന്ദി....ആസ്ശംസകള്‍.

    ReplyDelete

Search This Blog