വഴക്കുപക്ഷിയില്‍ നിങ്ങള്‍ക്കും എഴുതാം. വഴക്കുപക്ഷിയില്‍ എഴുതുവാന്‍ നിങ്ങളുടെ മെയില്‍ ID, request സഹിതം vazhakkupakshi@gmail.com ലേക്ക് അയയ്ക്കുക.ബ്ലോഗില്‍ author ആയി ചേര്‍ക്കുന്നതായിരിക്കും. സ്വയം ലോഗിന്‍ ചെയ്തു കൃതികള്‍ പോസ്റ്റു ചെയ്യാം.കൃതികള്‍ പുതിയവയായിരിക്കണം. മറ്റെവിടെയും പ്രസിദ്ധീകരിച്ചതോ ബ്ലോഗുകളില്‍ പബ്ലിഷ് ചെയ്തവയോ ആകരുത്. വഴക്കുപക്ഷിയില്‍ പ്രസിദ്ധീകരിച്ചവ നിങ്ങളുടെ ബ്ലോഗില്‍ പബ്ലിഷ് ചെയ്യരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു.പോസ്റ്റ്‌ലിങ്കുകള്‍ ബ്ലോഗില്‍ പബ്ലിഷ് ചെയ്യാം. ഏവര്‍ക്കും സ്വാഗതം..!!

കുഴലുകള്‍ (കവിത ) - മുഹമ്മദുകുട്ടി ഇരിമ്പിലിയം

(Image courtesy Google )
_______

ചില തുളകള്‍ -
'കുഴലു'കളായി പരിണമിക്കും.
ചില യുക്തികള്‍ -
ഗുപ്തമാകുന്നത് അങ്ങിനെയാണ്.

ആര്‍ത്തികളുടെ -
ഒളിവിരുതുകള്‍
നിയമക്കുരുക്കുകളുടെ ചൂണ്ട-
ക്കെണികളില്‍ വീഴാതിരിക്കാന്‍ 
വക്രബുദ്ധികള്‍ തന്‍ 
ശരീര ശാസ്ത്രം .....!

അവിടെ -
ചിലപ്പോള്‍ ,ഗ്രീന്‍ ചാനലുകളും 
എക്സറേ തരംഗങ്ങളും  
കണ്ണു തുറിക്കും !

കണ്ണിന്‍റെ മറവുകള്‍ 
പൊന്നിന്‍റെ തുറവുകള്‍ക്ക്
'കുഴലൂ'തുന്ന വിദ്യകളില്‍ 
നവദ്വാരങ്ങള്‍ -
നവരത്നങ്ങളേക്കാള്‍ അനര്‍ഘം!

കടല്‍ ദൂരങ്ങളിലെ പൊന്ന്
കരളാഴങ്ങളിലെ ചിന്ന സൂത്രങ്ങളില്‍ 
കരേറുന്ന 'തുരങ്ക വിസ്മയ'ത്തിന് 
കറുകറുത്ത ദുരയടെ പൊട്ടിച്ചിരികള്‍ !!
*********



________________________
________________
___________

13 comments:

  1. കവിത ഒന്ന് തിരിച്ചറിയാന്‍ ഈ പത്രവാര്‍ത്ത തുണക്കും .

    ReplyDelete
  2. ഗംഭീരം...!

    ReplyDelete
  3. പ്രിയ Author,
    വഴക്കുപക്ഷിയിലേക്ക് വന്നതിനും സഹകരണത്തിനും നന്ദി അറിയിക്കട്ടെ ..!

    ReplyDelete
  4. ഒരു സംഭവം തന്നെ...

    ReplyDelete
  5. vyathyastham...adipoliyaayittundu chetta....

    ReplyDelete
  6. ആർത്തിയുടെ ഒളിവിരുതുകൾ..:)
    ആശംസകൾ ഇക്ക.

    ReplyDelete
  7. കവിതയക്ക്‌ എന്തെല്ലാം വിഷയങ്ങള്‍...... ആശംസകള്‍ ചേട്ടാ....(ഈ വിഷയം കഥയാക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല..... ;) )

    ReplyDelete
  8. പത്രകട്ടിംഗ് കൂടി വച്ചില്ലായിരുന്നെങ്കില്‍ ചുറ്റി പോയേനെ....ഹഹഹ്ഹ

    ReplyDelete
  9. ദുരയുടെ,ആര്‍ത്തിയുടെ വൈകൃതങ്ങള്‍ .......
    കവിത നന്നായി മാഷെ
    ആശംസകള്‍

    ReplyDelete
  10. കള്ളപ്പെട്ടും പണം നേടിക്കൊണ്ടാല്‍.......!

    ReplyDelete
  11. ചില തുളകള്‍ -
    'കുഴലു'കളായി പരിണമിക്കും.
    ചില യുക്തികള്‍ -
    ഗുപ്തമാകുന്നത് അങ്ങിനെയാണ്.

    ReplyDelete
  12. പണത്തിന്‌ വേണ്ടി എന്തും!

    ReplyDelete
  13. നിയമത്തിന്റെ ചൂണ്ടക്കുരുക്കുകൾ പുഷ്പങ്ങളാവും ആർത്തിക്കണ്ണുകളുടെ ഒളിവിരുതുകൾക്കു മുന്നിൽ ..നല്ല രചന സാർ

    ReplyDelete

Search This Blog