ശനിയാഴ്ച രാവിലെ ഒന്ന് നേരം വെളുത്തു വരുമ്പോൾ തന്നെ, എല്ലാ ആഴ്ചയിലേയും പതിവ് പോലെ , പുതിയ എന്തോ ഉഡായിപ്പുമായി ഫോണിൽ അവന്റെ വിളി വന്നു ,
" അണ്ണാ , ഇന്ന് ഇവിടെ അടുത്തൊരു ആർട്ട് ഷോ ഉണ്ട്. 1300 - 1800 കാലഘട്ടത്തിലൊക്കെയുള്ള കുറെ ലോകപ്രശസ്ത ചിത്രങ്ങളും പ്രതിമകളും ഒക്കെയുണ്ട് . എനിക്ക് അതൊക്കെ കണ്ടാൽ കൊള്ളാമെന്നുണ്ട് , അണ്ണനും കൂടി വരോ ? "
" ഒന്ന് പോടെ , ഞാൻ ഇമ്മാതിരി ഐറ്റംസ് കാണാൻ പോകാറില്ല . ഡിസ്‌നിയുടെ പുതിയ കാർട്ടൂൺ സിനിമ ഇറങ്ങിയെന്നു കേട്ട് . അതിനു പോവാനാണെങ്കിൽ ഞാനും വരാം "
" എന്ത് അണ്ണാ നിങ്ങൾ ഇങ്ങനെ പറഞ്ഞു കളഞ്ഞത്. ജീവിതത്തിൽ എനിക്കാകെ അറിയാവുന്ന ഒരു കലാകാരൻ നിങ്ങളാണ്. നിങ്ങൾ കൂടിയുണ്ടെങ്കിൽ മനസ്സിലാവാത്ത കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കാലോ എന്ന് കരുതിയാണ് . അണ്ണനില്ലേൽ വേണ്ട , എനിക്ക് ഇതൊന്നും കാണാൻ യോഗമില്ലെന്നു കരുതാം ... "
അവൻ ശരിക്കും എന്റെ വീക്ക് പോയിന്റിൽ തന്നെ കയറി സെന്റി അടിച്ചു. ഫേസ്ബുക്കിൽ ചളു പോസ്റ്റിടുന്ന എന്നെ കലാകാരൻ എന്ന് വിളിച്ചതോടെ , മറിച്ചൊന്നും പറയാനാകാതെ ഞാൻ രോമാഞ്ചനായി തരിച്ചു നിന്നു. ഇനി അവൻ ആക്കിയതാണോ ! ഏയ്, ഞാൻ ഇങ്ങനെ നെഗറ്റീവ് ആയി ചിന്തിക്കാൻ പാടില്ല. ശരി, എന്തായാലും ഒന്ന് പോയേക്കാം. എനിക്കും കാണാമല്ലോ എന്താണ് ഈ ആർട്ട് ഷോയെന്നു
" ഡേയ് , ശരി ശരി ... അപ്പോൾ നീ ഇങ്ങു പോര്. നമുക്ക് ഒന്നിച്ചു പോകാം "
" താങ്ക്സ് അണ്ണാ ... നിങ്ങളാണ് അണ്ണാ ഒരു യഥാർത്ഥ കലാകാരൻ. ഉടനെ കാണാം "
അവൻ എന്നെ ഒന്ന് കൂടി സുഖിപ്പിച്ചു ഫോൺ വെച്ചു . എന്തായായിരിക്കും 'ആർട്ട് ഷോ ' , എങ്ങനെ ആയിരിക്കും 'ആർട്ട് ഷോ ' എന്നൊക്കെ ആലോചിച്ചു അങ്ങനെ ഞാൻ ബെഡിൽ തന്നെ അലസമായി കിടക്കുമ്പോൾ , വാതിലിൽ മുട്ടും കാളിങ് ബെല്ലടിയും. തുറന്നപ്പോൾ അതാ മുൻപിൽ നിൽക്കുന്നു , സാക്ഷാൽ ലവൻ !
" എടേ, നീ ഇപ്പോൾ ഫോൺ അങ്ങ് വെച്ചതല്ലേയുള്ളു... നേരം ഒന്ന് നല്ലോണം വെളുക്കട്ടെ ... നമുക്ക് പതുക്കെ അങ്ങ് പോകാം "
അവൻ ഒരുതരത്തിലും എന്നെ വിടുന്ന ലക്ഷണം ഇല്ല ,
" നിങ്ങൾ പെട്ടെന്ന് ഒരുങ്ങി വാ .. അവിടെ വലിയ തിരക്കാണ് എന്നാണു കേട്ടത് ... അത് പോലെ ഒരു ദിവസം മുഴുവനും കാണാനുള്ളതുണ്ട് ... "
ഇനിയിപ്പോൾ ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല. എത്രയും പെട്ടെന്ന് കൂടെ പോയി ആ ഷോ കണ്ടു തീർക്കാതെ ഇനിയവൻ അവന്റെ ഷോ നിർത്തില്ല. ' ബീയോണ്ട് ദി പാസ്ററ് ' എന്നെന്തോ ആണ് ഷോയുടെ പേര് ! എന്തായാലും , ഇനി വരുന്നത് വരുന്നിടത്തു വെച്ചു കാണാമെന്ന ധൈര്യത്തിൽ , രണ്ടും കൽപ്പിച്ചു , നേരെ ലോസ് എയ്ഞ്ചേൽസിലെ , ആർട്ട് ഷോ ലൊക്കേഷനിലേക്ക് .....
ആർട്ട് ഷോയുടെ മുൻപിൽ ടിക്കറ്റ് കൗണ്ടറിൽ ഞാൻ വിചാരിച്ചതിലും വലിയ ആൾക്കൂട്ടം ! കയ്യിൽ ക്യാമറയും , നോട്ടു ബുക്കും , പേനയും , മൂക്കിൽ കണ്ണാടിയൊക്കെ ഉള്ള ഒരു വലിയ കൂട്ടം സായിപ്പന്മാരും മദാമ്മമാരും , പിന്നെ പേരിനു കുറച്ചു ഏഷ്യക്കാരും ! ഇന്ത്യാക്കാരുടെ എണ്ണം കുറവായതിനാൽ തന്നെ , കൊടുക്കുന്ന ടിക്കറ്റ് കാശു മുതലാവുന്ന പണിയല്ലെന്നു തിരിച്ചറിഞ്ഞ ഞാൻ , അവനോടു ഒന്ന് കൂടി ചോദിച്ചു , ' കയറണമെന്നു നിനക്ക് ഉറപ്പാണോ , നമുക്ക് സിനിമയും പോപ്പ് കോണും പോരെ ... "
അവൻ എന്നെ രൂക്ഷമായി നോക്കി ! ആ നോട്ടത്തിൽ എല്ലാം ഉണ്ടായിരുന്നത് കൊണ്ട് , വെറുതെ അണ്ണാ എന്ന് വിളിക്കുന്ന അവന്റെ വായിൽ നിന്നും വേറൊന്നും കേൾക്കണ്ടാ എന്നും കരുതി , ഞാൻ വേഗം പോയി രണ്ടു ടിക്കറ്റ് എടുത്തു .
കയറിയ ആദ്യം തന്നെ , കിഴക്കോട്ടു ചരിഞ്ഞു , നടുവിന് കയ്യും കൊടുത്തു കിടക്കുന്ന , സ്ത്രീയുടെ പൂർണ നഗ്ന പ്രതിമ ! " അണ്ണാ , ഈ കാനായി കുഞ്ഞിരാമൻ ഇവിടെയും വന്നാ " , എന്ന അവന്റെ നിഷ്കളങ്കമായ അതിശയത്തിലുള്ള ചോദ്യം എന്നെയും ഒരു നിമിഷം സംശയത്തിലാക്കി. അടുത്ത് ചെന്ന് നോക്കുമ്പോൾ , 1765 ഇലെ ഏതോ ഫ്രഞ്ച് ശിൽപ്പി പണിഞ്ഞ പ്രതിമയാണ് ! എന്തായാലും , ഇനി വരാനുള്ള പൂരത്തിന്റെ ലക്ഷണം ഏതാണ്ട് പിടികിട്ടിയ ഞങ്ങൾ , വേറൊന്നും ചെയാനില്ലാത്തോണ്ട്, വെച്ച കാൽ മുഞ്ഞോട്ട് തന്നെ വെച്ചു.
ഈ കഥയുടെ കൂടെ, ഇവിടെ മാന്യമായി ഇടാൻ പറ്റുന്ന ഒരൊറ്റ ഫോട്ടോ പോലും അവിടെയില്ലായിരുന്നു എന്നതാണ് ഒരു വലിയ സത്യം ! ലളിതമായ മലയാളത്തിൽ സിമ്പിൾ ആയി ചുരുക്കി പറഞ്ഞാൽ , നിക്കറിടാത്ത കുറെ പ്രതിമകളും , തുണിയുടുക്കാത്ത കുറെ പെയിന്റിംഗ് ചിത്രങ്ങളും !! ( ആ മഹാ കലാകാരന്മാർ , ഈ കലാ അരസികനോട് പൊറുക്കട്ടെ ... ). അതിനാണ് 'ബീയോണ്ട് ദി പാസ്ററ് ' എന്നൊക്കെ വലിയ ഡെക്കറേഷൻ !!പക്ഷെ , എല്ലാം ഭയങ്കര ചരിത്ര സംഭവങ്ങൾ ആണ് പോലും . ഓരോ ചിത്രത്തിന്റെ അടിയിലും , ഇറ്റാലിയൻ , ഫ്രഞ്ച് , സ്പാനിഷ് എന്നൊക്കെ എഴുതി വെച്ചിട്ടുണ്ട്. മിക്ക കലാ രൂപത്തിന്റെയും മുമ്പിലും പോയി, കുറെ ആളുകൾ മണിക്കൂറോളം നോക്കി മിഴിച്ചു നിൽക്കും , എന്നിട്ടു ചിലപ്പോൾ എന്തോ മനസ്സിലായ പോലെ തലയാട്ടും , ശ്വാസം വിടും ,ചിലർ കണ്ണ് തുടയ്ക്കും !
കുറച്ചു ദൂരം ചെന്നപ്പോൾ വലിയ ആൾ കൂട്ടം, അവിടത്തെ ഒരു മെയിൻ ഐറ്റം പ്രതിമയാണ്. ഇടത്തോട്ട് നോക്കി നിന്ന്, വലത്തോട്ട് മൂത്രമൊഴിക്കുന്ന ഒരു കൊച്ചു കുട്ടിയുടെ കൽ പ്രതിമ !!! കുറെ നേരം താടിയിൽ കൈവെച്ചു, പ്രതിമയും നോക്കി നിന്നു , ഞങ്ങളുടെ അടുത്ത് നിന്ന സായിപ്പ് ഞങ്ങളോട് പറഞ്ഞു , 'വൗ , വാട്ട് എ റിയൽ മാസ്റ്റർ പീസ് ' ! ഞാൻ ഭയന്നതു പോലെ തന്നെ , എന്റെ കൂട്ടുകാരൻ അവന്റെ ആദ്യത്തെ സംശയവും എന്നോട് ചോദിച്ചു ,
" എന്തായിരിക്കും അണ്ണാ ,ഈ സാധാരണ പ്രതിമ അങ്ങേർക്കു ഇത്രയും ഇഷ്ടപ്പെടാൻ കാരണം " ! ഞാൻ പറഞ്ഞു , മിക്കവാറും ഈ പ്രതിമ അയാൾക്ക് അയാളുടെ കുട്ടിക്കാലം ഓർമപ്പെടുത്തി കാണും , അയാളും ചെറുപ്പത്തിൽ ഇടത്തോട്ട് നോക്കി നിന്ന്, വലത്തോട്ടായിരിക്കാം മൂത്രമൊഴിച്ചിരിക്കുക !!! അല്ലാതെ വേറെയൊരു കാരണവും ഞാൻ ഇതിൽ കാണുന്നില്ല !!! എന്ത് കൊണ്ടോ , അവനും ഞാൻ പറഞ്ഞത് ശരിയാണെന്നു തോന്നിയത് കൊണ്ടാണെന്നു തോന്നുന്നു , അവൻ പിന്നൊന്നും അധികം ചോദിച്ചില്ല !
അങ്ങനെ, പിന്നെയും കുറയെ മണിക്കൂറുകൾ , ഓരോ പെയിന്റിങ്ങും പ്രതിമകളും കണ്ടു കണ്ടു , അത് നോക്കി ആസ്വദിച്ചു നിൽക്കുന്നവരെ നോക്കി പുച്ഛത്തോടെ ഞങ്ങൾ നടന്നു നീങ്ങവെയാണ് , പെട്ടെന്നൊരു എണ്ണ ഛായ ചിത്രത്തിൽ എന്റെ ശ്രദ്ധ പതിഞ്ഞത്. ആകാശത്തു സൂര്യനെയും നോക്കി, ഏതോ കൊട്ടാരത്തിലെ മുറിയിലെ കട്ടിലിൽ അലസമായി കിടക്കുന്ന, പതിനാറാം നൂറ്റാണ്ടിലെ ഏതോ ഒരു ഫ്രഞ്ച് ചേച്ചി ! ആ ചിത്രത്തിലേക്ക് ഒരു നിമിഷം ഞാൻ നല്ലോണം സൂക്ഷിച്ചു നോക്കി , എന്നിട്ട് ഞാൻ അറിയാതെ പറഞ്ഞു പോയി , 'വൗ , വാട്ട് എ റിയലിസ്റ്റിക് റെപ്രസെന്റേഷൻ ഓഫ് പൊളിറ്റിക്കൽ ഡിസൊല്യൂഷൻ "
ഇത് കേട്ട എന്റെ കൂട്ടുകാരൻ അവിശ്വസനീയതയോടെ എന്നോട് ചോദിച്ചു , " എന്ത് !!! എന്നോട് പറ , എന്താണ് ഈ ചിത്രത്തിൽ നിങ്ങൾ കാണുന്ന ആ ആസ്വാദനം ? " , ഞാൻ അവനോടു പറഞ്ഞു , 'ഉത്തരവാദിത്യമില്ലാത്ത രാജ്യ ഭരണം' , 'കാശിനോടുള്ള മനുഷ്യന്റെ ആർത്തി' , ' ജീവിതത്തിൽ ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികൾ ' , 'സ്ത്രീകൾക്ക് എതിരെയുള്ള സമൂഹത്തിന്റെ ചൂഷണം' , എന്നതൊക്കെ ഈ ചിത്രം എന്നെ ഒരു നിമിഷം ഓർമിപ്പിച്ചു !! അവൻ ആ ചിത്രം വീണ്ടും വീണ്ടും നോക്കി എന്നോട് പറഞ്ഞു , 'ഇതൊക്കെ എവിടെ , എങ്ങനെ ! , എനിക്കൊന്നും കാണാൻ പറ്റുന്നില്ലല്ലോ ... ? " !!! ഞാൻ പറഞ്ഞു , "എടാ , നീ ആ ചിത്രത്തിലെ ചേച്ചിയെ ഒന്ന് സൂക്ഷിച്ചു നോക്കിയേ , നമ്മുടെ സോളാർ കേസിലെ സരിതയെ പോലെയല്ലേ ? അത്രേയുള്ളു ഞാൻ ഉദ്ദേശിച്ചത് " !
ചിലപ്പോൾ ഇത് പോലെയൊക്കെ തന്നെയാകും മറ്റുള്ളവരും ഈ കലകൾ ആസ്വദിക്കുക ! അവർക്കും ഓരോ ചിത്രങ്ങളും സൃഷ്ടികളും , അവരുടെ ജീവിതത്തിലെയോ സമൂഹത്തിലെയോ എന്തിനെയെങ്കിലുമൊക്കെ ഓർമ്മിപ്പിക്കുന്നുണ്ടാകും ! ഇനി മേലാൽ , ഇമ്മാതിരി അലമ്പ് പരിപാടിയിൽ എന്നെയും നിർബന്ധിച്ചു കൊണ്ട് വന്നു എന്റെ സമയം വെറുതെ കളയരുതെന്നു അവനോടു രണ്ടു ചൂടായി , മ്യൂസിയം വിട്ടിറങ്ങുമ്പോൾ, ഞങ്ങളുടെ മുൻപിൽ നടന്നു പോകുന്ന രണ്ടു പേര് പരസ്പരം ആത്മാർത്ഥമായി പറയുന്നുണ്ടായിരുന്നു , 'ദിസ് ഈസ് ദി ബെസ്ററ് ഡേ ആൻഡ് ബെസ്ററ് ഷോ ഇൻ ലൈഫ് " എന്ന് !!!
നമ്മുടെ ജീവിതത്തിൽ പലതും ഇങ്ങനെയാണ് , നമുക്ക് ഒന്നും മനസ്സിലാകാതെ പോകുന്നതെല്ലാം നമുക്ക് ജീവിതത്തിൽ വലിയ മണ്ടത്തരം ആയി തോന്നിയേക്കാം ! പക്ഷെ , അത് മനസ്സിലാക്കി ആസ്വദിക്കാൻ കഴിയുന്നവർക്ക്, അതവരുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങൾ ആയും തോന്നാം !
< ദി ഏൻഡ് >