വഴക്കുപക്ഷിയില്‍ നിങ്ങള്‍ക്കും എഴുതാം. വഴക്കുപക്ഷിയില്‍ എഴുതുവാന്‍ നിങ്ങളുടെ മെയില്‍ ID, request സഹിതം vazhakkupakshi@gmail.com ലേക്ക് അയയ്ക്കുക.ബ്ലോഗില്‍ author ആയി ചേര്‍ക്കുന്നതായിരിക്കും. സ്വയം ലോഗിന്‍ ചെയ്തു കൃതികള്‍ പോസ്റ്റു ചെയ്യാം.കൃതികള്‍ പുതിയവയായിരിക്കണം. മറ്റെവിടെയും പ്രസിദ്ധീകരിച്ചതോ ബ്ലോഗുകളില്‍ പബ്ലിഷ് ചെയ്തവയോ ആകരുത്. വഴക്കുപക്ഷിയില്‍ പ്രസിദ്ധീകരിച്ചവ നിങ്ങളുടെ ബ്ലോഗില്‍ പബ്ലിഷ് ചെയ്യരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു.പോസ്റ്റ്‌ലിങ്കുകള്‍ ബ്ലോഗില്‍ പബ്ലിഷ് ചെയ്യാം. ഏവര്‍ക്കും സ്വാഗതം..!!

പാലം (മിനി കവിത)


എനിക്കും നിനക്കുമിടയില്‍
ഒരു പാലമുണ്ടായിരുന്നു.
നിര്‍മ്മാണത്തില്‍
നീ ക്രമക്കേട് കാണിച്ചതിനാല്‍
ബലം ക്ഷയിച്ചു
തകര്‍ന്നു വീണ,
ഞാനിത് വരെയും
കരുതലോടെ കാത്ത
പ്രണയത്തിന്റെ പാലം.

23 comments:

  1. nalla ezhutthu,,,,,,,,,, aashamsakal

    ReplyDelete
  2. പുഴപോലെ ഒഴുകട്ടേ വരികൾ ...

    ReplyDelete
  3. Nannaay...
    kooduthal nannaakkooo...
    vaakkukale kaividaruth. ...

    ReplyDelete
  4. Nannaay...
    kooduthal nannaakkooo...
    vaakkukale kaividaruth. ...

    ReplyDelete
  5. വഴക്കുപക്ഷിയിലേക്ക് വന്നതിനും സഹകരണത്തിനും നന്ദി അറിയിക്കട്ടെ ..! തുടരുക

    ReplyDelete
  6. പാലങ്ങള്‍ പ്രണയത്തിന്റെ പ്രതീകമാക്കരുത് എന്നാണ് എന്റെ വ്യക്തിപരമായ ഒരു അഭിപ്രായം. കാരണം. മറുകരയെത്താന്‍ വേണ്ടി മാത്രം നിര്‍മ്മിക്കുകയും മറുകരയെത്തിയാല്‍ തിരിഞ്ഞുനോക്കാതെയും പോകുന്നവയാണ് പാലങ്ങള്‍. ഷബ്‌നാ ജി... ഖലീല്‍ ജിബ്രാനെ വായിച്ചിട്ടുണ്ടോ.. അദ്ദേഹത്തിന്റെ വാക്കുകളില്‍ പ്രണയം പുഴയും പ്രണയിക്കുന്നവര്‍ കരകളുമാണത്രെ. പക്ഷെ കൂട്ടിമുട്ടാതിരിക്കുന്നതാണ് നല്ലത്. പ്രണയത്തിന്റെ ഒഴുക്ക് നിലച്ചുപോകും. വിവാഹത്തിലൂടെ കൂട്ടിമുട്ടിയാല്‍പോലും കൃത്യമായ അകലമുണ്ടായിരിക്കണം. ദേവാലയത്തിന്റെ മേല്‍ക്കൂര താങ്ങിനിര്‍ത്തുന്ന, കൃത്യമായ അകലം പാലിച്ചുനില്‍ക്കുന്ന രണ്ടു തൂണുകളെന്നപോലെ. എനിക്കു തോന്നുന്നത്, പ്രണയമെന്നത് രണ്ടുവ്യക്തികള്‍ക്കിടയിലെ ഏറ്റവും സുന്ദരമായ അകലമാണെന്നാണ്. തകര്‍ന്നു കിടക്കുന്ന പാലങ്ങള്‍ അസുഖകരമായ കാഴ്ചകളാണ്. അവ ജീവിതമാകുന്ന മനോഹരമായ പ്രകൃതിദൃശ്യത്തിന്റെ സൗന്ദര്യം കെടുത്തും.
    നമുക്കവയെ പൊളിച്ചു കളയാം. ഒരു പാടുപോലും അവശേഷിക്കാതെ. ഹൃദയങ്ങള്‍ക്ക് സഞ്ചരിക്കുവാന്‍ എന്തിനാണ് പാലങ്ങള്‍ ? മറ്റൊന്നു കൂടി പറഞ്ഞോട്ടെ.. ഖലീല്‍ ജിബ്രാന്റെ പ്രണയത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ ഒരു സുഹൃത്ത് പറഞ്ഞ വിറ്റാണ് കേട്ടോ.. "അപ്പോള്‍ നീന്തലറിയാത്തവന്‍ പുഴയിലിറങ്ങരുത് എന്ന് സാരം അല്ലേ.. മനസ്സിലായി."

    ReplyDelete
  7. എന്റെയും ആശംസകള്‍ പ്രിയ ഷബ്നാ ജി

    ReplyDelete
  8. ക്രമക്കേടുകളുടെ പാലങ്ങളാണിന്നധികവും.. ( നന്നായി കവിത.

    ReplyDelete
  9. ക്രമക്കേടുകളുടെ പാലങ്ങളാണിന്നധികവും.. ( നന്നായി കവിത.

    ReplyDelete
  10. അതിനെന്താ! ക്രമക്കേട് കാണിക്കാത്ത ആരെയെങ്കിലും കണ്ടു പിടിച്ച് ഒരെണ്ണം കൂടി അങ്ങ് പണിയെന്നേ!

    ReplyDelete
  11. അപ്പോള്‍ പിന്നെ പാലം പൊളിച്ചുമാറ്റുന്നതാണ് ഭംഗി..... കാരണം ചില അനാവശ്യമായ വരവ് പോക്കുകള്‍ ഇക്കരയെ ബുദ്ധിമുട്ടിക്കും....ആശംസകൾ

    ReplyDelete
  12. മനോഹരമായ വരികൾ.ആശംസകൾ

    ReplyDelete
  13. ഇഷ്ട്ടം...!!!

    ReplyDelete
  14. പാലം കടക്കുവോളം.......

    ReplyDelete
  15. നന്നായി എഴുതാന്‍ കഴിയട്ടെ!
    ആശംസകള്‍

    ReplyDelete
  16. ഇത് പറയാൻ കവിത വേണ്ടായിരുന്നു. പാലം പണിയുമ്പോൾ ഒരൽപ്പം നോട്ടം ആകാമായിരുന്നു. വിശ്വസിച്ചു അല്ലേ? പഴയ കാലത്തേയ്ക്ക് പോകൂ. കടത്ത് വഞ്ചി കടവിലുണ്ട്.

    ReplyDelete
  17. polichu-pani kittiyennu manassilaayi

    ReplyDelete
  18. മിനി കവിത നന്നായിട്ടുണ്ട്.. പ്രണയ കവിതകള്‍ മനോഹരമാവുക പലപ്പോഴും
    അത് ചെറു കവിതകളാവുമ്പോള്‍ തന്നെയാണ്..

    വായിച്ചതില്‍ ഏറ്റവും ഇഷ്ടമായത് മുജീബിന്റെ ബ്ലോഗിലെ പ്രണയ കവിതകളും കഥകളും തന്നെ... http://peythozhinjath.blogspot.com/ ഇതാണ് ബ്ലോഗ്‌...

    ReplyDelete
    Replies
    1. യാദ്ര്‌ശ്ചികമായാണ് ഇവിടേക്ക് വന്നത്,
      ഈ കമന്റ് കാണുന്നത്.

      സ്നേഹം....
      നന്ദി.... <3 :)

      Delete

Search This Blog