ലണ്ടനിലെ ആഡംബര കാറുകളുടെ
ഒരു പ്രദർശന ശാലയയുടെ ചില്ലു കൂട്ടിൽ മറെറാരു പ്രദർശന വസ്തുവിനെ പോലെ ഒരു പാറാവുകാരന്റെ വേഷമണിഞ്ഞ് അടയിരിക്കുന്ന സമയത്ത് , അയാൾ ആകാശത്തിലേക്ക് നോക്കി .
പുലർകാലത്ത് അനേകം പറവയാനങ്ങൾ , വാനിൽ മിന്നാമിനുങ്ങുകളെ പോലെ നിലത്തിറങ്ങാനുള്ള ഊഴത്തിനായി വട്ടമിട്ട് കറങ്ങുന്ന , എന്നുമുള്ള - ആ അതി മനോഹര കാഴ്ച്ചകൾ - ഈ ഏകാന്തതയിൽ അയാൾക്ക് വലിയ ആശ്വാസം നൽകുന്ന ഒരു സംഗതിയായിരുന്നു ...
ഈ അയാളുണ്ടല്ലോ ... എന്റെ നാട്ടുകാരനായ ഒരു ഗെഡിയാണ് ...
ഏതാണ്ട് ഒരു പതിറ്റാണ്ടിന് മുമ്പ് നാട്ടിൽ ലീവിന്
ചെന്നപ്പോഴാണ് , കണിമംഗലത്ത് പലചരക്ക് കട നടത്തുന്ന
പെരേപ്പാടൻ ലോനപ്പേട്ടനും , മൂപ്പരുടെ മൂന്നാമത്തെ ചെക്കനും ,
അവന്റെ മിഷ്യൻ ആശുപത്രിയിൽ നേഴ്‌സായി ജോലി ചെയ്യുന്ന
ഭാര്യയും കൂടി - യു.കെയിലേക്ക് - ജോലിക്ക് വരുവാൻ വേണ്ടി സഹായങ്ങൾ
ചെയത് തരണമെന്ന് ചോദിച്ച് എന്നെ കാണുവാൻ വന്നത് മുതലാണ് അയാൾ എന്റെ സ്നേഹിതനായി മാറിയത് ...
ആ സമയത്ത് നേഴ്‌സുമാരുടെ ജോലിക്ക് ബിലാത്തിയിൽ
നല്ല ഡിമാന്റുള്ള സമയമായതിനാൽ ലണ്ടനിലുള്ള ഒരു ഏജൻസി
മുഖാന്തിരം , അവളുടെ 'വർക്ക് പെർമിറ്റി'ന് അന്ന് ; മൂനാലുലക്ഷം രൂപ
മുടക്കിപ്പിച്ചാണെങ്കിലും , എന്നെകൊണ്ട് ആയത് ശരിയാക്കി കൊടുക്കുവാൻ
സാധിച്ചിരുന്നു ...
ആയതിന്റെ കടപ്പാട് കുപ്പിയും , പാർട്ടിയും , മറ്റുമൊക്കെയായി
ഞാൻ ചുളുവിൽ കൈ പറ്റിയത് പോലെ തന്നെയാണ് , ആ ഗെഡിയെ
ഇപ്പോൾ ഇക്കഥയിലെ ഒരു നായക കഥാപാത്രമാക്കുന്നതും ...
ഇന്ന് നേരിട്ട് കണ്ടാൽ പോലും വെറുതെ , ഒരു ഗുഡ് മോണിംഗ് പോലും പറയാത്തവനാണെങ്കിലും, പുലർകാലത്ത് വിവിധ തരം സൂര്യോദയങ്ങൾ , പാറി പറക്കുന്ന പറവകൾ , ചായ , ബെഡ് കോഫി , പ്രഭാത ഭക്ഷണം മുതലായവയുടെ വർണ്ണ ചിത്രങ്ങൾ എന്നിങ്ങനെ മാറി മാറി എന്നുമെന്നും 'വാട്സ്ആപ് ' സന്ദേശങ്ങളാൽ , കുരവയിട്ട് - തുയിലുണർത്തി പഴയ കാലത്തുള്ളൊരു പൂവ്വൻ കോഴി കൂവിയുണർത്തൽ സ്മരണ എന്നിലുണർത്തുവാൻ അയാൾ മൂലം സാധിക്കാറുണ്ട് ...
ഇത് മാത്രമല്ല അയാളുടെ മറ്റെല്ലാ സോഷ്യൽ മീഡിയ
തട്ടകങ്ങളിലും - ഛായഗ്രഹണത്തിൽ
അഗ്രഗണ്യന്മാരായ
പലരാലും ഒപ്പിയെടുത്ത - പാശ്ചാത്യ നാടുകളിലെ ചുട്ട വെയിലിലും ,
സൂര്യ താപമില്ലാത്ത ശിശിര മനോഹരമായ ശരത് കാലത്തെ മരം കോച്ചുന്ന തണുപ്പിൽ വൃക്ഷ ലതാതികളെല്ലാം ഇലപൊഴിയും മുമ്പ് , അവയുടെ പച്ചയുടയാടകളെല്ലാം മാറ്റി - വിവിധ
വർണ്ണ നിറത്തിലുള്ള കുപ്പായങ്ങൾ അണിഞ്ഞ് നിൽക്കുന്നതും , മഞ്ഞു കാലത്തുള്ള വെളളി നൂലുകളാൽ നെയ്തെടുത്ത ഹിമ പുതപ്പിനാൽ ആവരണം ചെയ്യപ്പെട്ട പ്രകൃതി ഭംഗികളും , കെട്ടിട സമുച്ചയങ്ങളുമൊക്കെ അടങ്ങിയ അനേകം , അതി മനോഹര ചിത്രങ്ങളടക്കം കോപ്പി & പേയ്സ്റ്റ് ചെയത് ആളുകളെ കൊതിപ്പിക്കാനും അയാൾ നിപുണനാണ്.
ഒന്ന്
ഇക്കിളിയിട്ടാൽ പോലും ചിരിക്കാത്ത അയാളുടെ ഫോർവാർഡ് ചെയ്യപ്പെടുന്ന ഫലിത
സൂക്തങ്ങളായ കൊച്ചുകൊച്ച് ലിഖിതങ്ങൾ കണ്ട് പലരും പൊട്ടിച്ചിരിച്ചു ...
വായനയെ എന്നും വെറുപ്പോടെ വീക്ഷിച്ചിരുന്ന അയാളിന്ന് , എവിടെ നിന്നൊക്കെയൊ ലഭിച്ച തത്വചിന്താ വചനങ്ങളും , രാഷ്ട്രീയ സാമൂഹ്യ - സാംസ്കാരിക - സാഹിത്യ മണ്ഡലങ്ങളിലെ സകലമാന സമകാലിക സംഭവ വികാസങ്ങളും
, അത് തിന്നരുത് , ഇത് കുടിക്കരുത് , അതിൽ വിഷം , ഇതിൽ മായം , മറ്റേതിൽ കലർപ്പ്
, ഇത് അടി പൊളി , മറ്റേത് തല്ലിപ്പൊളി എന്നിങ്ങിനെ വാസ്തവമാണോ അല്ലയൊ എന്ന് പോലും നോക്കാതെ - പടച്ചുവിടുന്ന തലേലെഴുത്തുകളും , പടങ്ങളും , മറ്റും ഷെയർ ചെയ്തും മറ്റും - ആഗോള തലത്തിൽ പേരും , പെരുമയുമുള്ള പത്രാസുള്ളവനാണെന്ന് സ്വയം അഭിമാനം കൊണ്ട് - അയാൾ എന്നും ഒറ്റക്ക് ബോറടിച്ചിരിക്കുന്ന തന്റെ സ്ഥിരമുള്ള 'നൈറ്റ് ഡ്യൂട്ടി ഷിഫ്റ്റു'കൾ ആനന്ദകരമാക്കി ...
എന്തിന് പറയുവാൻ ... ഇന്ന് അയാൾ വിവര സാങ്കേതികത
വിനോദോപാധി തട്ടകങ്ങളിലെ മലായാളികളുടെയെല്ലാം തല
തൊട്ടപ്പനിൽ ഒരുവനായി മാറിയിരിക്കുകയാണ് ..!
ഏതാണ്ട് പതിനൊന്ന് കൊല്ലം മുമ്പു് സ്വന്തം ഭാര്യക്ക്
പിന്നാലെ , കൗമാരത്തിലെത്തിയ രണ്ട് കുട്ടികളുമായി ;
ലോകത്തിന്റെ സാംസ്കാരിക തലസ്ഥാനമായ ലണ്ടനിൽ
പറന്നിറങ്ങിയപ്പോൾ ലോകം കീഴടക്കിയ ഒരു ചക്രവർത്തിയെ
പോലെയായിരുന്നു അയാൾ ...
പിന്നീട് , മിക്ക പാശ്ചാത്യ മലയാളികളെ പോലെയും ,
പ്രവാസത്തിന്റെ
പ്രയാസങ്ങൾക്കിടയിൽ കിടന്ന് പോരാടി,
പൗണ്ടുകളുടെ സ്വർണ്ണ തിളക്കത്തിൽ , കണ്ണ്
മഞ്ഞളിച്ച് ഭാര്യയും ,
അയാളും കൂടി വെപ്രാളപ്പെട്ട് , മണിക്കൂറുകൾ ഒട്ടും പാഴാക്കാതെ പണിയെടുത്ത്
എത്രയും
പെട്ടെന്ന് തന്നെ ജീവിതം പച്ച പിടിപ്പിക്കുവാൻ പെടാപാടു പെടുകയായിരുന്നു.
അയാളുടെ കടിഞ്ഞൂൽ പുത്രിയും , അവളുടെ അനുജനുമൊക്കെ ,
സ്ഥിരം പകൽ ജോലിക്കാരിയായ അവരുടെ 'മമ്മി'നേയും , എന്നും
'നൈറ്റ് ഡ്യൂട്ടി'ക്ക് പോകുന്ന 'ഡാഡി'നേയുമൊക്കെ , വളരെ വിരളമായെ
അവരുടെ വീട്ടിൽ വെച്ച് ഒരുമിച്ച് കാണാറുണ്ടായിരുന്നുള്ളൂ ... !
കാലം കഴിയുന്തോറും , 'പൗണ്ടു'കൾ വാരി കൂട്ടുമ്പോഴും,
നാട്ടിലൊക്കെ വല്ലപ്പോഴും ഗൃഹാതുരതത്തിൻ സ്മരണകളുമായി
തനി ഒരു 'ലണ്ടൻ വാല'യായി വിരുന്ന് ചെല്ലുമ്പോഴുമൊക്കെ അയാളുടെ
മനം എന്തിനോ വേണ്ടി കേഴുകയായിരുന്നു ... !
ലണ്ടൻ വാസത്തിന് ഒരു പതിറ്റാണ്ടിന് ശേഷം , ഇന്ന് അയാളെ
മറ്റേവരും , എന്നും എപ്പോഴും നോക്കി കാണുന്നത് ഒരു ആഡംബര
ജീവിത സൗഭ്യാഗങ്ങൾക്ക് ഉടമ എന്ന നിലയിൽ തന്നെയാണ് ...!
എന്നിരുന്നാലും , തന്നിഷ്ടക്കാരിയായ സ്ഥിരം ആൺ മിത്രങ്ങളുടെ
കൂടെ കറങ്ങി നടക്കുന്ന പാർട്ട് - ടൈമ് ജോലിക്കാരിയായ മകൾ , ലഹരി
മരുന്നുകൾക്ക് പിന്നാലെ നടന്നും , ന്യു-ജെൻ പാശ്ചാത്യ സംസ്കാരം മാത്രം
തലയിലേറ്റി കൊണ്ട് നടക്കുന്ന മകൻ , ജോലി സമയത്തിന് ശേഷം
, 'ടി.വി. സീരിയലും', ഭക്തിയും തേടിയലയുന്ന അയാളെ എന്നും പുഛിച്ചു
തള്ളുന്ന ഭാര്യ ...
അയാളുടെ പണത്തെ മാത്രം എന്നും
സ്നേഹിച്ചുകൊണ്ടിരിക്കുന്ന ബന്ധുമിത്രാദികൾ ...
ഇന്നിപ്പോൾ , ഇവരെയൊക്കെ ഓർക്കുവാൻ
അയാൾക്കിപ്പോൾ ഒട്ടും സമയമില്ല...
അയാളുടെ കാക്കതൊള്ളായിരത്തോളമുള്ള 'സോഷ്യൽ മീഡിയ' തട്ടകങ്ങ'ളിലുള്ള മിത്രങ്ങൾക്ക് , കണ്ടതും കേട്ടതുമായ - സകല കുണ്ടാമണ്ടികളും 'ഫോർവാർഡ്' ചെയ്തും, 'ഷെയർ' ചെയ്തും , മുഖപുസ്തകത്തിലേയും, അനേകമുള്ള 'വാട്ട് സാപ്പ് ഗ്രൂപ്പു'കളിലേയും , 'ഗൂഗിൾ പ്ലസ്സി'ലെയും , 'ട്വിറ്ററിലെ'യും, 'ഇൻസ്റ്റാഗ്രാമി'ലെയും മിത്രങ്ങളേയും 'ഫോളോവേഴ്‌സി'നെയുമൊക്കെ ഹർഷ പുളകിതരാക്കി കൊണ്ട് ...
അയാൾ തന്റെ 'സോഷ്യൽ മീഡിയ സൈറ്റു'കളിലെ പഴയ 'പ്രൊഫൈൽ ചിത്ര'ത്തിന്റെ സ്ഥാനത്ത് ,
പുതിയ മോഹൻലാൽ സിനിമയായ 'പുലി മുരുകന്റെ' ചിത്രം 'അപ്ലോഡ്' നടത്തിയിട്ട് , അതിന്റെ അടിയിൽ - അടികുറിപ്പായി
'ദി ലണ്ടൻ പുലിമുരുകൻ' എന്ന് ആലേഖനം ചെയ്ത ശേഷം,
അയാൾ പകൽ ഡ്യൂട്ടിക്കാരന് , തന്റെ ഡ്യൂട്ടി , 'ഹാന്റ് ഓവർ'
ചെയ്യുവാൻ കാത്തിരിക്കുകയാണ്...
ഇനി കിട്ടാൻ പോകുന്ന 'ലൈക്കുകളുടെയും ,
കമന്റു'കളുടെയും മറ്റും കൂമ്പാരത്തെ വരവേൽക്കാൻ വേണ്ടിയും ..!
'ദി ലണ്ടൻ പുലിമുരുകൻ' ഇനി ഇതിലെ കഥപാത്രമായ
ReplyDelete'അയാളു'ടെ കണ്ണിൽ പെട്ടാൽ , എനിക്ക് ഉടുക്കാനും , പുതയ്ക്കാനുമുള്ളതൊക്കെ
' അയാൾ' തന്നു കൊള്ളും എന്നുള്ള ഉറപ്പ് എനിക്കുണ്ട് ...!
പിന്നെ ഒരു ആശ്വാസം ഈ 'അയാളു'ടെ പ്രേതം , അല്പസൽപ്പം നമ്മൾ മിക്കവരിലും
ആവേശിക്കാറുണ്ടല്ലോ എന്നത് ഒരു വാസ്തവമാണല്ലോ .അപ്പോൾ ഒരു സുല്ലുപറഞ്ഞ് നിൽക്കാനുള്ള
വഴിയൊക്കെ വഴക്ക് പക്ഷിയിൽ നിന്നും കിട്ടും എന്ന് വിശ്വസിക്കുന്നു ...
വഴക്കുപക്ഷി സ്ഥിരമായി വായിക്കാറുണ്ടെങ്കിലും ആദ്യമായാണ് ഞാനിവിടെ ഒരു ആർട്ടിക്കിൾ
പ്രസിദ്ധീകരിക്കുന്നത് . ലണ്ടനിലെ ഒരു മലയാള പത്രവും അന്നൂസും ഏതാണ്ട് ഒരേ സമയത്താണ്
ഒരു ആർട്ടിക്കിൾ ആവശ്യപ്പെട്ടത് .അങ്ങിനെ എഴുതിയതാണിത് കേട്ടോ കൂട്ടരേ
ഞാനും വഴക്കുപക്ഷിയുടെ ഒരു സ്ഥിരം വായനക്കാരനാണ്. താങ്കളുടെ പോസ്റ്റ് വളരെ ഇഷ്ടമായി. രസകരമായി വായിക്കാന്‍ കഴിഞ്ഞു. ആശംസകള്‍.
ReplyDeleteവളരെ മനോഹരമായിരിക്കുന്നു .. നല്ല വായനാ സുഖം തന്ന എഴുത്ത് .. ആശംസകൾ
ReplyDeleteരസകരമായി എഴുതിയിരിക്കുന്നു...
ReplyDeleteനേരിട്ടുകണ്ടാല്‍പ്പോലും വെറുതെ ഒരു ഗുഡ്മോണിംഗ് പോലും പറയാത്തവര്‍ ...
സത്യം!
ഇങ്ങ്നെയൊക്കെ എഴുതിക്കൂട്ടിയിട്ട് നാട്ടുകാരനേയും പിണക്കണ്ട.പുലിമുരുകന്‍ അങ്നെയങ്ങ് ആത്മസംതൃപ്തിയോടെ വിലസിക്കോട്ടെ...
ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും വകനല്‍കുന്ന ഇത്തരം ഭാവനാസമ്പന്നമായ നര്‍മ്മഭാവനകള്‍ ഇനിയുമിനിയും ഉണര്‍ന്നുണര്‍ന്നുവരട്ടെ!
ആശംസകള്‍
നര്‍മ്മ ഭാവന ഇഷ്ടമായി.. ആശംസകള്‍. ഇനിയും എഴുത്ത് പ്രതീക്ഷിക്കുന്നു.
ReplyDeleteസരസമായ വിവരണം..മലയാളി ചന്ദ്രനിൽ പോയാലും മലയാളി തന്നെ..പിന്നാണോ ലണ്ടൻ..രസിച്ചു.. ആശംസകൾ
ReplyDeleteഎഴുത്ത് ഇഷ്ടമായി. ആദ്യ കമന്റിലൂടെ ജാമ്യമെടുത്തതുകൊണ്ട് എഴുത്തുകാരനെ വെറുതെ വിടാന്‍ തീരുമാനിച്ചു.
ReplyDelete" കേട്ടറിവിനേക്കാൾ വലുതാണ് മുരുകനെന്ന സത്യം " , എന്നാണല്ലോ കാട്ടുമൂപ്പ പ്രമാണം ... അത് പോലെയാകും ശരിക്കുള്ള ലണ്ടൻ മുരുകനും എന്ന് വിശ്വസിക്കുന്നു ... :) നർമത്തിൽ ഉള്ള ഈ നല്ല എഴുത്തിനു എന്റെ ആശംസകൾ ... :)
ReplyDeleteകണ്ടും കേട്ടും പരിചയമുള്ള ആരെങ്കിലുമുണ്ടോ ഈ ബൂലോഗത്ത് എന്ന് തേടിവന്നതാണ്. വന്നെത്തിയതോ ഈ വമ്പന്‍ പുലിയുടെ മടയില്‍. സന്തോഷായീട്ടോ!
ReplyDeleteനമുക്ക് ചുറ്റും എന്നും എപ്പഴും കാണുന്നവരുടെ ഒരു നേര്‍ക്കാഴ്ച തന്നെയാണ് ഈ 'അയാള്‍'
അത് കൊള്ളാലോ പുലിമുരുകന്‍
ReplyDeleteലണ്ടന്‍ പുലിമുരുകനെ നല്ല പരിചയം തോന്നുന്നു മുരളിയേട്ടാ... ഒരാളെ പോലെ ഏഴ് പേരുണ്ടാവുന്നൊക്കെയല്ലേ, ഇടയ്ക്കെപ്പോഴെങ്കിലും ഞാനും കണ്ടിട്ടുണ്ടാവും.
ReplyDeleteHaha.. Rasaayi
ReplyDeleteഈ അയാൾ വലിയ ഒരു സംഭവം തന്നെ . ലണ്ടൻപുലിമുരുകൻവിശേഷങ്ങൾ അസ്സലായി. ആശംസകൾ മുകുന്ദൻ സർ.
ReplyDeleteസംഭവം ഇഷ്ടമായി - ഒപ്പം ആശംസകളും പ്രിയ മുരളിയേട്ടാ
ReplyDeleteവായിച്ചു. രസകരമായി എഴുതി. ഇത്തിരി അസൂയ ഇല്ലാതില്ലല്ലേ
ReplyDeleteവഴക്കുപക്ഷിയിലേയ്ക്ക് വന്നതിനും സഹകരിച്ചതിനും പ്രിയ എഴുത്തുകാരനോട് നന്ദി,സ്നേഹം.
ReplyDeleteപുതിയ പുതിയ എഴുത്തുകാര്‍ക്കൊപ്പം മുതിര്‍ന്ന എഴുത്തുകാരും എഴുതുന്നത് വഴക്കുപക്ഷിയുടെ മാറ്റ് കൂട്ടുന്നു. കൃതി ഇഷ്ട്ടമായി. ആശംസകള്‍.
ReplyDeleteSaji Thattathumala
പ്രിയപ്പെട്ട അനോണി ഭായ് ഓർ ബഹൻ , നന്ദി . വഴക്ക് പക്ഷിയുടെ ഒരു സ്ഥിരം വായനക്കാരനായ / രിയായ മിത്രം ആദ്യമായി തന്നെ ഇവിടെ വന്ന് ഇഷ്ട്ടം രേഖപ്പെടുത്തിയതിനും ആശംസിച്ചതിനും ഒത്തിരി സന്തോഷമുണ്ട് കേട്ടോ .
ReplyDeleteപ്രിയമുള്ള കല പ്രിയേഷ് ,നന്ദി .മനോഹരമായ ഒരു വായനയിലൂടെ ഈ ലണ്ടൻ പുരാണത്തിലൂടെ വായന സുഖം കിട്ടി എന്നറിഞ്ഞതിൽ വളരെയേറെ ആഹ്ളാദമുണ്ട് കേട്ടോ കലേ .
പ്രിയപ്പെട്ട തങ്കപ്പൻ സാർ, നന്ദി.മറ്റുള്ളവരെ കുറ്റം പറയുമ്പോൾ കിട്ടുന്ന ഒരു ആത്മസംതൃപ്തി ..., അതെന്നെ ഇത് ...!
പിന്നെ നമ്മുടെ ചുറ്റുപാടുമുള്ള സംഗതികളിലേക്കൊന്ന് ചുമ്മാ കണ്ണോടിച്ചാൽ തന്നെ നമുക്ക് ഓരോരുത്തർക്കും ഭാവനയെയോ ,ലളിതയെയോ വിളിച്ച് സമ്പന്നമാക്കുകയോ സുന്ദരമാക്കുകയോ ( ഭാവന സമ്പന്നം / ലളിത സുന്ദരം ) ചെയ്യാവുന്ന കാര്യങ്ങളാണ് നമ്മൾ ഓരോരുത്തരുടെയും എല്ലാ കുത്തി കുറിപ്പുകളും അല്ലെ ഭായ് . മിക്കവാറും ആറം ഇതിനൊന്നും ശ്രമിക്കാറില്ല എന്നത് വേറൊരു കാര്യമാണ് കേട്ടോ .
പ്രിയമുള്ള ദിനോ ഭായ് ,നന്ദി . നർമ്മമൊന്നും മറ്റുള്ളവർ എഴുതുന്നത് പോലെ ഇല്ലെങ്കിലും, ഇഷ്ടമായതിൽ വളരെയധികം സന്തോഷം കേട്ടോ ഭായ് .
പ്രിയപ്പെട്ട സൈമൺ ഭായ് പുനലൂരാൻ ,നന്ദി. ചെന്നീടം വിഷ്ണുലോകമാക്കുന്നവരാണല്ലൊ നുമ്മ മലയാളികൾ ,അപ്പോൾ സംഗതികളൊക്കെ സരസമാകുമല്ലോ അല്ലെ ഭായ് .
പ്രിയമുള്ള സാൻസ് ഭായ് ,നന്ദി . എന്തൂട്ടാ ..ചെയ്യാ ...ഇതിലെ കഥാപാത്രമായ 'അയാൾ' ഇത് വായിച്ചൂട്ടാ ഭായ് , അവനെ വെച്ച് ഞാൻ കൈയ്യടി നേടിയതെന്ന് പറഞ്ഞ് - ഇത്തവണത്തെ കൃസ്തുമസ് ചിലവ് മുഴുവൻ അവനെന്നെ കൊണ്ട് ചെയ്യിപ്പിക്കുകയാണ് കേട്ടോ ഭായ്.
പ്രിയപ്പെട്ട ഷഹീം ഭായ് , നന്ദി.ഈ ആശംസകൾക്കൊത്തിരി സന്തോഷമുണ്ട് കേട്ടോ ഭായ് . പിന്നെ പല കാര്യങ്ങളും കേട്ടറിവിനേക്കാൾ വലുത് തന്നെയാണെന്ന് കണ്ടറിയുമ്പോഴാണ് നാം പലപ്പോഴും തിരിച്ചറിയുക അല്ലെ ...
പ്രിയമുള്ള എഴുത്തുകാരി , നന്ദി .കുറെ കുറെ നാളുകളായി ബൂലോകത്ത നല്ല നല്ല എഴുത്തുകാരും, എഴുത്തുകാരികളുമൊക്കെ കാണാമറയത്ത് തന്നെയാണല്ലൊ എന്നുള്ള ദു:ഖങ്ങൾക്ക് പരിഹാരമായി - ദാ ..ഇപ്പോൾ തനി ഒരു സിംഹിയായി തന്നെ , ബൂലോകരെയൊക്കെ വീണ്ടും ആഹ്ലാദിപ്പിക്കുവാൻ ഇന്ദിരാജി വന്നതിൽ ഒത്തിരി സന്തോഷമുണ്ട് കേട്ടൊ .....
പ്രിയമുള്ള റാംജി ഭായ് , നന്ദി. കാര്യമൊക്കെ കൊള്ളാമായിരുന്നു , പക്ഷേ ഇത് കൊള്ളേണ്ടവർക്ക് കൊണ്ടപ്പോൾ കിട്ടേണ്ടവർക്ക് കിട്ടി എന്ന പരിസമാപ്തി കൂടി ഇക്കഥയിലുണ്ട് കേട്ടോ ഭായ്
എൻറെ പേരും ഇവിടെ പ്രത്യേകം പരാമർശിച്ചതിന് ഒരുപാട് സന്തോഷം ..
Deleteഒക്കെ ഒരാഗ്രഹമല്ലേ ബിലാത്തിക്കാരാ. മറ്റൊരിടത്ത് നിന്നും കിട്ടാത്ത അംഗീകാരവും സന്തോഷവുമാണ് ചിലര്‍ക്ക് സോഷ്യല്‍ മീഡിയാ നല്‍കുന്നത് .അവരും സന്തോഷിക്കട്ടെ
ReplyDeleteishtam
ReplyDeleteപ്രിയപ്പെട്ട മുബി ,നന്ദി . നമ്മളിളെല്ലാം മറഞ്ഞൊ ,മറയാതെയൊ ഇത്തരം പുലിമുരുകൻ കഥാപാത്രങ്ങൾ ഒരു പ്രേതം കണക്കെ പിന്നാലെ നടക്കുന്നുണ്ട് ...സൂക്ഷിക്കണം , കേട്ടോ മുബി .
ReplyDeleteപ്രിയമുള്ള ഷിറാസ് ഭായ് ,നന്ദി. ഈ സന്തോഷത്തിൽ പങ്കുചേർന്നതിൽ ഒത്തിരി സന്തോഷമുണ്ട് കേട്ടോ ഭായ് .
പ്രിയപ്പെട്ട ഗീതാജി,നന്ദി. ചില കഥാപാത്രങ്ങളൊക്കെ നല്ല കിണ്ണങ്കാച്ചി സംഭവങ്ങൾ തന്നെയാണ് കേട്ടോ ഗീതാജി.
പ്രിയമുള്ള അന്നൂസ്,നന്ദി. സംഗതി ഇഷ്ട്ടമായെന്നാണറിഞ്ഞതിൽ വളരെയധികം സന്തോഷം കേട്ടോ ഭായ് .
പ്രിയപ്പെട്ട അനോണി ഭായ് / ബഹൻ ,നന്ദി. വായന രസമായി എന്ന ചൊല്ലിയതിൽ നല്ല സന്തോഷമുണ്ട് കേട്ടോ .
പ്രിയമുള്ള വഴക്കപക്ഷി മാഗസിൻ ടീം , നന്ദി . ഇതുപോൽ എന്നും എല്ലാ ബൂലോകർക്കും പ്രോത്സാഹനങ്ങൾ കൊടുത്തു കൊണ്ടിരിക്കുക . ഈ അഭിപ്രായത്തിന് സന്തോഷത്തോടൊപ്പം സ്നേഹവും രേഖപ്പെടുത്തുന്നു ...!
പ്രിയപ്പെട്ട സജീം മാഷേ ,നന്ദി. അഭിപ്രായത്തിന് സന്തോഷമുണ്ട് കേട്ടോ ഭായ് .
പിന്നെ , വഴക്ക് പക്ഷി ഇപ്പോൾ ബൂലോഗർക്ക് കൊടുത്തുകൊണ്ടിരിക്കുന്ന പ്രോത്സാഹനം വില പെട്ടത് തന്നെയാണ് , പക്ഷെ എല്ലാം ബൂലോകരും വഴക്കുപക്ഷി ബ്ലോഗ് മാഗസിനുമായും നന്നായി സഹകരിക്കേണ്ടതുണ്ട് ...!
പ്രിയമുള്ള ജോർജ്ജ് വെട്ടത്താണ് സാർ, നന്ദി . മറ്റുള്ളവരിൽ നിന്നും ലൈക്കായും, കമന്റായുമൊക്കെ കിട്ടുന്ന അഭിപ്രായങ്ങൾ തന്നെയാണ് ഭൂരിഭാഗം ഉപഭോക്താക്കളെയും കയറില്ലാതെ സോഷ്യൽ മീഡിയ തട്ടകങ്ങളിൽ എന്നും കെട്ടി പൂട്ടി വെച്ചിരിക്കുന്നത്..ഓരോ തരാം ആഗ്രഹ സഫലീകരണങ്ങൾ ..! വിലപ്പെട്ട അഭിപ്രായത്തിനു ഒത്തിരി സന്തോഷം കേട്ടോ ഭായ് .
പ്രിയപ്പെട്ട അനോണി ഭായ് / ബഹൻ ,നന്ദി. ഈ ഇഷ്ടമായ വായനയിൽ ഒത്തിരി സന്തോഷമുണ്ട് കേട്ടോ .