വഴക്കുപക്ഷിയില്‍ നിങ്ങള്‍ക്കും എഴുതാം. വഴക്കുപക്ഷിയില്‍ എഴുതുവാന്‍ നിങ്ങളുടെ മെയില്‍ ID, request സഹിതം vazhakkupakshi@gmail.com ലേക്ക് അയയ്ക്കുക.ബ്ലോഗില്‍ author ആയി ചേര്‍ക്കുന്നതായിരിക്കും. സ്വയം ലോഗിന്‍ ചെയ്തു കൃതികള്‍ പോസ്റ്റു ചെയ്യാം.കൃതികള്‍ പുതിയവയായിരിക്കണം. മറ്റെവിടെയും പ്രസിദ്ധീകരിച്ചതോ ബ്ലോഗുകളില്‍ പബ്ലിഷ് ചെയ്തവയോ ആകരുത്. വഴക്കുപക്ഷിയില്‍ പ്രസിദ്ധീകരിച്ചവ നിങ്ങളുടെ ബ്ലോഗില്‍ പബ്ലിഷ് ചെയ്യരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു.പോസ്റ്റ്‌ലിങ്കുകള്‍ ബ്ലോഗില്‍ പബ്ലിഷ് ചെയ്യാം. ഏവര്‍ക്കും സ്വാഗതം..!!

ഒരു യാത്ര കൂടി ......


തണുപ്പുള്ള ഒരു മഴതുള്ളി മുഖത്തു വീണപ്പോഴാണ് ഞാൻ ഞെട്ടിയുണർന്നത് , പുറത്തേക്ക് നോക്കിയപ്പോൾ  ഇടതൂർന്ന് നില്കുന്ന കാട്ടു മരങ്ങൾ മാത്രം കണ്ടു.
പ്രകൃതി നേരിയ കരിമ്പടം പുതച്ചു നില്പുണ്ട്   ,  ഇളം കാറ്റിൽ ഊഞ്ഞാലാടുന്ന ഇലകളിൽ മഴത്തുള്ളികൾ വീണു തിളങ്ങുന്നുണ്ട് ,  ചെറിയ മൂളലോടെ പായുന്ന ബസ്സിലെ വിൻഡോ ഗ്ലാസ്സിന്റെ ഇടയിലൂടെ അരിച്ചു കയറുന്ന  കാറ്റിനൊപ്പം കുഞ്ഞു മഴത്തുള്ളികൾ യാത്രക്കാരുടെ മുഖത്തു പതിക്കുന്നുണ്ട് ,
നാട്ടിൽ നിന്ന് യാത്ര തിരിക്കുമ്പോൾ തന്നെ പെയ്യാൻ വിതുമ്പി നില്പുണ്ട് മഴ , എല്ലായിപ്പോഴും എനിക്ക് യാത്രക്ക് കൂട്ട് ഈ മഴയാണ് മഴയോടുള്ള എന്റെ പ്രണയമാവാം കാരണം.
മഴക്കാലത്തെ യാത്രകൾ വല്ലാത്തൊരു അനുഭൂതിയാണ് , പെയ്തിറങ്ങുന്ന മഴയിലേക്ക് കണ്ണുനട്ട് തണുത്ത കാറ്റേറ്റു  ഈറനുടുത്തു പിറകോട്ടു ചലിക്കുന്ന   പ്രകൃതി ഭംഗി ആസ്വദിച്ച് ,
സമയം നാല്  മണിയോടടുക്കുന്നു.
ഇനി കഷ്ടിച്ച് അരമണിക്കൂർ കൂടിയേ ഉള്ളൂ  ഇറങ്ങാൻ ,
ഓർമയിലേക്ക് ഓരോ മുഖങ്ങൾ തെളിഞ്ഞു വന്നു , വർഷങ്ങൾ കുറച്ചായി ഇതു വഴി വന്നിട്ട് ,
പഠന കാലം അവസാനിപ്പിച്ച ശേഷം എത്തിപ്പെട്ട നാടാണ് , കാടിനോട് ചേർന്ന് നില്കുന്ന മനോഹരമായ നാട് , നെൽ കതിരുകൾ ചാഞ്ഞുലഞ്ഞു നൃത്തമിട്ടു പാട്ടു മൂളുന്നതു കേൾക്കാം , കാടിനുള്ളിൽ നിന്നുൽഭവിച്ചു  പാടങ്ങളെ ചുറ്റി പുഴയിൽ ഒഴുകി ലയിക്കുന്ന കൊച്ചരുവി ,
പാതകൾക്ക് ഇരു വശത്തും ചെറിയ കടകൾ .
മലയാളികളാണ് ഇവിടെ വസിക്കുന്നവർ , സുള്ളിയ മടിക്കേരി പാതയിൽ ഗൂനടുക്ക എന്ന ഈ ഗ്രാമം  ,
ചെറിയൊരു വളവു തിരിഞ്ഞു ബസ്സ്‌ ഒരു കിലുക്കത്തോടെ നിന്നു , ഉറക്കം തൂങ്ങിക്കിടന്നവർ ചാടിയെഴുനേറ്റു ഇറങ്ങി , പതിയെ ഞാനും
മഴമുത്തുകൾ എനിക്ക് മേൽ ചിതറി വീണു.

പാതയോരത്ത് മഴ നനഞ്ഞു വലിയൊരു പുളിമരം നില്പുണ്ട് ചുറ്റും കെട്ടിയ തറയിൽ മഴ കൊള്ളാതെ മരത്തോടു ഒട്ടി നില്കുന്നുണ്ട് ഒരാട്ടിൻ കുട്ടി ,
എന്നെ കണ്ടപാടെ കടയുടെ മുൻപിൽ നിന്നിരുന്ന   പ്രിയ സുഹുർത്ത് സിറാജ് ഓടിവന്നു ഒരു കുടയുമായി,
വരുമെന്ന് അവനെ വിളിച്ചു പറഞ്ഞിരുന്നു
"അപ്പൊ വഴിയൊന്നും മറന്നിട്ടില്ല അല്ലെ ''  അവന്റെ ചോദ്യം പുഞ്ചിരിയോടെ നേരിട്ടു ഞാൻ കുടക്കീഴിലേക്ക് കയറി.
കടയുടെ മുൻപിൽ എത്തിയപ്പോഴേ കേട്ടു.
ചുപ്കെ ചുപ്കെ രാത്ത് ദിൻ ആൻസോ ബഹാനാ യാദ് ഹെ...........
ഉസ്താദ്‌ ഗുലാം അലിയുടെ മനോഹരമായൊരു ഗസൽ
കടയിലേക്ക് കയറുമ്പോഴേ കണ്ടു , കയ്യിൽ കട്ടൻ ചായയും വിരലുകൾക്കിടയിൽ എരിയുന്ന സിഗരറ്റുമായി ഗസലിൽ ലയിച്ചിരിക്കുന്ന വറീദേട്ടൻ.
മനോഹരമായൊരു  സായാഹ്നക്കാഴ്ച  ,
പുറത്തു പെയ്തൊഴിയുന്ന മഴ അതിലേറെ ഭംഗിയായി  ഗസലിന്റെ മാസ്മരിക സംഗീതം.
വറീദേട്ടാ ,,,,,, എന്റെ വിളി കേട്ട് തല ചെരിച്ച് നോക്കി ചില നിമിഷങ്ങൾ
ഹ... നീയോ ,,,  എവിടാർന്നു ,,,
ഇവിടെയോക്കെയുണ്ട് ,,,,,, ഞാൻ പുഞ്ചിരിയോടെ പറഞ്ഞു ,,
നല്ല രസാല്ലെ ,, ഗസലും മഴയും ചായ പുക ,, ഞാൻ കളിയാക്കി ,,
അതല്ലേ , അതിന്റെ ശരി , മൗലാന മൊഹാനി എഴുതിയ വരികളാ അതിനു ഉസ്താദിന്റെ ശബ്ദം കൂട്ടിനു  ,, ഈ ചായയും പുകയും മഴയുമൊക്കെ ഒരു ലഹരിയാണ് ,,
ഞാൻ അത്ഭുതത്തോടെ നോക്കി കൊള്ളാലോ ,
ഇതാണ് ആസ്വാദനം , വെറുതെ കണ്ണടച്ച് പാട്ട് കേൾക്കുന്ന എനിക്ക് എഴുതിയ ആളെയോ പാടുന്ന ആളെയോ അറിയില്ല , വെറുതെ കേട്ടു കൊണ്ടിരിക്കും
വറീദേട്ടൻ  , ഈ നാട്ടിൽ നാൽപതു  വർഷത്തോളമായി , കൊക്കോ കൃഷിയാണ്, കൊല്ലത്തെവിടെയോ ആണ് നാട്  കറുത്ത ചെറിയ മനുഷ്യൻ പുകയിലക്കറ പിടിച്ച പല്ലും ചുണ്ടും, എഴുതാനോ വായിക്കാനോ അദ്ദേഹത്തിനു അറിയില്ല പതിനഞ്ചാം   വയസ്സിൽ കൂപ്പിൽ ജോലിക്ക് വരുന്നവരുടെ കൂടെ വന്ന് എത്തിപ്പെട്ടതാണ് നാട്ടിൽ ആരും ഇല്ലാത്തതിനാൽ തിരിച്ചു പോയില്ല ,, ഞാൻ അവിടെ ഉണ്ടായിരുന്ന സമയത്ത് അദ്ദേഹം തന്നെ പറഞ്ഞതാണ്
വൈകുന്നേരങ്ങളിൽ കാടിനോട്‌ ചേർന്നുള്ള ചെറിയ മൈതാനിയിൽ വോളിബോൾ കണ്ടിരിക്കും ഞങ്ങൾ , വോളിബോൾ ആ നാടിന്റെ ആത്മാവോട് ലയിച്ച പോലെയാണ് , കുട്ടികൾ മുതൽ പ്രായമുള്ളവർ വരെ കോർട്ടിൽ കാണും , അതിലെ പ്രധാനിയാണ്‌ മമ്മദിക്ക ,,
പ്രായത്തെ വെല്ലുന്ന ഉണർവ്വാണ് , കോർട്ടിൽ അദ്ദേഹമാണ് താരം ,
എപ്പോഴും നല്ല ഉച്ചത്തിൽ എല്ലാരോടും തമാശ പറഞ്ഞോണ്ടിരിക്കും ,,മമ്മദിക്കാന്റെ ഭാര്യ കദീജുമ്മ യും അങ്ങനെ തന്നെ , എല്ലാരുമായും നല്ല ബന്ധമാണ് , അരുവിയോട് ചേർന്നാണ് അവരുടെ വീട് , അലക്കലും പാത്രം കഴുകലുമൊക്കെ അതിൽ നിന്നാണ് ,, അടുക്കള മുറ്റം നിറയെ പൂക്കൾ വെച്ച് പിടിപ്പിച്ചിരുന്നു അന്ന് , അതിനിടയിൽ വിളഞ്ഞു നിൽകുന്ന പച്ചക്കറികളും കാണും കൂടുതലും പൂ ചെടികളാണ് , അവർ രണ്ടുപേര് മാത്രയുള്ളൂ മക്കളില്ല , ഒരു മകൻ ഉണ്ടായിരുന്നത് ചെറുപ്പത്തിൽ തന്നെ എന്തോ അസുഖം വന്നു മരിച്ചതാണ് ,  അവരെ കാണാൻ ആണ് ഞാൻ വന്നത് തന്നെ , കുറെ നാളായിട്ടുള്ള ആഗ്രഹമാണ് ,
അതിനു മുൻപ് അവിടെയുള്ള പ്രസിദ്ധമായ പേരെടുക്ക മഖാമിൽ ചെല്ലണം അതിനാണ്  സിരാജിനോട്  നിൽകാൻ പറഞ്ഞത് , കാരണം കാടിനുള്ളിലൂടെ നടക്കണം തേക്കിൻ കാടാണ് ഇടയ്ക്കു ആനയുടെ ചൂളം വിളി കേൾകാം , മുളക്കാടുകൾ ഉള്ളത് കൊണ്ട് അതിനെ ചവിട്ടി മെതിക്കലാണ് ആനയുടെ പ്രധാന ജോലി ,,
എന്റെ ചിന്തയെ മുറിച്ച് സിറാജ് ചോദിച്ചു ,,നമുക്ക് പോയാലോ
പോകാം ,, റോഡിനു മറുവശത്ത്‌ കിടക്കുന്ന കാറ് ചൂണ്ടി അവൻ പറഞ്ഞു , വണ്ടിയിൽ പോകാം  ഇപ്പൊ അവിടേക്ക് റോഡായിട്ടുണ്ട്,,
എന്തിനു വണ്ടി നമുക്ക് നടക്കാം രസായിട്ട് ,,
 ഞങ്ങൾ അവിടെയുള്ളവരോട് യാത്ര പറഞ്ഞു നടന്നു
റോഡിന്റെ ഇടതു വശത്ത്‌ അനാഥമായി കിടക്കുന്ന വോളിബോൾ കോർട്ട് ശ്രദ്ധിച്ചു.
നെൽ പാടം മഴയിൽ കുതിർന്നു നില്പുണ്ട് , അരുവിക്ക്‌ മുകളിലെ തടിപ്പാലം കടന്നു വരമ്പിലേക്ക് ഇറങ്ങുമ്പോൾ മനസ്സ് ഒന്നിടറി
എന്റെ പ്രണയം ജന്മം കൊണ്ടത്‌ ഈ വഴികളിലാണ് , സ്വപ്നം കണ്ടു തുടങ്ങിയ വയൽ വരമ്പിന്റെ  , അറ്റത്തു  ചുവന്ന ഷാൾ ഉലയുന്നുണ്ടെന്നു തോന്നി ,,
അവളുടെ വളകിലുക്കം പോലുള്ള ചിരി മഴയിൽ ലയിച്ചു കേൾക്കുന്ന പോലെ, എന്നെ ഈ വഴികളിലൂടെ നടത്തുന്നത് ആ ഓർമകളാണ് , നീറുന്ന ഓർമ്മകൾ,,  ഞാൻ സ്വയം മുറിപ്പെടുത്തി അറുത്തു മാറ്റിയതാണ്  ആ സ്വപ്നം, ഒടുവിൽ യാത്രപറഞ്ഞു പിരിയാൻ നേരം ഒരുപാട് നോവുകൾ  കൂട്ടിച്ചേർത്തു അവൾ പുഞ്ചിരിച്ചപ്പോൾ മൂക സാക്ഷിയായി മഴയുണ്ടായിരുന്നു എന്റെ കണ്ണീരിന്റെ അംശം പോലെ ,,
വേണ്ടെന്നു വിലക്കീയിട്ടും  ആർദ്രമായ്‌ ആ മുഖത്തെ പിന്നെയും മനസ്സിലേക്ക് ആവാഹിക്കുന്നതു ഏതു ശക്തിയാണ്..?
എന്താ പതിവ് തെറ്റിച്ചു ഇങ്ങോട്ട് വരാൻ ?,
എന്റെ വഴുതിപ്പോയ ചിന്തയെ അവന്റെ ചോദ്യം തിരിച്ചു കൊണ്ട് വന്നു
ഈ നാടൊന്നു കാണണം , പിന്നെ മമ്മദിക്കാനെയും .
ഏതു മമ്മദിക്ക ?
നമ്മുടെ വോളിബോൾ ,, പറഞ്ഞു തീരും മുൻപേ അവൻ വേരിറങ്ങിയ പോലെ നിന്നു
''നിനക്കറിയില്ലേ ആ കഥയൊന്നും ?''
എന്ത് കഥ ? എന്റെ ശ്വാസഗതി കൂടിയത് പോലെയായി
കദീജുമ്മ മരിച്ചിട്ട് മൂന്നു വർഷായി , കുറെ നാൾ ആശുപത്രിയിൽ ആയിരുന്നു
ബ്രെസ്റ്റ് കാൻസർ '' അവനൊന്നു നിർത്തി.
എന്റെ ശ്വാസം വിലങ്ങിഅവരുടെ ഉച്ചത്തിലുള്ള വിളി ഇപ്പോഴും കാതിലുണ്ട്.
"ആണ്‍ കുട്ടികൾ അലക്കാനൊന്നും നിക്കരുത്‌ അതിനല്ലേ ഇവിടെ പെണ്ണുങ്ങൾ  അതിങ്ങു തന്നാ  പോരെ ഞാൻ ചെയ്യൂലെ ''
ശാസന കലർന്ന വാക്കുകൾ,  നിർബന്ധിച്ചു പിടിച്ചു വാങ്ങി എന്റെ ഡ്രെസ്സുകൾ അലക്കി ഉണങ്ങാനിടുന്നതിനിടെ അവർ പറയും
 ''നിനക്ക് നിന്റെ കേട്ടിയോളോട് പറഞ്ഞു കൊടുക്കാലോ എന്നെ പറ്റി'' ,,  പിന്നെ ഉച്ചത്തിൽ പൊട്ടിച്ചിരിയും
അപ്പൊ മമ്മദിക്ക ,, ?
ആദ്യം  പുറത്തൊക്കെ കാണാറുണ്ടായിരുന്നു ആരോടും ഒന്നും മിണ്ടാറില്ല, ആ പുളിമരത്തിന്റെ തറയിൽ വന്നിരിക്കും   അല്ലെങ്കിൽ പള്ളിയിലേക്ക് ബാക്കിയുള്ള സമയം വീട്ടിനുള്ളിൽ തന്നെ കാണും , ഒറ്റക്കിരുന്നു സംസാരിച്ചു കൊണ്ട് , പിന്നെ പുറത്തിറങ്ങാതായി.
ഞാൻ ഒന്നും മിണ്ടാനാവാതെ നിന്നു ,,
മമ്മദിക്ക എപ്പോഴും തമാശയുമായി നടക്കുന്നയാളാണ്  ,
ഒരിക്കൽ പോലും സീരിയസ് ആയിട്ട് കണ്ടിട്ടില്ല , ഒരുദിവസം എന്നോട് പറഞ്ഞു ,
 ''എടാ ഒരു പെണ്ണുണ്ട് നല്ലൊരു  പയ്യനെ വേണം  നല്ല സ്ത്രീധനം കൊടുക്കാം , പ്രായം ഇത്തിരി കുറവാണ് , അത് സാരമില്ല നാവിന്റെ നീളം കൂടുതലുണ്ട് ''
അതാരാ മമ്മദ്ക്കാ ,, നിങ്ങടെ ബന്ധുവാ ?
''ഉം ചെറിയൊരു ബന്ധമുണ്ട് ,,,  ദേ അവിടെ നിക്കുന്നു വല്ലാത്ത ശല്യാണ് ..
ഞാൻ നോക്കിയപ്പോൾ കദീജുമ്മ നില്കുന്നുണ്ട് ,  ഞാൻ ചിരിച്ചു
''അതിനു തലക്ക് സൂക്കെടാണ് , മോനെ ,, നീ കാര്യാകണ്ട'' അവരെന്നെ നോക്കി പറഞ്ഞു ,
''എന്തെ ഇന്ന് വഴക്കുണ്ടായോ ,''
''ഹേയ് വെറുതെ'' ,,
അത്രയും സ്നേഹമുള്ള ദമ്പതികളെ ഞാൻ വേറെ കണ്ടിട്ടില്ല.
സിറാജ് നടന്നു കുറച്ചു മുൻപിൽ എത്തിയിരുന്നു
അവൻ തിരിഞ്ഞു എന്നെ നോക്കി തുടർന്നു ,
രണ്ടു ദിവസം പുറത്തു കാണാത്തപ്പോൾ ആരോ പോയി നോക്കിയതാ , വിളിച്ചിട്ട് മിണ്ടാതായപ്പോൾ ആളെ കൂട്ടി വാതിൽ പൊളിച്ചു അകത്തു കടന്നത്‌, ആശുപത്രിയിൽ എത്തിച്ചപ്പോൾ ഡോക്ടർ പറഞ്ഞത് മരിച്ചിട്ട് ഒരു ദിവസം കഴിഞ്ഞിരുന്നു എന്നാ ,,
തികഞ്ഞൊരു നിശബ്ദത എനിക്ക് ചുറ്റും പരന്നു ഇലയനക്കങ്ങൾ പോലുമില്ലാതെ.
കാട്ട്  വഴികളും പുഴയും കടന്നു ഞങ്ങൾ മഖാമിലെത്തി ,
തിരിച്ചിറങ്ങുമ്പോൾ സിറാജ് കാണിച്ചു തന്നു
അവരുടെ ഖബർ ,,
അതിനു മുകളിൽ ഏതോ കാട്ടു തൈകൾ വളർന്നു നിൽകുന്നു  ഞാൻ ചില നിമിഷങ്ങൾ അതിനു മുന്നിൽ നിന്നു ,,,, പിന്നെ തിരിഞ്ഞു നടന്നു
ഇരുൾ മൂടിയ ആകാശത്തു നിന്ന് പിന്നെയും മഴ പൊഴിഞ്ഞു കൊണ്ടിരുന്നു .


അസീസ്‌ ഈസ  (+966 546903968 )

25 comments:

 1. കദീജുമ്മയെപ്പോലെ ബ്രസ്റ്റ് കാൻസർ വന്നു മരിച്ച ഒരുമ്മയെ എനിയ്ക്കറിയാം. നാട്ടിലിത്തരം സംഭവങ്ങൾ ഇപ്പോൾ ധാരാളമാണ്.

  ReplyDelete
  Replies
  1. അതെ ഇത്തരം സംഭവങ്ങൾ ധാരാളമാണ് അതിനു പോംവഴിയുണ്ടെങ്കിൽ കൂടി നിസ്സഹായരാണ് ചിലർ
   നന്ദി കൂട്ടുകാരാ

   Delete
 2. സാധാരണജീവിതങ്ങളുടെ നേര്‍ക്കാഴ്ചയായ ഒരു കഥ. കൊള്ളാം.
  ആശംസകള്‍

  ReplyDelete
  Replies
  1. , അജിത്തേട്ടാ,,,,,,
   വളരെ നന്ദി ,, ഈ കുറിപ്പിന്

   Delete
 3. ചെറുഗ്രാമങ്ങളുടെ നന്മ എന്നുമങ്ങനെ തുടരണമേ എന്നാണ് ആഗ്രഹം. ആർക്കറിയാം, അധിനിവേശങ്ങളുടെ ഇക്കാലത്ത് എന്താകുമെന്ന്.

  ReplyDelete
  Replies
  1. നമുക്ക് പ്രാർഥിക്കാം ,,,അതല്ലേ പറ്റൂ ,,,,,,,,,
   നന്ദി ,,

   Delete
 4. ഗ്രാമീണ ജീവിതങ്ങളുടെ ഒരു നേർക്കാഴ്ച്ച...

  ReplyDelete
  Replies
  1. വളരെ നന്ദി മുരളിയേട്ടാ ,,,
   ഈ വാക്കുകൾക്കു ,,,

   Delete
 5. നല്ല കഥ എഴുത്ത്. ആരോരുമില്ലാത്ത ആ ദമ്പതികളുടെ അവസാനം വളരെ സങ്കടകരമാക്കി. ഈ എഴുത്തിന് ആശംസകൾ.

  ReplyDelete
  Replies
  1. ഈ നല്ല വാക്കുകൾക്കും പ്രോത്സാഹനത്തിനും ഒത്തിരി നന്ദി ....ഗീത ചേച്ചി

   Delete
 6. sangathi okke kollaam. pakshe pala sthalathum 'fullstop' ittittilla,mathramalla avanshyamaayi orupaadu 'koma' ittirikkukayum cheythirikkunnu. ezhuthukaar ithokke sradikkanam. appolaanu oru ezhuthukaran aakunnathu...ashamsakal.

  ReplyDelete
  Replies
  1. This comment has been removed by the author.

   Delete
  2. തെറ്റ് ചൂണ്ടിക്കാട്ടിയതിനു നന്ദി ,,,,, ഇനി തീർച്ചയായും ശ്രദ്ധിക്കും ,,,,,
   വളരെ നന്ദി

   Delete
 7. വഴക്കുപക്ഷിയിലേക്ക് വന്നതിനും സഹകരണത്തിനും ആശംസകള്‍- സഹകരണം തുടര്‍ന്നും പ്രതീക്ഷിക്കുന്നു.

  ReplyDelete
  Replies
  1. തീർച്ചയായും,,,,,
   ,, നന്ദി,,,,,,,ആശംസകൾ

   Delete
 8. ഇതൊരു കഥയോ അതോ അടര്‍ത്തിയെടുത്ത അനുഭവമോ,..
  സുന്ദരമായ ശൈലി..
  ഇതുപോലെ ഒത്തിരി ഖദീജമാരും മമ്മദ്ക്കമാരും നമുക്ക് ചുറ്റിലുമുണ്ട്..
  സ്‌നേഹം കൊതിക്കുന്ന വാക്കുകളുമായ് നമുക്കെപ്പയും ആശ്വാസമേകുന്ന ഒരുപാട് പേര്‍..
  വഴക്കുപക്ഷിയിലേക്ക് ഇടയ്ക്ക് വരാറുണ്ട്..
  വായന കുറവായതിനാല്‍ വെറുതെ വായിച്ചെന്ന് ധരിപ്പിച്ച് മടങ്ങാറാണ്..
  ആദ്യവായന നല്‍കിയ സുഖത്താല്‍ ഇനിയുമെത്തും..

  ReplyDelete
  Replies
  1. വളരെ സന്തോഷം ,,,,,,,,
   ഇനിയും വരണം , ഈ വാക്കുകളാണ് പ്രജോദനം,,,,,,,,,
   ഒരുപാട് നന്ദി

   Delete
 9. തുടക്കത്തിൽ ഒരു കഥയുടെ രൂപം ഉണ്ടായിരുന്നു. ബസ് ഇറങ്ങുന്നത് വരെ. പിന്നീടത്‌ വെറും വിവരണം ആയി മാറി. കുറെ കാര്യങ്ങൾ പറയാനുള്ള ധൃതി. അത്ര തന്നെ. ഒരു കഥയുടെ കെട്ടും മട്ടും ചാരുതയും അനുഭവപ്പെട്ടില്ല.

  ReplyDelete
  Replies
  1. കഥ എഴുതി പഠിച്ചു വരുന്നതേ ഉള്ളൂ , ഒരു തുടക്കക്കാരനാണ് ,
   തെറ്റുകൾ തിരുത്തി എഴുതാൻ ശ്രമിക്കാം
   വളരെ നന്ദി

   Delete
 10. nannayirikkunnu, iniyum ezhuthan kazhiyatte

  ReplyDelete
 11. ഹൃദയസ്പര്‍ശിയായി കഥ
  ആശംസകള്‍

  ReplyDelete
 12. നാട്ടിന്‍ പുറ നന്മകള്‍ വിരിയിച്ച കഥ മനോഹരമായി...... ഇണവിട്ടുപോകുമ്പോള്‍ ഏകമാവുന്‍ മറ്റിണയുടെ നോമ്പരം വളരെ നനന്നായി ആവിഷ്കരിച്ചു
  നന്മകള്‍ നേരുന്നു......

  ReplyDelete

Search This Blog