വഴക്കുപക്ഷിയില്‍ നിങ്ങള്‍ക്കും എഴുതാം. വഴക്കുപക്ഷിയില്‍ എഴുതുവാന്‍ നിങ്ങളുടെ മെയില്‍ ID, request സഹിതം vazhakkupakshi@gmail.com ലേക്ക് അയയ്ക്കുക.ബ്ലോഗില്‍ author ആയി ചേര്‍ക്കുന്നതായിരിക്കും. സ്വയം ലോഗിന്‍ ചെയ്തു കൃതികള്‍ പോസ്റ്റു ചെയ്യാം.കൃതികള്‍ പുതിയവയായിരിക്കണം. മറ്റെവിടെയും പ്രസിദ്ധീകരിച്ചതോ ബ്ലോഗുകളില്‍ പബ്ലിഷ് ചെയ്തവയോ ആകരുത്. വഴക്കുപക്ഷിയില്‍ പ്രസിദ്ധീകരിച്ചവ നിങ്ങളുടെ ബ്ലോഗില്‍ പബ്ലിഷ് ചെയ്യരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു.പോസ്റ്റ്‌ലിങ്കുകള്‍ ബ്ലോഗില്‍ പബ്ലിഷ് ചെയ്യാം. ഏവര്‍ക്കും സ്വാഗതം..!!

...അരസികന്മാർ കണ്ട 'ആർട്ട് ഷോ'... (കഥ)

നിയാഴ്ച രാവിലെ ഒന്ന് നേരം വെളുത്തു വരുമ്പോൾ തന്നെ, എല്ലാ ആഴ്ചയിലേയും പതിവ് പോലെ , പുതിയ എന്തോ ഉഡായിപ്പുമായി ഫോണിൽ അവന്റെ വിളി വന്നു ,


" അണ്ണാ , ഇന്ന് ഇവിടെ അടുത്തൊരു ആർട്ട് ഷോ ഉണ്ട്. 1300 - 1800  കാലഘട്ടത്തിലൊക്കെയുള്ള കുറെ ലോകപ്രശസ്ത ചിത്രങ്ങളും പ്രതിമകളും ഒക്കെയുണ്ട് . എനിക്ക് അതൊക്കെ കണ്ടാൽ കൊള്ളാമെന്നുണ്ട് , അണ്ണനും കൂടി വരോ ? "


" ഒന്ന് പോടെ , ഞാൻ ഇമ്മാതിരി ഐറ്റംസ് കാണാൻ പോകാറില്ല . ഡിസ്‌നിയുടെ പുതിയ കാർട്ടൂൺ സിനിമ ഇറങ്ങിയെന്നു കേട്ട് . അതിനു പോവാനാണെങ്കിൽ ഞാനും വരാം "


" എന്ത് അണ്ണാ നിങ്ങൾ ഇങ്ങനെ പറഞ്ഞു കളഞ്ഞത്. ജീവിതത്തിൽ എനിക്കാകെ അറിയാവുന്ന ഒരു കലാകാരൻ നിങ്ങളാണ്. നിങ്ങൾ കൂടിയുണ്ടെങ്കിൽ മനസ്സിലാവാത്ത കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കാലോ എന്ന് കരുതിയാണ് . അണ്ണനില്ലേൽ വേണ്ട , എനിക്ക് ഇതൊന്നും കാണാൻ യോഗമില്ലെന്നു കരുതാം ... "


അവൻ ശരിക്കും എന്റെ വീക്ക് പോയിന്റിൽ തന്നെ കയറി സെന്റി അടിച്ചു. ഫേസ്ബുക്കിൽ ചളു പോസ്റ്റിടുന്ന എന്നെ കലാകാരൻ എന്ന്  വിളിച്ചതോടെ , മറിച്ചൊന്നും പറയാനാകാതെ ഞാൻ രോമാഞ്ചനായി തരിച്ചു നിന്നു. ഇനി അവൻ ആക്കിയതാണോ ! ഏയ്, ഞാൻ ഇങ്ങനെ നെഗറ്റീവ് ആയി ചിന്തിക്കാൻ പാടില്ല. ശരി, എന്തായാലും ഒന്ന് പോയേക്കാം. എനിക്കും കാണാമല്ലോ എന്താണ് ഈ ആർട്ട് ഷോയെന്നു


" ഡേയ് , ശരി ശരി ... അപ്പോൾ നീ ഇങ്ങു പോര്. നമുക്ക് ഒന്നിച്ചു പോകാം "


" താങ്ക്സ് അണ്ണാ ... നിങ്ങളാണ് അണ്ണാ ഒരു യഥാർത്ഥ കലാകാരൻ. ഉടനെ കാണാം  "


അവൻ എന്നെ ഒന്ന് കൂടി സുഖിപ്പിച്ചു ഫോൺ വെച്ചു . എന്തായായിരിക്കും 'ആർട്ട് ഷോ ' , എങ്ങനെ ആയിരിക്കും 'ആർട്ട് ഷോ ' എന്നൊക്കെ ആലോചിച്ചു അങ്ങനെ ഞാൻ ബെഡിൽ തന്നെ അലസമായി കിടക്കുമ്പോൾ , വാതിലിൽ മുട്ടും കാളിങ് ബെല്ലടിയും. തുറന്നപ്പോൾ  അതാ മുൻപിൽ നിൽക്കുന്നു , സാക്ഷാൽ ലവൻ !


" എടേ, നീ ഇപ്പോൾ ഫോൺ അങ്ങ് വെച്ചതല്ലേയുള്ളു... നേരം ഒന്ന് നല്ലോണം വെളുക്കട്ടെ ... നമുക്ക് പതുക്കെ അങ്ങ് പോകാം "


അവൻ ഒരുതരത്തിലും എന്നെ വിടുന്ന ലക്ഷണം ഇല്ല ,


"  നിങ്ങൾ പെട്ടെന്ന് ഒരുങ്ങി വാ  .. അവിടെ വലിയ തിരക്കാണ് എന്നാണു കേട്ടത് ... അത് പോലെ ഒരു ദിവസം മുഴുവനും കാണാനുള്ളതുണ്ട് ... "


ഇനിയിപ്പോൾ ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല. എത്രയും പെട്ടെന്ന് കൂടെ പോയി ആ ഷോ കണ്ടു തീർക്കാതെ ഇനിയവൻ അവന്റെ ഷോ നിർത്തില്ല. ' ബീയോണ്ട് ദി പാസ്ററ് ' എന്നെന്തോ ആണ് ഷോയുടെ പേര് ! എന്തായാലും , ഇനി വരുന്നത് വരുന്നിടത്തു വെച്ചു കാണാമെന്ന ധൈര്യത്തിൽ , രണ്ടും കൽപ്പിച്ചു , നേരെ ലോസ് എയ്ഞ്ചേൽസിലെ , ആർട്ട് ഷോ ലൊക്കേഷനിലേക്ക് .....


ആർട്ട് ഷോയുടെ മുൻപിൽ ടിക്കറ്റ് കൗണ്ടറിൽ ഞാൻ വിചാരിച്ചതിലും വലിയ ആൾക്കൂട്ടം ! കയ്യിൽ ക്യാമറയും , നോട്ടു ബുക്കും , പേനയും , മൂക്കിൽ കണ്ണാടിയൊക്കെ ഉള്ള ഒരു വലിയ കൂട്ടം സായിപ്പന്മാരും മദാമ്മമാരും , പിന്നെ പേരിനു കുറച്ചു ഏഷ്യക്കാരും ! ഇന്ത്യാക്കാരുടെ എണ്ണം കുറവായതിനാൽ തന്നെ , കൊടുക്കുന്ന ടിക്കറ്റ് കാശു  മുതലാവുന്ന പണിയല്ലെന്നു തിരിച്ചറിഞ്ഞ ഞാൻ , അവനോടു ഒന്ന് കൂടി ചോദിച്ചു , ' കയറണമെന്നു നിനക്ക് ഉറപ്പാണോ , നമുക്ക് സിനിമയും പോപ്പ് കോണും പോരെ ... "


അവൻ എന്നെ രൂക്ഷമായി നോക്കി ! ആ നോട്ടത്തിൽ എല്ലാം ഉണ്ടായിരുന്നത് കൊണ്ട് , വെറുതെ അണ്ണാ എന്ന് വിളിക്കുന്ന അവന്റെ വായിൽ നിന്നും വേറൊന്നും കേൾക്കണ്ടാ എന്നും കരുതി , ഞാൻ വേഗം പോയി രണ്ടു ടിക്കറ്റ് എടുത്തു .


കയറിയ ആദ്യം തന്നെ , കിഴക്കോട്ടു ചരിഞ്ഞു , നടുവിന് കയ്യും കൊടുത്തു  കിടക്കുന്ന , സ്ത്രീയുടെ പൂർണ നഗ്ന പ്രതിമ ! " അണ്ണാ , ഈ കാനായി കുഞ്ഞിരാമൻ ഇവിടെയും വന്നാ " , എന്ന അവന്റെ നിഷ്കളങ്കമായ അതിശയത്തിലുള്ള ചോദ്യം എന്നെയും ഒരു നിമിഷം സംശയത്തിലാക്കി. അടുത്ത് ചെന്ന് നോക്കുമ്പോൾ , 1765 ഇലെ ഏതോ ഫ്രഞ്ച് ശിൽപ്പി പണിഞ്ഞ പ്രതിമയാണ് ! എന്തായാലും , ഇനി വരാനുള്ള പൂരത്തിന്റെ ലക്ഷണം ഏതാണ്ട് പിടികിട്ടിയ ഞങ്ങൾ , വേറൊന്നും ചെയാനില്ലാത്തോണ്ട്, വെച്ച കാൽ മുഞ്ഞോട്ട് തന്നെ വെച്ചു.


ഈ കഥയുടെ കൂടെ, ഇവിടെ മാന്യമായി ഇടാൻ പറ്റുന്ന ഒരൊറ്റ ഫോട്ടോ പോലും അവിടെയില്ലായിരുന്നു എന്നതാണ് ഒരു വലിയ സത്യം ! ലളിതമായ മലയാളത്തിൽ സിമ്പിൾ ആയി ചുരുക്കി പറഞ്ഞാൽ , നിക്കറിടാത്ത കുറെ പ്രതിമകളും , തുണിയുടുക്കാത്ത കുറെ പെയിന്റിംഗ് ചിത്രങ്ങളും !! ( ആ മഹാ കലാകാരന്മാർ , ഈ കലാ അരസികനോട് പൊറുക്കട്ടെ ... ). അതിനാണ് 'ബീയോണ്ട് ദി പാസ്ററ് ' എന്നൊക്കെ വലിയ ഡെക്കറേഷൻ !!പക്ഷെ , എല്ലാം ഭയങ്കര ചരിത്ര സംഭവങ്ങൾ ആണ് പോലും . ഓരോ ചിത്രത്തിന്റെ അടിയിലും , ഇറ്റാലിയൻ , ഫ്രഞ്ച് , സ്പാനിഷ് എന്നൊക്കെ എഴുതി വെച്ചിട്ടുണ്ട്. മിക്ക കലാ രൂപത്തിന്റെയും മുമ്പിലും പോയി, കുറെ ആളുകൾ മണിക്കൂറോളം നോക്കി മിഴിച്ചു നിൽക്കും , എന്നിട്ടു ചിലപ്പോൾ എന്തോ മനസ്സിലായ പോലെ തലയാട്ടും , ശ്വാസം വിടും ,ചിലർ കണ്ണ് തുടയ്ക്കും !


കുറച്ചു ദൂരം ചെന്നപ്പോൾ വലിയ ആൾ കൂട്ടം, അവിടത്തെ ഒരു മെയിൻ ഐറ്റം പ്രതിമയാണ്. ഇടത്തോട്ട് നോക്കി നിന്ന്, വലത്തോട്ട് മൂത്രമൊഴിക്കുന്ന ഒരു കൊച്ചു കുട്ടിയുടെ കൽ പ്രതിമ !!! കുറെ നേരം താടിയിൽ കൈവെച്ചു, പ്രതിമയും നോക്കി നിന്നു , ഞങ്ങളുടെ അടുത്ത് നിന്ന സായിപ്പ്  ഞങ്ങളോട് പറഞ്ഞു , 'വൗ , വാട്ട് എ റിയൽ മാസ്റ്റർ പീസ് ' ! ഞാൻ ഭയന്നതു പോലെ തന്നെ , എന്റെ കൂട്ടുകാരൻ അവന്റെ ആദ്യത്തെ സംശയവും എന്നോട് ചോദിച്ചു ,
" എന്തായിരിക്കും അണ്ണാ ,ഈ സാധാരണ പ്രതിമ  അങ്ങേർക്കു ഇത്രയും ഇഷ്ടപ്പെടാൻ കാരണം " ! ഞാൻ പറഞ്ഞു , മിക്കവാറും ഈ പ്രതിമ അയാൾക്ക് അയാളുടെ കുട്ടിക്കാലം ഓർമപ്പെടുത്തി കാണും , അയാളും ചെറുപ്പത്തിൽ ഇടത്തോട്ട് നോക്കി നിന്ന്, വലത്തോട്ടായിരിക്കാം മൂത്രമൊഴിച്ചിരിക്കുക !!! അല്ലാതെ വേറെയൊരു കാരണവും ഞാൻ ഇതിൽ കാണുന്നില്ല !!! എന്ത് കൊണ്ടോ , അവനും ഞാൻ പറഞ്ഞത് ശരിയാണെന്നു തോന്നിയത് കൊണ്ടാണെന്നു തോന്നുന്നു , അവൻ പിന്നൊന്നും  അധികം ചോദിച്ചില്ല !


അങ്ങനെ, പിന്നെയും കുറയെ മണിക്കൂറുകൾ , ഓരോ പെയിന്റിങ്ങും പ്രതിമകളും കണ്ടു കണ്ടു , അത് നോക്കി ആസ്വദിച്ചു നിൽക്കുന്നവരെ നോക്കി പുച്ഛത്തോടെ ഞങ്ങൾ നടന്നു നീങ്ങവെയാണ് , പെട്ടെന്നൊരു എണ്ണ ഛായ ചിത്രത്തിൽ എന്റെ ശ്രദ്ധ പതിഞ്ഞത്. ആകാശത്തു സൂര്യനെയും നോക്കി, ഏതോ കൊട്ടാരത്തിലെ മുറിയിലെ കട്ടിലിൽ അലസമായി കിടക്കുന്ന, പതിനാറാം നൂറ്റാണ്ടിലെ ഏതോ ഒരു ഫ്രഞ്ച് ചേച്ചി !  ആ ചിത്രത്തിലേക്ക് ഒരു നിമിഷം ഞാൻ നല്ലോണം സൂക്ഷിച്ചു നോക്കി , എന്നിട്ട് ഞാൻ അറിയാതെ പറഞ്ഞു പോയി , 'വൗ , വാട്ട് എ റിയലിസ്റ്റിക് റെപ്രസെന്റേഷൻ ഓഫ് പൊളിറ്റിക്കൽ ഡിസൊല്യൂഷൻ "


ഇത് കേട്ട എന്റെ കൂട്ടുകാരൻ അവിശ്വസനീയതയോടെ എന്നോട് ചോദിച്ചു , " എന്ത് !!! എന്നോട് പറ  , എന്താണ് ഈ ചിത്രത്തിൽ നിങ്ങൾ കാണുന്ന ആ ആസ്വാദനം ? " , ഞാൻ അവനോടു പറഞ്ഞു , 'ഉത്തരവാദിത്യമില്ലാത്ത രാജ്യ ഭരണം' , 'കാശിനോടുള്ള മനുഷ്യന്റെ ആർത്തി' , ' ജീവിതത്തിൽ ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികൾ ' , 'സ്ത്രീകൾക്ക് എതിരെയുള്ള സമൂഹത്തിന്റെ ചൂഷണം' , എന്നതൊക്കെ  ഈ ചിത്രം എന്നെ ഒരു നിമിഷം ഓർമിപ്പിച്ചു !! അവൻ ആ ചിത്രം വീണ്ടും വീണ്ടും നോക്കി എന്നോട് പറഞ്ഞു , 'ഇതൊക്കെ എവിടെ , എങ്ങനെ ! , എനിക്കൊന്നും കാണാൻ പറ്റുന്നില്ലല്ലോ  ... ? " !!! ഞാൻ പറഞ്ഞു , "എടാ , നീ ആ ചിത്രത്തിലെ ചേച്ചിയെ ഒന്ന് സൂക്ഷിച്ചു നോക്കിയേ , നമ്മുടെ സോളാർ കേസിലെ സരിതയെ പോലെയല്ലേ ? അത്രേയുള്ളു ഞാൻ ഉദ്ദേശിച്ചത് " !


ചിലപ്പോൾ ഇത് പോലെയൊക്കെ തന്നെയാകും മറ്റുള്ളവരും ഈ കലകൾ ആസ്വദിക്കുക ! അവർക്കും ഓരോ ചിത്രങ്ങളും സൃഷ്ടികളും , അവരുടെ ജീവിതത്തിലെയോ സമൂഹത്തിലെയോ എന്തിനെയെങ്കിലുമൊക്കെ ഓർമ്മിപ്പിക്കുന്നുണ്ടാകും ! ഇനി മേലാൽ , ഇമ്മാതിരി അലമ്പ് പരിപാടിയിൽ എന്നെയും നിർബന്ധിച്ചു കൊണ്ട് വന്നു എന്റെ സമയം വെറുതെ കളയരുതെന്നു അവനോടു രണ്ടു ചൂടായി , മ്യൂസിയം വിട്ടിറങ്ങുമ്പോൾ, ഞങ്ങളുടെ മുൻപിൽ നടന്നു പോകുന്ന രണ്ടു പേര്  പരസ്പരം ആത്മാർത്ഥമായി പറയുന്നുണ്ടായിരുന്നു , 'ദിസ് ഈസ് ദി ബെസ്ററ് ഡേ ആൻഡ് ബെസ്ററ് ഷോ ഇൻ ലൈഫ് " എന്ന് !!!


നമ്മുടെ ജീവിതത്തിൽ പലതും ഇങ്ങനെയാണ് , നമുക്ക് ഒന്നും മനസ്സിലാകാതെ പോകുന്നതെല്ലാം നമുക്ക് ജീവിതത്തിൽ വലിയ മണ്ടത്തരം ആയി തോന്നിയേക്കാം ! പക്ഷെ , അത് മനസ്സിലാക്കി ആസ്വദിക്കാൻ കഴിയുന്നവർക്ക്, അതവരുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങൾ ആയും തോന്നാം !
< ദി ഏൻഡ് >
49 comments:

 1. ഒരു രസികൻ കഥ..... വാക്കുകൾക്കുള്ളിൽ നർമവും ഒപ്പം അതിനുള്ളിലെ വ്യക്തമായ ആശയങ്ങളും വായനക്കാരനെ പിടിച്ചിരുത്തുന്നു . ദൃഷ്ടിയിൽ കാണുന്ന ആശയങ്ങളെ സമകാലിക മായി ബന്ധിപ്പിച്ചതും അവയെ എങ്ങനെ വേറിട്ട് കാണാമെന്നതും രസകരമായി

  ReplyDelete
  Replies
  1. വായനക്കും,കുറിച്ചിട്ട ഈ നല്ല വരികൾക്കും,വളരെ നന്ദി പ്രവീൺ ..

   Delete
 2. എനിക്കും ഇഷ്ടമായി
  Saji Thattathumala.

  ReplyDelete
  Replies
  1. നന്ദി Saji... കഥ ഇഷ്ട്ടമായെന്നറിഞ്ഞതിൽ വളരെയധികം സന്തോഷം...

   Delete
 3. സുന്ദരമായ കഥ. രസകരമായി എഴുതിയിരിക്കുന്നു. ആർട്ട് ഷോ കാണുന്ന മണ്ടന്മാരും ആസ്വാദകരെയും നന്നായി അവതരിപ്പിച്ചു.

  തലക്കെട്ട് കഥയുടെ പൂർണ രൂപം പുറത്തു കൊണ്ട് വരരുത്‌. അത് പോലെ അവസാന രണ്ടു ഖണ്ഡികകളും വേണ്ടായിരുന്നു. സാമാന്യ വൽക്കരണം. കഥയുടെ ഭംഗി കെടുത്തും. പ്രത്യേകിച്ചും "ഇനി മേൽ എന്നെ നിർബന്ധിച്ചു..................രണ്ടു ചൂടായി " എന്നുള്ള സംഭാഷണം കഥയുടെ രസ
  പകരംച്ചരട് പൊട്ടിച്ചു.

  "മ്യുസിയം വിട്ടിറങ്ങുമ്പോൾ ....ഷോ ഇൻ ലൈഫ് എന്ന്" എന്ന വരിയും. അത് കഴിഞ്ഞു " അവൻ എന്നെ ആരാധനയോടെ നോക്കി" എന്ന് ഒരു വരിയും കൂടി എഴുതി അവസാനിപ്പിച്ചിരുന്നുവെങ്കിൽ ങ്കിൽ കഥ ഗംഭീരമായേനെ.

  ReplyDelete
  Replies
  1. വളരെ വളരെ വിലപ്പെട്ട ഈ നിർദ്ദേശങ്ങൾക്ക് നന്ദി ബിപിൻ സർ...

   Delete
 4. പതിവുപോലെ ഷഹീം ശൈലിയിലൊരുഗ്രൻ സംഭവം.

  എന്നാലും നുമ്മടെ സരിതച്ചേച്ചിയെ കാലിഫോർണ്ണിയയിലേയ്ക്ക്‌ കടത്തിക്കോണ്ടുപോയത്‌ എനിയ്ക്കത്ര സുയിച്ചില്ല.ഞങ്ങടെ കോട്ടയം ജില്ലക്കാരുടെ കുത്തകസ്വത്താ മേഡം സരിത.

  സംഭവം കലക്കി ഷഹീം.

  ReplyDelete
  Replies

  1. വളരെ നന്ദി സുധി ഭായ്... സരിതേച്ചിയെ ഞങ്ങൾ എടുത്തില്ല , സരിതേച്ചിയെ പോലെയുള്ള , പതിനാറാം നൂറ്റാണ്ടിലെ ഒരു ഫ്രഞ്ച് ചേച്ചിയെ മാത്രമേ, ഈ കഥയ്ക്ക് വേണ്ടി തൽക്കാലം കാലിഫോർണിയയിൽ എടുത്തുള്ളൂ ... :)

   Delete
 5. സംഗതി ഏറെ ഇഷ്ടമായി. ആശംസകള്‍ പ്രിയ ഷഹീം

  ReplyDelete
  Replies
  1. നല്ല അഭിപ്രായത്തിനും , എല്ലാ പ്രോത്സാഹനത്തിനും, വളരെയധികം നന്ദി , പ്രിയപ്പെട്ട അന്നൂസ്..

   Delete
 6. ബുദ്ധിയില്ലാത്ത ബുദ്ധിജീവികള്‍........ !!!

  ReplyDelete
  Replies
  1. മറ്റൊരുതരത്തിൽ പറഞ്ഞാൽ , ബുദ്ധിയുണ്ടെന്നു നടിക്കുന്ന പാവം ജീവികൾ ! :)

   Delete
 7. വഴക്കുപക്ഷിയിലേക്ക് വന്നതിനും തുടരുന്ന സഹകരണത്തിനും ഏറെ നന്ദി,സ്നേഹം !

  ReplyDelete
  Replies
  1. ഈ പ്രോത്സാഹനത്തിനും,നൽകി വരുന്ന എല്ലാ പിന്തുണക്കും, എന്റെയും നന്ദി.... തിരിച്ചും , സ്നേഹം ...

   Delete
 8. നല്ല കഥ ഇഷ്ടായി

  ReplyDelete
  Replies
  1. കഥ ഇഷ്ടായി എന്നറിഞ്ഞതിൽ വളരെ സന്തോഷം... നന്ദി Pappan...

   Delete
 9. ഇടത്തോട്ടു ചെരിഞ്ഞുനിന്ന് വലത്തോട്ടു മൂത്രമൊഴിക്കുന്നതാണ് ജീവിതം എന്നെങ്കിലും മനസ്സിലായതുകൊണ്ട് കാശ് മുതലായില്ലേ?

  ReplyDelete
  Replies
  1. നന്ദി പ്രദീപ് ഭായ്... ഇനി അങ്ങനെയൊക്കെ ഓരോന്ന് ചിന്തിച്ചു സമാധാനിക്കണം ! :)

   Delete
 10. കഥ ആസ്വദിച്ചു ഷഹീം...

  ReplyDelete
  Replies
  1. ഈ നല്ല വാക്കുകൾക്കു നന്ദി മുബി ...

   Delete
 11. കഥയെക്കാളുപരി അനുഭവമായി തോന്നി.

  ReplyDelete
  Replies
  1. വളരെ നന്ദി , ഒരു അനുഭവത്തിൽ നിന്നും, കുറച്ചു പൊലിപ്പിച്ചു കഥയാക്കാൻ നടത്തിയ , ഒരു ചെറിയ ശ്രമം ! :)

   Delete
 12. ചില സത്യങ്ങള്‍ ഒളിഞ്ഞിരിക്കുന്നു എന്ന് പറയാതെ വയ്യ....

  ReplyDelete
 13. നല്ല വിവരണാത്മക രചന... :)
  at the same time,
  'അരസികത്വം' 'അറിവില്ലായ്മ'യുടെ അനന്തരഫലമല്ലേ എന്നാലോചിച്ചു പോവുന്നു...
  .
  .
  'golden ratio' എന്ന പദത്തിന്റെ ഭംഗി ആസ്വാദ്യമാവണമെങ്കിൽ അതിന്റെ പുറകിലെ 'കഥ' അറിയേണ്ടതുണ്ട്, അല്ലേ? ഒരുപക്ഷേ ഈ എഴുത്തുകാരന് ആ ഭംഗി മനസിലാവുമായിരിക്കും... അതേസമയം 137 എന്ന സംഖ്യയും അതേപോലെ സുന്ദരമാണെന്നു മറ്റൊരു വ്യക്തി claim ചെയ്യുകയാണെങ്കിൽ എന്തായിരിക്കും എഴുത്തുകാരന്റെ പ്രതികരണം?

  ReplyDelete
  Replies
  1. കുറിച്ചിട്ട ഈ വിലപ്പെട്ട അഭിപ്രായത്തിനു വളരെ നന്ദി തുഷാര... അരസികത്വം അറിവില്ലായ്മയുടെ സൈഡ് എഫക്ട് ആണെന്ന് തന്നെയാണ് എനിക്കും തോന്നുന്നത് ! ഗോൾഡൻ റേഷിയോ , പൈ , ഗോൾഡൻ നമ്പർ ഇതൊന്നും ഒരിക്കലും കേട്ടിട്ടില്ലാത്ത ഒരാളോട് , 1.618 , 137 , ഇതിലേതാണ് സുന്ദരം എന്ന് ചോദിച്ചാൽ , 137 പറയാൻ സാധ്യതയുണ്ട് എന്നാണ് എനിക്ക് തോന്നുന്നത് ....


   ഇതൊക്കെ അറിഞ്ഞിട്ടും, ഒരു വ്യക്തി 137 സുന്ദരമായി ക്ലെയിം ചെയ്‌താൽ , അയാളുടെ ജീവിതത്തിൽ ആ നമ്പറിന് പിറകിൽ , നമ്മളറിയാത്ത ഒരു നല്ല സുന്ദരമായ ഗോൾഡൻ ഓർമ്മ ഉണ്ടെന്നാണ് എന്റെയൊരു അഭിപ്രായം ... !!!! :)

   Delete
  2. ശരിയാണ്, ഓർമ്മകൾ ഒരു വസ്തുതയുമായി വ്യക്തികളെ കണക്ട് ചെയ്യാറുണ്ട്.
   .
   പക്ഷെ 137 ഒരു ഓർമ്മയുടെ ഭാഗമാവുമ്പോഴും 'fine structure constant' എന്ന വേറിട്ട ഭംഗിയുടെ ഭാഗമാവുമ്പോഴും ഉണ്ടാവുന്ന ബൗദ്ധിക- വൈകാരിക തലങ്ങൾ വളരെ വ്യത്യസ്തമാണെന്നും ചേർക്കട്ടെ... :)
   .
   (for a theoretical physicist 137 is an astounding number...search for it and know it by yourself :)
   -you'd also find pseudo science approach to it, never mind.-)

   Delete
  3. 'fine structure constant' എന്നത് എനിക്ക് ഒരു പുതിയ അറിവാണ് , എന്തായാലും ഇനി മറക്കില്ല :) ! അത് പോലെ , തുഷാരയുടെ പ്രൊഫൈലിൽ നിന്നും വായിച്ച , ' hiser, hesher are gender-neutral pronouns proposed long back,in late 1800's ' എന്നതും എനിക്കൊരു പുതിയ അറിവാണ്... നല്ല കാഴ്ചപാടുകൾ ഇവിടെ പങ്കു വെച്ചതിനും, ചർച്ചയ്ക്കും വളരെയധികം നന്ദി തുഷാര .

   Delete
  4. thanks to you too, for sharing your art gallery experience and views, which indeed gives readers a glance at a certain event and a perception... :)

   Delete
 14. ഇഷ്ട്ടം...

  ReplyDelete
  Replies
  1. തിരിച്ചും ഇഷ്ട്ടം.. നന്ദി.. :)

   Delete
 15. അരസികന്മാര്‍ രസികന്മാരുംചിന്താശീലരുമായി മാറുന്ന കഥ രസകരമായി അവതരിപ്പിച്ചു.
  ആശംസകള്‍

  ReplyDelete
  Replies
  1. ഈ നല്ല ആശംസകൾക്ക് വളരെ നന്ദി തങ്കപ്പൻ സർ ..

   Delete
 16. വായിച്ചു. നല്ല രസകരമായി എഴുതിയിരിക്കുന്നു ഷഹീം. ആശംസകൾ .

  ReplyDelete
  Replies
  1. വായനക്കും , കുറിച്ചിട്ട ഈ നല്ല വാക്കുകൾക്കും , ആശംസകൾക്കും , വളരെ നന്ദി ... :)

   Delete
 17. eniyum ezhuthuka........ ashamsakal

  ReplyDelete
  Replies
  1. തീർച്ചയായും ... ഈ നല്ല ആശംസകൾക്കു എന്റെ നന്ദി.

   Delete
 18. അസ്സല്‍ എഴുത്ത്
  ഇഷ്ടം . .

  ReplyDelete
  Replies
  1. ഈ നല്ല വാക്കുകൾക്കു വളരെ നന്ദി ASEES EESA ... തിരിച്ചും ഇഷ്ട്ടം.

   Delete
 19. വൈകിയതിന് ക്ഷമിക്കുക
  എഴുത്തു ഗംഭീരം
  ആശംസകൾ

  ReplyDelete
  Replies
  1. കുറിച്ചിട്ട ഈ നല്ല അഭിപ്രായത്തിനു , വളരെ നന്ദി രമണിക... താങ്കളുടെ ബ്ലോഗിൽ എത്തിപ്പെടാൻ ഞാൻ ആണ് വൈകിയത് , ഇനി പതിവായി ആ ബ്ലോഗിൽ ഉണ്ടാകുമെന്നു ഉറപ്പു തരുന്നു ! :)

   Delete
 20. ഞാന്‍ ഈ വഴിക്കൊന്നും വരാറില്ല എന്റെ തങ്കപ്പേട്ടാ... ഇനി വരാന്‍ ശ്രിമിക്കാം

  ReplyDelete
  Replies
  1. വളരെ നന്ദി പോന്നപ്പേട്ടാ... വരുമ്പോൾ നമുക്ക് വീണ്ടും കണ്ടു മുട്ടാം ... :)

   Delete
 21. നല്ല കഥ.... ഇഷ്ടം

  ReplyDelete
  Replies
  1. ഈ നല്ല വാക്കുകൾക്കു, വളരെ നന്ദി ആദി...

   Delete
 22. രസകരമായി എഴുതിയിരിക്കുന്നു ,,

  ReplyDelete
  Replies
  1. വളരെ നന്ദി മുരളി ചേട്ടാ ...

   Delete
 23. Shaheem, Rajeeb here, kadha vayichennummathramalla, kittiya ella commentsum vaayichu.

  Really I could visualize the things you explained in the story. Great narration.

  Keep writing... All the best

  ReplyDelete
  Replies
  1. പിന്നല്ല .. ! താങ്ക്സ് ഡാ റജീബേ ... :)

   Delete

Search This Blog