പൊട്ടിയഴിഞ്ഞീടും ചങ്ങലക്കൂട്ടങ്ങള്‍
കട്ടിലുപേറും വ്രണമേറ്റഗന്ധവും
ഈച്ചകള്‍ളാര്‍ക്കും ദീനമാംകണ്ണുകള്‍
ഈര്‍പ്പമടങ്ങാത്ത ചോരത്തടിപ്പുകള്‍
ബോധമബോധമായ് ബാധകയറ്റുമ്പോള്‍
താളംകൊടുക്കുകയാണെന്‍റെ കാലുകള്‍
കൂടെക്കുരുങ്ങി കലമ്പലായ് കേഴുന്ന
കാരാഗ്രഹത്തിലെ ചങ്ങലക്കണ്ണികള്‍
രോഗമണം പേറിയെത്തും വെളിച്ചവും
കുത്തിയിറക്കും മരുന്നും കരങ്ങളും
ആവിശ്യമില്ലാതെയെത്തുന്നരാത്രിയും
കൃത്രിമം പേറിക്കഴിയുന്ന നിദ്രയും
യാത്രപറയും സ്വപ്നവും ചിന്തയും
മാത്രയെണ്ണി കഴിക്കുന്നു യെന്‍ ജീവിതം
ജാതകമേല്‍പിച്ച ഭാരമാവാമിത്
ജോതിമറക്കുന്ന ഭാഷയാവാമിത്
വീര്‍ത്തുകയറുകയാണീപുഴുക്കളും
വര്‍ദ്ധക്യമേറും ഞരമ്പും നഖങ്ങളും
കൊള്ളാം കവിത
ReplyDeleteആശംസകള്‍
യാത്രപറയും സ്വപ്നവും ചിന്തയും
ReplyDeleteമാത്രയെണ്ണി കഴിക്കുന്നു യെന്‍ ജീവിതം
nalla varikal.
ആത്മരോദനം നിറഞ്ഞു നില്‍ക്കുന്നത് പോലെ . നല്ല വരികള്‍ക്ക് ആശംസകള്‍..!
ReplyDeleteവരികളിലൂടെ വായനക്കാരനിലേക്ക് പടരുന്ന അസ്വസ്ഥത.....എഴുത്തിനു ആശംസകള്‍.
ReplyDeleteസഹകരണത്തിന് വഴക്കുപക്ഷിക്ക് നന്ദി അറിയിക്കട്ടെ.
ReplyDeleteആശംസൾ
ReplyDelete:)
ReplyDeleteവേദനിപ്പിക്കുന്നു
ReplyDeleteപ്രിയ Author,
ReplyDeleteവഴക്കുപക്ഷിയിലേക്ക് വന്നതിനും സഹകരണത്തിനും നന്ദി അറിയിക്കട്ടെ ..!
so deep..
ReplyDelete