വഴക്കുപക്ഷിയില്‍ നിങ്ങള്‍ക്കും എഴുതാം. വഴക്കുപക്ഷിയില്‍ എഴുതുവാന്‍ നിങ്ങളുടെ മെയില്‍ ID, request സഹിതം vazhakkupakshi@gmail.com ലേക്ക് അയയ്ക്കുക.ബ്ലോഗില്‍ author ആയി ചേര്‍ക്കുന്നതായിരിക്കും. സ്വയം ലോഗിന്‍ ചെയ്തു കൃതികള്‍ പോസ്റ്റു ചെയ്യാം.കൃതികള്‍ പുതിയവയായിരിക്കണം. മറ്റെവിടെയും പ്രസിദ്ധീകരിച്ചതോ ബ്ലോഗുകളില്‍ പബ്ലിഷ് ചെയ്തവയോ ആകരുത്. വഴക്കുപക്ഷിയില്‍ പ്രസിദ്ധീകരിച്ചവ നിങ്ങളുടെ ബ്ലോഗില്‍ പബ്ലിഷ് ചെയ്യരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു.പോസ്റ്റ്‌ലിങ്കുകള്‍ ബ്ലോഗില്‍ പബ്ലിഷ് ചെയ്യാം. ഏവര്‍ക്കും സ്വാഗതം..!!

ഇനിയുമെത്ര നാള്‍!!!

സൂചികുത്തികയറുന്ന  തണുപ്പടിച്ചാണ്  ഞാന്‍  കണ്ണ് തുറന്നത്..പടച്ചവനെ..കാല്മുതല്‍ തലവരെ  പുതച്ചിട്ടും ഇതെന്തൊരു തണുപ്പാണ്..പതുക്കെ തലയുയര്‍ത്തി നോക്കി ഞാന്‍..ഒന്നും കാണുന്നില്ല..ഭയങ്കര ഇരുട്ട്.ഒന്ന് രണ്ടു മിനിറ്റ്  കഴിയേണ്ടി വന്നു ഇരുട്ട് വെളിച്ചമായി  മാറാന്‍.ഇപ്പ കാണാം...നിരനിരയായി ഇട്ട ബെഡ്ഡില്‍..ല്ലാവരും 
സുഖമായി മൂടി പുതച്ചു കിടന്നുറങ്ങുന്നു,.ഒന്നുമറിയാതെ,,

 ഞാന്‍ പതുക്കെ പുതപ്പിനുള്ളില്‍ നിന്നും പുറത്തിറങ്ങി..കാലു തറയില്‍ തൊട്ടപ്പോള്‍ ഒരാശ്വാസം...ബെഡ്ലിലെ അത്രയ്ക്ക് തണുപ്പില്ല നിലത്തിന്,ഡോര്‍ തുറക്കാനാകുന്നില്ലല്ലോ...ആരാണാവോ പുറത്തു നിന്നും പൂട്ടിയത്?
ആശ്വാസം..അഴികള്‍ ഇല്ലാത്ത ജനലുകലാണ്..അതിലൂടെ പുറത്തിറങ്ങാം,,

 ന്‍റെ റബ്ബേ!..പകലാണ്‌..ആ ഇരുട്ട്മുറിയില്‍ രാവും പകലും തിരിച്ചറിയാനാകാഞ്ഞതാണ്..കോറിഡോറിലൂടെ
നടന്നു,,ന്തൊരു നിശ്ശബ്ദമാണിവിടം,,ഒരീച്ച  പോലും പറക്കില്ലെന്ന് പറയില്ലേ അത് പോലെ!..കുറച്ചു ദൂരെ നില്‍ക്കുന്നത്,,നല്ല കണ്ടു പരിചയമുള്ളവരാണല്ലോ...അത്ര വ്യക്തമല്ല...ശര്യാ,,ഷാജിയും,,അന്‍സാരിയും,,,ഷെഫിയും..സലാമും 
ഒക്കെയുണ്ടല്ലോ...ന്തോ   കാര്യമായ ചര്‍ച്ചയിലാണ്,,മുഖം കടന്നല് കുത്തി വീര്‍ത്തത് പോലെയുണ്ട്.,,ന്താണാവോ
ഇത്രേം ചര്‍ച്ച??

 ദേ,,ഒരു കണ്ണാടി,,മുടിയൊന്നു ശരിയാക്കാം..ആകെ അലങ്കോലമായി അവരുടെ മുന്നില്‍ ചെല്ലേണ്ട..അവരിലൊക്കെ സുന്ദരന്‍ 
ഞാനന്ന്യാന്നറിയാമെങ്കിലും!.ന്‍റെ റസിയോടു അവള്‍ടെ ഫ്രണ്ട്സ് പറയാറുണ്ടത്രേ..ന്നെ കിട്ടിയത് അവള്‍ടെ ഭാഗ്യാണെന്ന്!!

 റെസി!,,ന്‍റെ  ഭാര്യാ,,ഒരു പാവം..(പക്ഷെ ഒന്നുണ്ട്.നമ്മളറിയാതെ ആണേലും  അവള്‍ടെ വാപ്പാക്ക് വിളിച്ചാല്‍..പിന്നെയവള്‍ പുലിയാ..പുലി..ദേ കണ്ടില്ലേ..ന്‍റെ  വലതു കയ്യിലെ ഈ പാട്..അവള്‍ നീളന്‍ നഖം വെച്ചു വരഞ്ഞതാ,രണ്ടു മാസം മുന്നേ നാട്ടിലായിരുന്നപ്പോള്‍  ഞാനെന്തോ പറഞ്ഞത് അവള്‍ക്കു പിടിച്ചില്ല.."ഇങ്ങക്ക് ഭ്രാന്താ.."
ചിരിച്ചു കൊണ്ടവള്‍ പറഞ്ഞു.."ഭ്രാന്തു  നിന്‍റെ വാപ്പാക്ക്"!! പറഞ്ഞതെ ഓര്‍മയുള്ളൂ..പിന്നെ ഞാനൊരു പുളച്ചിലാര്‍ന്നു..മീന്‍ വരഞ്ഞത് പോലെ നീണ്ട നഖപ്പാടുകള്‍ മൈലാഞ്ചിയുടെ തൊങ്ങല്‍ ചാര്‍ത്തി..)

   കണ്ണാടിക്കു  മുന്നില്‍ നിന്ന് മുടിയൊതുക്കുമ്പഴാ ഞാനത് ശ്രദ്ധിച്ചേ..എന്‍റെ മുഖമില്ല കണ്ണാടിയില്‍..ചുറ്റ്മുള്ളതൊക്കെകാണാനുണ്ട്,,പക്ഷെ ഞാനില്ല..!!..പിന്നിലേക്ക്‌ തിരിഞ്ഞു നോക്കിയാ ഞാന്‍ വീണ്ടും അമ്പരന്നു..നിക്ക് നിഴലും ഇല്ല!!..അപ്പൊ..അപ്പോ ഇത് ഞാനല്ലേ..അതേലോ..നിക്ക് കണ്ണും,മൂക്കും..കാലും കയ്യുമൊക്കെയുണ്ട്..പക്ഷെ ഞാനില്ല..
പടച്ചവനേ..ഇതെന്തു മറിമായം!!,ഞാനിതെവിടെയാണ്‌..എവിടുന്നാ   ഞാന്‍ വന്നെ?

  ഇന്നലെ കൂട്ടുകാര്‍ക്കൊപ്പം ഇരിക്കുമ്പഴാ അളിയന്‍ നൂറുമുഹമ്മദിന്‍റെ ഫോണ്‍ വന്നെ..രാവിലെ അവന്‍ നാട്ടില്‍ നിന്നും വന്നതേ ഉള്ളൂ..കൂടെ ഉമ്മാന്‍റെ സ്പെഷ്യല്‍ ബീഫ് ഉലര്‍ത്തിയതും..(തേങ്ങാ കൊത്തിട്ടു,നല്ല ജീരകം പൊടിച്ചിട്ട് ഉമ്മാന്‍റെസ്നേഹോം ചാലിച്ചു..കൊടുത്ത് വിട്ടതാ,,)പിന്നെ പെങ്ങളുടെ വക ചെമ്മീന്‍ ചമ്മന്തീം,,ചെന്നാല്‍ അവനെ കാണേം..അതിങ്ങട്ടു മേടിക്കേം ചെയ്യാം..
  
   അന്‍സാരി കൂടി വരാന്നു പറഞ്ഞതാ,,ന്തിനാ  വെറുതെ അവനെ ബുദ്ധിമുട്ടിക്കുന്നെ?..ആകെ കിട്ടുന്ന വെള്ളിയാഴ്ച്ചയാ ....ഇതിപ്പോ അത്ര ദൂരെയൊന്നുമല്ലല്ലോ..ഷാമ്മേല്‍.....!!.ചെന്നിക്കുത്തിനുള്ള തുടക്കമുണ്ട്....ഒരു ഡാര്‍ട്ടെടുത്തു വിഴുങ്ങി സലാമിന്‍  കയ്യീന്നു കി വാങ്ങി..ഡ്രൈവിംഗ് സീറ്റില്‍ കയറി ഇരുന്നു..ന്തോ  പതിവില്ലാതെ ഓറയുടെ (ചെന്നിക്കുത്തിന്‍ തുടക്കത്തില്‍ വരുന്ന അസ്വസ്ഥത)പ്രസന്‍സുണ്ട്..വരേണ്ടിയിരുന്നില്ല..ന്നാലും ബീഫിന്‍റെ
രസം കൊതിപ്പിച്ചു..ഇനി തിരിച്ചു പോകണ്ട..വേദന ഇനീം കൂടുകയാണേല്‍  ഇന്നു അളിയന്‍റെ കൂടെ  തന്നെ കൂടാം!!
കാല്‍ ആക്സിലറേറ്ററില്‍ കാല്‍ അമര്‍ന്നു...

  പെട്ടെന്നാണ്...കണ്ണടഞ്ഞു  പോയതോ...കണ്ണിലേക്കു വെളിച്ചം കുത്തിയൊഴുകിയതോ എന്നോര്‍മയില്ല..കൈകള്‍ സ്റ്റിയറിങ്ങില്‍ നിന്നും  വഴുതിയത് മാത്രം ഓര്‍മയുണ്ട്..കണ്ണ് തുറന്നു നോക്കുമ്പോഴേക്കും.ഒരു ദ്രാവകം .കണ്ണിനെ മറച്ചു കൊണ്ട്  ഒഴുകി..വല്ലാത്തൊരു പച്ച മണവും!.നിഴല് പോലെ ന്തോ ഒന്ന് മുന്നില്‍ കണ്ടത് സത്യം..പിന്നെ ഒന്നും ഓര്‍മയില്ല..ഞാന്‍ തല 
കുടഞ്ഞു..ഇല..പിന്നീടൊന്നും ഓര്‍മയില്ല..തലയില്‍ മെല്ലെ തടവി നോക്കി..ഇടിച്ചതിന്‍ ഒരു ലക്ഷണവും ഇല്ല..

  അപ്പൊ..ഞാനിപ്പോ എവ്ട്യാ?കിടന്നിരുന്ന മുറിയുടെ വാതില്‍ക്കലേക്ക് എത്തി നോക്കി ഞാന്‍...മോര്‍ച്ചറി!!.ന്നെ ന്തിനാണാവോ അതിനകത്ത് കിടത്തിയത്‌?അത് മരിച്ചവര്‍ക്കുള്ളതല്ലേ!..ഞാനിവിടെ മുഴുവനോടെ തന്നെയുണ്ടല്ലോ!!
  
  ഞാനവരുടെ അടുത്തേക്ക് നടന്നു..അവരെന്നെ കാണാതെ വിഷമിച്ചായിരിക്കാം...പറഞ്ഞേക്കാം  നിക്ക് വെല്യെ കുഴപ്പമൊന്നുമില്ലെന്ന്..പക്ഷെ അവര്‍ സംസാരിക്കുന്നത് മുഴുവന്‍ ന്നെ പറ്റി ആണല്ലോ..ബോഡി എന്നാ  പറയുന്നേ..വീട്ടിലറിയിച്ചെന്നോ,എമിഗ്രെഷന്‍ ശരിയാവാത്തതിനാല്‍  അഞ്ചാറു ദിവസം പിടിക്കുമെന്നോ മറ്റോ..ശരിയാണല്ലോ..ഇവിടെ നാഷണല്‍ ഡേ  പ്രമാണിച്ചു  എല്ലാ ഓഫിസുകളും അവധിയിലാണ്...അപ്പൊ ഞാന്‍ മയ്യിത്താണ്!!..ഞാന്‍..ഞാനോ??!!

  ന്‍റെ മയ്യിത്തിനു മേലെ വെള്ള വിരിച്ചു ,കരിവേപ്പില കൊണ്ട് ഈച്ചയെ  ആട്ടുന്ന ന്‍റെ കുഞ്ഞിമക്കളെ കണ്മുന്നില്‍ കണ്ടു ഞാന്‍ പെട്ടെന്ന്!..വായില്‍ തട്ടത്തിന്‍ തുമ്പ് തിരുകി കമിഴ്ന്നു കിടന്നു തേങ്ങികരയുന്ന ന്‍റെ റസി,അവളെ എന്ത് പറഞ്ഞു ആശ്വസിപ്പിക്കണമെന്ന് അറിയാതെ പകച്ചു നില്‍ക്കുന്ന പെങ്ങളും..ന്തൊക്ക്യോ പതം പറഞ്ഞു കരയുന്ന ഉമ്മയും
കണ്ടു നില്‍ക്കുന്ന ഒരാള്‍ക്കൂട്ടം..ഉപ്പ ഗയിറ്റിന്നരികില്‍ ആര്‍ക്കൊക്കെയോ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നുണ്ട്..ആരും കാണാതെ |തോളില്‍ കിടന്നിരുന്ന തോര്‍ത്തെടുത്ത് മുഖം അമര്‍ത്തി തുടച്ചങ്ങനെ..!!

  മോള് ആരും കാണുന്നില്ലാന്നു ഉറപ്പു വരുത്തി എന്നെ കുലുക്കി വിളിക്കുന്നുണ്ട്.."വാപ്പച്ചി..കൊണ്ട് വരാന്നു പറഞ്ഞ   ബാര്‍ബി ഡോള്‍ എവിട്യാ വെച്ചേക്കുന്നതെന്ന്  കാതില്‍ ഓര്‍മപ്പെടുത്തുന്നുമുണ്ട്..മോന്‍റെ കണ്ണില്‍ കൌതുകമാണ്...അവനെ പഠിപ്പിക്കുന്ന  മുസ്ല്യാക്കന്മാരും,കൂടെ ഓതുന്ന പിള്ളേരും എ ല്ലാം  വന്നിട്ടുണ്ട് വാപ്പച്ചിനെ കാണാന്‍.."ഞാനെത്ര 
വിളിച്ചതാ  ആ  ഹംനയെ..വീട് കാണാന്‍..അപ്പൊ അവളുടെ  ഉമ്മച്ചി വഴക്ക് പറയുമത്രേ..ഇപ്പൊ വന്നല്ലോ ഉമ്മാന്‍റെസാരിത്തുമ്പും പിടിച്ചു "..ഒട്ടൊരു ഗമയോടെ മോന്‍ എന്‍റെ മുഖത്തുന്നു തുണി മാറ്റി എന്നെയവള്‍ക്ക് കാട്ടി കൊടുത്തു..

  ഞാനും നോക്കി എന്‍റെ മുഖത്തേക്ക്..ആകെ വിളറി വെളുത്ത്,ചുണ്ടാകെ കത്തി കരുവാളിച്ച്...കണ്ണുകള്‍ പാതിയെ അടച്ചിട്ടുള്ള് ..തലയാകെ ബാന്‍ഡേജ് ഇട്ടിട്ടുള്ളതിപ്പോ ചെമ്മണ്ണ്‍ പുരട്ടിയത് പോലെ ആയിട്ടുണ്ട്..സത്യം പറഞ്ഞാല്‍  ചത്തു മലച്ചു
ഫ്രീസറില്‍ കിടക്കുന്ന ഒരു വല്യേ മീനിനെയാ നിക്കോര്‍മ വന്നത്,,

  മയ്യത്തിനു മേല്‍ ഒരീച്ച വന്നിരുന്നാല്‍ പോലും നോവുമെന്നു പഠിപ്പിച്ചു തന്ന,,ഉസ്താദാക്കന്മാര്‍ക്കൊന്നും പറയാനില്ലെയാവോ
?
എന്തൊരു തണുപ്പാണ് പടച്ചവനെ ഇതില്‍..നരകത്തിലെ തീയ്യിനേക്കാള്‍ കത്തിക്കയറുന്നു ഈ   തണുപ്പിന്‍ സൂചികള്‍!ഇവരിവര്‍ പറഞ്ഞത് വെച്ചാണേല്‍ ഇനിയും കിടക്കണം അഞ്ചാറു നാള്‍ കൂടി ഇതില്‍..തണുത്തു വിറങ്ങലിച്ച്..പാട കെട്ടിയ ദേഹവും കൊണ്ട് 
ഞാനിനി ഒരു മടക്ക യാത്ര,ന്‍റെ ഉറ്റവര്‍ മുന്നിലേക്ക്‌!..ന്തിനു??

 അവരുടെയൊക്കെ മുന്നില്‍ ഞാനിപ്പഴും മുപ്പത്തഞ്ചിന്‍ തിളക്കമുള്ളവന്‍..തമാശ പറഞ്ഞു റസിയെ ചേര്‍ത്തു പിടിച്ചു നുണക്കുഴി കവിളില്‍ കിന്നാരം ചൊല്ലുന്നവന്‍..ഉമ്മാന്‍റെ മടിയില്‍ കിടന്നു പെങ്ങളോട് കാല്‍വിരലുകള്‍ ഞൊടിച്ചുതരാന്‍ കല്പിക്കുന്ന കുമ്പാരി..ഉപ്പാന്‍റെ മുന്നില്‍ ഇരിക്കാതെ..തൂണും ചാരി നിന്ന് വിവരങ്ങളെല്ലാം ചോദിച്ചറിയുന്ന   കുടുംബസ്നേഹി.
  മക്കളുടെ കൂടെ തല്ലും പിടിച്ചു ,മിഠായി തട്ടിപറിച്ചു വായിലിട്ടു ,ഉമ്മാന്‍റെ കയ്യില്‍ നിന്നുമിപ്പഴും ചന്തിയില്‍  തല്ലു വാങ്ങുന്ന   വാപ്പച്ചിചെക്കന്‍...മോളെപ്പഴും പരാതീം പറയും..''ഈ  വാപ്പച്ചി ചെക്കനെ കൊണ്ട് തോറ്റ്ന്ന്....നെഞ്ചു പൊട്ടി വന്ന കരച്ചില്‍ തൊണ്ട കുഴിയില്‍   അമര്‍ത്തി വെച്ചു ആരും കാണാതെ റസിയുടെ  നെറുകയില്‍ 
ചുംബിച്ച്  ഇറങ്ങി പോന്നതാണ് ഞാന്‍..എനിക്ക് വയ്യ..ചത്തു മലച്ചു ഇങ്ങിനൊരു അവസ്ഥയില്‍ കയറിച്ചെല്ലാന്‍..!!
എനിക്കിവിടെയെങ്ങാന്‍ ഒരാറടി മണ്ണ് മതി..അവര്‍ക്ക് മുന്നിലെന്നും എന്‍റെ ചിരിച്ച മുഖം മതി..അല്ലേല്‍  അവരുടെ മരണം വരെ   എന്‍റെയീമുഖം   അവരെ അലട്ടി കൊണ്ടിരിക്കും..എടുത്തുമാറ്റാന്‍   ആഗ്രഹിച്ചിട്ടും..മാറ്റാനാകാത്ത നനഞ്ഞ ഒരു 
തുണികഷ്ണം പോലെ..!!അവര്‍ക്ക് വേണ്ടിയാണല്ലോ പക്വത വരാത്ത പ്രായത്തില്‍ ഞാനി മരുഭൂമിയില്‍ വന്നത്..അവര്‍  സന്തോഷമായിരിക്കാന്‍,,!!!,എന്നിട്ട്    ,,,.എന്നിട്ടവസ്സാനം ...
അവരുടെ മനസ്സില്‍ ഉണങ്ങാത്ത മുറിവൊരുക്കാന്‍ എനിക്ക് വയ്യ..എന്‍റെ കണ്ണടഞ്ഞാലും അവള്‍ സന്തോഷമായി ഇരിക്കട്ടെ 
ന്‍റെ  പടച്ചവനേ!!..

 പക്ഷെ ഞാനിതാരോടാണ് ഒന്ന് പറയുക..ഞാന്‍ പറയുന്നതൊന്നും  കേള്‍ക്കാതെയവര്‍  തിരിച്ചു പോകയാണ്..ആറു ദിവസത്തിന്നകമെന്നെ  നാട്ടിലയക്കാമെന്ന പ്രതീക്ഷയില്‍..ഞാനും പതിയെ നടക്കട്ടെ..ന്‍റെ കിടപ്പറയിലേക്ക്..
ചീഞ്ഞുനാറാതിരിക്കാന്‍ ..!!മറ്റു മത്സ്യങ്ങല്‍ക്കൊപ്പം   എന്‍റെ പെട്ടിയിലേക്ക്!!..rr

16 comments:

  1. മനസ്സിലൊരു വിങ്ങലായി മാറുന്നീക്കഥ.
    അവതരണം മനോഹരം.
    ആശംസകള്‍

    ReplyDelete
  2. മരണം.
    അറിയപ്പെടാത്ത വഴികളിലൂടെ, മരണത്തിന്റെ മിഴികളിലൂടെ.
    ജീവിതത്തിന്റെ വേദനകൾ എല്ലാം മരണത്തിനും അറിയുമോ?

    ReplyDelete
  3. ശ്ശൊ... ഇങ്ങനെയൊക്കെ ഉണ്ടാവോ? എന്നാല്‍ എനിക്ക് മരിക്കണ്ട

    ReplyDelete
  4. @Cv Thankappan....മുസ്ലിം മതാചാരപ്രകാരം....മരിച്ചു കഴിഞ്ഞാല്‍ മയ്യിത്തിനു സംസാരം ഒഴികെ മറ്റെല്ലാം അറിയാം എന്നാണ്...ആളുകളെ കാണാനും,കേള്‍ക്കാനും..വേദന അറിയാനും ഒക്കെ....അത് കൊണ്ട് തന്നെ ഒരീച്ച വന്നിരുന്നാല്‍ പോലും മയ്യിത്തിനു വേദനിക്കുമെന്നാണ് ചെറുപ്പത്തില്‍ ഓത്തുപള്ളിയില്‍ പോകുന്ന സമയത്ത് നമ്മെ പഠിപ്പിക്കുന്നത്‌...മയ്യിത്തിന്നോട് അദബ് കാട്ടണമെന്നും നിഷ്കര്‍ഷിക്കുന്നു..പക്ഷെ ഇന്ന് അത് നമ്മെ പഠിപ്പിച്ചവര്‍ പോലും രണ്ടോമൂന്നോ ദിവസം ഐസ് പെട്ടിയിലിട്ടു നമ്മെ വെക്കാന്‍ അനുവദിക്കുന്നതെന്തിനെന്നു എനിക്കിത് വരേം മനസ്സിലായില്ല മാഷേ...rr

    ReplyDelete
  5. @..pradeep nandhanam...മുസ്ലിം മതാചാരപ്രകാരം....മരിച്ചു കഴിഞ്ഞാല്‍ മയ്യിത്തിനു സംസാരം ഒഴികെ മറ്റെല്ലാം അറിയാം എന്നാണ്...ആളുകളെ കാണാനും,കേള്‍ക്കാനും..വേദന അറിയാനും ഒക്കെ....അത് കൊണ്ട് തന്നെ ഒരീച്ച വന്നിരുന്നാല്‍ പോലും മയ്യിത്തിനു വേദനിക്കുമെന്നാണ് ചെറുപ്പത്തില്‍ ഓത്തുപള്ളിയില്‍ പോകുന്ന സമയത്ത് നമ്മെ പഠിപ്പിക്കുന്നത്‌...മയ്യിത്തിന്നോട് അദബ് കാട്ടണമെന്നും നിഷ്കര്‍ഷിക്കുന്നു..പക്ഷെ ഇന്ന് അത് നമ്മെ പഠിപ്പിച്ചവര്‍ പോലും രണ്ടോമൂന്നോ ദിവസം ഐസ് പെട്ടിയിലിട്ടു നമ്മെ വെക്കാന്‍ അനുവദിക്കുന്നതെന്തിനെന്നു എനിക്കിത് വരേം മനസ്സിലായില്ല മാഷേ...rr

    ReplyDelete
  6. @c.v.thankappan....മരണം !..അതെന്നുമൊരു വേദന തന്നെയല്ലേ മാഷേ?..rr

    ReplyDelete
  7. വഴക്കുപക്ഷി യിലേക്ക് വന്നതിനും സഹകരണത്തിനും മികച്ച കഥ തന്നതിനും ആശംസകള്‍ റിഷാ..!!

    ReplyDelete
  8. maranam..maranam...maranam...!!!

    ReplyDelete
  9. മരണം ..ഇനിയും പിടി കിട്ടാത്ത ഒരു സമസ്യ തന്നെ

    ReplyDelete
  10. ഇത് വായിച്ചപ്പോൾ വല്ലാത്തൊരു വേദന. അല്ലെങ്കിലും റിഷയുടെ ഞാൻ വായിച്ചിട്ടുള്ള എഴുത്തുകൾക്കെല്ലാം ഒരു പ്രത്യേകത ഉണ്ട്. എന്റെ എല്ലാ ആശംസകളും

    ReplyDelete
  11. മരിച്ച ഒരാളുടെ മനോവിചാരങ്ങളെ കുറിച്ച് ചിന്തിക്കുന്നത് വളരെ കൗതുകകരമായ കാര്യമാണ്. അത് ഇവിടെ മനോഹരമായി രേഖപ്പെടുത്തിയിരിക്കുന്നു. ആശംസകൾ

    ReplyDelete
  12. ആശയം ഇഷ്ട്ടമായി.........എല്ലാവിധ ഭാവുകങ്ങളും

    ReplyDelete
  13. maranathinte pranayinikku ashamsakal

    ReplyDelete
  14. ഒരു നല്ല കഥയായി തുടങ്ങി. എന്താണ് ഇനി വരാൻ പോകുന്നത് എന്ന ഉദ്വേഗവും നില നിർത്തി. " അക്സിലറെറ്റരിൽ കാലമർന്നു...." എന്നവസാനിയ്ക്കുന്ന ഖണ്ഡികയ്ക്ക് ശേഷം ഉള്ള ഖണ്ഡിക ഒഴിവാക്കേണ്ടി ഇരുന്നു എന്ന് തോന്നുന്നു. ബാക്കി വായനക്കാരുടെ ഭാവനയ്ക്ക് വിട്ടു കൊടുക്കേണ്ടി ഇരുന്നു.കാരണം എല്ലാവർക്കും ആ ഒരു വാചകത്തിൽ കാര്യം ഏകദേശം മനസ്സിലാകും.

    മയ്യത്തിനു മേൽ ഒരീച്ച.... എന്ന് തുടങ്ങുന്ന വാചകം ഒരു അധികപ്പറ്റായി തോന്നി. അതിനിവിടെ പ്രസക്തി ഇല്ല.

    നല്ല കഥ.

    ReplyDelete
  15. പ്രത്യേകതയുള്ള ആശയം..ഇഷ്ടായി...

    ReplyDelete
  16. നല്ല കഥ... എനിക്കിഷ്ടായി... :)

    ReplyDelete

Search This Blog