വഴക്കുപക്ഷിയില്‍ നിങ്ങള്‍ക്കും എഴുതാം. വഴക്കുപക്ഷിയില്‍ എഴുതുവാന്‍ നിങ്ങളുടെ മെയില്‍ ID, request സഹിതം vazhakkupakshi@gmail.com ലേക്ക് അയയ്ക്കുക.ബ്ലോഗില്‍ author ആയി ചേര്‍ക്കുന്നതായിരിക്കും. സ്വയം ലോഗിന്‍ ചെയ്തു കൃതികള്‍ പോസ്റ്റു ചെയ്യാം.കൃതികള്‍ പുതിയവയായിരിക്കണം. മറ്റെവിടെയും പ്രസിദ്ധീകരിച്ചതോ ബ്ലോഗുകളില്‍ പബ്ലിഷ് ചെയ്തവയോ ആകരുത്. വഴക്കുപക്ഷിയില്‍ പ്രസിദ്ധീകരിച്ചവ നിങ്ങളുടെ ബ്ലോഗില്‍ പബ്ലിഷ് ചെയ്യരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു.പോസ്റ്റ്‌ലിങ്കുകള്‍ ബ്ലോഗില്‍ പബ്ലിഷ് ചെയ്യാം. ഏവര്‍ക്കും സ്വാഗതം..!!

നമ്മുടെ മക്കള്‍ക്കായ് (ലേഖനം)

               
    

 നമ്മുടെ ജീവിതത്തിലേറ്റവും വലിയ സന്തോഷമാണ് നമ്മുടെ കുഞ്ഞുങ്ങള്‍  അപ്പോളവരുടെ  വളര്‍ച്ചയിലും നമ്മളത്രക്കും ശ്രദ്ധയുള്ളവരായിരിക്കണം  കുട്ടിയുടെ വളര്‍ച്ചയില്‍ അവന്‍റെ അമ്മയു-ടെ       ശ്രദ്ധഅദ്ധ്വാനം, വളരെയേറെ വലുതാണ്.അതിന്‍റെ  ഏറ്റക്കുറച്ചിലുകള്‍ ഒരാള്‍ക്കും വിലയിരുത്താനാവില്ല. അതിനെന്തു പ്രതിഫ-ലംനല്കിയാലുംതികയുകയുമില്ല.അമ്മയെന്നത് സ്നേഹത്തിന്റെയും സഹനത്തിന്റെയുംപ്രതീകങ്ങളാണ്ആദരവിന്റെയും കരുണയു-ടെയും സ്പന്ദനങ്ങളാണ്.നമ്മുടെ മുഴുവന്‍  പ്രതീക്ഷകളുംആശങ്കക-ളുംനമ്മുടെമക്കളിലാനെന്നിരിക്കെഅവരെവളര്‍ത്തിവലുതാക്കുമ്പോളവരുടെഓരോചലനങ്ങളിലുംഅമ്മയുടെ  വെക്തമായശ്രദ്ധയാവശ്യവുമാണ്.തെറ്റുകള്‍ കാണുമ്പോള്‍അതെത്ര വലുതോചെറുതോയെന്നുവേര്‍തിരിക്കാതതിന്‍റെ ദൂഷ്യവശങ്ങവരെബോധ്യപ്പെടുത്തികൊ-ണ്ടാണവരെതിരുത്തേണ്ടത്അല്ലാതെ ക്രൂരമായശിക്ഷാവിധികളോഅസഭ്യവര്‍ഷങ്ങളോകൊണ്ടല്ലയെന്ന്നാംതിരിച്ചറിയാന്‍ വൈകിക്കൂടാ.



  ചില കുട്ടികള്‍ നമ്മുടെ ഉപദേശത്തിനൊന്നും വഴങ്ങുകയില്ല. അപ്പോളവരെ  വളരെയധികം നീചമായും മാനസികമായും  വേദനിപ്പിക്കും, അതുകൊണ്ട്  അവര്  വീണ്ടും  തെറ്റ്  ആവര്‍ത്തിക്കാതിരിക്കുമോ ? ഒരിക്കലുമില്ല   ഇതിന്നു  നമ്മുടെ  ഇടയില്‍ കണ്ടു വരുന്നൊരു സ്വാഭാവിക പ്രവണതയാണ്.
കുഞ്ഞുന്നാളില്‍ തന്‍റെ  കുഞ്ഞു  വാശിപിടിച്ചു കരയുമ്പോളവനെ ആശ്വസിപ്പിക്കാനായി അവനാവശ്യപ്പെടുന്നകാര്യങ്ങള്‍ സാധിച്ചു കൊടുക്കുന്നു, അതിലൂടെ  നമ്മളവനെ മോശമായൊരു പ്രവണതയിലേക്കാണ് നയിക്കുന്നത്. തന്‍റെ എന്ത് ആവശ്യവും തന്‍റെ ഇഷ്ടത്തിന് നടത്തിത്തരുന്നവരാണ് എന്‍റെ മാതാപിതാക്കള് എന്ന ചിന്താഗതി അവന്‍റെ കുഞ്ഞുമനസ്സില് അടിഞ്ഞുകൂടുന്നു.  പിന്നീട് അവന്‍ വളരുമ്പോളവന്‍റെ കൊച്ചു കൊച്ചു ആവശ്യങ്ങളും ആഗ്രഹങ്ങളുംവളരുന്നു .

       ഒരുപക്ഷെ സാഹചര്യങ്ങള്‍ നമ്മള്‍ക്കവന്‍റെ ആവശ്യങ്ങളും ആഗ്ര-ഹങ്ങളും പൂര്‍ത്തീകരിക്കാന്‍ കഴിയാത്തവരാക്കിയേക്കാം എങ്കിലും കുട്ടികളതുള്‍ക്കൊള്ളണമെന്ന് യാതൊരുവിധ നിര്‍ബന്ധമില്ല ,  അവന്‍റെ  മനസ്സില്‍  തന്‍റെ മാതാപിതാക്കള്‍ഒന്നിനുംകൊള്ളാത്തവരാണെന്ന ചിന്താഗതി കടന്നു വരാനിടയാക്കിയേക്കാം  ഇതൊരു അകല്‍ച്ചയാണ് കുട്ടികള്‍  മാതാപിതാക്കളില്‍ നിന്നും  മാതാപിതാക്കള്‍ കുട്ടികളില്‍നിന്നും അവസ്ഥക്ക്  നമ്മളാണ്  പൂര്‍ണ്ണമായും  ഉത്തരവാദികള്‍,കാരണം കുട്ടികളോടുള്ള അമിതമായ സ്നേഹം  അല്ലെങ്കിവരിലുള്ള അമിതവിശ്വാസമാണ് നമ്മളെ  ഈയൊവസ്ഥയിലേക്ക് എത്തിച്ചത്.വളര്‍ന്നു വരുമ്പോള്‍ താന്‍ എല്ലാം  തികഞ്ഞവനാണ്തനിക്കാരുടെയും സഹായം  ആവശ്യമില്ല തുടങ്ങിയ ചിന്താഗതികള്‍ കുട്ടികളെ  വീണ്ടും വഴിതെറ്റിക്കുകയാണ് അതിനൊരു മുഖ്യ കാരണം അനാവശ്യമായി  യാതൊരുവിധ നിയന്ത്രണവുമില്ലാതെ നമ്മള്‍ നമ്മുടെകുട്ടികള്‍ക്കു നെല്‍കുന്ന അമി-തസ്വാതന്ത്ര്യമാണ്.
 നമ്മുടെ കുഞ്ഞുമക്കളെ  നമ്മള്‍  വളര്‍ത്തിക്കൊണ്ടു  വരുമ്പോള്‍   ആദ്യമായി  അവര്‍ക്ക്  നമ്മളിലൊരു വെക്തമായ  സ്വതന്ത്രമായ ഇടപെടലുകള്‍ക്കുള്ള അവകാശമാണ്നമ്മളവരെ ശീലിപ്പിക്കേണ്ടത്കുട്ടികളുടെ കര്‍മ്മങ്ങളെ നിരീക്ഷിക്കുക.

അപാകതകള്‍  ചെയ്യുമ്പോളതിന്‍റെ  ദോഷഫലങ്ങളവരെ പറഞ്ഞു മനസ്സിലാക്കിയുപദേശിക്കുക. ശകാരിക്കുന്ന രീതിയോ കാര്‍ക്കശ്യമോ പാടില്ല.എന്ന് വച്ചാലവരെ പ്രോത്സാഹിപ്പിക്കണമെന്നല്ല , അത് വിപരീത ഫലം ചെയ്യും.  വസ്ത്രമെങ്ങനെ ധരിക്കണം സാധനങ്ങളെങ്ങനെ സൂക്ഷിക്കണം മറ്റുള്ളവരോടെങ്ങനെ പെരുമാറണം മോശപ്പെട്ട സ്വഭാവങ്ങളെന്ത് ചീത്തയായവയെന്ത് നല്ലതെന്തൊക്കെ സ്വഭാവത്തിലും പെരുമാറ്റത്തിലും ആരെ അനുകരിക്കാം ആരെ അനുകരിക്കരുത് തെറ്റുകളോടുള്ള സമീപനമെന്തായിരിക്കണം നല്ലതിനോടുള്ള സമീപനമെന്തായിരിക്കണം എന്ത് കാണണം എന്ത് കാണരുത് തുടങ്ങി മിക്ക വിഷയങ്ങളിലും അവര്‍ക്ക് ഗൈഡ്ലൈന്‍ നല്കാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണം.എന്ന് വച്ചാല്‍ അവരെ ഭൂതക്കണ്ണാടി കൊണ്ട് നിരീക്ഷിക്കണം എന്നല്ല കര്‍ശനമായ  ഒരു ചട്ടക്കൂടിലവരെ വളര്‍ത്തണമെന്നുമല്ല  ഉദ്ധേശിക്കുന്നത്  ഒരു ശ്രദ്ധ ഇടപെടല്‍ മൃത് സമീപനം  സ്നേഹം എല്ലാം  അവര്‍ക്ക് വേണ്ടവിധനുവദിക്കണം  മെന്ന് സാരം.ചില കുടുംബത്തില്‍ മാതാവും പിതാവും പരസ്പ്പരം പോരടിക്കുന്നവരായിരിക്കും  ഇതു കുട്ടിയുടെ മനസ്സിനെ എത്രമാത്രം വേദനിപ്പിക്കുന്നുവെന്ന്  നാം  തിരിച്ചറിയണം ,.,.,അവരുടെ മുന്നിലെങ്കിലും  ചീത്തവാക്കുകളും  വഴക്കും  ഒഴിവാക്കാന്‍ നമ്മള്‍  ശ്രദ്ധിക്കണം               
പിന്നെ  കുട്ടികള്‍ വളര്‍ന്നുവരുന്ന  സാഹചര്യം  അവന്‍റെ ജീവിതത്തിലും  ശക്തമായ  സ്വാധീനം  ആണ്  ചൊലുത്തുക എന്നത് നമ്മുടെ  ചുറ്റുപാടുകളില്‍ നിന്നും  വെക്തമായി പ്രപഞ്ചം  നമ്മെ  എല്ലാവരെയും ഓര്‍മ്മപ്പെടുത്തുന്ന ഒന്നാണ് ,. മക്കള്‍ ഏത് പ്രായക്കാരായാലും അഗാതമായി സ്നേഹിക്കുക. കുട്ടികള്‍ മൂന്ന്-നാല് വയസ്സാകുന്നതോടെ പല രക്ഷിതാക്കളും അവരെ ലാളിക്കുന്നതിലും സ്നേഹിക്കുന്നതിലും അല്പം കുറവ് വരുത്തും. അവന്‍റെ/അവളുടെ താഴെയുള്ള കുഞ്ഞിനായിരിക്കും അതത്രയും നല്‍കുക മനുഷ്യപ്രകൃതമാണത്. ചില കുട്ടികളിലെങ്കിലും സമീപനം ദുര്‍വാശിയുണ്ടാക്കും. ചെറിയ കുട്ടിയോട് ഒരുതരം അസംതൃപ്തി അവന് അപൂര്‍വ്വമായി പ്രകടിപ്പച്ചെന്നും വരാം. സമീപനത്തെ  നമ്മളോരിക്കലും  നിസ്സാരമായി തള്ളിക്കളയരുത്. മുതിര്‍ന്നാലും അവന്‍റെ മനസ്സില്‍  അത്  അടിഞ്ഞുകൂടുമെന്നത്  നാറിയണം.എത്ര ജോലിത്തിരക്കുള്ളവരായിരുന്നാലും നമ്മുടെ   കുട്ടികള്‍ക്കായി കുറച്ച് ഫ്രീസമയം ഉണ്ടാക്കിയെടുക്കാനായി  ശ്രദ്ധിക്കണം അവരുടെ പ്രായ വിത്യാസത്തിനനുസരിച്ച് അവരെ നാം സമീപ്പിക്കേണ്ടത്. അവരെത്ര തന്നെ  വളര്‍ന്നാലും അവരെ  സ്നേഹിക്കുന്നതില്‍  നാം പിശുക്ക് കാണിക്കാനേ  പാടില്ല               
സ്നേഹത്തോടെ  ശിരസ്സിലൊരു തലോടല്‍  നെറുകയിലൊരു മുത്തം എന്നിവ  ഏതൊരു കുഞ്ഞിന്റെയും  ആഗ്രഹമാണ്. അതവരുടെ അവകാശമാണ്. പിന്നെ  കുഞ്ഞുങ്ങളെ നമ്മളെത്രയധികം  സ്നേഹിക്കുന്നുവോ സംരക്ഷിക്കുന്നുവോ  അത്രയും  അവര്‍ നമ്മളെയും  സ്നേഹിക്കുകയും ബഹുമാനിക്കുകയും  ചെയ്യും  എന്ന് നാം  തിരിച്ചറിയണം  ചെറിയ കുട്ടികളാണെങ്കില് അവരുടെ കളിയിലും തമാശയിലും പങ്ക് ചേരുകയും .അവരോടു  നല്ല  നല്ല  കഥകളും  കവിതകളും  മാഹാന്മാരുടെ  ജീവിത രീതികളും  പറഞ്ഞു  കേള്‍പ്പിക്കാനും നാം  മടിക്കരുത്, അതോടു കൂടെ കൊച്ചു കൊച്ചു  നിര്‍ദേശങ്ങളും അവരിലേക്ക് പകര്‍ന്നു നെല്കുകയും കൂടി ചെയ്യണം. ശൈശവം  കഴിഞ്ഞാലവന്‍ തിരിച്ചറിവിലേക്ക്  പ്രവേശിക്കുന്നു അപ്പോളവന്‍റെ ശരീരത്തോടൊപ്പം  തന്നെ  മനസ്സും വളര്‍ച്ചയുടെ പടവുകളിലൂടെ  നീങ്ങുകയാണ്, ഇവിടെയാണ് ഒരു പിതാവിന്‍റെ/ മാതാവിന്‍റെ ഇടപെടലുകള്‍ വളരെയധികം അനിവാര്യമായ ഘട്ടം. കാരണം അവന്‍ ഏര്‍പ്പെടുന്ന  ഏതു പ്രവര്‍ത്തിയിലും  നാം ശ്രദ്ധാലുക്കളായിരിക്കണം. സമയത്താണ്  അവന്‍ ചുറ്റുപാടുകളെ പഠിക്കുന്നതും  വിലയിരുത്തുന്നതും ,അവിടെ നിന്നും  കിട്ടുന്നഅറിവുകള്‍  അല്ലെങ്കിലനുഭവങ്ങളവന്‍റെ മനസ്സില്‍ ഉറക്കു-ന്നവയാണ്  അപ്പോളവന്‍റെ കൂട്ടുകാരെക്കുറിച്ചും  നമ്മളറിഞ്ഞിരിക്കണം .,.,ചില കുട്ടികള്‍ വീട്ടിലെ  മുഴുക്കുടിയനായ അച്ഛന്റെ അല്ലെങ്കില്‍ അവിഹിത ബന്ധമുള്ള അമ്മയുടെനിയന്ത്രണത്തില്‍ അസഹിഷ്ണുതയുള്ളവരായിരിക്കും  അവന്‍റെ കുഞ്ഞു മനസ്സില്‍  സമൂഹത്തോട്  സ്നേഹത്തെക്കാളേറെ വെറുപ്പാവുമുണ്ടാവുക അപ്പോളത്തരം കുട്ടികളുമായുള്ള സൌഹാര്ദ്ധം  അവരെയും  മറ്റൊരു  വഴിയിലേക്ക്  നയിച്ചേക്കാം  അപ്പോള്  അതില്‍ നിന്നും   നാമവരെ വിലക്കണം നിയന്ത്രിക്കണം,  എങ്ങനെ എവിടെ എന്നത്   പ്രസക്തമാണ് കര്‍ശനമായല്ല അവരെ നിയന്ത്രിക്കേണ്ടത്.   നമ്മള്‍ രക്ഷിതാക്കള്‍ കുട്ടികളുടെ ഗുണകാംക്ഷികളാകണമെന്നത് വളരെയധികം പ്രാധാന്യ മേറിയ കാര്യമാണ്,അതെങ്ങനെ  തന്‍റെ മാതാപിതാക്കള്‍  തന്നെ ഏറെ സ്നേഹിക്കുന്നുണ്ടെന്നും തന്‍റെ ഓരോ പ്രവര്‍ത്തിയും  അവരെ  സന്തോഷിപ്പിക്കുകയും വേദനിപ്പിക്കുയും ചെയ്യുന്നവയുമാണെന്ന്, നമ്മുടെ സമീപ്യത്തിലൂടെ അവര്‍ക്ക് ബോധ്യമാകണം.

  മാതാപിതാക്കളുടെ സ്നേഹം ഏറെ ആവശ്യമുള്ള  ഒരുഘട്ടമാണ് കൗമാരം. സമയത്ത് അത് നിഷേധിച്ചാലോ അവരെ  കര്‍ശനമായി നിയന്ത്രിച്ചാലോ  സ്നേഹം നടിക്കുന്ന പുറത്തുള്ളവരോട് കുട്ടികള്‍ കൂട്ടുകൂടും. അതെത്തരക്കാര് എന്നതിനെ അപേക്ഷിച്ച് ബന്ധം പലവിധ സാഹചര്യങ്ങളിലും  വലിച്ചിഴക്കപ്പെടും പിന്നീടോരിക്കലും തിരുത്താനാവാത്ത വിധമുള്ള ജീവിതശീലങ്ങളിലേക്ക് അവര്‍ വഴുതി  വീഴുകയും ചെയ്യും. പ്രായോഗിക ജീവിതത്തിലൂടെയുള്ള  ദിശാബോധം ഇവിടെയാണ് നാം പഠിപ്പിക്കേണ്ടത് ജീവിതത്തില്‍ എത്രയധികം തിരക്കുള്ളവരാ -യിരുന്നാലും ദിവസ്സവും  കുറച്ചു നേരമെങ്കിലും നമ്മള്‍ നമ്മുടെ കുഞ്ഞുങ്ങളോടൊപ്പം അവരുടെ ഇഷ്ടാനിഷ്ടങ്ങള്‍ കേള്‍ക്കാനും അവരോടൊപ്പം ഇടപഴുകാനും സമയം കണ്ടെത്തണം. സംസാരത്തിലും ജോലിയിലുമൊക്കെ അവരുടെ  നിര്‍ദേശങ്ങള്‍ അഭിപ്രായങ്ങള്‍ ചോദിക്കുക.അപ്പോള്‍  തങ്ങളും കുടുംബത്തിന്‍റെ ഭാഗമാണ്, എനിക്കും ഇവിടെ ഒരു സ്ഥാനമുണ്ട് എന്ന തോന്നലും  ഉത്തരവാദിത്തബോധവും അവരിലേക്ക്  അറിയാതെ കടന്നുവരുകയാണ് ചെന്നുന്നത്.    ഒരു കുടുംബം എന്നത് എത്രയോ നന്മ തിന്മകളുടെ കലവറയാണ് ഇതിവിടെ അനുവര്‍ത്തിക്കുന്നതും നമ്മളിലൂടെയാണ്  അവരുടെ ഭാവി അവരുടെ തന്നെ കൈകളിലാണെന്ന ഒരു ചിന്ത അവരിലേക്ക് നാം  പകര്‍ന്നു നെല്കണം.

  ഇന്നത്തെ  നവമാധ്യമങ്ങള്‍ കുട്ടികളുടെ ജീവിതത്തെ  കൂടുതലും വഴിതെറ്റിക്കുന്ന,  ബാധിക്കുന്ന  തരത്തില്‍  നന്മകളും  തിന്മകളും  കുത്തിനിറച്ചതാണ്  കുട്ടികളുടെ മുന്നില്‍ ടി വി പോലുള്ള  മാധ്യമങ്ങള്‍ തുറക്കാന്‍ കൂടി  കഴിയാത്ത അവസ്ഥയാണിന്നു  . വെഭിചാരത്തിന്റെയും കൂട്ടിക്കൊടുപ്പിന്റെയും കൊലപാതകത്തിന്റെയും  കഥകളും  ചര്‍ച്ചകളും അതില്‍   നിന്നെല്ലാം  പരമാവധി ഒഴിച്ചു  നിര്‍ത്തുക   കുട്ടികള്‍ക്ക്  കഴിവുകള്‍ പലവിധമാണ് മറ്റു കുട്ടികളുമായി നമ്മുടെ കുട്ടികളെ ഒരിക്കലും  താരതമ്യം ചെയ്യരുത്,കാരണം സര്‍വേശ്വരന്‍ എല്ലാവര്‍ക്കും ഓരോന്നും കൊടുത്തിരിക്കുന്നത് പല അളവിലാണ് ചിലര്‍ക്ക്  ബുദ്ധിശക്തി കൂടുതലാവാം ചിലര്‍ക്ക് കുറവാകാം, അവരുടെ ഇഷ്ടാനിഷ്ടങ്ങള്‍ തിരിച്ചറിയേണ്ടത് മാതാപിതാക്കളായ നമ്മളാണ്  കുട്ടികള്‍ക്ക് താല്പര്യമുള്ള വിഷയങ്ങളില്‍ രക്ഷിതാക്കളുടെ അവഗണനയും എതിര്‍പ്പും കുട്ടികളെ  നിരാശരാക്കും. നമ്മുടെ കുട്ടികളുടെ ആവശ്യത്തെ  അല്ലെങ്കില്‍ ആഗ്രഹത്തെ ആരോഗ്യകരമായ താല്പര്യങ്ങളെ മാനിക്കുകയും . തെറ്റായ താല്പര്യങ്ങളെ ഗുണകാംക്ഷയോടെ അവരെ ബോധ്യപ്പെടുത്തിക്കൊണ്ട് തിരുത്തുകയും ചെയ്യുമ്പോള്‍ അവരുടെ മനസ്സില്‍ കുടിയേറുമായിരുന്ന വാശിയോ വൈരാഗ്യമോ ഇല്ലതെയവുകയാണ് ചെയ്യുന്നത്. നമ്മുടെ താല്പര്യത്തെ  ഏകപക്ഷീയമായി കുട്ടികളിലേക്ക് ഒരിക്കലും  അടിച്ചേല്പ്പിക്കാന്‍ നാം തുനിയരുത്.അങ്ങനെ  ചെയ്യുമ്പോള്‍ അവരുടെ ലക്ഷ്യബോധത്തെ  നശിപ്പിക്കാന്‍ മാത്രമേ അതുപകരിക്കൂ. ലാളിച്ചു വഷളാക്കാതെ സ്നേഹിച്ചു സംസ്കരിക്കുകയാണ് നമ്മള്‍ ചെയ്യേണ്ടത്. കുട്ടികളുടെ വളര്‍ച്ചയുടെ പല ഘട്ടങ്ങളിലൂടെയാണ് അവരുടെ കഴിവുകള്‍ നാം തിരിച്ചറിയുന്നത് .

അപ്പോള്‍ ആ സമയം വളരെയധികം പ്രാധാന്യമേറിയതാണ്.,. ഓരോ കുഞ്ഞിന്റെയും ജീവിതത്തില്‍ ഭൌദ്ധികവും ആത്മീയവുമായ വിഷയങ്ങള്‍ അതിന്‍റെ തോതില്‍ അവനെ ബോധ്യപ്പെടുത്തണം    ധാര്‍മ്മിക വിദ്യാഭ്യാസവും പ്രായോഗിക ജീവിതവും അഭ്യസിപ്പിക്കുകയും ചെയ്യുന്നതോടൊപ്പം മാനുഷികമായ എല്ലാ നന്മതിന്മകളെയും വേര്‍തിരിച്ചു  നമ്മളവനിലേക്ക് അതിന്റേതായ കാര്യ കാരണങ്ങളിലൂടെ പകര്‍ന്നു നെല്‍കാന്‍ ശ്രമിക്കണം. കള്ളത്തരങ്ങളും മോശമായ വാക്കുകളും മോഷണം കപഡത  സമൂഹത്തോടുള്ള പെരുമാറ്റരീതികള്‍ ബഹുമാനം മാതാപിതാക്കളുടെ സ്ഥാനം വീട്ടില്‍ കുഞ്ഞുങ്ങളുടെ  സ്ഥാനം  ബാധ്യതകള് തുടങ്ങിയ വിഷയങ്ങളിലൊക്കെ അവര്‍ക്ക് ഉയര്‍ന്ന കാഴ്ച്ചപ്പാട് നല്‍കാനുതകുന്ന പാഠങ്ങള്‍ നല്‍കണം. മാര്‍ഗ്ഗദര്‍ശനത്തോടുകൂടി അവരെ നയിക്കുകയും . അവര്‍ക്കും നമ്മങ്ങള്‍ക്കും  വേണ്ടി അവരെ സജ്ജരാക്കുകയും  വാര്‍ധക്യത്തില്‍ സ്വാസ്ഥ്യം കെടുത്താത്തസമൂഹത്തിനും തങ്ങള്‍ക്കു തന്നെയും ഉപകാരപ്പെടുന്ന മക്കളായി അവരെ വളര്‍ത്തിയെടുക്കാന്‍ നാം ശ്രമിക്കണം അധാര്‍മികമായി ജീവിക്കുന്ന  രക്ഷിതാക്കളാണ് നമ്മളെങ്കില്‍ കുട്ടികളിലും  സ്വഭാവം കടന്നുവരുമെന്നത് സ്വോഭാവികമാണ് ,,നമ്മള്‍  തിന്മകള്‍ പ്രവര്‍ത്തിച്ചുകൊണ്ട്  നിങ്ങള്‍ അത് ചെയ്യരുത് എന്നുപദേശിച്ചാല്‍ അതെത്രമാത്രം  പ്രാവര്‍ത്തികമാവും എന്നത്  കുഞ്ഞിനെ മാത്രംആശ്രയിച്ചിരിക്കുന്ന സംഗതിയാണ്.പുകവലിയും മദ്യപാനവും   ധാര്‍മ്മികവിഷയവുമായുള്ള അകല്‍ച്ചയും  രക്ഷിതാക്കളുടെ ഭാഗത്ത് ഉണ്ടെങ്കില്‍  അത്  തന്‍റെ മക്കളിലേക്കും  പടരും എന്ന് നാം  തിരിച്ചറിഞ്ഞേ മതിയാകൂ.     കുടുംബത്തില്‍ അച്ഛനമ്മമാര്‍ തമ്മില്‍ പരസ്പ്പരം സ്നേഹത്തോടെയാണ്  പെരുമാറെണ്ടത് എന്തെങ്കിലും പ്രശ്നങ്ങളോ പിണക്കങ്ങളോ ഉണ്ടെങ്കിത്തന്നെ  അത് കിടപ്പുമുറിയിലവസാനിക്കണം പരിഭവവും  പരാതിയുമെല്ലാം .കാരണം  തന്‍റെ വീടാണ് എല്ലാറ്റിന്റെയും ഉറവിടം അവിടെനിന്നാണ് അവന് എല്ലാം പഠിച്ചെടുക്കുന്നത്. ആക്ഷേപവും ശകാരവും ശിക്ഷയും ആരെയും നന്നാക്കില്ല.ശിക്ഷ വേണം അത്  എന്തിനാണ്  അച്ഛന്‍ അമ്മ എന്നെ  ശിക്ഷിക്കുന്നത് എന്നത്  കുട്ടിക്ക്  ബോധ്യമാവുന്നതും  പിന്നീട്  അത് ചെയ്യരുത് എന്ന്  തീരുമാനം എടുക്കാനവനെ ഓര്‍മ്മിപ്പിക്കുന്നതുമാവണം  .
സ്നേഹവും ഉത്തമ സഹവാസവുമാണ് മനസ്സുകളെ സംസ്കരിക്കുക.കുട്ടികള്‍ വളരുന്തോറും അവരുടെ സ്വഭാവവും വളരുന്നു  സ്വയം തിരഞ്ഞെടുപ്പിന്‍റെ ഘട്ടം വരുമ്പോള്‍ പലപ്പോളുംഅവര്‍ക്ക്  അറിവുകള്‍  തീരുമാനങ്ങളെടുക്കാന്‍  കുട്ടികള്‍ അതുമൂലംപ്രപ്തരാകും .  
കുഞ്ഞുങ്ങളെ   ചിത്രത്തില്‍  കാണും വിധം  തമാശക്ക് പോലും ചെയ്യരുത്  മറ്റൊരു പ്രധാനകാര്യമുള്ളത് നമ്മുടെ മക്കള്‍ക്ക്  ഭയമില്ലാതെ  നമ്മളോടെന്തും തുറന്നു പറയാനുള്ള ധൈര്യമാണ് സ്വാതന്ത്ര്യമാണ് അതിലൂടെ അവര്‍നിര്‍ഭയത്വമുള്ളവരായി മാറും അവരുടെ  ആവശ്യങ്ങള്‍  അമ്മയെ തോണ്ടി അച്ഛനോട് പറയുന്ന ഒരു സ്ഥിതി വരരുത്,,അത് അമ്മയാണ് ശ്രദ്ധിക്കേണ്ടത് കുട്ടികളുടെ പുസ്തകങ്ങളും ബാഗും കിടപ്പുമുറിയും അമ്മയുടെ നിയത്രണത്തിലായിരിക്കണം  അവരുടെ പഠനനിലവാരവും വൃത്തിയും കൂട്ടുകാരുമായുള്ള ബന്ധങ്ങളും മനസ്സിലാക്കാനത് നല്ലതാണ്. അവരുടെ സ്വഭാവദൗര്ബല്യങ്ങള്‍ പോലും പുസ്തകങ്ങളില്‍ കണ്ടെന്നുവരാം. എന്നും  പുസ്തകങ്ങള്‍ എല്ലാം  എടുത്തു നോക്കുന്നത്  മാതിരി ഭാവിക്കുക അവരുടെ ജീവിതത്തില്‍ അച്ചടക്കവും അടുക്കും ചിട്ടയും സൃഷ്ടിക്കാന്‍  ഇതുമൂലം  മാതാവിനു  സാധിക്കും . തെറ്റ് എന്ന് തോന്നുന്ന വിഷയങ്ങള്‍  അച്ഛന്റെ മുന്നിലെത്തുന്നതിനു മുന്‍പ് അമ്മക്ക് തിരുത്താന്‍  കഴിയണംഎന്നിട്ടും  സാധിച്ചില്ലെങ്കില്‍ മാത്രമേ ആവിഷയം അച്ഛനറിയാന്‍ പാടുള്ളൂ,  ചിലരുണ്ട് നിസ്സാര കാര്യങ്ങള്‍    പിതാവിനോട് പറഞ്ഞു കുട്ടിയെ അടികൊള്ളിക്കുന്നവര്‍   മാതാവിന്  പറഞ്ഞു തിരുത്താന്‍  കഴിയില്ല എന്ന് ഉറപ്പായാലും ആവശ്യമെന്ന് തോന്നുന്നതുമായ  വിഷയങ്ങളെ മാത്രം പിതാവിനെ ഏല്‍പ്പിക്കുക. എന്നാല്‍ അറിയിക്കേണ്ട കാര്യങ്ങള്‍ (പ്രണയം പോലുള്ളവ) പിതാവില്‍നിന്ന് മറച്ചുവെക്കുന്ന മാതൃസമീപനവും ഉണ്ടാവരുത് അത്  വലിയ വലിയ വിപത്തുകളിലേക്ക് കുട്ടികളെ കൊണ്ടെത്തിക്കും.

.////////////////////////////////



    (ചിത്രങ്ങള്ക്കും ചില വാക്കുകള്ക്കും  സുഹൃത്തുക്കളോട്  കടപ്പാട് ) /////////////////////////////////////// ആസിഫ് വയനാട്



Search This Blog