ചിലർ നമ്മുടെ ജീവിതത്തെ വല്ലാതെ സ്വാധീനിക്കും. ചിലപ്പോൾ അത് വളരെ കുറച്ചു നേരം മാത്രം ആയിരിക്കാം , പക്ഷെ , അവരെ നമ്മൾ പിന്നെയൊരിക്കലും മറക്കില്ല. എന്റെ ജീവിതത്തിൽ വെറും പത്ത് പതിനഞ്ച് മിനുട്ട് നേരം മാത്രമാണ് പ്രകാശം പരത്തിയതെങ്കിലും , എനിക്ക് ഒരിക്കലും മറക്കാനാവാത്ത എന്റെ പ്രിയപ്പെട്ട കൂട്ടുകാരിയെ പറ്റിയാണ് ഈ കുറിപ്പ്.തൽക്കാലം, നമുക്ക് അവളെ പാർവതി (പാറു) എന്ന് വിളിക്കാം.
നമ്മുടെ ഫോണുകൾ ഇപ്പോഴത്തെ പോലെ അത്ര സ്മാർട്ട് അല്ലാത്ത കാലം. കമ്പനിയാവശ്യത്തിനു പെട്ടെന്ന് ഞാൻ ചെന്നൈയിൽ ചെന്ന് പെട്ട ഒരു ദിവസം. അവിടെ ചിലവാക്കുന്ന കാശുകൾ തിരിച്ചെത്തിയാൽ ഉടനെ റിഇമ്പർസ് ചെയ്യുമെന്ന് കമ്പനിയും , അതിനു എന്റെ കയ്യിൽ അഞ്ചു പൈസ ഉണ്ടായാലല്ലേ ചിലവാക്കാൻ പറ്റുവെന്ന് ഞാനും, പറഞ്ഞു നിൽക്കുന്ന ഒരു സിറ്റുവേഷൻ. എന്തായാലും , അടുത്ത ദിവസം ആകുമ്പോഴേക്കും എന്റെ ബാങ്ക് അക്കൊണ്ടിൽ സാലറി വീഴുമെന്ന ആശ്വാസത്തിൽ , ഇനിയിപ്പോ ആരോടും പ്രാരാബ്ധം പറഞ്ഞു കടം വാങ്ങാൻ നിക്കേണ്ടയെന്നു എന്ന് കരുതി ഞാൻ ചെന്നൈയിൽ ചെന്നിറങ്ങിയ, ഒരു ഉച്ച നേരം.
നാളെ ഒന്നാം തിയതിയാണെങ്കിലും , ചില അവസരങ്ങളിൽ എന്റെ ബാങ്ക് അക്കൊണ്ടിൽ , ഒരു ദിവസം മുൻപേ കാശ് വീഴാറുണ്ടല്ലോയെന്ന് പെട്ടെന്ന് ഞാൻ ഓർത്തു. ഇൻഡസ് ഇൻഡ് ആണ് ബാങ്ക് . അടുത്തൊന്നും എത്തി നോക്കിയിട്ട് ATM കണ്ടില്ല . ഇനി കാശ് വന്നോ എന്നറിയണമെങ്കിൽ ഓൺലൈൻ അക്കൊണ്ട് നോക്കണം. പുറത്തു നെറ്റ് കഫെയിൽ കയറി അക്കൊണ്ട് നോക്കാൻ മാത്രം, ഈ ലോകത്തെ പറ്റിയൊരു നല്ല അഭിപ്രായം എനിക്കില്ല ! ഇനിയിപ്പോ , വിശ്വാസമുള്ള ആരെയെങ്കിലും വിളിച്ചു , പാസ്സ്‌വേർഡ് കൊടുത്തു അക്കൊണ്ട് നോക്കിക്കണം. അങ്ങനെയിപ്പോ ആരാണ് !! പെട്ടെന്നാണ്, പാർവതിയുടെ മുഖം എന്റെ മനസ്സിലെത്തിയത് .
പാർവതി , എന്റെ കമ്പനിയിലെ ടീം മേറ്റ് ആണ്. കൊച്ചിയിലെ ഏതോ കോടീശ്വരന്റെ ഒറ്റ മകൾ. എന്റെ സങ്കൽപ്പത്തിലെ ഒരു പെൺകുട്ടിക്കുണ്ടാവേണ്ട ആ മൂന്നു ഗുണവും അവൾക്കുണ്ടായിരുന്നു . ' ആവശ്യത്തിന് ഭംഗി, ഒരുപാട് കാശ് , കുറച്ചുമാത്രം ബുദ്ധി ' !!! പക്ഷെ , എനിക്ക് ഒരിക്കലും സങ്കൽപ്പിക്കാൻ ആവാത്ത മറ്റൊന്ന് കൂടി അവൾക്കുണ്ടായിരുന്നു , ' വായ തുറന്നാൽ, മറ്റുള്ളവർ കരഞ്ഞു പോകുന്നത് പോലെ, മുഖത്തടിച്ചു സത്യങ്ങൾ ഉറക്കെ വിളിച്ചു പറയുക ' !! ഒരു സംഭവം പറഞ്ഞാൽ , ഒരിക്കൽ കമ്പനിയിലെ ഒരുത്തൻ പോയി അവളെ പതുക്കെ പ്രൊപ്പോസ് ചെയ്തു . അതിനവൾ അവനോടു ഉറക്കെ പറഞ്ഞത് , " നോക്ക് ചേട്ടാ ... നിങ്ങൾ എന്നെ പ്രൊപ്പോസ് ചെയ്തത് എനിക്ക് മനസ്സിലാകും .. പക്ഷെ , എനിക്കും കൊള്ളാവുന്ന ഒരുത്തനെ കെട്ടണമെന്നു ആഗ്രഹമുണ്ടാവില്ലേ ? എന്റെ അച്ഛന് മോളെ ഒരു കഴിവുള്ളവനെക്കൊണ്ട് കല്യാണം കഴിപ്പിക്കണമെന്നു ആഗ്രഹം ഉണ്ടാവില്ലേ ? എന്റെ അമ്മയ്ക്ക് മോളെ ഒരു അലവലാതി കെട്ടരുതെന്നു പ്രാർത്ഥനയുണ്ടാവില്ലേ .... " ; അതോടെ പ്രൊപ്പോസ് ചെയ്യാൻ പോയവൻ കാലിൽ വീണു കരഞ്ഞു മാപ്പു ചോദിച്ചു , ഇനിയിങ്ങനെ പബ്ലിക്കായി നാറ്റിക്കരുതെന്നു അപേക്ഷിക്കുകയും , പിന്നെ അവൻ കല്യാണമേ വേണ്ടായെന്നു വെച്ചെന്നുമാണ് കേട്ടത് !!
പാർവതിയെ വിളിച്ചു അക്കൊണ്ട് നോക്കിക്കുന്നതാണ് നല്ലത്. അവൾ ആണേൽ, അവളുടെ പാസ്സ്‌വേർഡോ , സാലറിയോ പോലും ഓർത്തു വെക്കാൻ സാധ്യതയില്ല !! അവൾക്കു കാശിന്റെ ആവശ്യം ഇല്ലാത്തോണ്ട് അടിച്ചുമാറ്റുമെന്ന പേടിയും വേണ്ട !! എന്തായാലും പാർവതിയെ വിളിച്ചു , എങ്ങനെ എന്റെ ഓൺലൈൻ അക്കൊണ്ട് നോക്കണമെന്ന് , ഓരോ സ്റ്റെപ്പ് ബൈ സ്റ്റെപ്പും പറഞ്ഞു കൊടുത്ത്, അവസാനം "നീയൊന്നു ആ അവൈലബിൾ ബാലൻസ് പറഞ്ഞേ ?" എന്നും പറഞ്ഞു മതിലും ചാരി നിന്ന ഞാൻ , അവൾ പറഞ്ഞ ബാലൻസ് കേട്ട് , കണ്ണുംതള്ളി ആ ചെന്നൈ നഗരത്തിൽ നിന്നു .
" ഓക്കേ ...ബാലൻസ് , ഒന്നേക്കാൽ കോടി .. "
"എന്ത് !!! നീ എന്താ പറഞ്ഞത് പാറു !!"
"ബാലൻസ് 1.25 ക്രോർസ് .... അതേ, ഞാൻ ഇപ്പോൾ കുറച്ചു ബിസിയാണെ ... പിന്നെ വിളിക്കാവേ .... ", എന്നും പറഞ്ഞു പാറു ഫോണും വെച്ച് പോയി .
പിന്നീട് , എന്റെ ജീവിതത്തിലെ , ഏറ്റവും മനോഹരമായ പത്ത് പതിനഞ്ചു മിനുട്ടുകളായിരുന്നു അവിടെ !! ചുറ്റുമുള്ള ലോകം മുഴുവൻ ഒരു കണ്ണാടിക്കൂടിലായ പോലെ എനിക്ക് തോന്നി. അല്ല , അത് കണ്ണാടി കൂടല്ല, എന്റെ കണ്ണിൽ നിന്നും കണ്ണീരു നിറഞ്ഞു വരുന്നത് കൊണ്ട് ബാക്കിയെല്ലാം കണ്ണാടിക്കുള്ളിലായി തോന്നിയതാണ് !! എന്തായായാലും , ഇതുവരെ എന്റെ ജീവിതത്തിൽ ഞാൻ അനുഭവിച്ച എല്ലാ കഷ്ടപ്പാടിനും , ഇപ്പോൾ ഒരു അവസാനമായി. ഒരു വീട് വാങ്ങണം , ഒരു കാറ് വാങ്ങണം. ഇനിയിപ്പോ ഞാനും ഒരു കോടീശ്വരനായ സ്ഥിതിക്ക് , ഐശ്വര്യമുള്ള പാർവതിയെ തന്നെ പറ്റിയാൽ കെട്ടണം , സത്യം പറയുന്ന സ്വഭാവം എങ്ങനേലും ഉപദേശിച്ചായാലും നന്നാക്കാൻ ശ്രമിക്കാലോ !!!
അല്ല ! ഇതിപ്പോ എങ്ങനെ സംഭവിച്ചു !!! ഇനിയിപ്പോ ലോട്ടറിയടിച്ചതാണോ ! അതിനു കാശില്ലാത്തോണ്ട് ഞാൻ ലോട്ടറി വാങ്ങാറില്ലല്ലോ !!! നൈജീരിയയിലെ ആ മെയിൽ ! അവരിനി കാശ് അക്കൊണ്ടിൽ ഇട്ടതാകുമോ ? !! പക്ഷെ , അതിനു ഞാൻ അവർക്കു അക്കൊണ്ട് നമ്പർ കൊടുത്തിട്ടില്ലല്ലോ !!! ഇനിയിപ്പോ , ബാങ്ക്കാര് അക്കൊണ്ട് മാറി , വേറെ ആരുടെയെങ്കിലും കാശ് എന്റെ അക്കൊണ്ടിൽ ഇട്ടതാകുമോ !!!! അങ്ങനെയാണേൽ , അമ്മച്ചിയാണേ ഞാൻ കാശ് തിരിച്ചു കൊടുക്കില്ല ! എത്രയും പെട്ടെന്ന് ബാങ്കിൽ ചെന്ന് കാശ് വിത്ത്ഡ്രോ ചെയ്യണം ! ഉടൻ തന്നെ ടാക്സി വിളിച്ചു അഞ്ചുമിനിറ്റ് മാത്രം അടുത്തുള്ള ഇന്ഡസ് ഇൻഡ് ബാങ്കിലേക്ക് തിരിച്ചു !! ശെടാ , ബാങ്ക് സമയം കഴിഞ്ഞതുകൊണ്ടു ഇനിയിപ്പോ ഇന്ന് കാശ് എടുക്കൽ നടക്കില്ല !! എന്തായാലും, ഇവിടെ എത്തിയ സ്ഥിതിക്ക് ATM ഇൽ കയറി, ഒരു മുപ്പതിനായിരം രൂപ എടുത്തു അടുത്തുള്ള ഏതേലും 5 സ്റ്റാർ ഹോട്ടലിൽ ഇരുന്നു , ഒരു ചായ കുടിച്ചു കൊണ്ട് സമാധാനമായി , ഭാവിയെ പറ്റി ചിന്തിക്കാം. ATM ഇൽ കയറി കാശും കാത്തു നിന്ന ഞാൻ , എന്റെ കയ്യിൽ കിട്ടിയ റെസിപ്ട് നോക്കി . ആ റെസിപ്പ്റ്റും ATM ഉം ചുറ്റുപാടും ഒക്കെ കണ്ണാടിക്കൂടിലായ തോന്നി !!!
രണ്ടുമിനിട്ടു നേരം കൊണ്ട് , സ്ഥലകാലബോധം തിരിച്ചു കിട്ടിയ എനിക്ക് , സംഭവിച്ച കാര്യങ്ങളുടെ ഒരു ഏകദേശ രൂപം പിടികിട്ടി ... ഞാൻ പയ്യെ ഫോണെടുത്തു പാറുവിനെ വിളിച്ചു .
" എന്താടാ ... ഞാൻ ബിസിയാണെന്നു പറഞ്ഞതല്ലേ .. നീ പെട്ടെന്ന് പറ , എന്താകാര്യം ? "
അൽപ്പം വിറയാർന്ന ശബ്ദത്തിൽ ഞാൻ പറഞ്ഞു ...
" നന്ദിയുണ്ട് എന്റെ പാറു ... എനിക്ക് നിന്നോട് ഒരു പാട് ഒരു പാട് നന്ദിയുണ്ട് ... " !
"ഇട്സ് ഓക്കെ ഡാ ... ഇതിനൊക്കെ എന്തിനാ നീ എന്നോട് നന്ദി പറയുന്നേ .. ടേക്ക് കെയർ ഡിയർ ... ബൈ ബൈ "
എന്തോ !! ആ ഒരു രൂപ ഇരുപത്തഞ്ചു പൈസാ ബാലൻസ് പ്രിന്റ് ചെയ്ത , ബാങ്ക് റെസിപ്റ് ചുരുട്ടി കൂട്ടി ദൂരെ കളഞ്ഞു , ചെന്നൈയിലെ ഏതോ ഒരു ബസ് സ്റ്റാൻഡിൽ നിന്നും , താമസിക്കാനുള്ള ഹോട്ടലിലേക്ക് ബസ്സു കയറാൻ കാത്തു നിൽക്കവേ , എനിക്ക് പാറുവിനോട് ഒട്ടും ദേഷ്യമോ , ബാങ്കുകളിലൊക്കെ 'Cr' എന്നു ചുരുക്കി പറയുന്നത് ക്രെഡിറ്റ് ആണെന്ന് പറഞ്ഞു മനസ്സിലാക്കാനോ ഒന്നും അപ്പോൾ തോന്നിയില്ല ...!
< The End >
ഹ ഹ ഹാ ...
ReplyDeleteക്രെഡിറ്റും ,ക്രോറും
തിരിച്ചറിയാൻ പറ്റാത്ത
സുന്ദരിയും സുശീലയുമായ പാറു ...!
അതേ അതേ ... വളരെ നന്ദി ബിലാത്തിപട്ടണം .. :)
Deleteistam.......!
ReplyDeleteanaswara
നന്ദി അനശ്വര... :)
Deleteഒരു രൂപ ഇരുപത്തിഅഞ്ചു പൈസ ബാലൻസ് ഉള്ള കോടിശ്വരാ..അതിലും വലിയ കോപ്പല്ലേ കൈയ്യിൽ..രസിച്ചു ...ആശംസകൾ
ReplyDeleteകമന്റിനും ആശംസകൾക്കും വളരെ നന്ദി പുനലൂരാൻ... :)
DeleteGood one da..
ReplyDeleteതാങ്ക്സ് ഡാ, വിജീഷേ ...
DeleteSangathi ishtamaayi
ReplyDeleteSaji
വളരെ നന്ദി Saji...
Deleteവഴക്കുപക്ഷിയിലെയ്ക്ക് വന്നതിനും തുടരുന്ന പ്രത്സാഹനത്തിനും പ്രിയ എഴുത്തുകാരനോട് നന്ദി അറിയിക്കട്ടെ...
ReplyDeleteഈ നല്ല അവസരം എനിക്ക് നൽകിയതിന് വളരെ നന്ദി വഴക്കുപക്ഷി മാഗസിൻ...
Deleteഹഹഹ അത് കൊള്ളാം... അഞ്ചു നിമിഷം കൊണ്ട് പാറു മനോഹരമായ ലോകം തീര്‍ത്തു തന്നില്ലേ :)
ReplyDeleteനന്ദി മുബി... അതെ, പാറു പണിതന്നു !! :)
Delete"...ഇതിനൊക്കെ എന്തിനാ നീ എന്നോട് നന്ദിപറയുന്നേ...ടേക് കെയര്‍ ഡിയര്‍ ബൈ ബൈ..."എങ്നെ പാറൂനെ കുറ്റപ്പെടുത്താന്‍ത്തോന്നും! 'കോടി'യിലേക്ക് പിറന്നുവീണ നിഷ്കളങ്കയായ പാറു.1Cr എന്നത് 1Crore ആണെന്ന് തോന്നിയതില്‍ അതിശയമില്ല!സ്റ്റേജുകള്‍ തമ്മിലുള്ള അന്തരം!! നര്‍മ്മത്തോടൊപ്പം നല്ല ചിന്തയുമായി ഈ കഥ.ആശംസകള്‍
Deleteഅഭിപ്രായം കുറിക്കാന്‍ അല്‍പ്പം വൈകി.... പതിനഞ്ചുമിനിറ്റ് കോടീശ്വരനെ ഇഷ്ടമായി. ആശംസകള്‍.
ReplyDeleteഅത്രയും ചെറിയ സമയത്തിനുള്ളിൽ എന്തെല്ലാം സ്വപ്‌നങ്ങൾ നെയ്തുകൂട്ടി.
ReplyDeleteപാറു ഇതൊന്നുമറിയാതെ പാവം ... പാവം പാറു!!
നർമ്മം രസമായി . ആശംസകൾ.
കൊള്ളാം ചേട്ടാ..
ReplyDeleteപ്രിയദര്‍ശിനി കല
ഹ ഹ അത് കലക്കി.
ReplyDeleteസരസസുന്ദരം. അല്പസ്വല്പം അക്ഷരത്തെറ്റുകൾ കടന്നുകൂടിയിട്ടുണ്ട്. പരുവം പോലെ തിരുത്തുക.
ഹ ഹ അത് കലക്കി.
ReplyDeleteസരസസുന്ദരം. അല്പസ്വല്പം അക്ഷരത്തെറ്റുകൾ കടന്നുകൂടിയിട്ടുണ്ട്. പരുവം പോലെ തിരുത്തുക.
അടിപൊളി
ReplyDeletesoooooooooooooper, njan ithu itrayum kalam vayichillallo, chirichu marinju
ReplyDelete