വഴക്കുപക്ഷിയില്‍ നിങ്ങള്‍ക്കും എഴുതാം. വഴക്കുപക്ഷിയില്‍ എഴുതുവാന്‍ നിങ്ങളുടെ മെയില്‍ ID, request സഹിതം vazhakkupakshi@gmail.com ലേക്ക് അയയ്ക്കുക.ബ്ലോഗില്‍ author ആയി ചേര്‍ക്കുന്നതായിരിക്കും. സ്വയം ലോഗിന്‍ ചെയ്തു കൃതികള്‍ പോസ്റ്റു ചെയ്യാം.കൃതികള്‍ പുതിയവയായിരിക്കണം. മറ്റെവിടെയും പ്രസിദ്ധീകരിച്ചതോ ബ്ലോഗുകളില്‍ പബ്ലിഷ് ചെയ്തവയോ ആകരുത്. വഴക്കുപക്ഷിയില്‍ പ്രസിദ്ധീകരിച്ചവ നിങ്ങളുടെ ബ്ലോഗില്‍ പബ്ലിഷ് ചെയ്യരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു.പോസ്റ്റ്‌ലിങ്കുകള്‍ ബ്ലോഗില്‍ പബ്ലിഷ് ചെയ്യാം. ഏവര്‍ക്കും സ്വാഗതം..!!

ചേച്ചിയമ്മ (ഓര്‍മ്മക്കുറിപ്പ്‌) - മനസ്വിനി

എന്റെ കുട്ടിക്കാലം നിറയെ എന്റെ അനുജനാണ്
അന്നെന്റെ പെറ്റിക്കോടിക്കൊട്ടിന്റെ അറ്റത് തൂങ്ങി 
ഞാൻ പോകുന്നിടത്തെല്ലാം എന്റെ പിറകെ നടന്നിരുന്ന 
എന്റെ കുഞ്ഞനുജൻ 
അവൻ വരും വരെ എന്റെ കുട്ടിക്കാലത്തിന് ജീവനില്ലരുന്നു
എന്നെ ക്ഷമിക്കാൻ പഠിപ്പിച്ചത് എന്റെ അനുജനാണ് 
അവനു വേണ്ടിയാണ് ഞാൻ കളിപ്പാട്ടമുണ്ടാക്കിയത് 
മണ്ണിന്റെയും കല്ലിന്റെയും ഓലചീറിന്റെയും 
അഗാധ സാധ്യതകൾ കണ്ടുപിടിക്കാൻ ഞാൻ ശ്രമം തുടഗിയത് 
അവനെ ആശ്ചര്യപ്പെടുതാനായിരുന്നു
രാത്രയിൽ എന്റെ കൈത്തണ്ടയിൽ കിടന്നുറങ്ങുമ്പോൾ 
എന്റെ പോന്നുമകനേ എന്ന് ഞാൻ അറിയാതെ അന്നും വിളിച്ചിരുന്നു 
അത് എങ്ങനെ മനസ്സിലാക്കിയോ അവനെന്നെ ചേച്ചിയമ്മ എന്ന് വിളിച്ചു

11 comments:

  1. അനന്തമായ സ്നേഹത്തിനു ആശംസകള്‍...!

    ReplyDelete
  2. എല്ലാവരും എല്ലാവര്‍ക്കും ഒരുപാട് സ്നേഹം നല്‍ക്കട്ടെ.....കുറിപ്പിന് ആശംസകള്‍

    ReplyDelete
  3. സ്നേഹാശംസകൾ

    ReplyDelete
  4. ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം മനസ്വിനി. വേണ്ടും നല്ല കൃതികളുമായി വരൂ....ആശംസകള്‍

    ReplyDelete
  5. സ്നേഹം എന്നുമുണ്ടാവട്ടെ!

    ReplyDelete
  6. അമ്മമനസ്സ്!
    സ്നേഹാശംസകള്‍

    ReplyDelete
  7. ഓര്‍മ്മകളുടെ മധുരം

    ReplyDelete
  8. പ്രിയ Author,
    വഴക്കുപക്ഷിയിലേക്ക് വന്നതിനും സഹകരണത്തിനും നന്ദി അറിയിക്കട്ടെ ..!

    ReplyDelete
  9. ചേച്ചിയമ്മ.... സ്നേഹാശംസകള്‍

    ReplyDelete
  10. മനസ്വിനി ഇപ്പോ എവിടെ????എഴുത്തൊന്നും കാണുന്നില്ലല്ലോ!!!!

    ReplyDelete

Search This Blog