വഴക്കുപക്ഷിയില്‍ നിങ്ങള്‍ക്കും എഴുതാം. വഴക്കുപക്ഷിയില്‍ എഴുതുവാന്‍ നിങ്ങളുടെ മെയില്‍ ID, request സഹിതം vazhakkupakshi@gmail.com ലേക്ക് അയയ്ക്കുക.ബ്ലോഗില്‍ author ആയി ചേര്‍ക്കുന്നതായിരിക്കും. സ്വയം ലോഗിന്‍ ചെയ്തു കൃതികള്‍ പോസ്റ്റു ചെയ്യാം.കൃതികള്‍ പുതിയവയായിരിക്കണം. മറ്റെവിടെയും പ്രസിദ്ധീകരിച്ചതോ ബ്ലോഗുകളില്‍ പബ്ലിഷ് ചെയ്തവയോ ആകരുത്. വഴക്കുപക്ഷിയില്‍ പ്രസിദ്ധീകരിച്ചവ നിങ്ങളുടെ ബ്ലോഗില്‍ പബ്ലിഷ് ചെയ്യരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു.പോസ്റ്റ്‌ലിങ്കുകള്‍ ബ്ലോഗില്‍ പബ്ലിഷ് ചെയ്യാം. ഏവര്‍ക്കും സ്വാഗതം..!!

അപാനന്‍ : ഗംഗാധരന്‍ മക്കന്നേരി

റപ്പുരസാഹിത്യത്തിന്
മടിയിലൊട്ടും കനമില്ല. 
വഴിതുറന്നതായതിനാല്‍ 
 വഴിപോക്കരെ പേടിയുമില്ല. 
സ്വയംപുകഴ്ത്താതെതന്നെ
 'മാന്യവായനക്കാരന'തിനെ
 തേടിത്തേടിവന്നോളും. 

കൃത്യനിര്‍വഹണത്തിനായി 
തട്ടകത്തിലിരിപ്പുറപ്പിച്ചാല്‍ 
ഗൂഢമായൊരാനന്ദത്തില്‍
 മുഖമാകെ വലിഞ്ഞുമുറുകും. 
നാലുചുവരിലേക്കും 
പതുക്കെ കണ്ണോടിക്കും. 
ചുമര്‍ചരിത്രലിഖിതങ്ങളെ
 ഒരുവേള അറപ്പോടെനോക്കി 
സൃഷ്ടികര്‍ത്താക്കളെയാകെ
 മനസ്സില്‍ ആഞ്ഞുപുച്ഛിക്കും.. 
അമ്മയും പെങ്ങളുമില്ലാത്ത വക. 

അടഞ്ഞവാതിലിന്നു പിന്നിലും 
 നാലുചുവരിന്നകത്തെങ്കിലും 
ആരെയോ പേടിക്കുന്നമട്ടില്‍ 
 പതുക്കെ തലവെട്ടിച്ച് 
അങ്ങോട്ടുമിങ്ങോട്ടും 
ഇടംകണ്ണാല്‍ പാളിനോക്കും. 

പിന്നെ, സമാധാനത്തോടെ, 
കട്ടുതിന്നുന്നവന്റെ ഇക്കിളിച്ചിരിയോടെ,
 ഓരോന്നോരോന്നായിവായിക്കും. 
ചെറിയക്ഷരങ്ങള്‍ തെളിഞ്ഞുകാണാന്‍ 
ഇരുന്നേടത്തുനിന്നും തള്ളിനോക്കും.
 ചിലവരികള്‍ മായ്ച്ചുകളഞ്ഞ
 'സദാചാരി'കളെ ഉള്ളില്‍പ്രാകും. 
സാഹിത്യത്തിനിടയ്ക്കുള്ള 
പത്തക്കങ്ങളില്‍ കണ്ണുടക്കും. 

കരളിലെ മഞ്ഞദ്രാവകം 
ഖരമാലിന്യമാക്കി മാറ്റി 
പ്രകൃതിയോട് പങ്കുവെയ്ക്കും. 
സമയംപോയതറിയാതെ... 

ഏഴുതവണ ശൗചാനന്തരം 
എണീറ്റൊന്നു കുമ്പകുലുക്കി, 
ഊര്‍ന്നുപോയ പാന്റൊന്നു കുടുക്കി, 
സാഹിത്യത്തിലേക്കിടംകണ്ണിട്ട് 
തിരിഞ്ഞുനോക്കാതെ 
പതുക്കെ വാതില്‍തുറന്ന് 
ലോകത്തിലേറ്റമാഹ്ളാദവാനായി 
ആശ്വാസത്തോടെ പുറത്തുവന്ന്  
ആരുംകാണാത്തിടങ്ങളില്‍
ആസ്വാദനക്കുറിപ്പെഴുതും. 

- മടുത്താല്‍ വിമര്‍ശനക്കുറിപ്പും. 
© 8480 ■ dharan.ıɹǝuuɐʞʞɐɯ ■

22 comments:

  1. alppam kadukatti....ennaalum ishttamaayi ..!!

    ReplyDelete
  2. തുറന്നു പറച്ചിലുകള്‍...! ആശംസകള്‍...ചേട്ടാ.

    ReplyDelete
  3. നല്ല എഴുത്തിനു ആശംസകള്‍

    ReplyDelete
  4. നന്ദി, സുഹൃത്തുക്കളേ..

    ReplyDelete
  5. സത്യത്തിന്റെ മുഖം ഒന്നുകൂടി വലിച്ചുകീറി അല്ലേ... ganga dharan ɯɐʞʞɐuuǝɹı

    ReplyDelete
  6. അങ്ങിനെ അങ്ങ് പറയാമെന്നുവെച്ചു അല്ലെ.
    ആശംസകള്‍

    ReplyDelete
  7. ഇഷ്ട്ടമായി...വീണ്ടും വരാം..

    ReplyDelete
  8. നേരെചൊവ്വേ!!

    ആശംസകള്‍....

    ReplyDelete
  9. പച്ചെഴുത്തിന്‍
    വെളിപ്പെടുത്തലുകള്‍...rr

    ReplyDelete
  10. This comment has been removed by the author.

    ReplyDelete
  11. കൊള്ളാം , വളരേ നന്നായീ

    ReplyDelete
  12. നന്ദി, വായനക്ക്, അഭിപ്രായത്തിനും...

    ReplyDelete
  13. ധൈര്യം മണക്കുന്ന വരികള്‍....ആശംസകള്‍

    ReplyDelete
  14. മറപ്പുരസാഹിത്യത്തിന്
    മടിയിലൊട്ടും കനമില്ല.
    വഴിതുറന്നതായതിനാല്‍
    വഴിപോക്കരെ പേടിയുമില്ല.
    സ്വയംപുകഴ്ത്താതെതന്നെ
    'മാന്യവായനക്കാരന'തിനെ
    തേടിത്തേടിവന്നോളും.

    ReplyDelete
  15. പ്രിയ Author, വഴക്കുപക്ഷിയിലേക്ക് വന്നതിനും സഹകരണത്തിനും നന്ദി അറിയിക്കട്ടെ ..!

    ReplyDelete
  16. nalla kavitha.... ennaal oru asvasthatha pole.........

    ReplyDelete
  17. മറയില്ലാതെ......
    നന്നായിട്ടുണ്ട്
    ആശംസകള്‍

    ReplyDelete
  18. കുറിപ്പുകള്‍ക്ക് നന്ദി....

    ReplyDelete

Search This Blog