വഴക്കുപക്ഷിയില്‍ നിങ്ങള്‍ക്കും എഴുതാം. വഴക്കുപക്ഷിയില്‍ എഴുതുവാന്‍ നിങ്ങളുടെ മെയില്‍ ID, request സഹിതം vazhakkupakshi@gmail.com ലേക്ക് അയയ്ക്കുക.ബ്ലോഗില്‍ author ആയി ചേര്‍ക്കുന്നതായിരിക്കും. സ്വയം ലോഗിന്‍ ചെയ്തു കൃതികള്‍ പോസ്റ്റു ചെയ്യാം.കൃതികള്‍ പുതിയവയായിരിക്കണം. മറ്റെവിടെയും പ്രസിദ്ധീകരിച്ചതോ ബ്ലോഗുകളില്‍ പബ്ലിഷ് ചെയ്തവയോ ആകരുത്. വഴക്കുപക്ഷിയില്‍ പ്രസിദ്ധീകരിച്ചവ നിങ്ങളുടെ ബ്ലോഗില്‍ പബ്ലിഷ് ചെയ്യരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു.പോസ്റ്റ്‌ലിങ്കുകള്‍ ബ്ലോഗില്‍ പബ്ലിഷ് ചെയ്യാം. ഏവര്‍ക്കും സ്വാഗതം..!!

മൊയ്തുക്ക-യാത്രികരുടെ തമ്പുരാന്‍.

മനസ്സിന് ലഹരിപകരുന്ന യാത്രയെ ഇഷ്ടപ്പെടുന്ന ഒരുപാട് പേരുണ്ട്. എന്നാല്‍ യാത്രികരെ ഇഷ്ടപ്പെടുന്ന എത്ര പേരുണ്ടിവിടെ? അതും ലോകം മുഴുവന്‍ സഞ്ചരിച്ച ആളായാലോ? എങ്കില്‍ അത്തരമൊരു ആളെ തേടി ഒരുപാട് ദൂരം സഞ്ചരിക്കേണ്ടതില്ല. മലപ്പുറം ജില്ലയില്‍ അരീക്കോടിന് സമീപമുള്ള കിഴിശ്ശേരിയിലെത്തി 'മൊയ്തുക്ക'യുടെ വീടേതെന്ന് അന്വേഷിച്ചാല്‍ ആരും കാണിച്ചുതരും.. മുറ്റം നിറയെ ചെടികളുള്ള വീട്ടിലേക്ക് കയറിയാല്‍ കാണാന്‍ കൊതിച്ച ഒരുപാട് പുരാവസ്തുക്കള്‍ തിങ്ങിക്കിടക്കുന്ന ആ വീട്ടില്‍ ഓര്‍ത്താല്‍ തീരാത്ത ഓര്‍മകളുമായി നിങ്ങള്‍ക്ക് മൊയ്തുക്കയെ കാണാം.. ഒന്നും ചോദിക്കാതെ തന്നെ മൊയ്തു ഓര്‍മകളൊന്നൊന്നായ് സ്വയം പകര്‍ന്നുതരും..

ഉപ്പയുടെ ആകസ്മിക മരണം തീര്‍ത്ത ദാരിദ്രവും അനാഥത്വവും കാരണം നാടുവിടേണ്ടി വന്ന ഒരു ഏഴുവയസ്സുകാരന്‍.. മരണം ജീവിതത്തില്‍ തീര്‍ത്ത ശൂന്യത തിരിച്ചറിഞ്ഞ ആ പയ്യന്‍ ജീവിതത്തിന്‍റെ രഹസ്യം തേടി പുറപ്പെട്ടു. ഏഴാമത്തെ വയസ്സില്‍ ഇന്ത്യാ ഉപഭൂഖണ്ഡത്തിലൂടെ അലഞ്ഞുനടന്ന അവനു മുന്നില്‍ ഈ രാജ്യത്തിന്‍റെ ആത്മാവ് തുറന്നുകിട്ടി. വേശ്യകളും സൂഫികളും സന്യാസികളും തെരുവ് മനുഷ്യരും നിറഞ്ഞ ഈ ലോകത്തെ ജീവിതമെന്ന പ്രഹേളിക അവനുമുന്നില്‍ വെളിവാക്കപ്പെട്ടു. നിരര്‍ത്ഥകമായ ജീവിതയാത്രയില്‍ മനുഷ്യന്‍റെ കാട്ടിക്കൂട്ടലുകളുടെ ചിത്രം നിറഞ്ഞു നില്‍ക്കുന്നു. 

തന്‍റെ പതിനാലാമത്തെ വയസ്സില്‍ ഇന്ത്യയില്‍ നിന്ന് പാക്കിസ്ഥാനിലേക്ക് കടന്ന മൊയ്തു ഇത്തിരി പോന്ന ഈ ലോകത്ത് തടസ്സങ്ങളായ് നാം സൃഷ്ടിച്ച അതിര്‍വരമ്പുകളെ ഉല്ലംഘിക്കുന്നുണ്ട്. എത്ര തവണ പട്ടാളക്കാര്‍ തടഞ്ഞാലും വീണ്ടും വീണ്ടും അതിര്‍ത്തി കിടക്കാനുള്ള തീവ്രമായ ശ്രമം നമ്മെ അത്ഭുതപ്പെടുത്തും. പാക്കിസ്ഥാനില്‍ നിന്നും അഫ്ഗാനിസ്ഥാനിലേക്കും ഇറാഖ്, ഇറാന്‍, തുര്‍ക്കി, റഷ്യ തുടങ്ങി 43 ഓളം രാജ്യങ്ങള്‍ മൊയ്തു സഞ്ചരിച്ചു. ഇതിനിടെ സൈനികനായും ചാരനായും പത്ര റിപ്പോര്‍ട്ടറായും ജോലി ചെയ്തു. പിന്നീട് നാട്ടില്‍ തിരിച്ചെത്തി പ്ലമ്പറും ഇലക്ട്രീഷനുമായി വേഷമണിഞ്ഞു. 53 വയസ്സുകാരനായ മൊയ്തുവിന് നിരവധി ഭാഷകള്‍ സംസാരിക്കാനും തുര്‍ക്കിയടക്കം ആറ് ഭാഷകള്‍ എഴുതാനും അറിയാം.

ജീവിതത്തിലെന്ത് നേടി എന്ന് ആരെങ്കിലും ചോദിച്ചാല്‍ മൊയ്തുവിനുള്ള ഉത്തരം ഒരുപാട് ഓര്‍മകളും വിലമതിക്കുന്ന പുരാവസ്തുക്കളും എന്നാവും. സ്വന്തമായ് ശേഖരിച്ചതും സുഹൃത്തുക്കള്‍ ഉപഹാരമായ് നല്‍കിയതുമായ ഒരുപാട് പുരാവസ്തുക്കള്‍ മൊയ്തു ഇന്നും നെഞ്ചോട് ചേര്‍ത്ത് പിടിക്കുന്നു. അരയിഞ്ച് വലിപ്പമുള്ള ലോകത്തിലെ ഏറ്റവും ചെറിയ ഖുര്‍ആന്‍, പഴയ പാട്ടുപെട്ടി, ഇംഗ്ലണ്ടിലെ മരപ്പെട്ടി ടെലിഫോണ്‍, ക്യാമറ, 1918 ല്‍ ലോകമഹായുദ്ധത്തിന് ഉപയോഗിച്ച തോക്ക്, ബ്രിട്ടീഷുകാര്‍ ഉപയോഗിച്ച കൈവിലങ്ങ്, 1921 ലെ മലബാര്‍ കലാപത്തില്‍ ഉപയോഗിച്ച വാളുകള്‍, രാജ്യഭരണകാലത്തെ രാജദൂത്, പുരാതന ലിപികളുടെ ചിത്രങ്ങള്‍, വിവിധ തരത്തിലുള്ള രത്നങ്ങള്‍, ആദിവാസി ആഭരണം, ചൈനീസ് കലാശില്‍പം, ചില്ല് വിളക്കുകള്‍, 10 ലക്ഷത്തിന്‍റെ അമേരിക്കന്‍ ഡോളര്‍, നാണയങ്ങളുടെ അമൂല്യശേഖരം തുടങ്ങിയ ഒറ്റനവധി വസ്തുക്കള്‍ മൊയ്തു ഭദ്രമായി സൂക്ഷിക്കുന്നു. 

ഇന്ന് ഈ യാത്രാപ്രിയന്‍ പ്രയാസങ്ങളുടെ നടുക്കടലിലാണ്. ഒരു ഭാഗത്ത് രോഗം വിടാതെ വേട്ടയാടുമ്പോള്‍ മറുഭാഗത്ത് സാമ്പത്തിക പ്രതിസന്ധിയും വെല്ലുവിളിയായ് ഉയര്‍ന്നുനില്‍ക്കുന്നു. 'ഒരുപാട് പേരുടെ പ്രയാസങ്ങളിലൂടെ കടന്നുപോയ അനുഭവങ്ങള്‍ കൂട്ടായ് ഉള്ളതുകൊണ്ടാവാം സ്വന്തം പ്രയാസങ്ങള്‍ക്ക് ഭാരം തോന്നാത്തത്' എന്ന് മൊയ്തുക്ക ചിരി വരുത്തി പറയുമ്പോഴും പ്രയാസങ്ങള്‍ അദ്ദേഹത്തില്‍ നിഴലിച്ച് കാണുന്നുണ്ടായിരുന്നു. 

കടന്നുപോയ അനുഭവങ്ങളെ ഓര്‍ത്തെടുത്ത് ലിവിംഗ് ഓണ്‍ ദ എഡ്ജ്, സൂഫികളുടെ നാട്ടില്‍, മരുഭൂകാഴ്ചകള്‍, ദര്‍ദെ ജുദാഈ, തുര്‍ക്കിയിലേക്കൊരു സാഹസിക യാത്ര, ചരിത്രങ്ങളിലൂടെ എന്നിങ്ങനെ ആറോളം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. 
ഇന്ന് മൊയ്തുക്കയുടെ പ്രധാനപ്രശ്നം സാമ്പത്തികപ്രതിസന്ധിയാണ്. എന്തുചെയ്യണമെന്ന ചോദ്യത്തിനുമുന്നില്‍ പലപ്പോഴും പ്രിയപ്പെട്ടതായ് ചേര്‍ത്തുപിടിക്കുന്ന പുരാവസ്തുക്കള്‍ ആര്‍ക്കെങ്കിലും വില്‍പന ചെയ്താലോ എന്ന് തോന്നിപ്പോവുമെന്ന് മൊയ്തു പറയുന്നു. ഒരു മ്യൂസിയമായ് ആരെങ്കിലും ഏറ്റെടുത്തിരുന്നെങ്കില്‍ എന്ന് ഇടക്കിടെ കൊതിച്ചുപോവുന്നു. നമുക്കാവുന്നത് നമുക്ക് ചെയ്യാം..
ആരോഗ്യ സ്ഥിതി വീണ്ടെടുത്ത് ഇനിയും യാത്ര പോവണമെന്ന ആഗ്രഹത്തിന് നമുക്കും താങ്ങേകാം..



19 comments:

  1. നന്ദി മുബാരക്ക്‌ ഇതുപോലെ അനുഭവങ്ങളും , ജീവിത പരിചയവുമുളള ഒരാളെ പരിചയപ്പെടുത്തിയതിനു... ശരിക്കും അതിശയമായിരിക്കുന്നു അദ്ദേഹത്തിന്റെ ആന്റീക്‌ കളക്ഷൻ കണ്ടിട്ട്‌... അദ്ദേഹത്തിനെ ബന്ധപ്പെടുവാൻ മൊബെയിൽ നമ്പർ വല്ലതും ഉണ്ടെങ്കിൽ തരിക..... Please send his contact to my gmail... tinturengith@gmail.com.. Thanks... അല്ലാഹു അനുഗ്രഹിക്കട്ടെ...

    ReplyDelete
    Replies
    1. ഇപ്പോഴാണ് ആ സന്ദേശം കണ്ടത്. മൊയ്തുക്കയെ കുറിച്ച് ആ പുസ്തകങ്ങളില്‍ നിന്ന് തന്നെ കുറച്ചൊക്കെ മനസ്സിലാക്കാം.. ഫോണില്‍ സംസാരിക്കുന്നതിനേക്കാള്‍ നല്ലത് നേരിട്ട് അദ്ദേഹത്തെ ഒന്ന് സന്ദര്‍ശിക്കുന്നതാവും..

      Delete
  2. അതിശയമായിരിക്കുന്നു. മുബാറക്കിനും വഴക്കുപക്ഷിക്കും ആശംസകള്‍.
    സജി തട്ടത്തുമല.

    ReplyDelete
  3. വളരെ നല്ലൊരു ലേഖനം.
    'ചിരന്‍' ആയി ജോലി ചെയ്തുന്നു എന്നെഴുതീത് മനസിലായില്ല :( ,

    ReplyDelete
    Replies
    1. ചാരന്‍ എന്ന് മാറ്റിയിട്ടുണ്ട്. സ്നേഹം അറിയിക്കട്ടെ...പ്രിയ ആര്‍ഷ.

      Delete
  4. പ്രിയ മുബാറക്
    എനിക്ക് അദ്ദേഹത്തിന്‍റെ ഫോണ്‍ നമ്പരും അഡ്രസ്സും ഒന്ന് തരാമോ? നമുക്കാവുന്ന സഹായങ്ങള്‍ ചെയ്യേണ്ടതുണ്ട്.
    മോഹന്‍

    ReplyDelete
    Replies
    1. ഇപ്പോഴാണ് ആ സന്ദേശം കണ്ടത്. മൊയ്തുക്കയെ കുറിച്ച് ആ പുസ്തകങ്ങളില്‍ നിന്ന് തന്നെ കുറച്ചൊക്കെ മനസ്സിലാക്കാം.. ഫോണില്‍ സംസാരിക്കുന്നതിനേക്കാള്‍ നല്ലത് നേരിട്ട് അദ്ദേഹത്തെ ഒന്ന് സന്ദര്‍ശിക്കുന്നതാവും..
      :)

      Delete
  5. ഗംഭീരന്‍ പോസ്റ്റ്‌. ആശംസകള്‍ മുബാറക് ഭായ്

    ReplyDelete
  6. ഇത്രയും അനുഭവസമ്പത്തും,അറിവും,വിവരവുമുള്ള പ്രതിഭാധനനായ വ്യക്തിയെ പരിചയപ്പെടുത്തിയതിന്
    നന്ദിയുണ്ട്.
    നന്മകള്‍ നേരുന്നു
    ആശംസകള്‍

    ReplyDelete
  7. നമുക്കിടയിൽ , നാമറിയാതെ പോകുന്ന , മൊയ്തുക്കയെ പോലെയുള്ള , വ്യത്യസ്ത വ്യക്തികളെ, ഞങ്ങൾക്ക് പരിചയപ്പെടുത്തിയ , ഈ നല്ല എഴുത്തിനു പ്രിയപ്പെട്ട മുബാറക്കിന് , എന്റെ നന്ദിയും ആശംസകളും...

    ReplyDelete
  8. വഴക്കുപക്ഷിയിലേക്ക് വന്നതിനും സഹകരണത്തിനും പ്രിയ മുബാറക്കിനു നന്ദിയും സ്നേഹവും അറിയിക്കട്ടെ.
    Admin- Vazhakkupakshi

    ReplyDelete
  9. അറിയാതെ പോയ ആ വ്യക്തിത്വത്തെ പരിചയപ്പെടുത്തിയതിന് നന്ദി മുബാറക്ക്‌..

    ReplyDelete
  10. മൊയ്തുക്കയെപ്പറ്റിയുള്ള വിവരങ്ങൾ കൌതുകത്തോടെയാണ് വായിച്ചത്. " ജീവിതത്തിൽ എന്തുനേടി എന്ന ചോദ്യത്തിനുള്ള ഉത്തരം ഒരുപാട് ഓർമ്മകളും, വിലമതിക്കുന്ന പുരാവസ്തുക്കളും". ഏതെല്ലാം മനുഷ്യർ നമുക്കിടയിൽ. ഈ ഒരു വ്യക്തിത്വത്തെ പരിചയപ്പെടുത്തിയ മുബാരക്കിനു ആശംസകൾ.

    ReplyDelete
  11. പരിചയപ്പെടുത്തിയതിന്‌ നന്ദി

    ReplyDelete
  12. നല്ല പരിചയപ്പെടുത്തൽ
    എന്തുമാത്രം കലാക്ഷനാ‍ാ‍ാ‍ാ അല്ലേ

    ReplyDelete
  13. ഈ മൊയ്തുക്കയെപ്പറ്റി ഞാൻ മുമ്പ് പത്രത്തിൽ വായിച്ചിട്ടുണ്ട്. മാധ്യമത്തിന്റെ ഏതോ വാരാന്തപ്പതിപ്പിലാണെന്ന് തോന്നുന്നു

    ReplyDelete
  14. നല്ലൊരു ലേഖനം

    ReplyDelete

Search This Blog